യുദ്ധപ്രഭു
ഒരു പ്രദേശത്തു ആൾബലം കൊണ്ടും ആയുധബലം കൊണ്ടും തന്റെ സ്വാധീനം ചെലുത്താൻ കഴിവുള്ള ആളെ യുദ്ധപ്രഭു (ഇംഗ്ലീഷ്: Warlord) എന്ന് വിളിക്കുന്നു. സാധാരണ കേന്ദ്ര അധികാര സ്രോതസ്സുകളെ മറികടന്നു തന്റെ ഇച്ഛക്കനുസരിച്ചു് ആ പ്രദേശത്തു ഭരണം നടത്താൻ കഴിയുന്ന ആളിനെ ആണു് യുദ്ധപ്രഭു എന്ന് പറയുക. രാജാവിനെയൊ, മറ്റു കേന്ദ്ര അധികാരികളെയൊ തന്റെ അധികാരപരിധിയിൽ കൈകടത്തുന്നതിനെ തടയാൻ തക്കവണ്ണമുള്ള ആയുധ ബലമുള്ളവരെയാണ് ഇങ്ങനെ വിശേഷിപ്പിക്കുക. കേരള ചരിത്രത്തിൽ ഇതിന് ഒരു ഉദാഹരണമാണ് എട്ടുവീട്ടിൽ പിള്ളമാർ.