ഈ മലയാളം എൻസൈക്ലോപീഡിയ എന്താണ്? അവിടെനിന്ന് ഐപി ഇത് അതേപടി പകർത്തിയതാണോ? -- റസിമാൻ ടി വി 16:56, 3 ജനുവരി 2013 (UTC)Reply

സർവവിജ്ഞാനകോശമല്ലേ സാധാരണ മലയാളം എൻസൈക്ലോപീഡിയ എന്ന പേരിൽ അറിയപ്പെടുന്നത്? --Vssun (സംവാദം) 08:45, 4 ജനുവരി 2013 (UTC)Reply

encyclopaedia britannica(india)private limited . ഇതിന്റെ മലയാളം പതിപ്പ് .ഡി.സി. ബുക്സ് കോട്ടയം.പുറത്തിറക്കിയ വാല്യം 1 ൽ 786 പേജിലെ വരികൾ നോക്കി എഴുതിയതാണു. apnarahman(സംവാദം)--```--- 11:20, 4 ജനുവരി 2013 (UTC)Reply

അപ്പോൾ മലയാളം ബ്രിട്ടാനിക്ക ആണ്. --Vssun (സംവാദം) 15:03, 4 ജനുവരി 2013 (UTC)Reply
പുസ്തകം എന്റെ കൈയിലുണ്ട്. വായിച്ച് നോക്കിയപ്പോൾ close paraphrasing ആയി തോന്നുന്നു. പകർപ്പവകാശപ്രശ്നമുണ്ടാകാം -- റസിമാൻ ടി വി 18:50, 4 ജനുവരി 2013 (UTC)Reply


ഡിസിയുടെ പുസ്തകം ആയതിനാൽ പകർപ്പവകാശപ്രശ്നം ഉണ്ട്. എത്രയും പെട്ടെന്ന് ഒഴിവാക്കുന്നതാണ് നല്ലത്. --ഷിജു അലക്സ് (സംവാദം) 19:05, 4 ജനുവരി 2013 (UTC)*:തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി. ഒഴിവാക്കിയിട്ടുണ്ട്. apnarahman(സംവാദം)--```--- 11:16, 6 ജനുവരി 2013 (UTC)Reply

ലേഖനത്തിലെ പുതിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ, നാൾവഴിയിലെ ചില പതിപ്പുകൾ മറച്ചുവെച്ചിട്ടുണ്ട്. --Vssun (സംവാദം) 02:03, 5 ജനുവരി 2013 (UTC)Reply

ഇപ്പോഴത്തെ രൂപവും close paraphrasing തന്നെയാണ്. ആവശ്യമെങ്കിൽ ഞാൻ താരതമ്യത്തിന് ഒറിജിനൽ സാധനത്തിന്റെ സ്കാൻ അപ്ലോഡ് ചെയ്തുതരാം. വാക്യഘടന അല്പം മാറ്റുന്നതുകൊണ്ടുമാത്രം പകർപ്പ് പകർപ്പാകാതിരിക്കുന്നില്ലെന്ന് കരുതുന്നു -- റസിമാൻ ടി വി 03:56, 5 ജനുവരി 2013 (UTC) പകർപ്പവകാശത്തിന്റെ പേരിൽ പ്രശ്നമുണ്ടെങ്കിൽ ഞാൻ പകർത്തിയത് തെറ്റായിപ്പോയെന്ന് സമ്മതിച്ചുകൊണ്ട് മായ്ച്ച് കളയണമെങ്കിൽ അങ്ങിനെ ചെയ്യാം. ഞാൻ പുതിയ ആളായതു കൊണ്ട് കൂടുതൽ അതിനെക്കുറിച്ച് അറിയാതെ ചെയ്തു പോയതാണു. apnarahman(സംവാദം)--```--- 17:54, 5 ജനുവരി 2013 (UTC)Reply

POV

തിരുത്തുക

Daredevil Duckling എന്ന ഉപയോക്താവ് താളിൽ ചേർത്ത കാര്യങ്ങൾ നിഷ്പക്ഷമല്ലെന്ന് കരുതുന്നു -- റസിമാൻ ടി വി 13:08, 6 ജനുവരി 2013 (UTC)Reply

എന്തുകൊണ്ട് അങ്ങനെ കരുതുന്നു എന്നു പരയാനുള്ള ബാധ്യത കൂടി താങ്കൾക്കുണ്ട്. വസ്തുനിഷ്ടമായ കാര്യങ്ങൾ മാത്രമാണ് ഞാൻ ചേർത്തത്. ഏതുവാക്യമാണ് നിഷ്പക്ഷമല്ലാത്തത്?--Daredevil Duckling (സംവാദം) 17:03, 6 ജനുവരി 2013 (UTC)Reply

  1. ദൈവത്തെ ഒരു സ്വജനപക്ഷപാതിയായിട്ടാണ് യഹൂദർ കാണുന്നത്. യഹൂദരുടെ സുഖസൗകര്യങ്ങൾക്കു വേണ്ടി ദൈവം മറ്റു ജനതകളുടെ ന്യായമായ അവകാശങ്ങളെപ്പോലും ഹനിച്ചുകൊണ്ട് പ്രവർത്തിക്കും
  2. പശ്ചിമേഷ്യയിൽ അമേരിക്കയുടെ നവകൊളോണിയൽ താൽപര്യങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ജൂതരാഷ്ട്രമായ ഇസ്രായേലും യഹൂദസാമ്രാജ്യത്ത പ്രത്യയശാസ്ത്രമായ സയണിസവുമാണ്.

ഈ വാക്യങ്ങൾ നിഷ്പക്ഷമായി എനിക്ക് തോന്നുന്നില്ല. അവലംബം ചേർക്കാമോ? -- റസിമാൻ ടി വി 17:43, 6 ജനുവരി 2013 (UTC)Reply

ഇപ്പോൾ താളിൽ നൽകിയിരിക്കുന്നതും നിഷ്പക്ഷമായ അവലംബമാണെന്ന് തോന്നുന്നില്ല. ദാറുസ്സലാം സർവകലാശാലയിലെ സെമിനാറിന് സമർപ്പിച്ച പ്രബന്ധം എന്നു പറയുമ്പോൾ മാക്സിമം ഒരു പ്രൈമറി സോഴ്സ് മാത്രമേ ആകുന്നുള്ളൂ. പ്രബന്ധത്തിൽ അവലംബങ്ങൾ ഒന്നും നൽകിയിട്ടില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്. ഈ വിഷയം വളരെ controversial ആയതിനാൽ വിഷയത്തിന്റെ എല്ലാ ഭാഗങ്ങളും വ്യക്തമാക്കുന്ന തരത്തിൽ നിഷ്പക്ഷവും വിശ്വസിനീയവുമായ അവലംബങ്ങൾ ചേർത്ത് ലേക്ഖനം മെച്ചപ്പെടുത്തണം -- റസിമാൻ ടി വി 10:05, 8 ജനുവരി 2013 (UTC)Reply
controversial ആണെന്ന് ആര് എവിടെ പറഞ്ഞിരിക്കുന്നു?--Daredevil Duckling (സംവാദം) 11:05, 9 ജനുവരി 2013 (UTC)Reply

ആരാണ് അതു പറയേണ്ടത് D.D? ബിനു (സംവാദം) 11:41, 9 ജനുവരി 2013 (UTC)Reply

തർക്കവിഷയമാണെന്ന് any X or Y പറഞ്ഞാൽ അത് തർക്കവിഷയമാവില്ല. തർക്കവിഷയമാണെങ്കിൽ അത് തർക്കവിഷയമാണെന്നുള്ളതിന്റെ ലിങ്കുകൾ നൽകണം. ഇരു പക്ഷത്തിന്റെയും വാദഗതികൾ എന്താണെന്നു പറയണം. ഏതൊക്കെ കാര്യങ്ങളിലാണ് അഭിപ്രായവ്യത്യാസം ഉള്ളതെന്നും പറയണം. --Daredevil Duckling (സംവാദം) 03:55, 11 ജനുവരി 2013 (UTC)Reply

തുടർച്ചയായ നശീകരണപ്രവർത്തനങ്ങൾ

തിരുത്തുക

ദയവായി {{POV}} ഫലകം നീക്കം ചെയ്യാതിരിക്കുക. ഈ ലേഖനം/വിഭാഗം സന്തുലിതമല്ലെന്നു സംശയിക്കപ്പെടുന്നതിനാലാണ് ഈ ഫലകം ചേർത്തിട്ടുള്ളത്. ചർച്ചകൾ സമവായത്തിലെത്തുന്നതുവരെ ദയവായി ഈ ഫലകം നീക്കം ചെയ്യരുത്. അതുപോലെ ചർച്ചയോ സമവായമോ കൂടാതെ ഒരു സെക്ഷൻ ശൂന്യമാക്കൽ, മതിയായ അവലംബം ചേർത്തിട്ടുള്ള ഉള്ളടക്കം നീക്കം ചെയ്യൽ എന്നീ നശീകരണപ്രവർത്തനങ്ങൾ ദയവായി നിർത്തുക. ചേർത്തിരിക്കുന്ന അവലംബങ്ങൾ പോരെങ്കിൽ അതു സൂചിപ്പിക്കുന്ന ഫലകങ്ങൾ ചേർക്കുകയും ഈ പേജിൽ വിഷയം ചർച്ച ചെയ്യുകയും ചെയ്യാവുന്നതാണ്. --Daredevil Duckling (സംവാദം) 04:12, 11 ജനുവരി 2013 (UTC)Reply

അതേ,നശീകരണപ്രവത്തനങ്ങൾ, അതാണു താങ്കൾ ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടിക്കൊള്ളട്ടേ.ദയവായി ഇത്തരം വിധ്വംസകപ്രവർത്തനങ്ങളിൽ ഏർപ്പെടാതെ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാൻ മേലിലെങ്കിലും ശ്രമിക്കുമല്ലോ? ബിനു (സംവാദം) 06:57, 11 ജനുവരി 2013 (UTC)Reply

ഒരു ലേഖനത്തിൽ {{POV}} ടാഗിട്ടാൽ ഒരു സമവായമുണ്ടാകുന്നതുവരെ അത് അവിടെ നിന്നു നീക്കം ചെയ്യരുത്. സമവായത്തിലെത്താതെ ഫലകങ്ങൾ നീക്കം ചെയ്യുന്നത് നശീകരണ പ്രവർത്തനം തന്നെയാണ്. നിങ്ങൾ ഒരു പരാമർശം കണ്ടെന്നിരിക്കട്ടെ. അത് ശരിയല്ലെന്നു തോന്നുകയാണെങ്കിൽ അവലംബം ആവശ്യപ്പെടാം. ഉള്ള അവലംബങ്ങൾ പോരെങ്കിൽ അതു ചൂണ്ടിക്കാട്ടാം. അല്ലാതെ നേരേ അങ്ങു ഡിലീറ്റ് ചെയ്യാനാണെങ്കിൽ എന്തിനാണ് വിക്കിപീഡിയയിൽ [അവലംബം ആവശ്യമാണ്] പോലുള്ള ടാഗുകൾ? ദയവായി മറ്റുള്ളവർ മണ്ടന്മാരാണെന്നു ധരിക്കരുത്. --Daredevil Duckling (സംവാദം) 10:24, 11 ജനുവരി 2013 (UTC)Reply

ഇന്നലെ ചുമ്മാ ഓടിക്കേറിവന്ന് നിങ്ങൾ എന്താ പഴയ ആൾക്കാരെ വടിയാക്കുന്നോ. അവരുടെ പ്രവർത്തനം സന്തുലിതമാണെന്ന് വിക്കിയിലെ വിശ്വസ്തരായവർക്ക് അറിയാം പുതിയ ഒരാൾ ഓടിക്കേറിവന്ന് അതും ഇതും പറഞ്ഞ് നിയമങ്ങളെ വളയ്ക്കാൻ ശ്രമിക്കണ്ട.--Roshan (സംവാദം) 10:33, 11 ജനുവരി 2013 (UTC)Reply

ഒപ്പം താങ്കളുടെ വിക്കിയിലെ പ്രവർത്തനങ്ങൾ സംതുലിതമാക്കൂ. അപ്പോൾ ലേഖനങ്ങളും സന്തുലിതമാകും.--Roshan (സംവാദം) 10:35, 11 ജനുവരി 2013 (UTC)Reply

വിക്കിപീഡിയ:3RR പ്രകാരം താങ്കളുടെ എഡിറ്റ് ഞാൻ റിവർട്ട് ചെയ്യുന്നില്ല. എന്നാൽ ഞങ്ങൾ പഴയ ആൾക്കാരാണ് എന്ന ധാർഷ്ഠ്യത്തിന് മറുപടി പറയേണ്ടതുണ്ട്. നിയമം എല്ലാവർക്കും ഒരുപോലെയാണ്, പഴയവർക്കും പുതിയവർക്കും. "ഇന്നലെ ചുമ്മാ ഓടിക്കേറിവന്ന് നിങ്ങൾ എന്താ പഴയ ആൾക്കാരെ വടിയാക്കുന്നോ" എന്ന രീതിയിലുള്ള ഭാഷ ഇതുപോലെയുള്ള സംവാദം പേജുകളിൽ പാടില്ല. ഞങ്ങൾ പഴയ ആൾക്കാരാണെന്നു മേനിനടിക്കുന്നവർ അതനുസരിച്ചുള്ള പക്വതയോടെ പെരുമാറാൻ കൂടി പഠിച്ചിരിക്കണം. ആശാനു പിഴച്ചാൽ ഏത്തമില്ല എന്ന ധാരണ ദയവായി മാറ്റിവെച്ചേക്കുക. --Daredevil Duckling (സംവാദം) 10:55, 11 ജനുവരി 2013 (UTC)Reply

ഇപ്പോൾ നിങ്ങൾക്കുതന്നെ വ്യക്തമായിക്കാണണം. താങ്കൾ ഇവിടെ ഒരു പുതിയ ഉപയോക്താവല്ല.  --Roshan (സംവാദം) 11:00, 11 ജനുവരി 2013 (UTC) Reply

മറ്റുഭാഷാ വിക്കിപീഡിയകളിൽ ഞാൻ നേരത്തേ തൊട്ടേ പ്രവർത്തിക്കുന്നുണ്ട്. മലയാളം വിക്കിപീഡിയയിൽ മാത്രമാണ് ഞാൻ പുതിയ ഉപയോക്താവ്. അതുകൊണ്ട് വിക്കിപീഡിയ നയങ്ങളെപ്പറ്റി കുറെയൊക്കെ എനിക്കും അറിയാം. എനിക്ക് 3RR-നെ കുറിച്ചറിയില്ലെന്നും മൂന്നാമതും ഞാൻ റിവർട്ട് ചെയ്തു കഴിയുമ്പോൾ നിയമവും ചട്ടവും പറഞ്ഞ് എന്നെ Block ചെയ്തുകളയാം എന്നുമാണ് കരുതിയതല്ലേ ? --Daredevil Duckling (സംവാദം) 11:14, 11 ജനുവരി 2013 (UTC) Reply

മറ്റുഭാഷാ വിക്കിപീഡിയകളിൽ നിങ്ങൾ നേരത്തേ തൊട്ടേ പ്രവർത്തിക്കുന്നുണ്ട്. എന്നത് തെളിവ് ഞാൻ കാണിച്ചാൽ നിങ്ങൾ പറയും ഞാൻ വേറെ യൂസർനെയിമിലാണ് അവിടങ്ങളിൽ പ്രവർത്തിച്ചിരുന്നതെന്ന് ഇനി ചിരിക്കാൻ വയ്യ.--Roshan (സംവാദം) 11:22, 11 ജനുവരി 2013 (UTC) Reply

Three years ago, I deleted my previous username (which was my real name) from English and Simple English Wikipedia using Wikipedia:Courtesy vanishing. I started noticing Malayalam Wiki only after media reports about its 10th anniversary. So I created a new username for myself. I don't think anything bad about it. Since I am an atheist, why should I use here my real name (which is a religious name)?--Daredevil Duckling (സംവാദം) 19:19, 11 ജനുവരി 2013 (UTC) Reply

സ്വന്തം യൂസർനെയിം സ്വയം മായ്ക്കാൻ താങ്കൾക്കു സാധിക്കില്ലല്ലോ. ഇനി അതിനു നൽകുന്ന മറുപടിയും എനിക്കറിയാം.--Roshan (സംവാദം) 07:18, 12 ജനുവരി 2013 (UTC) Reply


@Roshan, ഉപയോക്തൃനാമമോ എപ്പോൾ വിക്കിഎഡിറ്റിങ്ങ് തുടങ്ങി എന്നതൊന്നും ലേഖ്നങ്ങളിൽ ഇടപെടുന്നതിനും വസ്തുനിഷ്ഠമായി സംവാദം നടത്തുന്നതിനും തടസ്സമല്ല. തിരുത്തലുകളെ മാത്രം വിലയിരുത്തിയാൽ മതി. --ഷിജു അലക്സ് (സംവാദം) 08:54, 12 ജനുവരി 2013 (UTC)Reply

എന്തായാലും ഡെവിളിനെക്കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. നമ്മുടെ ഒപ്പം മാലാഖയെപ്പോലെ നിന്ന ആരെങ്കിലും തന്നെയാണ് ദുരുദ്ദേശത്തോടെ ഇപ്പോൾ ഡെവിളായി അവതരിച്ചിരിക്കുന്നത്. അത് നല്ലതിനു വേണ്ടിയല്ലെന്നു അയാളുടെ സംഭാവനകളിൽ നിന്നും വ്യക്തം.--Roshan (സംവാദം) 06:31, 13 ജനുവരി 2013 (UTC)Reply

@രോഷൻ, താങ്കൾക്ക് Wikipedia:Courtesy vanishing എന്താണെന്നു അറിയില്ലെങ്കിൽ അതെപ്പറ്റി ഇവിടെ വായിച്ചുനോക്കുക. അതുപോലെ Daredevil എന്നതിന്റെ അർത്ഥം അറിയില്ലെങ്കിൽ ഇവിടെ പോയി മനസിലാക്കുക. ബാലിശമായ ചോദ്യങ്ങൾക്ക് മറുപടി പറയാൻ എനിക്കു സമയമില്ല. ക്ഷമിക്കുക. --Daredevil Duckling (സംവാദം) 12:35, 13 ജനുവരി 2013 (UTC)Reply

നിങ്ങൾക്ക് എല്ലാം അറിയാം. എന്നാൽ ഒന്നും അറിയില്ല എന്ന ഭാവം--Roshan (സംവാദം) 07:47, 15 ജനുവരി 2013 (UTC)Reply

വിഷയവുമായി ബന്ധമില്ലാത്ത, വ്യക്തിപരമായ സംവാദം വെട്ടുന്നു. ദയവായി ഇത്തരം സംവാദങ്ങൾ തുടരാതിരിക്കുക -- റസിമാൻ ടി വി 07:52, 15 ജനുവരി 2013 (UTC)Reply

നന്ദി

തിരുത്തുക

  ലേഖനം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ‎Georgekutty മാഷിന് അഭിനന്ദനങ്ങൾ--Roshan (സംവാദം) 02:53, 30 മാർച്ച് 2013 (UTC)Reply

നല്ല വാക്കിനു നന്ദി റോഷൻ. ഏതാണ്ട് തീരാറായി:)ജോർജുകുട്ടി (സംവാദം) 14:12, 2 ഏപ്രിൽ 2013 (UTC)Reply

തെളിവുകൾ നന്നായി ചേർത്ത് ഉടൻ തന്നെ താങ്കൾ ഇതിനെ പ്രധാനതാളിൽ എത്തിക്കുമെന്നു വിശ്വസിക്കുന്നു. നശീകരണം നടത്താൻ വന്നവർ കണ്ട് നിർവൃതി അടയട്ടെ--Roshan (സംവാദം) 15:08, 2 ഏപ്രിൽ 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:യഹൂദമതം&oldid=4025163" എന്ന താളിൽനിന്ന് ശേഖരിച്ചത്
"യഹൂദമതം" താളിലേക്ക് മടങ്ങുക.