സംവാദം:മൈക്രോസോഫ്റ്റ് വിൻഡോസിലെ ഘടകങ്ങളുടെ പട്ടിക

മലയാളം വിൻഡോസ് ഉള്ളവർ അതിൽ ഉപയോഗിച്ചിരിക്കുന്ന അതേ പദങ്ങൾ തന്നെ ഇവിടെയും ചേർത്താൽ നന്നായിരുന്നു. --ജേക്കബ് 15:24, 18 ഏപ്രിൽ 2008 (UTC)Reply

ജേക്കബിന്റെ അഭിപ്രായം ശരിയാണ്.....മിക്ക വാക്കുകൾക്കും മലയാളം കണ്ടെത്തുവാൻ പാടാണ്. --ബിനോ 13:59, 20 ഏപ്രിൽ 2008 (UTC)Reply
അതിലുപരി, മൈക്രോസോഫ്റ്റിന്റെ വിവർത്തനം ഭാവിയിൽ ആധികാരികവിവർത്തനമായി പരിഗണിക്കപ്പെടാം. അതുകൊണ്ട് നമ്മൾ കഷ്ടപ്പെട്ട് മറ്റൊരു വിവർത്തനം ചെയ്താൽ വൃഥാവിലാവില്ലേ എന്നതാണൊരു സംശയം.. --ജേക്കബ് 14:53, 20 ഏപ്രിൽ 2008 (UTC)Reply

പ്രോഗ്രാമുകൾ ചേർക്കുകയോ കളയുകയോ ചെയ്യുക എന്നത് പ്രോഗ്രാമുകൾ ചേർക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുക എന്ന് മാറ്റണോ? ഇവിടെ ചില സാങ്കേതികപദങ്ങൾക്ക് സമാനമായ മലയാളം വാക്കുകൾ കാണാം --ഷാജി 02:56, 21 ഏപ്രിൽ 2008 (UTC)Reply

മലയാളം വിൻഡോസിലെ പദങ്ങൾ

തിരുത്തുക
  • നിയന്ത്രണ പാനൽ
  • സാമഗ്രി നിർവ്വാഹകർ
  • വിൻഡോസ് സുരക്ഷാ കേന്ദ്രം
  • അക്ഷരമാല
  • ഡിസ്ക്ക് ശൂചീകരണം
  • ശൃംഖലാ ബന്ധങ്ങൾ
  • ഇൻറർനെറ്റ് ഐച്ഛികങ്ങൾ‍‍
  • ചുമതലബാറും ആരംഭം മെനുവും
  • പ്രാദേശികവും ഭാഷാപരവുമായ ഐച്ഛികങ്ങൾ
  • പ്രോഗ്രാമുകൾ‍ കൂട്ടിച്ചേർക്കുക അല്ലെങ്കിൽ‍ നീക്കം ചെയ്യുക
  • ഗണിതയന്ത്രം
  • അക്ഷരമാല
  • ആഖ്യാതാവ്
  • ആജ്ഞ പ്രോംപ്റ്റ്
  • മേൽവിലാസ പുസ്തകം
  • സ്ക്രീനിലെ കീബോർഡ്
  • യൂട്ടിലിറ്റി നിർവ്വാഹകൻ
  • ഭൂതക്കണ്ണാടി
  • പങ്കിടപ്പെട്ട പ്രമാണങ്ങൾ‍
  • ആരംഭം മെനു
  • തദ്ദേശ ഡിസ്ക്ക്
  • Windows ചലച്ചിത്ര നിർമ്മാതാവ്
  • പിൻബോൾ
  • ഉപയോക്തൃ അക്കൗണ്ടുകൾ‍‍
  • ഫോൾഡർ ഐച്ഛികങ്ങൾ
  • പുനരുപയോഗത്തൊട്ടി

— ഈ തിരുത്തൽ നടത്തിയത് Bluemangoa2z (സംവാദംസംഭാവനകൾ)

ഇതൂടെ...

തിരുത്തുക

Configuration and maintenance=?--ബിനോ 06:34, 3 മേയ് 2008 (UTC)Reply

മലയാളപദങ്ങൾ ഇവിടെ വേണോ?

തിരുത്തുക

നിയന്ത്രണപാനൽ, സാമഗ്രി നിർവ്വാഹകർ, വിൻഡോസ് സുരക്ഷാ കേന്ദ്രം തുടങ്ങി മലയാളം പദങ്ങൾ ഇവിടെ ചേർക്കുന്നത് ആർക്കുവേണ്ടിയാണ്? ഇത് മലയാളം വിൻഡോസിൽ ഉപയോഗിച്ചതാണെങ്കിൽ അത് മലയാളം വിൻഡോസ് എന്ന പേജിൽ മാത്രം നൽകണമെന്നാണ് എന്റെ അഭിപ്രായം. മൈക്രോസോഫ്റ്റ് വിൻഡോസ് എന്ന് സാമാന്യമായി പറയുമ്പോൾ അത് ഇംഗ്ലീഷ് എഡിഷനാണ് (അതായത് കൂടുതൽ പേർ ഉപയോഗിക്കുന്ന വെർഷൻ). അവിടത്തെ ഘടകകങ്ങളുടെ പട്ടികയായി ഈ മലയാളം പദങ്ങൾ നൽകിയാൽ സാധാരണ വായനക്കാരൻ തലതിരിഞ്ഞ് പോകുകയേയുള്ളൂ. മലയാളത്തിനോടുള്ള സ്നേഹം നല്ലതുതന്നെ. പക്ഷെ ഇവിടെ ഉപയോഗിച്ചിരിക്കുന്ന മലയാളം പദങ്ങൾ തീർത്തും വിപരീതഫലമാണുണ്ടാക്കുക. ഇപ്പോൾ ഈ മലയാളം വാക്കുകളുടെ ഇംഗ്ലീഷ് വാക്കുകൾ തേടി നിഘണ്ടുക്കൾ വായിക്കേണ്ട ഗതികേടിലാണ് ഞാൻ. --സിദ്ധാർത്ഥൻ 10:18, 9 മേയ് 2009 (UTC)Reply

ബ്രായ്ക്കറ്റിൽ ഇംഗ്ലീഷ് പദങ്ങൾ നൽകുന്നത് നന്നായിരിക്കും --ജുനൈദ് (സം‌വാദം) 10:31, 9 മേയ് 2009 (UTC)Reply

മലയാളം വിക്കിയിൽ വന്ന നാൾ പ്രധാന താൾ എന്നെഴുതിയതും മറ്റും എനിക്ക് അരോചകമായി തോന്നിയിരിന്നു. പക്ഷെ ഇപ്പോൾ അത് മാറി.കാരണം അത് നിത്യമായി ഉപയോഗിക്കൻ തുടങ്ങി. താഴ് ഭാഷയെ മറക്കാൻ ശ്രമിക്കുന്നവർക്ക് വന്ന രോഗം മാറ്റാൻ ഇവിടെ മരുന്നില്ല. വിഞ്ജാനം നമുക്ക് ആദ്യക്ഷരത്തിലൂടെ തന്നത് ഈഭായാണെന്ന് മറക്കണ്ട--212.138.113.4 09:32, 12 മേയ് 2009 (UTC)Reply

"മൈക്രോസോഫ്റ്റ് വിൻഡോസിലെ ഘടകങ്ങളുടെ പട്ടിക" താളിലേക്ക് മടങ്ങുക.