ലേഖനത്തിന്റെ ശ്രോതസ്സ് ഇംഗ്ലീഷ് വിക്കിപീഡിയയാണെന്നു മനസ്സിലായി, അതിലാകട്ടെ ചരിത്രത്തേക്കാളുപരി മിഥിനെ കുറിച്ചാണു വിവരണം. വില്യം ലോഗന്റെ മലബാർ മാന്വലിൽ മാമാങ്കത്തിനു സാമൂതിരിയുടെ ആത്മാഹുതിയുമായി ബന്ധപ്പെടുത്തിയ ആചാരത്തെ കുറിച്ചൊരു അനുബന്ധം ഉണ്ടെന്നു തോന്നുന്നില്ല, വായിച്ചിരിക്കുന്നതിലെല്ലാം ജീവൻ രക്ഷിക്കുവാൻ മനുഷ്യമതിലുകൾ തീർത്തു നിലപാടു തറയേൽക്കുന്ന സാമൂതിരിയുടെ ചിത്രമാണു്.

Thirunnavaya, the land of ancient Mamankam is on the banks of Bharathapuzha in Triruru. Mamankam was a great trade fair from the Sangham period where traders from Kerala and Tamil Nadu came through Ponnani Port by ships and barges. Later the right to conduct the Mamankam became a dispute between Zamorin and the Raja of Valluvanad. Valluvanad used to sent Chavers, warriers who fought until death to defeat Zamorin who would sit on a stand known as Nilapadu Thara surrounded by a big contingent of soldiers in every 12th year. The Nilapadu Thara at Kodakkal near Thirunnavaya is protected as a historical monument. Efforts are being made to construct a Mamankam Museum at Tirunnavaya. Now in the summer season a martial art festival with Kalaripayattu competition is conducted.

എന്നാണു ഗവ. ഓഫ് കേരളയുടെ ടൂറിസം സൈറ്റിൽ കാണുന്നതു്. ലിങ്ക്: http://www.kerala.gov.in/disttourism/mlpm.htm

പെരിങ്ങോടൻ 06:35, 12 നവംബർ 2006 (UTC)Reply

പെരിങ്ങോടൻറെ അഭിപ്രായത്തിനോട് എന്നിക്ക് യോജിപ്പാണ് ഉള്ളത്. കാരണമെന്തെന്നാൽ 1988ൽ ഇറക്കിയ കേരളവിജ്ഞാന കോശത്തിൽ മാമാങ്കത്തിനെ കുറിച്ച് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. എന്തെന്നാൽ മാമാങ്കത്തിൻറെ ആരംഭത്തിനെ കുറിച്ച് ചരിത്രഗവേഷകരിൽ തന്നെ വ്യത്യസ്ത അഭിപ്രായമാണുള്ളതെന്ന്. ഭാരതത്തിലെ പ്രധാന നദികളുടെ സംഗമസ്ഥാനങ്ങളായ യമുന, ഗംഗ, ഗോദാവരി മുതലാ‍യ പുണ്യതീർഥങ്ങൾ പന്ത്രണ്ടിലും പന്ത്രണ്ടുവർഷം കൂടുമ്പോൾ ഭാരതവാസികളാകമാനം ഒത്തുചേർന്നാഘോഷിക്കുന്ന മഹാമേളകളിൽ ഒന്നുചേർന്നാഘോഷിക്കുന്ന മഹാമേളകളിൽ ഒന്നു തിരുനാവായ വച്ചു നടത്തിവന്നിരുന്നു എന്നും മാഘമാസത്തിലെ മഹാമകത്തുനാൾ നടക്കുന്ന ഒരു മഹോത്സവം മാമാങ്കമായി പരിണമിച്ചെന്നുമാണ് ഒരു മതം. ചേദിരാജാക്കൻമാർ ആണ്ടുതോറും 24 ദിവസം നടത്തിയിരുന്ന ഇന്ദ്രധ്വജപൂജ 12 കൊല്ലത്തിലൊരിക്കൽ ആഘോഷിക്കുന്ന ആ മഹോത്സവം മാമാങ്കമായി മാറിയെന്നാണ് ഒരു അഭിപ്രായം. ഉത്തരഭാരതത്തിൽ നിന്നും കേരളത്തിലെത്തിയ ബ്രാഹ്മണ സംഘത്തിൻറെ നേതവായ പരശുരാമ‍ൻ തിരുനാവായ വച്ചു കൂട്ടി ഒരു പെരുംകൂട്ടം നടത്തി ഭരണാധിപനെ നിശ്ചയിച്ച ആദ്യത്തെ കേരള ഭരണോത്സവമാണ് മാമാങ്കമെന്നും ഒരു പക്ഷമുണ്ട്. ബി.സി.360 ൽ കൊടുങ്ങല്ലൂരിൽ അശോകസ്തൂപം സ്ഥാപിക്കപ്പെട്ടു, എന്നും അതിൻറെ സ്മരണക്കായി മാമാങ്കോത്സവം ആഘോഷിക്കുന്നതെന്നും ജൂതചരിത്രകാരനായ മോസസ് ഡിവൈവ രേഖപ്പെടുത്തിയിട്ടുണ്ട്. പെരുമാൾ വാഴ്ച്ചക്ക് മുമ്പ്, ബുദ്ധദേവൻറെ ജന്മദിനാഘോഷമെന്ന നിലയ്ക്ക് മാമാങ്കമം ആരംഭിച്ചതെന്ന് ചില തമിഴ് ഗ്രന്ഥങ്ങളിൽ സൂചന കാണാം. ഉത്തരകാശിയിലെ ഗംഗ മാമങ്കദിവസം തിരുനാവായയിൽ പ്രവഹിക്കുമെന്നും കുംഭമാസത്തിലെ കർക്കടക വ്യാഴം ഒത്തുചേരുന്ന ശുഭസമയം ആ ഗംഗാതീർഥമെടുത്തു അഭിഷേകം നടത്തുന്നത് പവിത്രമായ കാര്യമാണെന്നുമുള്ള വിശ്വാസത്തെ ആ‍ധാരമാക്കി പെരുംകൂട്ടം തിരുനാവായ മണൽപ്പുറത്ത് ഒത്തുചേർന്ന് രക്ഷാപുരുഷനെ തിരഞ്ഞെടുക്കുന്നതോടൊപ്പം ആഘോഷിച്ചു വന്ന ഉത്സവമാണ് മാമാങ്കം എന്നും ചിലർ അഭിപ്രായപ്പെടുന്നു.

പിന്നീട് ഉണ്ടായ സംഭവമാണ് സാമൂതിരിയുടേത് ഇന്നു വിശ്വസിക്കുന്നു. ഇതിൽ സാമൂതിരി വള്ളുവകോന്നാതിരിയുടെ അധീനതയിൽ ഉണ്ടായിരുന്ന മാമങ്കത്തെ ‘കോയ’ എന്ന കച്ചവടക്കാൻറെ സഹായത്തോടെ പിടിച്ചടക്കിയതായും പറയുന്നുണ്ട്.

ആയതിനാൽ ഈ ലേഖനം പൂർണമല്ലെന്നാണ് എൻറെ വിശ്വാസം!! മറുപടികൾ പ്രതീക്ഷിക്കുന്നു.

--Jigesh 14:28, 12 നവംബർ 2006 (UTC)Reply

എല്ലാം ഉൾപ്പെടുത്തി കുറച്ചു വലുതാക്കിയിട്ടുണ്ട്. എന്തു തന്നെയായാലും 12 വർഷം കൂടുമ്പോൾ ഒരു ഉത്സവം ക്രി.വ. മുന്നേ നടത്തിയിരുന്നു, അതായത് സംഘകാലത്തും ഇത് തുടർന്നിരുന്നു. ചേരരാജാക്കന്മാരും പെരുമാൾ മാരും പിന്നീടു വന്ന സാമന്ത രാജാക്കന്മാരും ഇത് നടത്തുകയെന്നത് അന്തസ്സിനും ആഭിജാത്യത്തിനും ഉള്ള പദവിയായി കരുതിയിരുന്നു. യാഗങ്ങൾക്ക് രക്ഷാ പുരുഷനായി നിൽകുക എന്ന ഒരു പദവി ക്ഷത്രിയന്മാരായ രാജാക്കന്മാർക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു. എന്നാൽ ഇത് ചെയ്യുന്നതിലൂടെ ക്ഷത്രിയ പദവിയിലേക്കുള്ള ഒരു ചുവടു വയ്പായി സാമൂതിരി കരുതിക്കാണണം. ആദ്യകാലത്തെ മാമാങ്കത്തിൽ യാഗങ്ങൾ നടന്നിരിക്കാനും വഴിയില്ല. താന്തിക ബുദ്ധ മതത്തോടൊപ്പമോ, ബ്രാഹ്മണന്മാരുടെ അധിനിവേശത്തിനു ശേഷമോ യാഗങ്ങൾ യശസ്സു വർദ്ധിപ്പിക്കാനായി നടത്തയിരിക്കാം. --ചള്ളിയാൻ 12:40, 12 ജനുവരി 2007 (UTC) പിന്മൊഴി --ചള്ളിയാൻ 06:27, 14 മേയ് 2007 (UTC)Reply

".....ആദ്യത്തെ കേരള ഭരണോത്സവമാണ് മാമാങ്കമെന്നും ഒരു പക്ഷമുണ്ട്. ബി.സി.360 ൽ കൊടുങ്ങല്ലൂരിൽ അശോകസ്തൂപം സ്ഥാപിക്കപ്പെട്ടു, എന്നും അതിൻറെ സ്മരണക്കായി മാമാങ്കോത്സവം ആഘോഷിക്കുന്നതെന്നും ജൂതചരിത്രകാരനായ മോസസ് ഡിവൈവ രേഖപ്പെടുത്തിയിട്ടുണ്ട്. പെരുമാൾ വാഴ്ച്ചക്ക്...."

ഇപ്പറയുന്നതിലൊക്കെ എന്തൊക്കേയോ ശരികേടുകളുണ്ടല്ലോ. അശോകചക്രവർത്തി ബി.സി. 233-232 കാലത്ത് താൻ അധികാരാഭിഷിക്തനായതിന്റെ മുപ്പത്തിയേഴാം വർഷത്തിൽ ദിവംഗതനായി എന്നാണു ശ്രീമതി റോമില്ല ഥാപ്പർ തന്റെ "അശോകനും മൗര്യസാമ്രാജ്യത്തിന്റെ പതനവും" എന്ന പുസ്തകത്തിൽ നിരീക്ഷിക്കുന്നത്. ഏതാണ്ട് അറുപത്തഞ്ചു വയസ്സായിരുന്നു അപ്പോൾ അദ്ദേഹത്തിനു എന്നും പറയപ്പെടുന്നു. അപ്പോൾ പിന്നെ ബി.സി 360 ൽ, അതും കൊടുങ്ങല്ലൂരിൽ, ഒരു അശോക സ്തൂപം സ്ഥാപിക്കപ്പെടുന്നതെങ്ങിനേയാണു?

മാമാങ്കത്തിനെക്കുറിച്ചുള്ള ഈ ലേഖനം വായിക്കുമ്പോൾ ഒരു കാര്യം വളരെ പ്രസക്തമായി തോന്നുന്നു - നമ്മൾ വിക്കിയിൽകാര്യങ്ങൾ രേഖപ്പെടുത്താൻ ശ്രമിക്കുമ്പോൾ, വിശേഷിച്ചും അത് ചരിത്രത്തെക്കുറിച്ചാകുമ്പോൾ, കുറേക്കൂടി ശ്രദ്ധയോടെ ഏറെ ക്രോസ്സ് റഫറൻസുകൾ നടത്തി യുക്തിസഹവും വിശ്വാസയോഗ്യവുമാണു നാം കുറിച്ചിടുന്നതെന്നു ഉറപ്പാക്കേണ്ടതുണ്ടു. എവിടെയെങ്കിലും ഒരിക്കൽ വായിക്കുന്ന പുതുമയുള്ള ഒരു വിവരത്തിന്റെ ഇൻസ്പിരേഷൻ കൊണ്ടു മാത്രം ലേഖനത്തിൽ തിരുത്തലുകൾ നടത്താതിരിക്കണം. --Chandrapaadam 12:08, 29 ഡിസംബർ 2010 (UTC)Reply

".....ആദ്യകാലത്തെ മാമാങ്കത്തിൽ യാഗങ്ങൾ നടന്നിരിക്കാനും വഴിയില്ല. താന്തിക ബുദ്ധ മതത്തോടൊപ്പമോ, ബ്രാഹ്മണന്മാരുടെ അധിനിവേശത്തിനു ശേഷമോ യാഗങ്ങൾ യശസ്സു വർദ്ധിപ്പിക്കാനായി നടത്തയിരിക്കാം."...... ഇതും അനാവശ്യവും അസ്ഥാനത്തുള്ളതുമായ ഒരു നിരീക്ഷണമല്ലേ. മാമാങ്കത്തിന്റെ ചടങ്ങുകളിൽ എന്നെങ്കിലും വേദവിധിപ്രകാരം ബ്രാഹ്മണർ നടത്തുന്ന യാഗങ്ങൾ നടത്തിയിരുന്നതായി ഏതെങ്കിലും ചരിത്രകാരന്മാരോ ഐതിഹ്യഗായകരോ സൂചിപ്പിക്കുന്ന രേഖകൾ കണ്ടുകിട്ടിയിട്ടുണ്ടോ? സാധാരണയായി അങ്ങിനെ ഒരിടത്തും കേട്ടിട്ടില്ല. മാമാങ്കത്തിന്റെ സാമൂതിരികാലത്തുപോലും ഇവിടത്തെ ബ്രാഹ്മണസമൂഹം സമ്പത്തിന്റേയും പ്രതാപത്തിന്റേയും കാര്യത്തിൽ ഭരണസംവിധാനങ്ങളെ വെല്ലുവിളിക്കാൻ മാത്രം പ്രാപ്തമായിരുന്നു. നെൽക്ക്രിഷിയുടെ വലിയൊരു പങ്കും നടന്നിരുന്നത് അവരുടെ നിയന്ത്രണത്തിലായിരുന്നു എന്നു നാം ഓർക്കണം. തങ്ങൾ കുത്തകയാക്കി വച്ചിരുന്ന വൈദികയാഗങ്ങൾ കേരളത്തിൽ മാർത്താണ്ഡവർമ്മയുടെ കാലത്തുപോലും ക്ഷത്രിയയശസ്സിനുവേണ്ടി നമ്പൂതിരിമാർ നടത്തിയതായി കേട്ടിട്ടില്ല. അതുകൊണ്ടായിരിക്കാം മുറജപം പോലൊരു വമ്പൻ ചടങ്ങു നടത്തി ആശ്വസിക്കാൻ അദ്ദേഹം പോലും തുനിഞ്ഞത്. --Chandrapaadam 04:58, 31 ഡിസംബർ 2010 (UTC)Reply

No Ezhavasas Chavers തിരുത്തുക

No muslims/ezhava served as chavers for Valluvanad Raja . Nair men from the four 'nair tharavadu'went on to form the suicide squads.It was the right and duty of these men(as told by vellathiri) to become chaver.No mention ezhava chaver who fought for valluvanad.You simply can't change History for the sake of secularism.May be ezhavas were part of the ARMY of Zamorin (which was called nair pattalam)to defend their king from he CHAVERS,but not as chavers.DONT mislead the readers by giving wrong information. Also citations/ref. not provided for that statement.Hence it is not a valid statement.Chavers were selected from those four houses,NOT that chavers formed under the guidence these people.The section 'CHAVER' is misleading.Therefore the statement should be REMOVED or give some evidence for the statement09:40, 4 നവംബർ 2011 (UTC)http://books.google.com/books?id=9mR2QXrVEJIC&printsec=frontcover#v=onepage&q=chaver&f=false

അവസാന മാമാങ്കം തിരുത്തുക

ലേഖനത്തിൽ രണ്ട് സ്ഥലങ്ങളിലായി അവസാന മാമാങ്കം നടന്നിരിക്കുന്നത് 1755 ആണെന്നും 1766 -ഇൽ ആണെന്നും പറയുന്നുണ്ട്. ഏതായിരിക്കും ശരി? Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 06:53, 7 മേയ് 2013 (UTC)Reply

മാമാങ്കചരിത്രം തിരുത്തുക

മാമാങ്കത്തിന്ന് ഇത്രയൊക്കെ ബുദ്ധമതബന്ധം കണ്ടെത്താൻ ശ്രമിക്കുന്നവരൊന്നും അതിന്നു മുമ്പുള്ള കേരള സമൂഹത്തെ പരാമർശിക്കാത്തതെന്താണ്? സി.ഇ. 650 - 850 കാലത്താണ് ബുദ്ധമതം ഇവിടെയെത്തിയതെന്നു മിക്കവരും നിരീക്ഷിക്കുന്നുമുണ്ട്.. ബി.സി.ഇ. രണ്ടാം നൂറ്റാണ്ടിൽ ജൈനർ കേരളത്തിൽ എത്തിയിരുന്നു എന്ന് പറയുന്നു. അവരുടെ കാലം മുതലേ ചെറിയതോതിലെങ്കിലും ഇവിടെ സാമൂഹ്യവികാസം തുടങ്ങിയിരിക്കണം. മഗധയിൽ നിന്ന് നാഗാർജുനകോണ്ടയും ശ്രാവണബെളഗോളയും കോയമ്പത്തൂരും വഴി അവരെത്തുമ്പോഴായിരിക്കണം ശാസ്ത്രീയ നെൽകൃഷിയെപ്പറ്റിയും മെച്ചപ്പെട്ട സമൂഹനിർമ്മിതിയേയും പറ്റി കേരളം അറിയുന്നത്. അതുകൊണ്ടു തന്നെ ചെറിയ ഭരണസംവിധാനങ്ങളും ആഘോഷങ്ങളും അവരും തുടങ്ങിവച്ചിട്ടുമുണ്ടാകും. അതിന്റെ തുടർച്ചയിലേക്ക് മാമാങ്കത്തിനെ കൂട്ടിമുട്ടിക്കാത്തത് മനപ്പൂർവമല്ലേ?

ലോകത്തിൽ ഒരു സംസ്കൃതിയിലും വിശ്വാസസംഹിതയിലും നമുക്ക് തികഞ്ഞ പുതുമ അവകാശപ്പെടാനാകില്ല. എന്തും ഇവോൾവ് ചെയ്തല്ലേ ഉണ്ടാകുന്നത്. അതിനപ്പുറം മനുഷ്യക്കൂട്ടായ്മകളെ അവയുടെ വികാസത്തിൽ പ്രക്തനസ്മൃതികൾ വളരെ സ്വാധീനിക്കുന്നതായും കാണുന്നു. യൂറോപ്പിലായാലും, ലാറ്റിൻ അമേരിക്കയിലായാലും, ഇന്ത്യയിലായാലും, ഫിലിപ്പീൻസ് പ്രദേശത്തായാലും, തദ്ദേശീയമായ അനവധി ഘടകങ്ങൾ കൃസ്ത്യൻ വിശ്വാസങ്ങളിൽ സ്വാധീനം ചെലുത്തുന്നുണ്ട്. അടുത്തകാലത്ത് ബ്രൂണെയ് സുൽത്താനേറ്റിൽ നിന്നു വന്ന ഒരു നൃത്തസംഘത്തിന്റെ പ്രകടനത്തിൽ ഈ പ്രതിഭാസം ദർശിക്കുകയുണ്ടായി. പ്രയാഗിലെ കുംഭമേളയിൽ കാണപ്പെടുന്ന ക്ലാസ്സിക്കൽ ഹിന്ദൂയിസത്തിന്റേതല്ലാത്ത ധാരാളം സ്വാധീനവും കൃസ്ത്യൻ വിശ്വാസങ്ങളിലെ ജൂത സങ്കല്പങ്ങളും, ഇസ്ലാമിന്റെ സെമെറ്റിക് പൗരാണികതയും എല്ലാം സുവിദിതമാണല്ലോ. അവയിലൊക്കെ അവക്കു തൊട്ടുമുമ്പുള്ള സംസ്കൃതികളുടെ ആചാരരീതികളും വിശ്വാസഘടകങ്ങളും ബാക്കിനിൽക്കുന്നതും കാണാം. ഹിന്ദു പുരാണങ്ങളിലൊന്നും തന്നെ നാഗസന്യാസിമാരുടെ സാംഗത്യം പ്രസ്താവിക്കപ്പെടുന്നില്ല. അവരൊക്കെ അതിനും മുമ്പേ മനുഷ്യജീവിതത്തിലെ അറിയായ്മകളേത്തേടി അലഞ്ഞവരുടെ പിന്മുറക്കാരാണ്.

ഈ വന്ന ജൈനരോ ബൗദ്ധരോ കേരളം മുഴുവൻ ഒരുകാലത്തും നിറഞ്ഞുനിന്നിട്ടുമില്ല. ഝടുതിയിലും സമഗ്രവുമായ ഒരു പരക്കലിന് കേരളത്തിലെ അന്നത്തെ ഭൂപ്രകൃതിയോ, കാലാവസ്ഥയോ ജനസംഖ്യയോ അതിനെ സമ്മതിച്ചിട്ടുമുണ്ടാവില്ല. ചരിത്രപാഠങ്ങളിലെ കണക്കുകൾ പലതും പെരുപ്പിച്ചു പറയുമെന്നതുകൊണ്ട് അത് മുഴുവനും അപ്പടി വിശ്വസിക്കാനുമാകില്ല. അതുകൊണ്ട് ബി.സി.ഇ. രണ്ടാം നൂറ്റാണ്ടിനോ അതിനുമുമ്പോ ഉള്ള ജനാവാസവ്യസ്ഥകളെക്കൂടി ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരന്വേഷണം മാമാങ്കചരിത്രപഠനത്തിൽ സ്വീകരിക്കേണ്ടതില്ലേ? അത് കേവലം സി.ഇ. ആറാം നൂറ്റാണ്ടിലേക്ക് മാത്രമായി ഒതുക്കിക്കെട്ടണോ?

പുരാതനഭാരതത്തിൽ ബുദ്ധമതത്തിനുമുമ്പ് എല്ലാം പൂജ്യമായിരുന്നു എന്ന് നാം കരുതരുത്. ബുദ്ധമതം തന്നെ അതുണ്ടാകുന്നകാലത്തെ സർവാംഗീകൃതമായ സാമാന്യജനസിദ്ധാന്തങ്ങൾ പലതും സ്വാംശീകരിച്ചിട്ടുണ്ട്.

സർവ്വോപരി പൗരാണികചരിത്രത്തെ എപ്പോഴും ഏതെങ്കിലും ഒരു മതത്തിന്റെ തലയിൽത്തന്നെ കെട്ടിവക്കണം എന്ന ചിന്തയെങ്കിലും നമുക്കുപേക്ഷിക്കേണ്ടതില്ലേ? ഈ ദിശയിൽ പങ്കാളിത്തപദ്ധതിയിൽ, മാമാങ്കചരിത്രത്തെപ്പറ്റി, കൂട്ടായ ഒരു ഗവേഷണത്തിനു തന്നെ വിക്കിപ്പീഡിയക്ക് മുൻ കയ്യെടുത്തുകൂടേ? --Chandrapaadam (സംവാദം) 17:40, 7 മേയ് 2013 (UTC)Reply

ചിത്രങ്ങൾ തിരുത്തുക

ഇതിൽ ചേർത്തിട്ടുള്ള ചിത്രങ്ങളൊന്നും തെളിയുന്നില്ല. കാരണം അറിയുന്നവർ വേണ്ടത് ചെയ്യുമല്ലോ--Chandrapaadam (സംവാദം) 06:19, 16 ജനുവരി 2014 (UTC)Reply

ചേർത്തിരിക്കുന്ന പേരുകളിലൊന്നും ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തിട്ടില്ലല്ലോ! ഏതൊക്കെ ചിത്രങ്ങളാണ് ചേർക്കാൻ ശ്രമിച്ചത്.?--പ്രവീൺ:സംവാദം 06:42, 16 ജനുവരി 2014 (UTC)Reply

ചിത്രങ്ങൾ ചേർക്കുന്നതായി പണ്ടെന്നോ ആരോ എഴുതിവച്ചിരുന്നു. അവ തെളിയാതിരുന്നത് കണ്ടപ്പോൾ, ലേഖനം തിരുത്തുന്നതിനിടയിൽ കുറിച്ചിട്ടതാണ്.--Chandrapaadam (സംവാദം) 17:50, 16 ജനുവരി 2014 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മാമാങ്കം&oldid=4026335" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മാമാങ്കം" താളിലേക്ക് മടങ്ങുക.