സംവാദം:മലയാളം
malayaaLamaaN~ [[kEraLam kEraLaththile]] pradhaana bhaasha. [[lakshadvIp~ lakshadvIpilum]] ith~ pradhaanamaayi samsaarichchuvarunnu. kooTaathe [[gaLf raajyangaL]], [[simgappur~]], [[malEshya]] enniviTangaLilum malayaaLam samsaarikkunna vaLare adhikam janangaLuNt~.
anubandha lEkhanangaL
[[malayaaLam aksharamaala]]
[[malayaaLa saahithyam]]
PS: Note that there are no |'s between words inside [[...]]. These should be added. ~വിനോദ് 23 May, 2003
ഇത് എങ്ങിനെ സാധ്യമാകും
തിരുത്തുകഈ ലേഖനത്തിൽ “ അനുനാസികാവർണ്ണം തൊട്ടുശേഷമുള്ള ഖരത്തെക്കൂടി അനുനാസികമാക്കുന്നു “ തുടങ്ങിയ ചില വരികൾ പ്രത്യേകം doted box-ൽ കാണുന്നു ഇത് എങ്ങിനെ ആണു സാധിക്കുന്നത് പ്രവീൺ 10:22, 18 ജൂൺ 2006 (UTC)
- പ്രവീൺ, ഒരു വരി തുടങ്ങുന്നതിനു മുമ്പ് മനഃപൂർവ്വം ഒരു സ്പേസ് (space character " ") ഇടുകയാണെങ്കിൽ ആ വരിയെ വിക്കി സോഫ്റ്റ്‌വെയർ മോണോസ്പേസ്ഡ് ആയി പ്രദർശിപ്പിക്കുവാൻ ശ്രമിക്കും. ഒപ്പം ആ ഭാഗം പ്രത്യേകം എടുത്തു കാണിക്കുകയും ചെയ്യും
ഉദാഹരണം:
വിക്കിപീഡിയയുടെ ഇംഗ്ലീഷ് പതിപ്പ് പത്തു ലക്ഷം ലേഖനങ്ങളെന്ന നാഴികക്കല്ലു പിന്നിട്ടു.
പ്രൊട്ടക്റ്റ് ചെയ്യണം
തിരുത്തുകമലയാളം എന്ന ലേഖനം പ്രൊട്ടക്റ്റ് ചെയ്യണം. അനോണിമസ് യൂസേർസ് കൈകാര്യം ചെയ്യുന്നത് തടയുന്നതിനായി. താല്പര്യമുള്ളവർ ദയവായി ഒന്നു പിന്താങ്ങു!! -- ജിഗേഷ് ►സന്ദേശങ്ങൾ 16:35, 8 മാർച്ച് 2007 (UTC)
- വേണ്ടന്നാണ് ജിഗേഷ് ജി എന്റഭിപ്രായം കാരണം, മലയാളത്തെ സ്നേഹിക്കുന്ന അനോണി കറങ്ങി തിരിഞ്ഞ് ഇവിടെ വരാനാണ് സാധ്യത. പരീക്ഷിച്ചും നോക്കട്ടെ. കുഴപ്പമുണ്ടായാൽ തന്നെ കുറേപ്പേർ ഇപ്പോൾ ഇവിടെ ഇല്ലേ--പ്രവീൺ:സംവാദം 06:18, 10 മാർച്ച് 2007 (UTC)
- ദ്രാവിഡ ഭാഷയ്ക്ക് പാലി മഹാരാഷ്ട്റി പൈശാചീ എന്നീ ഭാഷകളുടെ സ്വാധീനം ഒന്നും എഴുതിയിട്ടില്ലല്ലോ? എന്തായാലും മംഗലാട്ട് മാഷിനെ ഇങ്ങോട്ട് ക്ഷണിക്കാം. പീർ റിവ്യൂ അത്യാവശ്യമാണ് എന്ന് തോന്നുന്നു. ഇംഗ്ലീഷ് വിക്കിയെക്കാൾ നിലവാരം പുലർത്തേണ്ടത് അത്യാവശ്യമാണ് --ചള്ളിയാൻ 03:02, 9 മേയ് 2007 (UTC)
സംസാരം
തിരുത്തുകമാഷെ, മലയാളം പെട്ടിയിലുള്ള സ്ഥലങ്ങളിൽ എങ്ങനെ ഭാഷയായി ഉപയോഗിക്കന്നു. പ്രത്യേകിച്ചും അറബ് രാജ്യങ്ങൾ,യുണൈറ്റഡ് കിംഗ്‌ഡം, യു.എസ്.എ. തുടങ്ങിയ സ്ഥലങ്ങളിൽ. വെറും സംസാരഭാഷ എന്ന നിലയിൽ ആണെങ്കിൽ ഇത്രയും വിദേശരാജ്യങ്ങളിൽ മാത്രമല്ലല്ലോ മലയാളിയും മലയാളവും ഉള്ളത്. --സുഗീഷ് 21:16, 18 നവംബർ 2007 (UTC)
- ഇതിൽ എഴുത്തച്ഛനെ പറ്റി പരാമർശമില്ല എല്ലാവരും ശ്രദ്ധിച്ചു കാണുമെന്ന് കരുതുന്നു — ഈ തിരുത്തൽ നടത്തിയത് 136.1.1.101 (സംവാദം • സംഭാവനകൾ)
Help Needed
തിരുത്തുകHi. I am from Tamil Wikipedia. I translated the Malayalam Article to Tamil in T.W. However there were some words, which I couldn't Comprehend. So I Virtually Transliterated instead of Translating them.
The Transliterated Words have the Malalayalam Spelling within brackets. If any of you guys, could help me out translating the words it would be useful.
മലയാളം - ഔദ്യോഗിക ഭാഷ
തിരുത്തുകഭാരതത്തിന്റെ ഭരണഘടനയുടെ എട്ടാം പട്ടികയിലുള്ള ഭാഷകൾക്കു ഔദ്യോഗിക ഭാഷ എന്ന സ്ഥാനമല്ല അതിലുമുപരിയായി ദേശീയഭാഷ എന്ന സ്ഥാനമാണുള്ളതു. ഔദ്യോഗിക ഭാഷ എന്നുള്ളതു ഒരു സറ്ക്കാരിന്റെ ഔദ്യോഗികിക് ആവശ്യങ്ങൾക്കുപയൊഗിക്കുന്ന ഭാഷ എന്നാണു അറ്ത്ഥം. കേന്ദ്ര സർക്കാറിന്റെ ഔദ്യോഗിക ഭാഷ ഹിന്ദിയും ഓരോ സംസ്ഥാനങ്ങളുടേതു വെവ്വേറെയ്യുമായിരിക്കെ എട്ടാം പട്ടികയിലുള്ള ഭാഷകള്ക്ക് ഔദ്യോഗിക ഭാഷ എന്നു പറയുന്നതു ശരിയല്ല. എട്ടാം പട്ടികയിലുള്ള ഭാഷകളിൽ ചിലതെങ്കിലും ഒരിടത്തും ഔദ്യോഗിക ഭാഷയല്ല (ഉദാഹരണം- സംസ്കൃതം, മൈഥിലി). അതിനാൽ ഒരു ചെറിയ തിരുത്തൽ ആവശ്യമാണു.
മറ്റുള്ള 21 ഭാഷകളെയും പോലുള്ള വ്യക്തിത്വമുള്ളതിനാലണു മലയാളത്തെ ഭരണഘടനയുടെ എട്ടാം പട്ടികയിലുൾപ്പെടുത്തിയതെന്നുള്ള പരാമറ്ശം ഒരു തെറ്റിദ്ധാരണയ്ക്കുള്ള വക നൽകുന്നുണ്ട്. മലയാളം ഭരണഘടനയുണ്ടക്കുമ്പോൾ മറ്റു 13 ഭാഷകളുടെ കൂടെ ചേറ്ത്തതാണു. അങ്ങനെ നോക്കിയാൽ മലയാളത്തിന്റെ വ്യക്തിത്വം നേരത്തേതന്നെ ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടതാണു. പിന്നിടു ചേറ്‍ത്ത ഭാഷകളെക്കാൽ (സിന്ധി, കൊങ്കണി, നേപ്പാളി, ബോഡൊ, മൈഥിലി,ദോഗ്രി, മണിപ്പൂരി, സന്താളി) പ്രാധാന്യം അവകശപ്പെടാം.
ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
തിരുത്തുകഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ എന്ന ഫലകത്തിൽ ചില തെറ്റുകൾ കടന്നുകൂടിയിരിക്കുന്നു.
ഭാരതത്തിൽ രണ്ടു തരത്തിലുള്ള ഔദ്യോഗിക ഭാഷകളാണുള്ളത്. കേന്ദ്ര സർക്കാറിന്റെയും സംസ്ഥാനസർക്കാറുകളുടെയും. ഔദ്യോഗിക ഭാഷാനിയമമനുസരിച്ച് ഹിന്ദിയാണു കേന്ദ്ര സർക്കാറിന്റെ ഔദ്യോഗിക ഭാഷ. ചില സംസ്ഥാനസറ്ക്കാരുകൾ ഒന്നിലധികം ഔദ്യോഗിക ഭാഷകൾ അംഗീകരിച്ചിട്ടുണ്ട്.
ഗോന്ണ്ടി, സംസ്കൃതം, ബോഡൊ, മൈഥിലി, സന്താളി, ദോഗ്രി എന്നിവ ഒരു സംസ്ഥനത്തും ഔദ്യോഗിക ഭാഷയല്ല. ഇംഗ്ലീഷ്, ഭരണഘടനയുടെ എട്ടാം പട്ടികയിലില്ലെങ്കിലും, നാഗാലന്റിലും മിസ്സോറാമിലും ഔദ്യോഗിക ഭാഷയാൺ.
ഒരു റിവേർട്ട്
തിരുത്തുകഈ തിരുത്തൽ എന്തുകൊണ്ടാണ്. വിക്കിലേഖന രീതിയിലുള്ള എഴുത്തിനിടയിൽ html മാർക്കിങുകൾ ചേർക്കുന്നതെന്തിന്? ചിത്രം കുറിപ്പില്ലാതാക്കുന്നതെന്തുകൊണ്ട്. റിവേർട്ട് ചെയ്യുകയാണെങ്കിൽ വിശദീകരിക്കാൻ താത്പര്യപ്പെടുന്നു.--പ്രവീൺ:സംവാദം 06:19, 23 ജൂൺ 2010 (UTC)
- മലയാളം ലിപി എന്ന താളിലും സമാനമായ മാറ്റം വരുത്തിയിരിക്കുന്നു!!--പ്രവീൺ:സംവാദം 06:21, 23 ജൂൺ 2010 (UTC)
- ഇതൊരു തിർശ്ചീന ചിത്രമാണ്. ചിത്രത്തിന്ന് ടാഗ് കൊടുക്കുമ്പോൾ ലേഖനത്തിൽ അത് ശരിയായി നിൽക്കുന്നില്ല. തംബ്നെയിലാൽ ഖണ്ഡിക മുറിഞ്ഞ് ഒരു വരി മാത്രം ചിത്രത്തിന്റെ വശത്തായി വരുന്നു. html മാർക്കിംഗ് കൊടുത്തത് അടുത്ത ഖണ്ഡികയായി text വരാൻ വേണ്ടിയാണ്. അങ്ങനെ ചെയ്യുമ്പോൾ എനിക്കിവിടെ കുഴപ്പമൊന്നും തോന്നുന്നില്ല. ഈ ചിത്രത്തിന് അതുപയോഗിച്ചിരിക്കുന്ന സ്ഥലത്ത് ടാഗ് വേണമെന്നില്ല. രണ്ടിടത്തും വീണ്ടും മാറ്റുന്നു--Naveen Sankar 06:28, 23 ജൂൺ 2010 (UTC)
നവീനേ, താങ്കളുടെ താത്പര്യമെന്തായാലും ഇതു ശരിയല്ല, ചിത്രം അടിക്കുറിപ്പ് കൊടുത്ത് എഴുതുന്നതാണ്, ഇനിയും തിരുത്തുന്നവർക്കും മനസ്സിലാകാനും, എല്ലായിടത്തും ഉപയോഗിച്ചിരിക്കുന്ന രീതിയെന്നതിനാലും നല്ലത്. അനാവശ്യമായി ബ്രേക്ക് ടാഗ് കൊടുക്കേണ്ട ആവശ്യം തന്നെയില്ല. അത് തിരശ്ചീനമായുള്ള ചിത്രമായാലും നേരേയുള്ള ചിത്രമായാലും ഡിസ്പ്ലേയിൽ ഒരു പ്രശ്നവുമുണ്ടാകാറില്ല. ചിത്രത്തിൽ ടാഗ് കൊടുക്കുമ്പോൾ ലേഖനത്തിൽ അത് ശരിയായി നിൽക്കുന്നില്ല എന്നത് തീരെ മനസ്സിലായില്ല. അതല്ല താങ്കൾ വളരെ ഗൗരവത്തോടെ പറഞ്ഞ പ്രശ്നമാണെങ്കിൽ ഒരു സ്ക്രീൻഷോട്ടെടുത്ത് തരൂ, ബഗ് ഫയൽ ചെയ്യാം, അല്ലെങ്കിൽ താങ്കൾ തന്നെ ഒരു ബഗ് ഫയൽ ചെയ്യൂ.--പ്രവീൺ:സംവാദം 06:37, 23 ജൂൺ 2010 (UTC)
- എനിക്ക് മനസ്സിലാകുന്നില്ല പ്രവീൺ. ഒരു ചിത്രം ഉൾപ്പെടുത്തുന്നതിൽ എന്ത് താത്പര്യം/താത്പര്യക്കേട്? എല്ലായിടത്തും അടിക്കുറിപ്പോടെ മാത്രമേ ചിത്രം കൊടുക്കാവൂ എന്ന് നയം വല്ലതുമുണ്ടോ? ഇംഗ്ലീഷ് വിക്കിപീഡിയയിൽത്തന്നെ എത്രയിടത്ത് അല്ലാതെ ഉപയോഗിക്കുന്നുണ്ട്, പ്രത്യേകിച്ച് ലിപികൾ കൈകാര്യം ചെയ്യുന്നിടത്ത് ഫോണ്ട് പ്രശ്നം മൂലം ചിത്രം നൽകേണ്ടിവരുമ്പോൾ. ഞാൻ ഉപയോഗിക്കുന്ന ബ്രേക്ക് ടാഗ് ഉപയോഗിക്കുന്നതുകൊണ്ട് എന്ത് പ്രശ്നമാണുള്ളത്? എന്തെങ്കിലും ചെയ്യാൻ അനുവദിക്കൂ.. പ്ലീസ്.--Naveen Sankar 06:47, 23 ജൂൺ 2010 (UTC)
താങ്കളെ ചെയ്യാനനുവദിക്കുന്നില്ല എന്നു കരുതേണ്ട ഒരു കാര്യവുമില്ല. പക്ഷേ സ്വന്തം താത്പര്യപ്രകാരം തിരുത്തലുകൾ നടത്തുന്നതിനേക്കാളും പൊതുവേ ഉപയോഗിക്കുന്ന രീതിയാണ് വിക്കിപീഡിയ പോലൊരു സംരംഭത്തിൽ നല്ലത്. ഒരു വരി താഴെ വരാൻ ബ്രേയ്ക്ക് ടാഗിന്റെ ആവശ്യമില്ല (വരികൾ അത്രയ്ക്ക് പാക്ക്ഡ് ആവേണ്ടങ്കിൽ). വിക്കിയിൽ തിരുത്തുന്ന എല്ലാവർക്കും എച്ച്.റ്റി.എം.എൽ. അറിയണം എന്നൊരു നിർബന്ധവുമില്ല. ലേഖനതാളുകളിൽ എച്ച്.ടിം.എം.എൽ. ടാഗുകൾ കഴിയുന്നത്ര കുറയ്ക്കാൻ പാകത്തിലാണ് മീഡിയവിക്കി നിർമ്മിച്ചിട്ടുള്ളതും. യൂണീകോഡുപയോഗിച്ച് പ്രതിനിധീകരിക്കാവുന്ന കാര്യങ്ങളേ ചിത്രത്തിലുള്ളു എന്നിരിക്കെ അത് ശരിയായി ഡിസ്പ്ലേ ചെയ്യുന്നില്ല (അതെന്താണെന്ന് താങ്കൾ പറഞ്ഞുമില്ല) എന്ന കാരണത്താൽ (പൂജ്യം മറക്കുന്നില്ല, അതിപ്പോഴൊരു ഫോണ്ട് പ്രശ്നമാണ്, എന്നാലും നിത്യോപയോഗത്തിലുള്ള പൂജ്യമുപയോഗിച്ച് അത് മറികടക്കാനും തത്കാലം കഴിയും), ലേഖനത്തിന്റെ മൂലരൂപം സങ്കീർണ്ണമാക്കരുത് എന്നു മാത്രമേ ഞാനുദ്ദേശിച്ചുള്ളു. നന്ദി--പ്രവീൺ:സംവാദം 07:03, 23 ജൂൺ 2010 (UTC)
- മുകളിലെ എഴുത്ത് ചിത്രം ഉൾപ്പെടുത്തേണ്ട കാര്യമേയില്ല എന്നു വായിക്കരുതെന്നപേക്ഷ. ചിത്രം വേണ്ടവർക്ക് എടുക്കാൻ ചിത്രം ആവശ്യമാണ്. ഈ നിസ്സാരവിഷയത്തിന് എത്രയും എഴുതേണ്ടി വരുന്നത് കഷ്ടമാണ്.--പ്രവീൺ:സംവാദം 07:05, 23 ജൂൺ 2010 (UTC)
- [1] ഈ രൂപത്തിൽ നിന്നും ഈ രൂപത്തിലേക്കുള്ള നവീനിന്റെ മാറ്റത്തിൽ ദുരുദ്ദേശ്യം ഒന്നും കാണുന്നില്ല. കൂടുതൽ നല്ല ഡിസ്പ്ലേക്ക് വേണ്ടിയല്ലേ? എച്ച്.ടി.എം.എൽ. <br/> ഒഴിവാക്കാൻ ഓരോ വരിവിട്ട് എഴുതിയാൽ പോരേ?--Vssun (സുനിൽ) 15:39, 23 ജൂൺ 2010 (UTC)
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകഎന്താണ്, എന്തിനാണ്, പ്രാധാന്യം?--പ്രവീൺ:സംവാദം 03:13, 5 ഒക്ടോബർ 2010 (UTC)
- യൂണികോഡ് മലയാളത്തിന്റേതൊഴിച്ചുള്ള കണ്ണികളെല്ലാം ഒഴിവാക്കി.--Vssun (സുനിൽ) 12:23, 8 ഒക്ടോബർ 2010 (UTC)
ഡിടിപി ചെയ്തത്
തിരുത്തുകമലയാളം ഡിടിപി ചെയ്ത മാറ്റർ വിക്കിയിൽ ഉൾപ്പെടുത്തുന്നതെങ്ങിനെ?
ചില്ല്
തിരുത്തുകചില്ലക്ഷരങ്ങൾ സേവ്ചെയ്യുന്പോൾ ചതുരം കാണിക്കുന്നതെന്തുകൊണ്ട്? ന്പ,ണ്ട തുടങ്ങിയ കൂട്ടക്ഷരങ്ങൾ ശരിയായി വരുന്നില്ല.--117.206.4.159 05:36, 9 മാർച്ച് 2011 (UTC)
ശബ്ദകോശങ്ങളും ലിപിവിന്യാസവും
സുബ്രഹ്മണ്യൻ കുറ്റിക്കോൽ
(അഭിപ്രായങ്ങൾ സാദരം ക്ഷണിക്കുന്ന.)
(2011 മെയ്- ജൂൺ ലക്കം സാഹിത്യവിമർശം മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനം)
അ ആ ഇ ഈ ഉ ഊ ഋ എ ഐ ഒ ഔ അം അ: ഇതാണ് മലയാളഭാഷയിലെ സ്വരങ്ങളുടെ അക്ഷരമാലാക്രമം. ക കാ കി കീ...കം ക: വ്യഞ്ജനങ്ങളോട് സ്വരചിഹ്നങ്ങൾ ചേരുന്പോഴുള്ള ഉച്ചാരണത്തിൻറെ താളക്രമവും ഇതേരീതിയിൽത്തന്നെ. ഇന്തോ-ആര്യൻ ഭാഷകൾക്ക് പൊതുവേ ഈ ക്രമംതന്നെയാണുള്ളത്. പണ്ടുകാലത്ത് കുഞ്ഞുങ്ങളോടൊപ്പം കുയിലുകളും രാമനാമം ചൊല്ലാറുണ്ടായിരുന്നു. കുഞ്ഞുങ്ങളും കുയിലുകളും നാമജപത്തോടൊപ്പം ഗുണനപ്പട്ടികയും അക്ഷരമാലയും ഉരുവിട്ടുപഠിക്കുന്ന വായ്ത്താരിയിൽ മുഖരിതമാവുന്ന ഗ്രാമസന്ധ്യകൾ ഗൃഹാതുര സ്മരണകൾമാത്രമായി അവശേഷിക്കുന്നുവെങ്കിലും ഇന്നും ഓർമ്മയിൽ തങ്ങിനിൽക്കുന്ന അക്ഷരമാലാക്രമം ഇതുതന്നെ. അക്ഷരമാലയിൽ ‘അനുസ്വാരം’ സ്വരാക്ഷരങ്ങളുടെ വിഭാഗത്തിൽപ്പെടുന്നതാണെന്ന് ഇതിൽനിന്നും വ്യക്തമാണ്. എന്നാൽ മലയാളശബ്ദകോശങ്ങളിൽ അനുസ്വാരത്തെ സ്വരാക്ഷരങ്ങളിൽനിന്നും വേർപെടുത്തി വ്യഞ്ജനചിഹ്നങ്ങളായി വിഭജിച്ചു വിന്യസിച്ചിരിക്കുന്നതാണ് കാണാൻ കഴിയുക.
ഭാഷയിൽ ഒരു നിഘണ്ടു രൂപപ്പെടുന്പോൾ അതോടൊപ്പം ഒരു അക്ഷരമാലാക്രമവും രൂപപ്പെടുന്നുണ്ട്. മലയാളഭാഷയിലെ ആദ്യത്തെ ആധികാരികത അവകാശപ്പെടാവുന്ന ശബ്ദകോശം ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ ശബ്ദതാരാവലി ആണല്ലോ. അക്ഷരമാലാക്രമത്തിൽ വാക്കുകളെ അടുക്കുക എന്നതാണ് നിഘണ്ടുനിർമ്മാതാവ് നേരിടുന്ന ഏറ്റ്വും ശ്രമകരമായ കർമ്മം. ശ്രീകണ്ഠേശ്വരം ശബ്ദതാരാവലിക്ക് രൂപം നല്കിയിട്ടുള്ളത് മലയാളത്തിൽ അതേവരെ നിലനിന്നിരുന്ന അക്ഷരമാലാക്രമത്തെ അഴിച്ചുപണിഞ്ഞുകൊണ്ടാണ്.
സ്വന്തമായ ലിപിവ്യവസ്ഥ ദ്രാവിഡഭാഷകളുടെ മൂലരൂപമായആദിദ്രാവിഡത്തിനുണ്ടായിരുന്നു. ഇവയിൽനിന്നും രൂപപ്പെട്ട വട്ടെഴുത്ത്, കോലെഴുത്ത്, ഗ്രന്ഥാക്ഷരം തുടങ്ങിയ ലിപിഭേദങ്ങളിലൂടെയാണ് തമിഴ്-മലയാളം അക്ഷരങ്ങൾ പരിണാമവിധേയമായത്. അച്ചുകളിൽ വാർത്തുതുടങ്ങിയപ്പോഴാണ് മലയാളലിപികൾ ആധുനികരൂപം കൈവരിച്ചത്. അടുത്തകാലത്ത് വർത്തമാനപ്പത്രങ്ങൾ അച്ചടി പരിഷ്ക്കരിച്ചപ്പോഴും അക്ഷരങ്ങളിൽ മാറ്റമുണ്ടായി. കേരളാഗവർമ്മെണ്ട് അംഗീകരിച്ച ടൈപ്പ്റൈറ്റർയുഗത്തിനുമാത്രം പാകമാവുന്ന മലയാളം കീബോർഡ് ഇന്ന് ആരും ഉപയോഗിക്കുന്നില്ല. പരിഷ്കരിച്ച ലിപിയുടെ പ്രചരണാർത്ഥം വിജ്ഞാനകൈരളി ഒരു ലക്കംതന്നെ ഈ ലിപിയിൽ പുറത്തിറക്കുകയുണ്ടായി. ഇത് ഉപയോഗിച്ച് അയ്യപ്പപ്പണിക്കരുടെ ‘തത്തപ്പനന്പച്ച’ എന്നെവുതിയാൽ ‘തത്‍തപ്‍പനന്പച്‍ച’ എന്ന വിചിത്രഭാഷ കാണാം. ഇപ്പോഴും അംഗീകാരം നിലനിൽക്കുന്നുണ്ടെങ്കിൽ ഈ ലിപിവൈകൃതം ഇനിയെങ്കിലും പിൻവലിക്കേണ്ടതാണ്. ഇൻഫർമേഷൻ ടെക്നോളജിയുടെ വ്യാപനത്തോടെ ഇപ്പോൾ മുഴുവൻ ലോകഭാഷകളുടെയും ലിപികളെ മാനകീകരിച്ച് യൂനികോഡ് നിലവിൽവന്നിരിക്കയാണല്ലോ മലയാളത്തിലെ ശബ്ദകോശങ്ങളുടെ അക്ഷരമാലാക്രമവും ഇതോടൊപ്പം മാനകീകരിക്കേണ്ടത് ഇൻഫർമേഷൻ ടെക്നോളജിയെ ഉൾക്കൊള്ളാൻ തക്കവിധം ഭാഷയെ സജ്ജമാക്കുന്നതിന് അത്യന്താപേക്ഷിതമാണ്.
ജൈവഭാഷയിൽ രചിക്കപ്പെടുന്ന നിഘണ്ടുക്കൾ ഒരിക്കലും സന്പൂർണ്ണതയിലെത്തുന്നില്ലെന്ന് ശ്രീകണ്ഠേശ്വരം തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിൻറെ മരണശേഷം ശബ്ദതാരാവലി സമഗ്രമായി പരിഷ്കരിച്ച് 1952-ൽ നാലാംപതിപ്പ് പുറത്തിറക്കിയത് അദ്ദേഹത്തിൻറെ പുത്രനായ പി.ദാമോദര ൻനായരായിരുന്നു. 1964-ൽ ആദ്യത്തെ എസ്സ് പി സി എസ്സ് പതിപ്പ് പുറത്തുവന്നു. 2010 വരെ 30 പതിപ്പുകൾ എസ്സ് പി സി എസ്സ് പുറത്തിറക്കിയിട്ടുണ്ട്. ശ്രീകണ്ഠേശ്വരത്തിൻറെ നിര്യാണത്തിനുശേഷം 64 വർഷം പൂർത്തിയാവുന്പോഴാണ് 2010-ൽ മുൻകൂർവരിക്കാർക്കായി പരിമിതപ്പെടുത്തിയ ശബ്ദതാരാവലിയുടെ ഡി. സി. പതിപ്പും പുറത്തുവന്നത്. സമഗ്രമായ പരിഷ്കരണത്തിന് വിധേയമാക്കിയാണ് പുതിയ പതിപ്പുകൾ പുറത്തിറക്കുന്നതെന്ന് അവകാശപ്പെടുന്പോഴും ആധുനികവിമർശനങ്ങളിൽ ഏറ്റവും കൂടുതൽ തവണ ഉപയോഗിച്ചിട്ടുള്ള ‘നൈതികത’ തുടങ്ങിയ പദങ്ങൾ പോലും ഉൾപ്പെടുത്താനോ, അടിസ്ഥാനപരമായ ന്യൂനതകൾ പരിഹരിക്കാനോ ശ്രമമുണ്ടായിട്ടില്ല.
ഭാഷയുടെ പരന്പരാഗതമായ അക്ഷരമാലാക്രമത്തെ അപേക്ഷിച്ച് പദഘടനയ്ക്കു പ്രാധാന്യം നൽകിക്കൊണ്ടാണ് ശബ്ദതാരാവലിയിൽ വാക്കുകൾ ക്രമീകരിച്ചിട്ടുള്ളത്. ശ്രീകണ്ഠേശ്വരത്തിൻറെ തന്നെ വാക്കുകളിൽ പറഞ്ഞാൽ ‘ചുവരുണ്ടായിക്കഴിഞ്ഞാൽ ചിത്രമെഴുതാൻ പ്രയാസമില്ലാ’ത്തതുപോലെ പിറകെവന്ന നിഘണ്ടൂകാരന്മാരെല്ലാം പദവിന്യാസത്തിന് ശബ്ദതാരാവലിയെ അതേപടി അനുകരിക്കുകയാണ് ചെയ്തിട്ടുള്ളതെന്നു കാണാം. ഭാഷയിലെ ഭേദപ്പെട്ട നിഘണ്ടുകളായ ഡി സി യുടെ ശബ്ദസാഗരവും മലയാളം- ഇംഗ്ലീഷ് നിഘണ്ടുവും ഇതിൽനിന്നും വ്യത്യസ്തമല്ല. സിസോബുക്സിൻറെ ന്യൂമില്ലേനിയം ഡിൿഷ്ണറിയിലെ മലയാളം നിഘണ്ടുവിൽ അനുസ്വാരപദങ്ങളെ വ്യത്യസ്തമായി ക്രമീകരിക്കാൻ ശ്രമംനടത്തിയിട്ടുണ്ടെങ്കിലും രണ്ടും മൂന്നും ഡിജിറ്റിലെത്തുന്പോൾ ശബ്ദതാരാവലിയെത്തന്നെയാണ് പിന്തുടരുന്നത്.
ശബ്ദതാരാവലി ഉപയോഗിക്കുന്നവരെ ഏറ്റവുമധികം വിഷമിപ്പിക്കുന്നതും അക്ഷരമാലാക്രമത്തിൽ അനുസ്വാരപദങ്ങളെ വിന്യസിച്ചിരിക്കുന്ന രീതിയാണ്. നാലാംപതിപ്പിൻറെ പരിഷ്കർത്താവുതന്നെ മുഖവുരയിൽ ഇതു സൂചിപ്പിക്കുന്നുണ്ട്- ‘മലയാളഭാഷയിൽ പദങ്ങൾ അക്ഷരക്രമത്തിൽ ശരിയായി അടുക്കുക എന്നത് ക്ഷിപ്രസാദ്ധ്യമായ കാര്യമല്ല. അക്ഷരക്രമമോ പദഘടനയോ മനസ്സിലാക്കാതെ ആരെങ്കിലും പദം നോക്കുകയും നോക്കുന്നിടത്തു കണ്ടില്ലെങ്കിൽ അത് നിഘണ്ടുവിലില്ലെന്നു നിശ്ചയിക്കുകയും ചെയ്യുന്നത് കേവലം സാഹസമാണ്. അനംഗൻ അനംബരൻ എന്നീ പദങ്ങളിലെ അനുസ്വാരം രണ്ടും രണ്ടാണ്. ആദ്യത്തേതു ‘ങ’ കാരവും രണ്ടാമത്തേതു ‘മ’ കാരവുമാണ്..’ മൃദുലമായ അസഹിഷ്ണുതയുടെ ഭാഷയിൽ വിമർശമരെ അദ്ദേഹം ഇങ്ങനെ നേരിടുന്നുണ്ടെങ്കിലും പിന്നീടുവന്ന പതിപ്പുകളിലും അടിസ്ഥാനപരമായ ന്യൂനതകൾ തിരുത്താനുള്ള ശ്രമമുണ്ടായിട്ടില്ല.
പദഘടനയനുസരിച്ചുള്ള ലിപിവിന്യാസത്തിൽ വാക്കുകളുടെ മൂലരൂപത്തിനാണ് പ്രാധാന്യം കൈവരുന്നത്. അനുസ്വാരങ്ങളെ ‘ങ’ കാരാനുസ്വാരം ‘ന’ കാരാനുസ്വാരം ‘മ’ കാരാനുസ്വാരം എന്നിങ്ങനെ വിഭജിച്ചാണ് ശബ്ദതാരാവലിയിൽ വാക്കുകൾ ക്രമീകരിച്ചിട്ടുള്ളത്. ‘ൽ’- ‘ത’ കാരമായും ‘ല’കാരമായും വിഭജിച്ചും, ’ക്ഷ’ കാരത്തെ ‘ക’ കാരത്തോടൊപ്പവും ചേർത്തിരിക്കുന്ന. അക്ഷരമാലാക്രമത്തിൽനിന്നും വ്യതിചലിച്ചുകൊണ്ട് അക്ഷരങ്ങളെ ഇങ്ങനെ ഭിന്നിപ്പിച്ചിരിക്കുന്നതിനാൽ അനുസ്വാരചിഹ്നം വരുന്ന പദങ്ങൾ പലയിടത്തായി ചിതറപ്പെട്ട നിലയിലാണ് നിഘണ്ടുവിൽ കാണാൻ കഴിയുക.
ഒരേ ചിഹ്നംവരുന്ന വാക്കുകൾ പേജുകളുടെ വ്യത്യാസത്തിൽ തിരയേണ്ടിവരുന്നു എന്നതാണ് തത്ഫലമായി നിഘണ്ടുനോട്ടക്കാരൻ നേരിടേണ്ടിവരുന്ന പ്രശ്നം. ഉദാഹരണത്തിന് ‘അ’ കാരത്തിൽ വരുന്ന ‘അംശം’ മുതൽ ‘അംഹ്രി’ വരെയുള്ള പദങ്ങൾ അകാരത്തിൻറെ ആരംഭത്തിൽത്തന്നെ കൊടുത്തിരിക്കുന്പോൾ ‘അംഗം’ മുതലുള്ള ‘ങ’ കാരാനുസ്വാരപദങ്ങൾ ‘അങ്ക്യം’ എന്ന വാക്കിനുശേഷവും (എട്ടാം പതിപ്പ്- പേജ് 58) ‘മ’ കാരത്തിൽ വരുന്ന ‘അംബ’ മുതലുള്ള പദങ്ങൾ ‘അന്പോറ്റി’ എന്ന വാക്കിനുശേഷവും (പേജ് 181) ചേർത്തിരിക്കുന്നതു കാണാം. അംബയെ കണ്ടെത്തണമെങ്കിൽ ‘ഭ’ കാരവും കഴിഞ്ഞ് ‘മ’ കാരത്തിലെത്തണം. പദഘടനയനുസരിച്ച് അനുസ്വാരങ്ങളെ ക്രമീകരിക്കുക എന്ന നിയമവും ഇവിടെ പൂർണ്ണമായും പാലിക്കപ്പെട്ടിട്ടില്ലെന്നു കാണാം. ഉദാഹരണത്തിന് ‘അ’ കാരാരംഭത്തിലുള്ള അംശം ‘മ’ കാരാനുസ്വാരവും അംഹ്രി ‘ങ’ കാരാനുസ്വാരവും ആണല്ലോ.
ഭാഷയുടെ പദഘടനയോ മൂലരൂപമോ വേണ്ടത്ര അറിയാത്ത ലക്ഷക്കണക്കിനു മലയാളികൾ പദങ്ങൾ തെരയാൻ ശബ്ദതാരാവലി ഉപയോഗിക്കുന്നുണ്ട്. നിഘണ്ടുനോട്ടക്കാരനെ സംബന്ധിച്ചിടത്തോളം വള്ളി, പുള്ളി തുടങ്ങിയ ചിഹ്നങ്ങൾപോലെ അനുസ്വാരവും ഒരു ചിഹ്നമായിട്ടാണ് ദൃശ്യമാവുന്നത്. അക്ഷരമാലാക്രമത്തിൽ പദങ്ങൾ വിന്യസിക്കുന്പോൾ ദൃശ്യരൂപത്തിന് പ്രാമുഖ്യം നൽകിയാലാണ് എളുപ്പം ‘കണ്ടെത്താൻ’ കഴിയുക. മലയാളം അക്ഷരമാലയിൽ സ്വരാക്ഷരങ്ങൾ പരിശോധിച്ചാൽ ‘അ’ യിൽ ആരംഭിച്ച് ‘ഔ’ വിനുശേഷം അനുസ്വാരചിഹ്നമായ ‘അം’ ആണ് വരുന്നത്. സ്വരാക്ഷരങ്ങൾ അ.. മുതൽ അം അ: എന്നാണ് അവസാനിക്കുന്നതെങ്കിലും ശബ്ദതാരാവലിയുടെ ആരംഭത്തിൽ കൊടുത്ത അക്ഷരമാലയിൽ ‘അം അ:’ ഭാഗം വിട്ടുകളഞ്ഞിരിക്കുന്നതായി കാണാം. അങ്ങനെ അനുസ്വാരത്തെ സ്വരചിഹ്നങ്ങളിൽനിന്നും വേർപെടുത്തുകയും വ്യഞ്ജനചിഹ്നങ്ങളായി വിഭജിക്കുകയും ചെയ്തിരിക്കുന്നു. അനുസ്വാരങ്ങൾ ‘ങ’ കാരമായും ‘ന’ കാരലായും ‘മ’ കാരമായും ചിതറിപ്പോകാൻ ഇതു കാരണമായി.
അക്ഷരമാല ചൊല്ലിപ്പഠിച്ചപ്രകാരം ‘ഔ അം അ:’ ക്രമത്തിൽ നിഘണ്ടുവിൽ അനുസ്വാരപദങ്ങളെ ക്രമീകരിച്ചിരുന്നെങ്കിൽ അവ ചിതറിപ്പോകുന്നത് ഒഴിവാക്കാമായിരുന്നു. എന്നാൽ ഏറ്റവും സൗകര്യപ്രദമായ മാർഗം അക്ഷരത്തിൻറെ ആരംഭത്തിൽത്തന്നെ അനുസ്വാരം വരുന്ന പദങ്ങൾ മുഴുവനും ഉൾപ്പെടുത്തുക എന്നതാണ്. അക്ഷരക്രമത്തിൽ പദങ്ങൾ അം കം തം.. -എന്നരീതിയിൽ ആരംഭിക്കാം. അക്ഷരമാലയിൽ സ്വരാക്ഷരങ്ങൾ ‘അം’ കഴിഞ്ഞ് ‘അ’ വീണ്ടും തുടങ്ങുന്നതിനാൽ ഈ രീതിയിൽ പദങ്ങൾ ക്രമീകരിക്കുന്നത് ഏറ്റവും ഉചിതമാണുതാനും. ശ്രീകണ്ഠേശ്വരംതന്നെ ശബ്ദതാരാവലിയുടെ ആരംഭത്തിൽ ഈ രീതി സ്വീകരിച്ചിരിക്കുന്നതു കാണാം. ‘അ’ കാരത്തിൽ നിഘണ്ടു ആരംഭിക്കുന്പോൾത്തന്നെ ‘അംശം’ മുതൽ ‘അംഹ്രി’ വരെയുള്ള പദങ്ങൾ കൊടുത്തിട്ടുണ്ടല്ലോ. നിഘണ്ടുനിർമ്മാണത്തിൻറെ ആരംഭത്തിൽ പദഘടനയനുസരിച്ച് അനുസ്വാരങ്ങളെ വിഭജിക്കാൻ അദ്ദേഹം ഉദ്ദേശിച്ചിരുന്നില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്. ഹിന്ദി തുടങ്ങിയ പല ഭാഷാനിഘണ്ടുക്കളും വാക്കുകൾ അനുസ്വാരത്തിൽ തുടങ്ങുന്ന ഈ രീതിയാണ് സ്വീകരിച്ചിട്ടുള്ളത്
യുനികോഡിലുള്ള ഇൻസ്ക്രിപ്റ്റ കീബോഡിൽ മറ്റു സ്വരചിഹ്നങ്ങൾക്കന്നപോലെ അനുസ്വാരത്തിനും സ്വതന്ത്രമായ കീ ഉണ്ട്. മേൽസൂചിപ്പിച്ചപ്രകാരം ശബ്ദതാരാവലിയിൽ ‘ൽ’ ‘ത’കാരമായും ‘ല’ കാരമായും പദഘടനയനുസരിച്ച് വിഭജിച്ചാണ് വിന്യസിച്ചിട്ടുള്ളത്. സീഡാക്കിൻറെ ഐ എസ് എം സോഫ്റ്റ്വെയറിലും യുനികോഡിലും ‘ൽ’- ലകാരത്തോടുചേർന്നും ‘ക്ഷ’ കകാരത്തോടുചേർന്നുമാണ് വരുന്നത്. അതിനാൽ ലിപിമാനകീകരണത്തിന് ഈ രീതി സ്വീകരിക്കുന്നതാണുത്തമം. ഒരേലിപി രണ്ടുരീതിയിൽ ക്രമീകരിക്കുന്നത് നിഘണ്ടുവിനെ ദുർഗ്രഹമാക്കാനേ ഉപകരിക്കൂ. ഗണിതസംഖ്യകൾ പോലെ കൃത്യത പാലിക്കുന്ന താണ് ഇംഗ്ലീഷിൻറെ ആൽഫാബെറ്റിക് ഓർഡർ. ലൈബ്രറി ക്യാറ്റലോഗുകളും സർക്കാർ രേഖകളുമൊക്കെ കന്പ്യൂട്ടർവത്ക്കരി ക്കുന്പോൾ മലയാളത്തിൻറെ ഈ പരിമിതി പ്രധാന പ്രശ്നമാണ്.
ഉച്ചരിക്കുന്ന ശബ്ദങ്ങൾ അതേപടി അക്ഷരപ്പെടുത്തിയതാണ് ഇന്തോ-ആര്യൻ, ദ്രാവിഡ ഭാഷകളിലെ അക്ഷരമാലാക്രമം. ഇംഗ്ലീഷ് അടക്കമുള്ള റോമൻ അക്ഷരമാലയിൽ സ്വരാക്ഷരങ്ങൾ (വവ്വൽസ്) അതേപടി ചേർത്താണ് വാക്കുകൾ രൂപപ്പെടുത്തുന്നത്. എന്നാൽ ആര്യ ദ്രാവിഡ ഭാഷകളിൽ സ്വര ചിഹ്നങ്ങളാണ് ഉപയോഗിക്കുന്നത്. അതിനാൽ എഴുതുന്ന അതേപോലെത്തന്നെ വായിക്കാൻ കഴിയും എന്നത് ഈ ഭാഷകളുടെ എടുത്തുപറയത്തക്ക നേട്ടമാണ്. എന്നാൽ സ്വരങ്ങളും വ്യജ്ഞനങ്ങളും ചില്ലുകളും ചിഹ്നങ്ങളും കൂട്ടക്ഷരങ്ങളുമൊക്കെയായി ടെപ്പുകളുടെ എണ്ണം കൂടുമെന്നത് ഒരു പോരായ്മയുമാണ്.
ലോകംമുഴുവൻ കന്പ്യൂട്ടിങ്ങിന് ഉപയോഗിക്കത്തക്കവിധത്തിൽ വളർന്നുകഴിഞ്ഞ മലയാളത്തിന് മാനകീകൃതമായ ഒരു അക്ഷരമാലാക്രമം അത്യന്താപേക്ഷിതമാണ്. ഇത് രൂപീകരിക്കാനുള്ള അപൂർവ്വമായ അവസരമാണ് ശബ്ദതാരാവലി പരിഷ്കരിക്കുന്നതിലൂടെ കൈവരുന്നത്. മറ്റെല്ലാ നിഘണ്ടുക്കളും ശബ്ദതാരാവലിയുടെ പിറകേ വന്നുകൊള്ളും എന്നതാണ് അനുഭവം. കേവലം പദങ്ങൾ കൂട്ടിച്ചേർക്കുന്നതിലുപരി ശാസ്ത്രീയമായി പര്ഷ്ക്കരിച്ച ഒരു എഡീഷനാണ് വിദ്യാർത്ഥികളും ഭാഷാകുതുകികളും പ്രതീക്ഷിക്കുന്നത്. ഇതര ഇന്ത്യൻ ഭാഷകളെപ്പോലെ ഐ റ്റി യുഗത്തിന് അനുയോജ്യമായവിധം അക്ഷരമാലാക്രമം പരിഷ്കരിച്ച മലയാളം ശബ്ദകോശങ്ങൾക്കായി നമുക്ക് കാത്തിരിക്കാം.--117.203.67.187 06:23, 10 ജൂൺ 2011 (UTC)
തമിഴിന്റെ ഉപഭാഷ - കുറിപ്പ്
തിരുത്തുകഈ തിരുത്തിന് കാരണം പറയാമോ? അത് ഒരു വ്യക്തിയുടെ അഭിപ്രായമായതിനാൽ മാറ്റം റിവർട്ട് ചെയ്തിട്ടുണ്ട്. --Vssun (സംവാദം) 17:34, 25 ജനുവരി 2013 (UTC)
ആധികാരികത
തിരുത്തുകആധികാരികത ഫലകം ഇതിൽ വേണോ, ആവശ്യമുള്ളിടത്ത് തെളിവ് ചോദിച്ചാൽ പോരേ. --ഇർഷാദ്|irshad (സംവാദം) 05:03, 11 ഫെബ്രുവരി 2013 (UTC)
- ലേഖനത്തിൽ പല സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങളുണ്ട്. ഒരിടത്തുമാത്രമാണ് അവലംബം ആവശ്യപ്പെട്ടിരിക്കുന്നത്. ഫലകം നീക്കം ചെയ്യുന്നു. --Vssun (സംവാദം) 06:17, 13 ഫെബ്രുവരി 2013 (UTC)
equivalent words
തിരുത്തുകunder the bashapariNamam part, the foolowing line is found. //എന്നാൽ മറ്റുചില തെളിവുകൾ പ്രകാരം മലയാളഭാഷക്ക് കന്നഡയുമായും പ്രകടമായ സാമ്യമുണ്ട്. //ഉദാ. മലയാളം - തോണി, കന്നഡ - ദോണി; തമിഴിൽ ഇതിനൊടുസാമ്യമുള്ള ഒരു വാക്കില്ല. //മലയാളം - വേലി, കന്നഡ - ബേലി
the passage says that the words given doenst have tamil `equivalent. But i think they have. what does "തോണി" mean? if it means to a word for boat(or similar vehicle). then the same word is used in tamil too (தோணி). what does "വേലി" mean? If it means, the fence(or protecting gate), then the same word is used in tamil too. (வேலி) can anyone clarify me? -49.137.16.99 11:52, 15 ഡിസംബർ 2013 (UTC)
=
സംവാദം എന്നതിന്റെ പ്രാധാന്യം
തിരുത്തുകസംവാദം എന്നതിന്റെ പ്രാധാന്യം
Samvatham bhashapadanam puthiyathum pazayathumaya kazchapadukal
തിരുത്തുകSamvatham 2409:40F3:109E:320A:8000:0:0:0 15:41, 9 ഡിസംബർ 2024 (UTC)