മനുഷ്യൻ എന്ന വർഗ്ഗം(humans), ജനുസ്സ് (hOmo sapiens) പിന്നെ മനുഷ്യൻ (പുരുഷൻ എന്നർത്ഥത്തിൽ Man)എന്നിങ്ങനെ നാനാർത്ഥതാൾ തുടങ്ങണം. ജീവശാസ്ത്ര ലേഖകർ സഹായിക്കുക --ചള്ളിയാൻ 12:35, 14 ഏപ്രിൽ 2007 (UTC)Reply

ആദ്യം ലേഖനങ്ങൾ തുടങ്ങൂ.. എന്നിട്ട് പോരെ നാനാർത്ഥങ്ങൾ..?--Jacknjill 18:56, 14 ഏപ്രിൽ 2007 (UTC)Reply

മനുഷ്യൻ ആണല്ല.. സ്ത്രീയും പുരുഷനും ചേർന്ന വർഗം തന്നെയാണ്‌. man എന്നതിന്‌ പുരുഷൻ എന്നു മാത്രമേ അർത്ഥമുള്ളൂ..--Vssun 19:51, 14 ഏപ്രിൽ 2007 (UTC)Reply

ലൈംഗികബന്ധത്തിലൂടെയല്ലാതെ പ്രത്യുല്പാദനം നടത്താൻ അടിസ്ഥാനജീവികളായ അമീബ മുതലായവക്കൊക്കെ പറ്റുമല്ലോ?..--Vssun 19:56, 14 ഏപ്രിൽ 2007 (UTC)Reply
ആംഗലേയ വിക്കിയിൽ ഉള്ള പോലെ man human എന്നീ സംശയങ്ങൾ വരാം അതിനാലാണ് നാനാർത്ഥ താൾ തുടങ്ങാൻ പറഞ്ഞത്. പിന്നെ തുടങ്ങൽ എല്ലാവർക്കും ആവാമല്ലോ. സമ്മ്വദിക്കുന്ന സമയം ഉണ്ടെങ്കിൽ രണ്ട് താൾ തുടങ്ങാം. തർക്കിനാണ് ഉദ്ദേശമെങ്കിൽ രക്ഷയില്ല, ലേഖനം പിറക്കില്ല. --ചള്ളിയാൻ 05:34, 15 ഏപ്രിൽ 2007 (UTC)Reply

ഈ സംശയങ്ങൾ ഇംഗ്ലീഷ് വിക്കിയിലേ വരൂ എന്നെനിക്കു തോന്നുന്നു. മലയാളത്തിൽ മനുഷ്യനും പുരുഷനും തമ്മിൽ ഒരു തർക്കവും ഉണ്ടാവില്ലെന്നു തോന്നുന്നു.. ശരിയല്ലേ?--Vssun 17:24, 15 ഏപ്രിൽ 2007 (UTC)Reply

ഉത്തരവ്. എങ്കിൽ ഇതര ഭാഷാ ലിങ്കായി ഏത് കൊടുക്കും? man or human വേഗം പറ മാഷേ. --ചള്ളിയാൻ 17:26, 15 ഏപ്രിൽ 2007 (UTC)Reply

മനുഷ്യന്‌ ഈ താളിലേക്ക് തന്നെ interwiki link കൊടുക്കണ്ടേ?..--Vssun 17:55, 15 ഏപ്രിൽ 2007 (UTC)Reply

കൊടുക്കൂ. ഞാൻ ചള്ളിയനോട് ഇതു സൂചിപ്പിച്ചിരുന്നു.--Shiju Alex 18:22, 15 ഏപ്രിൽ 2007 (UTC)Reply

മനുഷ്യന് പകരം വിക്കിപീഡിയിൽ പലപ്പോഴും അവൻ എന്നു കൊടുത്ത് കാണുന്നു. പകരം അവർ എന്നാക്കുന്നതാണ് നല്ലത് എന്നു തോന്നുന്നു. വാക്കുകൾ ഒരു പ്രത്യേകലിംഗത്തിന് പ്രാധാന്യം വരാതെ നോക്കേണ്ടതല്ലേ, ഇവിടെ കണ്ടതെല്ലാം തിരുത്തിയിട്ടുണ്ട്. --നവനീത് 11:45, 25 സെപ്തംബർ‍ 2008 (IST)


ഭൂമിയുടെ ഭൂതത്തെകുറിച്ചുള്ള വളരെയധികം കാര്യങ്ങൾ മനസ്സിലാക്കാൻ ശാസ്ത്രജ്ഞന്മാർക്ക് കഴിഞ്ഞിരിക്കുന്നു. സൂര്യന്റെ രൂപീകരണത്തിനു ശേഷം ബാക്കിയായ സൌര നീഹാരികയിൽ (solar nebula) നിന്ന് 457 കോടി വർഷങ്ങൾക്ക് മുൻപാണ് ഭൂമിയും മറ്റ് ഗ്രഹങ്ങളും ഉടലെടുത്തത് എന്നു ശാസ്ത്രജ്ഞന്മാർ

കരുതുന്നു. ആദ്യം ഉരുകിയ രുപത്തിൽ ആയിരുന്ന ഭൂമിയുടെ പുറമ്പാളി നീരാവി അന്തരീക്ഷത്തിൽ പൂരിതമാകാൻ പതുക്കെ തണുത്തുറച്ചു. തമസിയാതെ ചന്ദ്രനും ഉണ്ടായി. ചൊവ്വയുടെ വലിപ്പവും ഭൂമിയുടെ 10% ത്തോളം ദ്രവ്യമാനവും ഉള്ള Theia എന്ന ബഹിരാകാശ വസ്തു ഭൂമിയുമായി കൂട്ടിയിടിച്ച് അതിൽ നിന്നാണ് ചന്ദ്രൻ ഉടലെടുത്തത് എന്നു പറയുന്നു. ഈ വസ്തുവിന്റെ കുറച്ചു ഭാഗം ഭൂമിയുമായി കൂടിച്ചേരുകയും ബാക്കി ബഹിരാകശത്തേക്ക് തെറിച്ചു പോവുകയും ചെയ്തു. ഇങ്ങനെ തെറിച്ചു പോയ വസ്തുവിൽ നിന്നാണ് ചന്ദ്രൻ ഉടലെടുത്തത് എന്നു പറയപ്പെടുന്നു.

അഗ്നിപർവ്വത പ്രവർത്തനങ്ങളും Outgassing-ഉം മൂലം അന്തരീക്ഷത്തിന്റെ ഒരു പ്രാകൃതരൂപം ഉണ്ടായി. തണുത്തുറഞ്ഞ നീരാവിയും വാൽനക്ഷത്രങ്ങൾ വിട്ടിട്ടു പോയ ഹിമകണികകളും ചേർന്ന് സമുദ്രങ്ങൾ ഉണ്ടായി. ആദ്യത്തെ തന്മാത്ര 400 കോടി കൊല്ലം മുൻപ് ഉണ്ടായി എന്നു വിശ്വസിക്കപ്പെടുന്നു. അതിനു ശേഷം 200 കോടി കൊല്ലം കഴിഞ്ഞ് ഇന്നുള്ള ജീവന്റെ എല്ലാം പൊതു ഉറവിടം എന്നു കരുതുന്ന ജീവനും ഉടലെടുത്തു.

മേലെ എഴുതിയ വരികൾക്കൊന്നിനും അവലംബം കൊടുത്തു കണുന്നില്ലല്ലോ? ഇതിനൊക്കെ എന്തു തെളിവുകളാണുള്ളത്? ഇതൊക്കെ വെറും ഊഹാപോഹങ്ങളായിക്കൂടെ?apnarahman/samvaadam--¬¬¬¬ 03:07, 4 മേയ് 2013 (UTC)Reply


ഭാഷ

തിരുത്തുക

. ഭാഷ ഉപയോഗിച്ച് ആശയവിനിമയം ചെയ്യുന്ന ഏക ജീവിയും മനുഷ്യനാണ്. എന്നത് എത്രത്തോളം ശരിയാണ്? ഭാഷയുടെ ഉപയോഗം ഏറ്റവുമധികം വികസിച്ചത് മനുഷ്യരിലാണ് എന്നു പറയുന്നതാവും ശരി--പ്രവീൺ:സംവാദം 17:48, 22 ഏപ്രിൽ 2007 (UTC)Reply

ഹ ഹ. പ്രവീൺ തമാശ പറഞ്ഞതണോ? ഭാഷ ഉപയോഗിക്കുന്ന എത്ര ജീവികൾ ഉണ്ട് ഭൂമുഖത്തിൽ. ഭാഷ എന്നത് ആംഗ്യ ഭാഷയല്ല കേട്ടോ. --ചള്ളിയാൻ 07:04, 23 ഏപ്രിൽ 2007 (UTC)Reply
ആശയവിനിമയത്തിനുപയോഗിക്കുന്ന എന്തിനേയും ഭാഷ എന്നു വിളിക്കാമെന്നാണറിവ്, അതാണ്‌ ഞാനുദ്ദേശിച്ചതെന്ന് വ്യക്തവുമാണ്‌‌. en:Animal language-ൽ മനുഷ്യേതരജീവികളുടെ ഭാഷകളേക്കുറിച്ച് കാണുകയും ചെയ്തു--പ്രവീൺ:സംവാദം 16:17, 24 ഏപ്രിൽ 2007 (UTC)Reply

മനുഷ്യസ്വഭാവങ്ങൾ

തിരുത്തുക

മനുഷ്യസ്വഭാവങ്ങൾ എന്ന തലക്കെട്ടിനു കീഴിലെ നല്ല സ്വഭാവങ്ങൾ,ചീത്ത സ്വഭാവങ്ങൾ എന്ന ഭാഗം നീക്കി.അതു നിർണ്ണയിക്കപ്പെടുന്നത് സംസ്കാരവും,സമൂഹവും ചേർന്നാണ്‌.മനുഷ്യന്റെ പൊതുവെയുള്ള സ്വഭാവവിശേഷതകളിൽ ഉൾപ്പെടുത്താൻ സാധിക്കില്ല--അനൂപൻ 14:36, 29 ഒക്ടോബർ 2007 (UTC)Reply

പ്രാചീന ശിലായുഗം

തിരുത്തുക

“പ്രാചീന ശിലായുഗം ക്രി.വ. 1,750,000 മുതൽ ക്രി.വ. 10000 വരെയായ്യിരുന്നു എന്നാണ്‌ ശാസ്ത്രജ്ഞർ ഊഹിക്കുന്നത്‌.“ ഇത്രയും കാലമോ?? Aruna 16:45, 18 നവംബർ 2008 (UTC)Reply

"extending from 2.5 or 2.6 million years ago, with the introduction of stone tools by hominids such as Homo habilis, to the introduction of agriculture and the end of the Pleistocene around 10,000 BC" എന്ന് ഇംഗ്ലീഷ് വിക്കിപീഡിയ. അപ്പോൾ ഇതിലും കൂടുതലല്ലേ!--അഭി 17:47, 18 നവംബർ 2008 (UTC)Reply

ഇന്നത്തെ മനുഷ്യരുടെ പൂർവികർ ആവിർഭവിച്ചത് ആഫ്രിക്കയിലാണെന്നും തുടർന്ന് ആ ജീവിവർഗം വടക്കോട്ട് പടർന്നുകയറി ഈജിപ്ത് പ്രദേശങ്ങൾ വഴി ഏഷ്യാ- യൂറോപ്പ് - സൈബീരിയ-അലാസ്ക വഴിയാണ്‌ മറ്റു ഭൂഖണ്ഡങ്ങളിൽ എത്തിപ്പെട്ടതെന്നുമുള്ള ശാസ്ത്രജ്ഞരുടെ നിരീക്ഷണം ഇതിൽ ഉൾപ്പെടുത്തേണ്ടതില്ലേ?? അതുപോലെ മനുഷ്യർ ഭൂഖണ്ഡങ്ങളിൽ നിന്ന് കടൽ വഴി "യാത്ര" ചെയ്യാൻ തുടങ്ങിയ കാലത്തെക്കുറിച്ചുള്ള വിവര‍ങ്ങളും വേണ്ടേ?--Chandrapaadam 15:31, 22 മാർച്ച് 2009 (UTC)Reply

ചന്ദ്രപാദം പറയുന്നത് തികച്ചും ശരിയാണ്‌. ജീനോ പ്രൊജക്റ്റിന്റെ വിവിരങ്ങൾ ചേർക്കേണ്ടത് തന്നെ. ഈ ലേഖനം ഇപ്പോഴും ശൈശവ ദശയിലാണ്‌. തിരഞ്ഞെടുക്കാറായിട്ടില്ല. --Challiovsky Talkies ♫♫ 05:39, 2 മേയ് 2009 (UTC)Reply

നീഗ്രോ/കൊക്കേഷ്യൻ സങ്കരമാണോ ദ്രാവിഡർ? "ആഫ്രിക്കൻ അമേരിക്കൻ" എന്നത് അമേരിക്കയിൽ എത്തിപ്പെട്ട ആഫ്രിക്കക്കാർ എന്നല്ലാതെ ഇതൊരു പ്രത്യേക വർഗം ആണോ?— ഈ തിരുത്തൽ നടത്തിയത് 49.14.69.212 (സംവാദംസംഭാവനകൾ)

തെറ്റിദ്ധാരണ

തിരുത്തുക

ഹോമോ സാപിയെൻസിന്റെ വിവിധ വിഭാഗങ്ങൾ-- എന്ന ഭാഗം മായ്ക്കണം എന്ന് തോന്നുന്നു , കാരണം ഇത് ഹോമോ എന്ന ജെനുസിന്റെ പട്ടിക ആണ്. തലകെട്ട് / വിവരങ്ങൾ തെറ്റിദ്ധാരണ ഉണ്ടാകുന്നു. - Irvin Calicut....ഇർവിനോട് പറയു 09:39, 27 ജനുവരി 2013 (UTC)Reply

മനുഷ്യനെന്ന പേര്

തിരുത്തുക

മനുഷ്യൻ ആരാണ് മനു ? ഉ: മനുവാണ് ആദിമമനുഷ്യൻ്റെ പ്രതമ ഗുരു ആരാണ് മനുഷ്യൻ? ഉ: പ്രഥമ ഗുരുവായ മനുവിൽ നിന്നും ആചാരങ്ങളും അനുഷ്ഠാനങ്ങളും ആചരിച്ചവൻ ആരോ അവൻ മനുഷ്യൻ "

ഇതെങ്ങനെ ശരിയാവും..?! Dileeppdy (സംവാദം) 13:48, 26 ഓഗസ്റ്റ് 2019 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മനുഷ്യൻ&oldid=4026586" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മനുഷ്യൻ" താളിലേക്ക് മടങ്ങുക.