സംവാദം:മണ്ണട്ട
ചീവീടുകൾ (Cicada) ആയതിനാൽ, Cricket (insect) - നെ അവ അറിയപ്പെടുന്ന മണ്ണട്ട എന്ന പേരിൽ പുതിയ ലേഖനമായി തുടങ്ങാവുന്നതാണ്.--Vinayaraj (സംവാദം) 17:39, 10 സെപ്റ്റംബർ 2016 (UTC)
ചീവിടുകൾ (crickets) എന്നത് ഇംഗ്ലീഷ്: Gryllidae അല്ലേ..
നീക്കം ചെയ്ത ഭാഗം //മദ്ധ്യകേരളത്തിൽ പ്രത്യേകിച്ച് കോട്ടയം, ഇടുക്കി ജില്ലകളിൽ സികാഡ കുടുംബത്തിലെ (Cicadidae) ഷഡ്പദങ്ങളെയാണ് പൊതുവേ ചീവീടെന്ന് വിളിക്കുക.// ഇത് തെറ്റാണോ? --Arjunkmohan (സംവാദം) 04:22, 11 സെപ്റ്റംബർ 2016 (UTC)
മനോരമയിൽ ചീവീട് എന്നതിനു (Cicada) എന്ന് കണ്ട് അന്വേഷിച്ചപ്പോൾ കിട്ടിയ വിവരം. മണ്ണട്ട മണ്ണിൽ താമസിക്കുന്നതാണ് അതിനു Cricket (insect) എന്ന് തർജ്ജമചെയ്യാം. ചീവീട് മരത്തിൽ താമസിക്കുന്നതാണ് (ട്രീ ക്രിക്കറ്റ്) എന്നാണ് അതിനു സാമാന്യമായി ആംഗലം കാണുന്നത്. അതിനാൽ ഈ ലേഖനം മണ്ണട്ട് എന്ന് പുനർനാമകരണം ചെയ്കയാണ് ഉത്തമം. ഈ ലേഖനം മിക്കവാറും മണ്ണട്ട എന്നതിനോടാണ് യോജിക്കുക. വിനയരാജ് പറഞ്ഞപ്രകാരത്തിൽ (Cicada) എന്ന താളൂമായി ബന്ധിപ്പിച്ചുകൊണ്ട് ചീവീട് എന്ന ഒരു ലേഖനം ആരംഭിക്കാവുന്നതാണ്. ജന്തുശാസ്ത്രജ്ഞരോട് രണ്ടും വേർതിരിച്ച് ഓരോ ലേഖനം എഴുതാൻ പറഞ്ഞിട്ടുമുണ്ട്--ദിനേശ് വെള്ളക്കാട്ട്:സംവാദം 12:16, 23 സെപ്റ്റംബർ 2018 (UTC)
ചീവീട് എന്ന ലേഖനത്തിന്റെ സംവാദം പേജ് എടുക്കുമ്പോൾ ഇവിടെയാണ് വരുന്നത്--അജിത്ത്.എം.എസ് (സംവാദം) 14:16, 29 സെപ്റ്റംബർ 2018 (UTC)
- ജീവിതം എന്ന ഭാഗത്തെ "2013ൽ ആണ് ഇവ അവസാനം പുറത്തുവന്നത്" എന്ന വാക്യം മനസിലാകുന്നില്ല.