സംവാദം:മട്ടന്നൂർ ശങ്കരൻ‌കുട്ടി

Latest comment: 11 വർഷം മുമ്പ് by Pranchiyettan in topic മാരാർ

കേരളത്തിലെ പ്രശസ്തനായ ചെണ്ട, തായമ്പക, പഞ്ചവാദ്യം കലാ‍കാരനാണ് മട്ടന്നൂർ ശങ്കരൻ കുട്ടി.

പഞ്ചവാദ്യം എന്നത് നീക്കം ചെയ്യേണ്ടതല്ലേ? മട്ടന്നൂർ പഞ്ചവാദ്യം കൊട്ടാറില്ല-- --Pranchiyettan 20:22, 28 ജൂൺ 2011 (UTC)Reply

ഞാനും അങ്ങനെയാണ് കരുതിയിരുന്നത്. പക്ഷേ അവലംബമായുള്ള ഹിന്ദു ലേഖനം വായിക്കുക. പഞ്ചവാദ്യത്തിൽ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് അതിൽ പറയുന്നത്. --Vssun (സുനിൽ) 18:32, 24 സെപ്റ്റംബർ 2011 (UTC)Reply
ചെണ്ടയിൽ (പഞ്ചാരിമേളത്തിൽ) പരീക്ഷണം നടത്തി എന്നായിരുന്നു ലേഖനത്തിൽ ആദ്യം എഴുതിയിരുന്നത്. എന്നാൽ അതിൽ പറയുന്ന തരം പരീക്ഷണം (അടന്ത->പഞ്ചാരി താളം) ചെണ്ടമേളത്തിലല്ല, മറിച്ച് പഞ്ചവാദ്യത്തിനാണ് ശരിക്കും യോജിക്കുക എന്ന് കരുതിയതുകൊണ്ടാണ് ആദ്യം തിരുത്തിയത്. പിന്നീടാണ് അവലംബലേഖനം ശ്രദ്ധിച്ചത്. പഞ്ചാരിമേളത്തിൽ അടന്തയുടെ പ്രയോഗം തന്നെയില്ല എന്നാണറിവ്. --Vssun (സുനിൽ) 03:37, 25 സെപ്റ്റംബർ 2011 (UTC)Reply

"തൃശ്ശൂർ പൂരത്തിലെ തിരുവമ്പാടി മേളത്തിലെ പ്രധാനിയായിരുന്ന കാലത്ത് പഞ്ചവാദ്യത്തിന്റെ ഒരു ഭാഗം ത്രിപുട താളത്തിൽ (അടന്ത) നിന്നു മാറ്റി പഞ്ചാരി താളത്തിൽ ചിട്ടപ്പെടുത്തി. " പക്ഷേ മട്ടന്നൂർ ഒരിക്കലും തൃശ്ശൂർ പൂരത്തിന് പഞ്ചവാദ്യം കൊട്ടിയിട്ടില്ലല്ലോ.. അപ്പൊ ഇത് എങ്ങനെ ശരിയാവും? Pranchiyettan (സംവാദം) 15:09, 11 ഏപ്രിൽ 2012 (UTC)Reply

അങ്ങനെയാണെങ്കിൽ പരീക്ഷണം തിരിച്ചാവാനാണ് സാധ്യത. അതായത്, പഞ്ചാരി->അടന്ത. ഉറപ്പില്ലെങ്കിൽ, വിശദാംശങ്ങൾ ഒഴിവാക്കിക്കൊണ്ടെഴുതിയാലോ? --Vssun (സംവാദം) 18:16, 11 ഏപ്രിൽ 2012 (UTC)Reply
അങ്ങനെയും ആവാം.. Pranchiyettan (സംവാദം) 18:55, 4 ഡിസംബർ 2012 (UTC)Reply

 Done --Vssun (സംവാദം) 02:30, 6 ഡിസംബർ 2012 (UTC)Reply

കൊള്ളാം.. Pranchiyettan (സംവാദം) 08:37, 6 ഡിസംബർ 2012 (UTC)Reply

മട്ടന്നുരിൻറെ സംവിധാനത്തിൽ കരിയന്നുർ നാരായണൻ നമ്പൂതിരി ആണ് പഞ്ചാരി പഞ്ചവാദ്യം കൊട്ടിയത് — ഈ തിരുത്തൽ നടത്തിയത് 117.221.155.191 (സംവാദംസംഭാവനകൾ)

2002 ജനവരിയിൽ തൃശ്ശൂർ ബ്ര്മ്ഹസ്വം മഠത്തിൽ വെച്ചാണ്‌ പഞ്ചാരിപഞ്ചവാദ്യം അരഗേരിയത് .— ഈ തിരുത്തൽ നടത്തിയത് 59.96.242.22 (സംവാദംസംഭാവനകൾ)

ഈ പറഞ്ഞവക്ക് അവലംബം വല്ലതുമുണ്ടോ? ഇവിടെ പഞ്ചാരി പഞ്ചവാദ്യം എന്നുകാണുന്നുണ്ട്. --Vssun (സംവാദം) 08:52, 5 ഓഗസ്റ്റ് 2013 (UTC)Reply
  1. അവലംബത്തിൽ പറഞ്ഞിരിക്കുന്നത് പഞ്ചവാദ്യം എന്നാണ്. അതുകൊണ്ട് അടന്തക്കുപകരം പഞ്ചാരി എന്നത് സാധുവാണ്
  2. ജനുവരിയിൽ കൊട്ടിയെങ്കിൽ അത് പൂരത്തിനാവാൻ വഴിയില്ല.

പൂരത്തിന്റെ കാര്യം ഒഴിവാക്കിക്കൊണ്ട്, പരമ്പരാഗതമായ പഞ്ചവാദ്യത്തെ അടന്തതാളത്തിനു പകരം പഞ്ചാരിയിൽ ചിട്ടപ്പെടുത്തിയും മട്ടന്നൂർ പരീക്ഷണം നടത്തിയിട്ടുണ്ട് എന്ന് നമുക്കാവാചകത്തെ മാറ്റിയെഴുതിയാലോ?--Vssun (സംവാദം) 16:10, 5 ഓഗസ്റ്റ് 2013 (UTC)Reply

ശ്രീ. മട്ടന്നൂർ അടുത്ത കാലത്തൊന്നും പഞ്ചവാദ്യം കൊട്ടിയിട്ടില്ല എന്നാണ് എന്റെ അറിവ്.. തൃശ്ശൂർ പൂരത്തിന് പഞ്ചവാദ്യം കൊട്ടിയിട്ടില്ല എന്നത് 99.99% ഉറപ്പ്.. ആശയക്കുഴപ്പം ഉണ്ടാക്കുന്നത്തിന് പകരം ആ വരി അങ്ങ് വെട്ടിക്കളഞ്ഞാലോ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 13:24, 6 ഓഗസ്റ്റ് 2013 (UTC)Reply
പൂരത്തിന് കൊട്ടി എന്ന് നമ്മളിവിടെ പറയുന്നില്ലല്ലോ. മുകളിൽപ്പറഞ്ഞപോലെ ഞാൻ ആ വരി മാറ്റിയെഴുതി. പ്രശ്നമുണ്ടെങ്കിൽ വരി മൊത്തത്തിൽ ഒഴിവാക്കിക്കൊള്ളുക. ഇനിയൊരു കാര്യം അറിയാനുള്ളത്, ഇദ്ദേഹം പൂരത്തിന് ചെണ്ടയിൽ പരീക്ഷണം നടത്തിയിട്ടുണ്ടോ എന്നാണ്. --Vssun (സംവാദം) 16:56, 6 ഓഗസ്റ്റ് 2013 (UTC)Reply
ഒരു ഡോക്യുമെന്ററിയിൽ, മട്ടന്നൂര് തിമില വായിക്കുന്നത് കണ്ടിട്ടുണ്ട്. കൂടുതൽ അന്വേഷിച്ച് പറയാം.--മനോജ്‌ .കെ (സംവാദം) 17:26, 6 ഓഗസ്റ്റ് 2013 (UTC)Reply
@സുനിൽ തല്ക്കാലം അങ്ങനെ നിൽക്കട്ടേ! പഞ്ചാരി പഞ്ചവാദ്യത്തെക്കുറിച്ച് കൂടുതൽ അറിയില്ല. കുറച്ചുനാളായി ഫേസ്ബുക്കിലൊന്നും കയറിയിട്ടില്ല. ഇനി കയറുമ്പോൾ അറിയുന്നവരോട് ചോദിച്ചിട്ട് പറയാം - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 20:24, 6 ഓഗസ്റ്റ് 2013 (UTC)Reply
@മനോജ്‌ ആദ്യകാലത്ത്‌ അദ്ദേഹം മട്ടന്നൂർ പഞ്ചവാദ്യ സംഘം രൂപീകരിച്ചതായും അതിൽ അദ്ദേഹം തിമില കൊട്ടിയിരുന്നതായും എവിടെയോ വായിച്ചിട്ടുണ്ട്. അത് പോലെ അദ്ദേഹം ഇടക്ക കൊട്ടി അഷ്ടപദി പാടുന്നതും കണ്ടിട്ടുണ്ട്. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 20:24, 6 ഓഗസ്റ്റ് 2013 (UTC)Reply
അതെ, മട്ടന്നൂർ പഞ്ചവാദ്യ സംഘം രൂപീകരിക്കാൻ ആദ്ദേഹം മുന്നിട്ടിറങ്ങിയിരുന്നു. TAFK ഗ്രൂപ്പിൽ ചോദിച്ചാൽ കൂടുതൽ ആധികാരികമായി വിവരങ്ങൾ കിട്ടും. --മനോജ്‌ .കെ (സംവാദം) 03:34, 13 ഓഗസ്റ്റ് 2013 (UTC)Reply

മാരാർ

തിരുത്തുക

മറ്റു പ്രമുഖർ മാരാർ എന്ന പേര് വാലായി ഉപയോഗിക്കുമ്പോൾ മട്ടന്നൂർ ശങ്കരൻകുട്ടിയെപ്പറ്റി പരാമർശിക്കുമ്പോൾ അത് വളരെക്കുറവായാണ് കണ്ടിരിക്കുന്നത്. മാരാർ എന്ന് തലക്കെട്ടിൽ ഉപയോഗിക്കേണ്ടതില്ല. --Vssun (സംവാദം) 05:30, 13 ഓഗസ്റ്റ് 2013 (UTC)Reply

ഔദ്യോഗികമായും (ലേഖനത്തിലെ ഒന്നാം അവലംബം) പരിപാടികളിൽ അദ്ദേഹത്തിന്റെ പേര് എഴുതുന്നതും അഭിസംബോധന ചെയ്യുന്നതും മട്ടന്നൂർ ശങ്കരൻ‌കുട്ടി മാരാർ എന്ന് തന്നെ ആണ്. ആസ്വാദകർ ശങ്കരൻ‌കുട്ടി, ശങ്കരേട്ടൻ എന്നൊക്കെ പറയും എങ്കിലും തലക്കെട്ടിൽ പൂർണ്ണമായ പേര് ഉപയോഗിക്കുന്നതല്ലേ ഉചിതം? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 07:37, 13 ഓഗസ്റ്റ് 2013 (UTC)Reply
ലേഖനത്തിലെ മറ്റു രണ്ടവലംബങ്ങൾ ശങ്കരൻകുട്ടി എന്നു മാത്രമാണ് ഉപയോഗിക്കുന്നത്. ഔദ്യോഗികരീതി ഇതാണെങ്കിൽ ഉപയോഗിച്ചോളൂ. --Vssun (സംവാദം) 08:29, 13 ഓഗസ്റ്റ് 2013 (UTC)Reply
ഔദ്യോഗിക പേരല്ലല്ലോ കൂടുതൽ അറിയപ്പെടുന്ന പേരല്ലേ തലക്കെട്ടായി വരേണ്ടത്. അങ്ങനെയല്ലേ ശൈലീപുസ്തകവും പറയുന്നത്? --Anoop | അനൂപ് (സംവാദം) 08:34, 13 ഓഗസ്റ്റ് 2013 (UTC)Reply
@അനൂപ്‌ - സാധാരണ ഉപയോഗത്തിലുള്ള പേര് തിരിച്ചുവിടൽ താളായി നിലനിർത്താം എന്നതല്ലേ ഇവിടെ കൂടുതൽ ചേരുന്നത്? - മുഴുവൻ പേരാണ് ഉചിതം എന്നെനിക്ക് തോന്നി.. അതുകൊണ്ടാണ് മാറ്റിയത്. മറിച്ചാണ് ശരി എങ്കിൽ മാറ്റിക്കോളൂ - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 09:23, 13 ഓഗസ്റ്റ് 2013 (UTC)Reply
ഇദ്ദേഹം മട്ടന്നൂർ ശങ്കരൻ കുട്ടി എന്നല്ലേ അറിയപ്പെടുന്നത്. അതുകൊണ്ട് തലക്കെട്ടു അങ്ങനെ മാറ്റണം. ഇപ്പോഴത്തെ തലക്കെട്ടിൽ നിന്ന് വേണമെങ്കിൽ തിരിച്ചു വിടലാകാം. അതാണു നല്ലതെന്നു കരുതുന്നു. --Anoop | അനൂപ് (സംവാദം) 11:22, 13 ഓഗസ്റ്റ് 2013 (UTC)Reply
മട്ടന്നൂർ ശങ്കരൻ‌കുട്ടി മാരാർ, മട്ടന്നൂർ ശങ്കരൻ‌കുട്ടി എന്ന രണ്ടു പേരിലും ഇദ്ദേഹം അറിയപ്പെടുന്നുണ്ട്. അതുകൊണ്ട് തലക്കെട്ട്‌ ഇതു വേണം എന്ന് അനൂപ്‌ തിരഞ്ഞെടുതുകൊള്ളൂ.. :) - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 11:37, 13 ഓഗസ്റ്റ് 2013 (UTC)Reply
യഥാർത്ഥപേര് ഏതാണോ അതുപയോഗിക്കുക.--KG (കിരൺ) 12:25, 13 ഓഗസ്റ്റ് 2013 (UTC)Reply
  ശൈലീ പുസ്തക പ്രകാരം തലക്കെട്ട് മട്ടന്നൂർ ശങ്കരൻകുട്ടി എന്നാക്കി. മട്ടന്നൂർ ശങ്കരൻ‌കുട്ടി മാരാർ എന്നതിൽ നിന്ന് തിരിച്ചു വിടൽ ഇപ്പോഴും നിലനിർത്തിയിട്ടുണ്ട്. --Anoop | അനൂപ് (സംവാദം) 12:38, 13 ഓഗസ്റ്റ് 2013 (UTC)Reply
കാണുക.മാരാർ എന്ന പേര് അദ്ദേഹത്തിന്റെ പെരിന്റൊയൊപ്പം ജന്മനാ ഉള്ളതാണങ്കിൽ ചേർക്കുക.--KG (കിരൺ) 12:48, 13 ഓഗസ്റ്റ് 2013 (UTC)Reply
കിരൺ, ആദ്യം ശൈലീപുസ്തകം നോക്കൂ. ഇതിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ പഞ്ചായത്തിൽ ചർച്ച ചെയ്യൂ. --Anoop | അനൂപ് (സംവാദം) 13:13, 13 ഓഗസ്റ്റ് 2013 (UTC)Reply
സാധാരണ ഉപയോഗത്തിലുള്ള പേര് തിരിച്ചുവിടൽ താളായി നിലനിർത്താം. യഥാർഥ പേര് ഉപയോഗിക്കരുത് എന്ന് പറയുന്നില്ലല്ലോ?--KG (കിരൺ) 13:36, 13 ഓഗസ്റ്റ് 2013 (UTC)Reply
അതും ശരിയാണല്ലോ, മാത്രമല്ല നാടുകാരിൽ ചിലർ (പത്രക്കാരും) ശങ്കരൻ‌കുട്ടി എന്ന് മാത്രം വിളിച്ചു/എഴുതി എന്ന കാരണത്താൽ പേരിന്റെ ബാക്കി വെട്ടാണോ? ചെണ്ട അധ്യാപകൻ കൂടിയായത് കോടന് മട്ടന്നൂർ ശങ്കരൻ‌കുട്ടി മാസ്റ്റർ എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്‌ ഉണ്ടായിരുന്നതെങ്ങിൽ മട്ടന്നൂർ ശങ്കരൻ‌കുട്ടി എന്നാക്കി മാറ്റാൻ ഒരു ചർച്ചയുടെ ആവശ്യം തന്നെ വേണ്ടി വരുമായിരുന്നില്ല. അല്ലെങ്കിൽ മമ്മൂട്ടി - മുഹമ്മദ്കുട്ടി എന്ന രീതിയിൽ വളരെ വ്യതസ്തമായ പേരാണെങ്കിലും ഒരു കാര്യമുണ്ട്. പക്ഷെ ഇവിടെ അങ്ങനെ ഒരു കൺഫ്യൂഷൻ ഇല്ലല്ലോ - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 15:38, 13 ഓഗസ്റ്റ് 2013 (UTC)Reply
"മട്ടന്നൂർ ശങ്കരൻ‌കുട്ടി" താളിലേക്ക് മടങ്ങുക.