സംവാദം:ബുധൻ
ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന ജ്യോതിശാസ്ത്രം വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ബുധൻ എന്ന ഈ ലേഖനം. | |
FA | ഗുണനിലവാര മാനദണ്ഡമനുസരിച്ച് ഈ ലേഖനം തിരഞ്ഞെടുത്തത് ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു |
Top | പ്രധാന്യത്തിനുള്ള മാനദണ്ഡമനുസരിച്ച് ഈ ലേഖനത്തിന്റെ പ്രാധാന്യം വളരെ ഉയർന്നത് ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു |
സൌരയൂഥത്തിലെ വിവിധ ഗ്രഹങ്ങളെ കുറിച്ചുള്ള ലേഖനം എഴുതി തുടങ്ങി യിട്ടുണ്ട്. പക്ഷെ ഇംഗ്ലീഷ് വിക്കിയിൽ ഉള്ളത് മാതിരി ലേഖനത്തിന്റെ വലത് വശത്ത് ഒരു ടേബിൾ ഉണ്ടായിരുന്നു എങ്കിൽ പ്രധാനപെട്ട സ്ഥിതി വിവര കണക്കുകൾ എല്ലാം അവിടെ കൊടുക്കാമായിരുന്നു. ഉദാ: ഇംഗ്ലീഷ് വിക്കിയിലെ ബുധനെകുറിച്ചുള്ള ഈ ലേഖനം കാണുക (http://en.wikipedia.org/wiki/Mercury_%28planet%29 ). അത് എങ്ങനെയാണ് ചെയ്യുന്നത്. ആരെങ്കിലും സഹായിക്കാമോ. തുടർന്നുള്ള ദിവസങ്ങളിൽ ഈ ലേഖനങ്ങൾ വിപുലീകരിക്കുന്നതായിരിക്കും --Shiju 15:37, 31 ഓഗസ്റ്റ് 2006 (UTC)
ഷിജുവിനുള്ള മറുപടി
തിരുത്തുകഷിജു, അത് ഒരു റ്റെമ്പ്ലേറ്റ് ആണ്. http://en.wikipedia.org/wiki/Template:Planet_Infobox/Mercury എന്ന പേജ് കാണൂ. എഡിറ്റ് പേജ് ക്ലിക്ക് ചെയ്താൽ സോഴ്സും കാണാനാകും. സേവ് ചെയ്യാതെ വിട്ടാൽ മതിയല്ലോ. ആദ്യം അത്തരം ടെമ്പ്ലേറ്റ് പേജ് നിർമ്മിച്ചിട്ട് അവർ അവിടെ പ്രധാന താളിൽ (Mercury (planet) ) {{Planet Infobox/Mercury}} എന്ന് refer ചെയ്തിരിക്കുന്നു. പക്ഷേ പല സ്ഥലങ്ങളിലും വീണ്ടും ഉപയോഗിക്കുന്നില്ലെങ്കിൽ ടെമ്പ്ലേറ്റ് എന്തിന് എന്നു മനസിലാവുന്നില്ല. ഇംഗ്ലീഷ് വിക്കിയിൽ മെർക്കുറിയിൽ മാത്രമേ ഈ ടെമ്പ്ലേറ്റ് തൽക്കാലം ഉപയോഗിച്ചിട്ടുള്ളു. -- സുധീർ കൃഷ്ണൻ 08:37, 29 ഓഗസ്റ്റ് 2006 (UTC)
സുധീറിനുള്ള മറുപടി
തിരുത്തുകസുധീർ അപ്പോൾ ഓരോ ഗ്രഹത്തിനും വെവ്വേറെ റ്റെമ്പ്ലേറ്റ് വേണമെന്നാണോ അർത്ഥം. ഇംഗ്ലീഷ് വിക്കിയിൽ ഓരോ ഗ്രഹത്തിനും (Venus, mars, Jupiet etc) ഈ റ്റെമ്പ്ലേറ്റ് കാണുന്നുണ്ട്. അപ്പോൾ നമ്മൾ 8 റ്റെമ്പ്ലേറ്റ് ഉണ്ടാകേണ്ടി വരുമോ. എല്ലാ ഗ്രഹങ്ങൾക്കും റ്റെമ്പ്ലേറ്റ് ഉപയോഗിച്ചാൽ സ്ഥിതി വിവര കണക്കുകൾ എല്ലാം നന്നായി ഡിസ്‌പ്ലേ ആകും. മാത്രമല്ല ലേഖനം കൂടുതൽ ആസ്വാദ്യകരവും ആകും. അതിനാൽ ആണ് ഞാൻ അങ്ങനെ ആവ്ശ്യപ്പെട്ടത്. --Shiju 15:37, 31 ഓഗസ്റ്റ് 2006 (UTC)
വേണമെങ്കിൽ ടെമ്പ്ലേറ്റുകൾ ആകാം
തിരുത്തുകഷിജു, എന്റെ എളിയ അഭിപ്രായത്തിൽ ഈയൊരിനത്തിൽ ടെമ്പ്ലേറ്റുണ്ടാക്കാനും പേജിൽ തന്നെ ടൈപ്പു ചെയ്യാനും ഒരേ അളവു പ്രവൃത്തി തന്നെ വേണം. പക്ഷേ ടെമ്പ്ലേറ്റുണ്ടാക്കിയാൽ ലേഖനം അലമ്പാകാതെ (cluttered) ഇരിക്കും. അതിനാലാകണം ഇംഗ്ലീഷ് വിക്കിയിൽ അവർ ടെമ്പ്ലേറ്റ് ഉണ്ടാക്കിയത്. --- സുധീർ കൃഷ്ണൻ 18:31, 29 ഓഗസ്റ്റ് 2006 (UTC)
കൈയൊപ്പു കൂടി വയ്ച്ചാൽ നന്നായിരുന്നു.
തിരുത്തുകഅതു പോലെ സംവാദത്തിന്റെ ഒടുവിൽ നാലു ~ (ടിൽഡാ സംജ്ഞ) ഇട്ടാൽ താങ്കളുടെ പേരും തീയതിയും വരും. ഇത് മറുപടി പറയുന്നവർക്ക് എളുപ്പമായിരിക്കും --- സുധീർ കൃഷ്ണൻ 18:33, 29 ഓഗസ്റ്റ് 2006 (UTC)
പ്രദക്ഷിണം
തിരുത്തുകജ്യോതിശാസ്ത്രലേഖനങ്ങളിൽനിന്ന് പ്രദക്ഷിണം എന്ന വാക്ക് ഒഴിവാക്കണം. പരിക്രമണം എന്ന വാക്കാണ് ഉചിതം. പ്രദക്ഷിണം എന്നതിന് clockwise എന്നാണ് അർത്ഥം. ഗ്രഹങ്ങളും മറ്റും രണ്ടു ദിശയിലും ചുറ്റിക്കറങ്ങാറുണ്ടല്ലോ--തച്ചന്റെ മകൻ 18:06, 1 ഡിസംബർ 2009 (UTC)
- പ്രദക്ഷിണം ഇങ്ങനെ ഒരു ഗൂഢാർത്ഥമുള്ളതറിയാതെ ഉപയോഗിച്ചു തഴങ്ങിയതാണ്. ഗ്രഹങ്ങളൊക്കെ anticlockwise ആയാണ് പരിക്രമണം നടത്തുന്നത് എന്നാണറിവ്. വടക്ക് എന്നതിന്റെ ഡെഫിനിഷൻ തന്നെ മറ്റു ഗ്രഹങ്ങളിൽ ഇതനുസരിച്ചാണെന്ന് എവിടെയോ വായിച്ചപോലെ തോന്നുന്നു -- റസിമാൻ ടി വി 05:11, 2 ഡിസംബർ 2009 (UTC)
inferior/superior conjuction
തിരുത്തുകinferior/superior conjuction ന് മലയാളം വല്ലതും, en:Conjunction (astronomy and astrology) --ജുനൈദ് | Junaid (സംവാദം) 04:41, 3 ഡിസംബർ 2009 (UTC)
ഇവിടെയും ഇവിടെയും യുതി എന്ന്. നീചയുതി, ഉച്ചയുതി എന്നാണ് കന്നഡയിൽ. അതുതന്നെ ഉപയോഗിക്കുകയല്ലേ? പദങ്ങൾ പദസൂചിയിൽ ഉൾക്കൊള്ളിക്കാൻ ശ്രദ്ധിക്കണം--തച്ചന്റെ മകൻ 07:42, 3 ഡിസംബർ 2009 (UTC)
Occultation
തിരുത്തുകOccultation ന് യോജിച്ച മലയാളം പദം വല്ലതും? --ജുനൈദ് | Junaid (സംവാദം) 11:58, 3 ഡിസംബർ 2009 (UTC)
- ഇവിടെ ഉപഗൂഹനം (പു.87/Pdf പു:44). എക്സെണ്ട്രിസിറ്റിക്ക് എന്താ? --തച്ചന്റെ മകൻ 14:28, 3 ഡിസംബർ 2009 (UTC)
- ഇവിടെ ഉത്കേന്ദ്രത എന്നുകാണുന്നു. ഇവിടെ വികേന്ദ്രത എന്നും. 'ഉത്' എന്ന ഉപസർഗ്ഗത്തെക്കാൾ ഇവിടെ യോജിക്കുക 'വി' ആണ്.--തച്ചന്റെ മകൻ 13:44, 4 ഡിസംബർ 2009 (UTC)
- വികേന്ദ്രത കൊള്ളാം -- റസിമാൻ ടി വി 13:48, 4 ഡിസംബർ 2009 (UTC)
- അതെ, വികേന്ദ്രത കൊള്ളാം --ജുനൈദ് | Junaid (സംവാദം) 03:51, 5 ഡിസംബർ 2009 (UTC)
വികേന്ദ്രതകൊണ്ട് വിവക്ഷിക്കാവുന്ന വേറേതെങ്കിലും പദം ഉണ്ടോ എന്ന് അന്വേഷിക്കണം. ഇല്ലെന്നുതോന്നുന്നു :)--തച്ചന്റെ മകൻ 05:36, 5 ഡിസംബർ 2009 (UTC)
പൊട്ടെൻഷ്യൽ എനർജി സ്ഥിതികോർജ്ജമല്ലേ?? --ജുനൈദ് | Junaid (സംവാദം) 11:37, 5 ഡിസംബർ 2009 (UTC)
ബ്രാക്കറ്റ്
തിരുത്തുകബ്രാക്കറ്റിൽ ഇംഗ്ലീഷ് ഇത്രയധികം ചേർക്കണോ? പ്രത്യേകിച്ച് ശാസ്ത്രജ്ഞന്മാരുടെ പേരുകളൊക്കെ? -- റസിമാൻ ടി വി 11:48, 5 ഡിസംബർ 2009 (UTC)
ശരിയായ രൂപം ആവശ്യവരില്ലേ? --ജുനൈദ് | Junaid (സംവാദം) 11:55, 5 ഡിസംബർ 2009 (UTC)
- ഗയോവന്നി ഷിയപെരേലി, മൗണ്ട് വിത്സൺ ഒബ്സർവേറ്ററി ഇങ്ങനത്തേതിനൊന്നും ബ്രാക്കറ്റ് വേണ്ടല്ലോ. തർജ്ജമ ചെയ്ത വല്ല സാങ്കേതികപദവുമായിരുന്നെങ്കിൽ അർത്ഥം മനസ്സിലാക്കാൻ ബ്രാക്കറ്റിലിടാം. പക്ഷെ ലിപ്യന്തരണം നടത്തിയിട്ടുള്ള പേരുകൾക്കൊന്നും - പ്രത്യേകിച്ച് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും മറ്റും - കൂടെ ഇംഗ്ലീഷ് രൂപം കൊടുക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല -- റസിമാൻ ടി വി 12:01, 5 ഡിസംബർ 2009 (UTC)
- ശാസ്ത്രജ്ഞർമാരേയും ഉപകരണങ്ങളെയും കുറിച്ച് കൂടുതൽ അറിയണമെന്നാർക്കെങ്കിലും തോന്നിയാൽ വഴിതെറ്റാതിരിക്കാൻ അത് സഹായിക്കുമെന്ന് കരുതുന്നു, പ്രതേകിച്ച് ഉച്ചാരണം വലിയ പിടിയില്ലാത്ത നാമങ്ങളാകുമ്പോൾ --ജുനൈദ് | Junaid (സംവാദം) 09:16, 6 ഡിസംബർ 2009 (UTC)