സംവാദം:ബറൂക്ക് സ്പിനോസ
ബഹൂക് സ്പിനോസ എന്നോ മറ്റോ ആണ് യഥാർത്ഥ ഉച്ചാരണം ഫോർവോ യിലെ ഈ പേജ് നോക്കൂ, ഇംഗ്ലീഷുകാർക്ക്m.b. ബറൂക്ക് എന്നുമാൺ --ചള്ളിയാൻ ♫ ♫ 16:38, 3 ജനുവരി 2009 (UTC)
- --ചള്ളിയാൻ ♫ ♫ 16:38, 3 ജനുവരി 2009 (UTC)
- ചീനത്തെ പെണ്ണൊരുത്തി ഹകാരം കലർത്തി പറയുന്നതു നമ്പുന്നത് നന്നല്ല ചള്ളിയാനേ. പിന്നെ, ഇംഗ്ലീഷുകാർക്ക് എന്നും പറഞ്ഞ് Merriam-Webster പറയുന്നതും അസംബന്ധം. അത് US English. പോരാത്തതിന് ആ Baruch അല്ല ഈ Baruch. 59.91.254.59 17:58, 3 ജനുവരി 2009 (UTC)
ബഹൂക് ശരിയാവുമെന്ന് തോന്നുന്നില്ല. BARUCH-ലെ 'R'-ന് 'റ' തന്നെയായിരിക്കണം വേണ്ടത്. സ്പിനോസയുടെ പേര് ഹീബ്രുവിലെ Blessed എന്നർഥമുള്ള വാക്കുമായി ബന്ധപ്പെട്ടതാണ്. കേരളത്തിലെ പഴയ സുറിയാനി കുർബ്ബാനയിൽ Holy, blessed, എന്നൊക്കെയുള്ളതിന് ബാറേക് എന്ന് ചൊല്ലിയിരുന്നത് ഓർക്കുന്നു.Georgekutty 18:16, 3 ജനുവരി 2009 (UTC)
ഇത്തരം പേരുകളുടെ ഉച്ചാരണത്തെപ്പറ്റി തർക്കിക്കാൻ ബുദ്ധിമുട്ടാണ്. ബൈബിൾ പഴയനിയമത്തിൽ Baruch എന്ന പേരിൽ ഒരു 'അപ്പോക്രിഫൽ' പുസ്തകമുണ്ട്. അതിന്റെ പേര് ഓശാന ബൈബിളിൽ 'ബാരൂക്ക്' എന്നും POC ബൈബിളിൽ 'ബാറൂക്ക്' എന്നുമാണ് കൊടുത്തിരിക്കുന്നതെന്ന് ഇപ്പോൾ ശ്രദ്ധിച്ചു. അതുകണക്കിലെടുത്ത് ആ പേരുകൾ വച്ച് ലേഖനത്തിലേക്ക് 'redirect' ചെയ്തിട്ടുണ്ട്.(കത്തോലിക്കരല്ലാത്തവർ അപ്പോക്രിഫയെ ബൈബിളിന്റെ ഭാഗമായി കണക്കാക്കാത്തതുകൊണ്ട് സത്യവേദപുസ്തകത്തിൽ Baruch ഇല്ല.)Georgekutty 19:42, 3 ജനുവരി 2009 (UTC)
- പേരിനു പിന്നില്? മേൽ പറഞ്ഞ കാര്യങ്ങളും സ്പിനോസയുടെ ഉത്ഭവവും തനിയെ ഒരു ഉപശീർഷകമാക്കിക്കൂടെ? --ചള്ളിയാൻ ♫ ♫ 14:29, 10 ജനുവരി 2009 (UTC)
മിഗയൂൽ
തിരുത്തുകമിഗയൂൽ പിതാവല്ലേ? അങ്ങനെയാക്കിയിട്ടുണ്ട്. --Vssun 10:45, 5 ജൂലൈ 2009 (UTC)
ബുദ്ധിയുടെ വികാസത്തെക്കുറിച്ച് എന്ന തലക്കെട്ടിൽ
തിരുത്തുകഎനിക്കു ഭയം തരുകയും എന്നെ ഭയപ്പെടുകയും - ഭയപ്പെടുകയാണോ ഭയപ്പെടുത്തുകയാണോ ? Aronjos1 05:55, 22 ജൂലൈ 2009 (UTC)
- ഭയപ്പെടുത്തുകയും എന്നാക്കി. --Vssun 10:29, 22 ജൂലൈ 2009 (UTC)
ലെൻസിന്റെ മലയാളം എന്താണ്? --Challiovsky Talkies ♫♫ 11:36, 3 ഒക്ടോബർ 2009 (UTC)
കാചം, (സംവാദം:ഗ്രാവിറ്റേഷനൽ ലെൻസ്) --ജുനൈദ് (സംവാദം) 11:53, 3 ഒക്ടോബർ 2009 (UTC)
- സ്പിനോസ എന്നാൽ മുള്ളുള്ളത് എന്നാണോ അർത്ഥം? --Challiovsky Talkies ♫♫ 12:05, 3 ഒക്ടോബർ 2009 (UTC)
- അത് spinose --ജുനൈദ് (സംവാദം) 12:18, 3 ഒക്ടോബർ 2009 (UTC)
ലേഖനത്തിൽ തന്നെ "സ്പിനോസയുടെ കുടംബപ്പേര് പോർത്തുഗീസ് ഭാഷയിൽ എസ്പിനോസ എന്നാണ്. ഇതിന്റെ ആടിസ്ഥാനത്തിൽ, കുടുംബം സ്പെയിനിലെ ബർഗോസിനടുത്തുള്ള എസ്പിനോസ ഡി ലോസ് മോണ്ടെറോസ് എന്ന സ്ഥലത്തുനിന്നുള്ളവരായിരുന്നുവെന്ന് വാദിക്കുന്ന ചരിത്രകാരന്മാരുണ്ട്" എന്ന് പറയുന്നുണ്ടല്ലോ. Espinosa എന്ന സ്ഥലപ്പേരിന് മുള്ളുമായല്ല, സ്പെയിനുമായാണ് ബന്ധം. സ്പാനിഷ് ഇൻക്വിസിഷനിൽ നിന്ന് രക്ഷപെടാൻ സ്പെയിനിൽ നിന്ന് പോർത്തുഗലിലെത്തിയ യഹൂദരായിരുന്നു സ്പിനോസയുടെ പൂർവികർ. അവിടന്ന് അവർ ആദ്യം ഫ്രാൻസിലും പിന്നെ നെഥർലാൻഡ്സിനും എത്തുകയാണുണ്ടായത്. സ്പിനോസയെക്കുറിച്ചോർക്കുമ്പോൾ മുള്ള് മനസ്സിൽ വരുക തന്നെ അസാധ്യമാണ്. തത്ത്വചിന്തകന്മാരിൽ ഏറ്റവും authentic ആയ വ്യക്തിത്വം അദ്ദേഹത്തിന്റേതായിരുന്നു. മഹർഷിയുടെ വേഷം കെട്ടിയില്ലെങ്കിലും യഥാർത്ഥ മഹർഷിയായിരുന്നു സ്പിനോസ. Georgekutty 12:55, 3 ഒക്ടോബർ 2009 (UTC)
ഉച്ചാരണം
തിരുത്തുകഡിക്ഷ്ണറി.കോമിൽ കേട്ടത് ഇങ്ങനെ, ബറൂക്ക് സ്പിനോസ എന്നു തന്നെയാണെന്ന് കരുതുന്നു, ദയവായി പരിശോധിക്കുക. ദീപു [deepu] 13:10, 3 ഒക്ടോബർ 2009 (UTC)