സംവാദം:ഫെർമയുടെ അവസാന സിദ്ധാന്തം
(സംവാദം:ഫെർമായുടെ അവസാന സിദ്ധാന്തം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 11 വർഷം മുമ്പ് by Sidharthan in topic സിദ്ധാന്തം
Sahirshahയ്ക്കു് ഒരു . മലയാളം വിക്കിപീഡിയയിൽ വിശദമായി വരേണ്ട ഒരു ലേഖനം. പലപ്പോഴും തുടങ്ങണമെന്നു വിചാരിച്ച് മറന്നുപോയിരുന്ന ഒന്നു്. :) ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 21:16, 8 ഫെബ്രുവരി 2013 (UTC)
- നന്ദി :) --സാഹിർ 05:04, 9 ഫെബ്രുവരി 2013 (UTC)
എൻ.എസ്. മാധവന്റെ ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ എന്ന നോവലിലെ പുഷ്പാംഗദൻ മാഷ് എന്ന കഥാപാത്രം, ഫെർമായുടെ അവസാനസിദ്ധാന്തം തെറ്റാണെന്നു തെളിയിക്കാൻ ജീവിതം ഉഴിഞ്ഞു വച്ചവനായിരുന്നു.ജോർജുകുട്ടി (സംവാദം) 05:58, 9 ഫെബ്രുവരി 2013 (UTC)
സിദ്ധാന്തം
തിരുത്തുകഇവിടെ theorem എന്നതിന് ശരിയായ തർജ്ജമ "സിദ്ധാന്തം" തന്നെയാണോ? ഇവിടെ theorem=പ്രമേയം എന്ന് കാണുന്നു -- റസിമാൻ ടി വി 07:25, 9 ഫെബ്രുവരി 2013 (UTC)
- Theory, Theorem എന്നിവ രണ്ടാണ്. അതിനാൽ പ്രമേയം സ്വീകരിക്കുകയാണ് നല്ലതെന്നു തോന്നുന്നു. --സിദ്ധാർത്ഥൻ (സംവാദം)
- പദോൽപ്പത്തിയും വിഗ്രഹാർത്ഥവും വെച്ച് തിരിച്ചാണു് വേണ്ടതു്: സിദ്ധമായ (തെളിവുകളിലൂടെ ലഭിച്ച) അനുമാനമാണു് സിദ്ധാന്തം. (Theorem - mostly specific to Mathematics and Physics). നേരിട്ടു തെളിവുകൾ നിർബന്ധമല്ലാതെ, ചുറ്റുപാടുകളിൽ നിന്നു് അളന്നോ അനുമാനിച്ചോ അറിയുന്നതാണു് പ്രമേയം. (Theory - can be in any subject or study). എന്തായാലും തലക്കെട്ടുകൾ മാറ്റുന്നതിനു മുമ്പ് ഇതിൽ കൂടുതൽ ചർച്ചയും മുൻവഴക്കങ്ങൾ പരിശോധിക്കലും ആവശ്യമുണ്ടു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 08:11, 9 ഫെബ്രുവരി 2013 (UTC)
- പ്രമേയം എന്ന വാക്ക് conjecture ന് ആണ് കൂടുതൽ യോജിക്കുക എന്ന് തോന്നുന്നു. ഉദാഹരണത്തിന് ആർക്കെങ്കിലും Taniyama-Shimura Conjecture മലയാളത്തിൽ എഴുതണമെന്ന് തോന്നുകയാണെങ്കിൽ തനിയാമ-ഷിമുറ പ്രമേയം എന്നഴുതാമെല്ലോ. --സാഹിർ 08:37, 9 ഫെബ്രുവരി 2013 (UTC)
- Theorem പ്രമേയമാവുമ്പോൾ conjecture ന് എന്ത് വാക്കുപയോഗിക്കും. ? --സാഹിർ 08:42, 9 ഫെബ്രുവരി 2013 (UTC)
- പരികല്പന? -- റസിമാൻ ടി വി 08:48, 9 ഫെബ്രുവരി 2013 (UTC)
- ശരി. Hypothesis, Conjecture എന്നിവയ്ക്കു ഉപയോഗിക്കാൻ പരികല്പന എന്ന ഒരു വാക്കുണ്ടെങ്കിൽ ഇക്കാര്യത്തിൽ ഞാൻ നിഷ്പക്ഷത പാലിക്കുന്നു. :) --സാഹിർ 08:56, 9 ഫെബ്രുവരി 2013 (UTC)
- പരികല്പന? -- റസിമാൻ ടി വി 08:48, 9 ഫെബ്രുവരി 2013 (UTC)
- Theorem പ്രമേയമാവുമ്പോൾ conjecture ന് എന്ത് വാക്കുപയോഗിക്കും. ? --സാഹിർ 08:42, 9 ഫെബ്രുവരി 2013 (UTC)
- പ്രമേയം എന്ന വാക്ക് conjecture ന് ആണ് കൂടുതൽ യോജിക്കുക എന്ന് തോന്നുന്നു. ഉദാഹരണത്തിന് ആർക്കെങ്കിലും Taniyama-Shimura Conjecture മലയാളത്തിൽ എഴുതണമെന്ന് തോന്നുകയാണെങ്കിൽ തനിയാമ-ഷിമുറ പ്രമേയം എന്നഴുതാമെല്ലോ. --സാഹിർ 08:37, 9 ഫെബ്രുവരി 2013 (UTC)
- Hypothesis അല്ലേ പരികല്പന? Theorem, Lemma, Corollary, Proposition, Property തുടങ്ങിയയ്ക്ക് റസിമാൻ നല്കി താളിൽ മലയാള പരിഭാഷ കാണാം. അവിടെ കാണാത്തവയ്ക്ക് ഒരു പരിഹാരം കണ്ടെത്തുകയാണെങ്കിൽ അത് നല്ലതായിരിക്കും. --സിദ്ധാർത്ഥൻ (സംവാദം) 09:00, 9 ഫെബ്രുവരി 2013 (UTC)