ഇതിലെ നിർമ്മാണരീതി ലിസ്റ്റ് ചെയ്തിരിക്കുന്ന എല്ലാത്തിനും ബാധകമാണോ?--ജ്യോതിസ് 14:53, 19 നവംബർ 2007 (UTC)Reply

ഇത് ശ്രദ്ധിക്കുമല്ലോ?--ഗോതമ്പ് മൈദ ഉപയോഗിച്ചുണ്ടാക്കുന്ന ഗോതമ്പിൽ നിന്നുമല്ലാതെ മൈദ വേറെ എന്തിൽനിന്നെങ്കിലും നിർമ്മിക്കുന്നുണ്ടോ?--സുഗീഷ് 19:20, 19 നവംബർ 2007 (UTC)Reply
|ഇതല്ലേ ഏറ്റവും ശരിയായ ലിങ്ക്.--സുഗീഷ് 21:41, 19 നവംബർ 2007 (UTC)Reply
സുഗീഷ് നൽകിയ ലിങ്കിനു ഇങ്ങനെ ഒരു താളുണ്ടല്ലോ--അനൂപൻ 15:33, 22 നവംബർ 2007 (UTC)Reply
പനീർ പൊറോട്ട(കട്ടിയായി വെണ്ണ ചേർത്തത്) പനീറും വെണ്ണയും ഒന്നല്ലല്ലോ.. അമൽ ദേവ് | Amal Dev 06:11, 23 നവംബർ 2007 (UTC)Reply

അങ്ങനെയെങ്കിൽ കേരളാ പൊറോട്ടയോട് ഈ ലേഖനവും ലയിപ്പിച്ചാൽ പോരെ? ഗോതമ്പിൽ നിന്നുമല്ലാതെ മൈദ വേറെ ഏതെങ്കിലും വസ്തുവിൽ നിന്നും നിർമ്മിക്കുന്നുണ്ടോ?--സുഗീഷ് 06:31, 23 നവംബർ 2007 (UTC)Reply

പോര.കേരള പൊറോട്ടക്കും,പൊറോട്ടക്കും വേറെ വേറെ താളുകൾ വേണമെന്നാണ്‌ ഞാൻ പറയുക--അനൂപൻ 06:40, 23 നവംബർ 2007 (UTC)Reply

ശരി സമ്മതിക്കുന്നു. പക്ഷേ ഞാൻ പലപ്പോഴും ചൂണ്ടിക്കാണിച്ച കാര്യം മാത്രം ആരും പരിഗണിക്കാത്തതെന്താ?--സുഗീഷ് 06:43, 23 നവംബർ 2007 (UTC)Reply

ഗോതമ്പിൽ നിന്നല്ലാതെ മൈദ കിട്ടുമോ എന്നത് ഗവേഷണം നടത്തെണ്ട കാര്യമാണ്. അന്വേഷിച്ച് പറയാം. അതു വരെ ക്ഷമിക്കൂ. --ചള്ളിയാൻ ♫ ♫ 08:30, 23 നവംബർ 2007 (UTC)Reply

ഗവേഷണം

തിരുത്തുക
ഗവേഷകർക്ക് ഉത്തരം‍ കിട്ടിയില്ല എങ്കിൽ ആവശ്യമില്ലാത്ത ഭാഗം മാറ്റാമല്ലോ?--സുഗീഷ് 18:23, 10 ഡിസംബർ 2007 (UTC)Reply
ഗവേഷണകുതുകികൾ ഒരു കാര്യം ഇതുവരെ ശ്രദ്ധിച്ചില്ലല്ലോ? കേരള പൊറോട്ട എന്ന സാധനം കേരളത്തിൽ മാത്രമല്ലേ ഈ ചേരുവകൾ ചേർത്ത് ഉണ്ടാക്കുന്നുള്ളൂ. ‍പലതരം പൊറോട്ടകൾ എന്ന് പറഞ്ഞ് നൽകിയിരിക്കുന്നത് കേരളത്തിനു പുറത്ത് പ്രധാനമായും ഉത്തരേന്ത്യയിൽ ഉപയോഗിക്കുന്നവയാണ്‌. അത് ഗോതമ്പ് മാവ് മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ചപ്പാത്തിയുടെ വേറൊരു രൂപം. അവിടെ അടിച്ചുപരത്തി കീറി കല്ലിൽ ചുട്ടല്ല എടുക്കുന്നത്. കനൽ ചൂളകളിൽ അതായത് തന്തൂരി അടുപ്പുകൾ എന്നുപറയുന്ന അടുപ്പുകളിൽ വച്ചാണ്‌ ചുട്ടെടുക്കുന്നത്. --സുഗീഷ് 05:09, 11 ഡിസംബർ 2007 (UTC)Reply

അതിനെ റോട്ടി എന്നാണ്‌ പറയുന്നത് സുഗീഷേ. തന്തൂരി റോട്ടീ, കുൽച്ച എന്നിങ്ങനെ. --ചള്ളിയാൻ ♫ ♫ 05:11, 11 ഡിസംബർ 2007 (UTC)Reply

മാഷെ, അവിടങ്ങളിൽ കേരളത്തിൽ ഉണ്ടാക്കുന്ന ചേരുവകളും രീതിയുമാണോ അവലംബിച്ചുവരുന്നത്?--സുഗീഷ് 05:13, 11 ഡിസംബർ 2007 (UTC)Reply

പൊറോട്ട എല്ലായിടത്തു ഒരു പോലെ. അല്ലറ ചില്ലറ വ്യത്യാസം ഉണ്ട്.. തന്തൂരി റോട്ടി ചൂളയുൽ വച്ചാണ്‌ ഉണ്ടാക്കുമ, അത് തന്നെ ചട്ടിയിൽ വച്ചുണ്ടാക്കിയാൽ ചപ്പാത്തിയായി.IMHO --ചള്ളിയാൻ ♫ ♫ 05:18, 11 ഡിസംബർ 2007 (UTC)Reply

ഏതെങ്കിലും തെളിവ് തരാമോ? ഇത് ഈ താളിൽ ലയിപ്പിച്ചാൽ പോരെ?--സുഗീഷ് 05:22, 11 ഡിസംബർ 2007 (UTC)Reply

നമ്മുടെ ചപ്പാത്തിയുടെ ഏകദേശസാമ്യമുള്ള റോട്ടിക്കകത്ത് എന്തെങ്കിലും.. (ഉദാഹരണം: ഉരുളക്കിഴങ്ങ്/പനീർ/മൂലി (വെളുത്ത കാരറ്റ്)) ഇതോക്കെ വച്ച് തവയിൽ ചുട്ടെടുക്കുന്നതാണ്‌ ഉത്തരേന്ത്യൻ പൊറോ --Vssun 11:51, 11 ഡിസംബർ 2007 (UTC)Reply

അതിനാലാണ്‌ ഞാൻ ചോദിച്ചത് അടിച്ചുപരത്തി കീറി കല്ലിൽ ചുട്ടാണോ എല്ലാ പൊറോട്ടയും ഉണ്ടാക്കുന്നത് എന്ന്? കാരണം ഞാനും ഉത്തരേന്ത്യയിൽ കുറച്ചുനാൾ കഴിഞ്ഞിട്ടുണ്ട്.--സുഗീഷ് 14:14, 11 ഡിസംബർ 2007 (UTC)Reply

ഓരോ സ്ഥലത്തും പറാട്ട ഓരോതരത്തിലാൺ ഉണ്ടാക്കുന്നത് കേട്ടു. ബംഗാളിൽ ഓറീസ്സയിൽ ഒക്കെ വേറെയാണത്രെ. നമ്മൾ പൊറോട്ട എന്നു വിളിക്കുന്ന സാധനം മതി ഈ ലേഖനത്തിൽ മറ്റേതിനൊക്കെ അതാത് സ്ഥലപ്പേർ ബ്രാക്കറ്റിൽ കൊടുത്ത് ലേഖനങ്ങൾ തുടങ്ങിയാട്ടെ. ഒരു കുക്ക് ബുക്ക് അപ്രോച്ച്. ഏത്? --ചള്ളിയാൻ ♫ ♫ 17:15, 25 ഫെബ്രുവരി 2009 (UTC)Reply

:-D --Vssun 17:30, 25 ഫെബ്രുവരി 2009 (UTC)Reply

പറാട്ട

തിരുത്തുക

ഉത്തരേന്ത്യയിൽ പറാട്ട എന്നാണ് പറയുന്നത്. അത് ഗോതമ്പു പൊടികൊണ്ടാണ് ഉണ്ടാക്കുന്നത്. പേരു മാറ്റണോ അതോ പറാട്ട എന്ന പേരിൽ പുതിയ ലേഖനം തുടങ്ങണോ?? പിന്നെ പച്ച ക്കറി ഈ പൊറോട്ടക്ക് അകത്ത് ഉണ്ടാകില്ല. രണ്ടോ മൂന്നോ ലെയർ ഇതിന് ഉണ്ടയിരിക്കും -- ജിഗേഷ് സന്ദേശങ്ങൾ  12:32, 25 ഫെബ്രുവരി 2009 (UTC)Reply

നമ്മുടെ (മലബാർ) പൊറോട്ടയും വടക്കൻ ഭാതത്തിലെ പറാഠയും ഒന്നല്ല രണ്ടാണു്. ഇതിനു് തെളിവായി കണ്ണികൊടുത്തിട്ടുള്ള ആംഗലേയ വിക്കിപ്പീഡിയ ലേഖനത്തിൽ സൂചിപ്പിച്ചിട്ടുള്ളപോലെ നമ്മുടെ പൊറോട്ട ഒരു ദക്ഷിണഭാരതീയ രൂപാന്തരമാണു്. അതുകൊണ്ടു് ഇവിടെ തരംതിരിവു് ആവശ്യമാണു്.--ശ്രീശർമ്മ (സംവാദം) 12:56, 16 ഡിസംബർ 2014 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:പൊറോട്ട&oldid=2116637" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പൊറോട്ട" താളിലേക്ക് മടങ്ങുക.