ഗോതമ്പിൽ നിന്നും ഉത്പാദിപ്പിക്കുന്ന മൈദ ഉപയോഗിച്ചുണ്ടാക്കുന്ന ഒരു ഭക്ഷണപദാർത്ഥമാണ്‌ പൊറോട്ട. പറാട്ട, പറാത്ത, പറാഠ എന്നും പറയും. ഇന്ത്യയിലാണ്‌[അവലംബം ആവശ്യമാണ്]ഇതിന്റെ ജന്മം

പൊറോട്ട
പൊറോട്ട
ഉത്ഭവ വിവരണം
ഉത്ഭവ രാജ്യം: ഇന്ത്യ
വിഭവത്തിന്റെ വിവരണം
പ്രധാന ഘടകങ്ങൾ: ഗോതമ്പ്
ഗൾഫ് രാജ്യങ്ങളിലും ദക്ഷിണ ഇന്ത്യയിലും കാണുന്ന പച്ചക്കറികളും മുട്ടയും ചീരയിലകളും ചേർത്ത മുട്ടപൊറാട്ട. മലേഷ്യൻ, അറേബ്യൻ വിഭവമായ മുതബ്ബക്ക്നോട് സാമ്യം


പലതരം പൊറോട്ടകൾ

തിരുത്തുക
  • കേരള പൊറാട്ട
  • പ്ലയിൻ പൊറോട്ട
  • ഗോബി പൊറോട്ട(കോളി ഫ്ലവറും പച്ചക്കറികളും ചേർത്ത് വേവിക്കുന്നത്)
  • ആലു പൊറോത്ത(ഉരുളക്കിഴങ്ങും സവാളയും ചേർത്തത്)
  • പനീർ പൊറോട്ട(കട്ടിയായി വെണ്ണ ചേർത്തത്)
  • ലച്ചാ പൊറോട്ട (പഞ്ചാബി)
  • കീമ പൊറോട്ട(ഇറച്ചി ചേർത്തത്)
  • അണ്ടാ പൊറോട്ട(മുട്ട ചേർത്തത്)
  • സിലോൺ പൊറോട്ട(ശ്രീലങ്കൻ പതിപ്പ്)
  • പുതിന പൊറോട്ട
  • അജ്വിന പൊറോട്ട(അടുക്കുകളുള്ള മസാല ചേർത്ത)
  • ചില്ലി പൊറോട്ട
  • മുട്ടപൊറാട്ട

പ്ലയിൻ പൊറോട്ട

തിരുത്തുക
 
പ്ലെയിൻ പൊറോട്ട ഉണ്ടാക്കാനായി മാവ് കുഴച്ച് രൂപപ്പെടുത്തി വ്ച്ചിരിക്കുന്നു. ഇത് കൈകൊണ്ട് പരത്തി ചുട്ടെടുക്കുകയാണ്‌ ചെയ്യുക

ദക്ഷിണേന്ത്യയിൽ പ്രചാരത്തിലുള്ള പൊറോട്ടയാണിത്. മൈദ മുട്ട ചേർത്ത് അടിച്ച് മൊരിയാൻ അൽപ്പം പഞ്ചസാര ചേർത്ത് സോഡാകാരം അല്പം മിട്ട് കുഴച്ച് പന്തു പോലെ ഉരുട്ടി വീശി രണ്ടാക്കി കീറി ചുരുട്ടി പരത്തി കല്ലില്ലിട്ട് ചുട്ടെടുക്കുന്നു.

"https://ml.wikipedia.org/w/index.php?title=പൊറോട്ട&oldid=3131707" എന്ന താളിൽനിന്ന് ശേഖരിച്ചത്