സംവാദം:പെരിയാർ
ഈ ലേഖനം 2013 -ലെ വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ടതാണ്. |
ഇതിനടുത്താണ് പെരിയാറിൽ ആദ്യമായി അണ കെട്ടിയിരിക്കുന്നത്(മുല്ലപെരിയാർ).ഈ ആണകെട്ടുകൊണ്ടുണ്ടായതാണ് പെരിയാർ ജലസംഭരണി. ഇവിടെ പ്രതിപാദിച്ചിരിക്കുന്ന ജലസംഭരണി തമിഴ്നാടുമായി കരാറിലുള്ള മുല്ലപ്പെരിയാർ ജലസംഭരണിയല്ലേ?? ഇടുക്കി അണക്കെട്ടിന്റെ ജലസംഭരണിയെ അല്ലെ പെരിയാർ ജലസംഭരണി എന്നു പറയുന്നത്? --പ്രവീൺ:സംവാദം 18:52, 27 ഓഗസ്റ്റ് 2006 (UTC)
എങ്ങിനാണെഴുതുക
തിരുത്തുകപെരിയാർ എന്നതോ പെരിയാറ് എന്നതോ ശരി. പെരിയാറേ പെരിയാറേ എന്ന ഗാന്മോറ്ക്കുക. പെരിയാർ എന്നതാണു ശരിയെങ്കിൽ പെരിയാരേ എന്നായേനെ ഗാനവും. പെരിയാറ് എന്നതാൺ ശരിയെന്നാൺ തോന്നുന്നത്.
ർ എനു പലപ്പോഴും എഴുതിക്കാണുന്ന ചില്ലക്ഷരം റ് എന്നാൺ എഴുതേണ്ടതെന്നു തോന്നുന്നു.
--Unnikn 15:29, 5 ഫെബ്രുവരി 2008 (UTC)
ർ എന്ന് അവസാനിക്കുന്നത് രേ എന്നാകണമെന്ന് വ്യാകരണ നിയമമുണ്ടെന്ന് തോന്നൂന്നില്ല. അല്ലെങ്കിൽ "സാറേ സാറേ സാമ്പാറേ" എന്ന് പാട്ട് പാടില്ലല്ലോ ;-)--അഭി 15:47, 5 ഫെബ്രുവരി 2008 (UTC)
ഇടുക്കി ജലസംഭരണി
തിരുത്തുകകുളമാവ്, ചെറുതോണി എന്നീ അണകൾ പെരിയാറിലെ ജലം പങ്കു വയ്ക്കുന്നു എന്ന പരാമറ്ശം തെറ്റാൺ. ചെറുതോണി അണ പെരിയാറിന്റെ ഒരു പോഷകനദിയിലാൺ. സംഭരണിയിലെ ജലനിരപ്പുയരുമ്പോൾ അതു കുളമാവു ഭാഗത്തുകൂടി ഒഴുകിപ്പോകാതിരിക്കനാൺ കുളമാവ് അണ. പെരിയാറിലെ ജലം പങ്കു വയ്ക്കുന്നതു തൊടുപുഴയാറാൺ. ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ (മൂലമറ്റം പവ്വറ് സ്റ്റേഷൻ) നിന്നും പുറത്തേക്കൊഴുകുന്ന വെള്ളം തൊടുപുഴയാറിലേക്കാൺ ഒഴുകുന്നത്.
ബണ്ടുകൾ
തിരുത്തുകഎറണാകുളം ജില്ലയിൽ പാതാളത്തും കരുമാലൂരിലും ഓരുവെള്ള ഭീഷണി തടയാൻ ബണ്ടു കെട്ടാറുണ്ട് .ഇത് ലേഖനത്തിൽ വിശദമായി ഉൾക്കൊള്ളിച്ചാൽ നന്നായിരിക്കും--Sahridayan 17:23, 5 ഫെബ്രുവരി 2008 (UTC)
അതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ എവിടെ കിട്ടും സഹൃദയാ? 23/08/2008 ൽ ആലുവായിലും മറ്റും പെരിയാർ ചുവന്നു കാണപ്പെട്ടതായി റേഡിയോവിൽ കേട്ടു. ആർക്കെങ്കിലും കൂടുതൽ അറിയാമോ? --ചള്ളിയാൻ ♫ ♫ 12:20, 24 ജൂലൈ 2008 (UTC)
23/7/2008 എന്നായിരിക്കും..തെറ്റുപറ്റിയതാണെന്ന് കരുതുന്നു..Aruna 12:28, 24 ജൂലൈ 2008 (UTC)
- ദാ ഇവിടെ ഒരു പത്രവാർത്ത കണ്ടു.--ശ്രീക്കുട്ടി 12:50, 24 ജൂലൈ 2008 (UTC)
നീളം
തിരുത്തുകലേഖനം തുടങ്ങുന്നിടത്ത് നീളം 244 കിലോമീറ്റർ എന്നും വിവരപ്പെട്ടിയിൽ(അങ്ങിനെ തന്നെയല്ലേ പറയുക) 300 കി.മീ എന്നും കാണുന്നു.244 കി.മീ എന്നതു കൊണ്ട് കേരളത്തിലെ മാത്രം നീളമാണോ ഉദ്ദേശിച്ചിരിക്കുന്നത്? പി എസ് ദീപേഷ് 19:53, 17 ഓഗസ്റ്റ് 2010 (UTC)
- ഏതാണ് ശരി എന്ന് കണ്ടെത്തി, രണ്ടിടത്തും മാറ്റം വരുത്തൂ ദിപേഷ്. കൂട്ടത്തിൽ അവലംബവും ചേർക്കൂ. + @വിവരപ്പെട്ടി. --Vssun (സുനിൽ) 14:36, 18 ഓഗസ്റ്റ് 2010 (UTC)
സംശയങ്ങൾ
തിരുത്തുക"അഴുമുഖം = സമുദ്ര നിരപ്പ്" - അഴിമുഖം ആണോ?
കട്ടപനയാറും or കട്ടപ്പനയാറും ?
കലലർ - കല്ലാർ എന്നു തിരുത്തി.
നീലീശ്വരം?
സ്ഥാപ്തശേഷി ?
ചരിത്രം
തിരുത്തുക"........തെന്മലക്കടുത്തുള്ള ചെന്തുരുണിമലയിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെടുത്തത്. ക്രി.വ. 1343 ലെ പെരിയാർ വെള്ളപ്പൊക്കത്തിൽ ആദ്യപ്രതിഷ്ഠ നിലനിന്നിരുന്ന ക്ഷേത്രം നശിച്ചു പോവുകയും പകരം വടക്ക് വശത്തുള്ള ഉയർന്ന കരയിൽ പുതിയ ക്ഷേത്രം സ്ഥാപിക്കുകയും ചെയ്തു......"
- ചെന്തുരുണി മല പെരിയാറിന്റെ തീരത്തല്ലല്ലോ!
- ഏത് ക്ഷേത്രത്തേപറ്റിയാണ് പറയുന്നത്? ആലുവാ ശിവക്ഷേത്രത്തേപ്പറ്റി തന്നെയല്ലേ? --Chandrapaadam (സംവാദം) 07:06, 9 ഫെബ്രുവരി 2014 (UTC)--Chandrapaadam (സംവാദം) 06:12, 14 ഫെബ്രുവരി 2014 (UTC)