ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ആദ്യത്തെ കലാപം നടന്നത് പഴശ്ശിരാജാവിന്റെ സുഹൃത്തുക്കളായ കുറിച്യർ ആണ്‌. എന്ത് കൊണ്ട് അതിൻ ചരിത്രത്തിൽ സ്ഥാനം കിട്ടിയില്ല എന്നറിയില്ല. --ചള്ളിയാൻ ♫ ♫ 06:03, 22 ജനുവരി 2008 (UTC)Reply


ഞങ്ങളുടെ പാഠപുസ്തകത്തിൽ (സാമൂഹ്യശാസ്ത്രം-1,മലയാളം മീഡിയം,10,SCERT) കേരളവർമ പഴശ്ശിരാജാവ് എന്നാണ് കൊടുത്തിരിക്കുന്നത്.രാജ എന്നാണോ യഥാർത്ഥ പേര്?(സ്ഥാനപ്പേര്) രാജായെന്ന് സായിപ്പ് പറഞ്ഞത് നാം കേട്ട് പഠിച്ചതാണോ?അതോ ടെക്സ്റ്റ്കാർക്ക് തെറ്റിയതോ? രണ്ടും ശരിയാണെന്ന് തോന്നുന്നു. എന്നാലും ഏതാണ് കൂടുതൽ ശരി?--അഭി 15:57, 28 ജനുവരി 2008 (UTC)Reply

വിമർശനങ്ങൾ എന്നൊരു ഭാഗം വേണം. അങ്ങേരെ വേലുത്തമമ്പിയുടെ പോലെ അവസരവാദിയായ രാഷ്ട്രീയക്കാരനായി കണക്കാക്കുന്നവരുമുണ്ട്. --202.83.54.165 10:06, 29 മേയ് 2008 (UTC)Reply

അതല്ലേ ഇത്??--പ്രവീൺ:സംവാദം 10:10, 29 മേയ് 2008 (UTC)Reply

പഴശ്ശി രാജാവു മരിച്ചത് വെടികൊൺടല്ല, ആത്മഹത്യചെയ്തതാണു.— ഈ തിരുത്തൽ നടത്തിയത് 195.229.242.58 (സംവാദംസംഭാവനകൾ)

-- യഥാർത്ഥ പഴശ്ശി --

പഴശ്ശി രാജ എന്ന സിനിമയിലെ കഥ ഇങ്ങനെയത്രെ: " ബ്രിട്ടീഷികാർക്കെതിരെ രാജ്യത്തുയർന്ന ആദ്യ ശബ്ദങ്ങളിലൊന്ന് പഴശ്ശിരാജയുടേതാണ്. ഇന്ത്യാ സ്വാതന്ത്രം പ്രാപിക്കുന്നതിൻ 150 വർഷം മുമ്പ് ബ്രിട്ടിഷുകാർ ഏർപ്പെടുത്തിയ നികുതി ചോദ്യം ചെയ്ത് പഴശ്ശി യുദ്ധം പ്രഖ്യാപിച്ചു. ബ്രിട്ടീഷ് പട്ടാളത്തേ പഴശ്ശി 15 വർഷം വാൾമുനയിൽ നിർത്തി." ഇതിന് ചരിത്ര സത്യവുമായി ഒരു ബന്ധവുമില്ല എന്നതാണ് വസ്തുത. ബ്രിട്ടീഷുകാർക്കു വേണ്ടീ നികുതി പിരിച്ചു നൽക്കിയിരുന്ന നാട്ടു പ്രമാണീയായിരുന്നു പഴശ്ശി. 'ജെമ' എന്നാണു നികുതി പ്പണത്തേ അന്നു വിളിച്ചിരുന്നത്. പിരിച്ചുകൊടുക്കുന്ന തുകയുടെ 10 ശതമാനം കമ്മീഷനായി കൈപറ്റിയിരുന്ന ആളാണു പഴശ്ശി. കൂടുതൽ പണം പിരിച്ചു നൽക്കാൻ തയ്യാറായി പഴശ്ശിരാജയുടെ അമ്മാവനായ വീരവർമ്മ രംഗത്ത് വന്നപ്പോൾ പഴശ്ശിക്ക് സ്ഥാനവും കമ്മീഷനവും നഷ്ടപ്പെട്ടു. ഇതാണ് പഴശ്ശിയുടെ സ്വകാര്യ കലാപതിന്റെ ചരിത്ര രഹസ്യം.ബ്രിട്ടിഷ് പക്ഷക്കാരനായ അമ്മാവനെതിരെ നടന്ന കുടിപ്പകയാണ് സ്വാതന്ത്രസമരമായത്. ഈ സ്വകാര്യസമരം സ്വാതന്ത്രസമരമഅയി അവതരിപ്പിച്ചവരെയും വെല്ലുന്ന രീതിയിലുള്ള ചരിത്ര തമസ്കണമാണ് സിനിമയിലുള്ളത്. സിനിമകൾ കാല്പ്പനികം കൂടിയാണെന്ന കാര്യം വിസ്മരിക്കുന്നില്ല. പക്ഷേ, ഇവിടെ വിസ്മരിക്കപ്പെട്ട സ്വത്ന്ത്രസമരത്തിന്റെ ഏടുകൾ പുനരാവിഷകരിക്കുന്നു എന്ന അവകാശവാദം ഉന്നയിക്കപ്പെട്ടിരിക്കുയാണല്ലോ. ബ്രിട്ടീഷുകാർക്കെതിരെ ഉയർന്ന നിരവധി ശബ്ദങ്ങൾ പഴശ്ശിക്ക് മുമ്പും ഉണ്ടായിട്ടുണ്ട്. 1760 ലെ സന്ന്യാസികലാപം (ബംഗാൾ], 1766 ർ സിദ്ധു,കൻ ഹു എന്നീ ആദിവാസി നേതാക്കൾ നടത്തിയ സമരം[ബിഹാർ, ബംഗാൾ] എന്നിവ പഴശ്ശിക്ക് മുമ്പുണ്ടായ സമരങ്ങളാണ്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ശക്തമായ പോരാട്ടം നടത്തിയിരുന്ന ടിപ്പു സുൽത്താനെ പരാജയപെടുത്താൻ ബ്രിട്ടീഷുകാർക്ക് എല്ലാ സഹായവും ചെയ്ത് കൊടുത്തിരുന്ന നാട്ടു പ്രമാനിയാണ് പഴ്ശ്ശി. ടിപ്പുവിനെ പരാജയപെടൂത്തി മലബാറിൽ ബ്രിട്ടീഷ് ആധിപത്യം സ്ഥാപിക്കാനുള്ള വഴിയൊരുക്കുകായാണ് പഴശ്ശി ചെയ്തത്. 1500 യോദ്ധാക്കളെ ബ്രിട്ടിഷ് കമ്പനിക്ക് നൽകി സഹായിക്കാനും പഴശ്ശി തയ്യാറായി. ഇതിനു പ്രതിഫലമാണ് കോട്ടയത്ത് നികുതി പിരിക്കാനുള്ള അവകാശം. 1792 ലെ ശ്രീരംഗം ഉടമ്പടി പ്രകാരം മലബാർ പൂർണമായും ബ്രിട്ടീഷ് ആധിപത്യത്തിലഅയി. ഈ സന്ദർഭത്തിലാണ് പഴശ്ശിയുടെ അമ്മവൻ വീര വർമ്മ രംഗത്ത് വന്നത്. കോട്ടയം, പഴശ്ശീ, കതിരൂർ , കുറ്റ്യാടി, താമരശ്ശേരി, കുമ്പ്രനാട്, പരപ്പനാട്, എന്നീ പ്രദേശങ്ങളിലെ നികുതി പിരിവ് വീരവർമ്മക്ക് ലഭിച്ചു . ഇതാണ് പഴശ്ശിയേ പ്രകോപിതനാക്കിയത്. തെറ്റിപ്പിരിയും മുമ്പ് പഴശ്ശിരാജ കമ്പനിയുടെ ഡയറക്ടർക്ക് എഴുതിയ കത്തിൽ പഴയ സഹായങ്ങൾ മറക്കരുതെന്നും വീൺറ്റും നികുതി പിരിക്കാനുള്ള അവകാശം നൽകണമെന്നും അപേക്ഷിക്കുന്ന്നുണ്ട്.

നികുതി പിരിക്കാനുള്ള അവകാശം കിട്ടാതെ വന്നതൊടെ നികുതി ഭാരം കൂടുതലാണെന്നു പറഞ്ഞ്' ജനപിന്തുണ' നേടി ബ്രിട്ടീഷുകാർക്കെതിരെ സമരം നടത്തുകയാണ് പഴശ്ശി ചെയ്തത്. കിട്ടാത്ത മുന്തിരി പുളിക്കാതിരിക്കില്ലല്ലോ!

പഴശ്ശിയും വേലു തമ്പിയും ബ്രിട്ടീഷ് ഭരണം ഉറപ്പിക്കാനുള്ള സാഹചര്യങ്ങളാണ് ഒരുക്കി കൊടുത്തത്. ബ്രിട്ടീഷുകാർക്ക് നൽകിയിരുന്ന നികുതി നാലുലക്ഷത്തിൽ നിന്ന് എട്ടു ലക്ഷമാക്കുകയാണ് വേലു തമ്പി ചെയ്തത്. ബ്രിട്ടീഷ് സൈന്ന്യവുമായി ചേർന്ന് തിരഉവിതാം കൂറ്റ് രാജാവിന്റെ അക്രമിച്ച വേലുതമ്പിക്ക് ബ്രിട്ടീഷുകാർ നൽകിയ സമ്മാനമാണ് അദ്ദേഹം ധരിച്ചിരിക്കുന്ന കോട്ട്. തിരിവിതാം കൂറിൽ പൂർണ ബ്രിട്ടീഷ് ആധിപത്യം സ്താപിക്കാനുള്ള സഹാചര്യമൊരുക്കുകയാണ് പഴശ്ശി ചെയ്തത്.

വീരവനിതയഅയിരുന്ന ഉണ്ണീയാർച്ചയെ വേശ്യയുടെ തലത്തിലേക്കു താഴ്ത്തിയാണ്' ഒരു വടക്കൻ വീരഗാഥ' എന്ന സിനിമ വന്നത്. വടക്കൻ പാട്ടിലെ ചരിത്ര യാഥാർഥ്യങ്ങളെ നിർലജ്ജം തമസ്ക്കരിച്ച് ചതിയൻ ചന്തുവിനെ ഹീറോ ആക്കിയാണ് വീരഗാഥ സിനിമയാക്കിയത്. ടിപ്പുവിന്റെ യഥർഥ ചരിത്രം സിനിമയായപ്പോൾ അതു കെട്ടുകഥയാണെന്ന് എഴുതി ചേർത്താൺ പ്രദർശനാനുമതി നൽകിയത്. മമ്മുട്ടി അംബേദ്ക്കറായി അഭിനയിച്ച അംബേദ്കർ സിനിമ സർക്കാർ വിലക്ക് വാങ്ങി കോൾഡ് സ്റ്റോറേജിൽ വച്ചതും നാം കണ്ടതാൺ. അതിനെതിരെ മമ്മുട്ടിയും പ്രതികരിച്ചിട്ടീല്ല. ' അംബേദ്ക്കർ' സിനിമയെ ഒളിപ്പിച്ച് വച്ചാൽ അംബേദുക്കറുടെ പ്രസക്തി ജനം മറന്ന്നു കൊള്ളൂമെന്ന് കരുതിയവർക്കുള്ള തിരിച്ചടി വരാനിരിക്കുന്നതേയുള്ളു. ഭൂരിപക്ഷം വരുന്ന ജനതയേ അടക്കി ഭരിച്ചിരുന്ന ജാതി-ജംന്മി- നാടുവാഴി-ഭരണവർഗങ്ങൾ സ്വാതന്ത്ര ദാഹം മൂലം വിവശരായിരുന്നു എന്നു വരുത്തി തീർക്കാനുള്ള തല്പരകഷികളുടെ ശ്രമങ്ങളെയും അതിൻ അറിഞ്ഞോ അറിയാതേയോ ഓശാന പാടുന്നവരെയും തിരിച്ചറിയേണ്ടതുണ്ട്. സത്യമേവ ജയതേ!! ഡോ എം എസ് ജയപ്രകാശ് കൊല്ലം

.

തിരുത്തുക
ഇവിടെയുണ്ടായിരുന്ന ഒരു സം‌വാദം പകർപ്പാവകാശലംഘനം കാരണമായി നീക്കം ചെയ്യപ്പെട്ടിരിക്കുന്നു
ചലചിത്രത്തിനെപ്പറ്റിയുള്ള വിമർശനങ്ങൾ ആ താളിൽ ചേർക്കുന്നത് നന്നായിരിക്കും, പഴശ്ശിരാജ (മലയാളചലച്ചിത്രം) എന്നൊരു താളുണ്ട് ശ്രദ്ധിക്കുമല്ലോ. ചലച്ചിത്രം ഒന്നു കാണുന്നത് കൃത്യമായ വിമർശനത്തിന് സഹായിച്ചേക്കും. മലബാർ മാനുവൽ അവലംബമാക്കി താങ്കൾക്കും ലേഖനത്തിൽ വിവരങ്ങൾ ചേർക്കാവുന്നതാണ്. ഒരു ലോഗിൻ ഉണ്ടാക്കി എഡിറ്റ് ചെയ്യുന്നതാവും നല്ലത്. --ദീപു [deepu] 01:34, 26 നവംബർ 2009 (UTC)Reply



മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം നിഷാദ് കൈപ്പള്ളിയുടെ http://nishad.net എന്ന ബ്ലോഗിൽ നിന്നും അനുമതി ഇല്ലാതെ പകർത്തിയതാണു്. ഇതു് നീക്കം ചെയ്യണം എന്നു അഭ്യർത്ഥിക്കുന്നു — ഈ തിരുത്തൽ നടത്തിയത് 86.96.228.84 (സംവാദംസംഭാവനകൾ) 05:29, 22 ഏപ്രിൽ 2010 (UTC)Reply

നീക്കം ചെയ്തിട്ടുണ്ട് --ജുനൈദ് | Junaid (സം‌വാദം) 05:46, 22 ഏപ്രിൽ 2010 (UTC)Reply

ചിത്രം

തിരുത്തുക

കേരളത്തിന്റെ ചരിത്രം ഫലകത്തിൽ, ലേഖനത്തോടു സംബന്ധിക്കുന്ന ചിത്രമല്ലെ നല്ലത്, അതായത് പഴശ്ശിരാജയുടെ ലേഖനത്തിൽ പഴശിരാജയാവണം പ്രധാന ചിത്രത്തിൽ, അതുപോലെ വേലുത്തമ്പിയുടെ ലേഖനത്തിൽ അദ്ദേഹത്തിന്റെ ചിത്രവും വേണം.--രാജേഷ് ഉണുപ്പള്ളി Talk‍ 07:47, 3 സെപ്റ്റംബർ 2011 (UTC)Reply

അങ്ങനെ ആകാം. -- Raghith 12:13, 3 സെപ്റ്റംബർ 2011 (UTC)Reply

സാഹിത്യകാരൻ

തിരുത്തുക

ആട്ടക്കഥാകാരനായ കോട്ടയം കേരളവർമ്മ യും പഴശ്ശിരാജയും രണ്ടാൾ ആനെന്നാണ് വീരകേരളം എന്നപേരിൽ പഴശ്ശിരാജാവിന്റെ ജീവിതം മഹാകാവ്യമെഴുതിയ കൈതക്കൽ ജാതവേദൻ അഭിപ്രായപ്പെട്ടിരിക്കുന്നത് .കഥാകാരന്റെ സഹധർമ്മിണി കൈതേരിമാക്കമാണ്. പഴശ്ശിരാജയുടെ സഹധർമ്മിനി അവിഞ്ഞാട്ടുകുടുംബമാണ് എന്ന്ത് പ്രമാണമായി അദ്ദേഹം പറയുന്നു.[1]--ദിനേശ് വെള്ളക്കാട്ട് 19:10, 19 ഓഗസ്റ്റ് 2012 (UTC)

  1. വീരകേരളം മഹാകാവ്യ്ം - കവിവാക്യങ്ങൾ,പഞ്ചാംഗം പ്രസ്സ്, കുന്നംകുളം, 2012

പഴശ്ശിരാജാവ്

തിരുത്തുക

തലക്കെട്ട് പഴശ്ശിരാജാവ് പോരേ? ഇംഗ്ലീഷ് പുസ്തകങ്ങളിലൂടെയായിരിക്കില്ലേ വ് പോയത്? --Vssun (സംവാദം) 02:07, 14 ഡിസംബർ 2012 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:പഴശ്ശിരാജ&oldid=4026132" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പഴശ്ശിരാജ" താളിലേക്ക് മടങ്ങുക.