സംവാദം:ൻ്റ
\\എന്നാൽ പുതിയ ലിപിയിൽ ൻ, റ എന്നിവ അടുപ്പിച്ചെഴുതുന്ന രീതിയും (ൻറ) നിലവിലുണ്ട്\\
പുതിയ ലിപിയിൽ മാത്രമല്ല, പഴയ ലിപിയിലും അങ്ങനെ എഴുതുന്ന പതിവുണ്ട്. ഉദാഹരണത്തിനു് സത്യവെദപുസ്തകത്തിന്റെ ഒരു പഴയലിപി പതിപ്പ് കാണൂ. ഗ്രന്ഥശാലയിലെ ഈ പുസ്തകവും കാണൂ. ഇതനുസരിച്ച് മുകളിലെ വാചകം "എന്നാൽ ൻ, റ എന്നിവ അടുപ്പിച്ചെഴുതുന്ന രീതിയും...." എന്നാക്കിയിട്ടുണ്ട് --ഷിജു അലക്സ് (സംവാദം) 08:36, 22 ഫെബ്രുവരി 2013 (UTC)
- പഴയകാല അച്ചടി മുഴുവൻ തനതുലിപിയിലായിരുന്നു എന്ന് പറയാനാവുമോ? തനതുലിപിയിൽ ൻ-ന്റെ താഴെ റ എന്ന രീതി തന്നെയായിരിക്കുമല്ലോ ശരി. അച്ചുകളുടെ എണ്ണം കുറക്കാൻ അച്ചടിക്കാർ ചെയ്യുന്ന വേലയല്ലേ അടുപ്പിച്ചെഴുത്ത്. --Vssun (സംവാദം) 08:51, 22 ഫെബ്രുവരി 2013 (UTC)
- സുനിൽ --സിദ്ധാർത്ഥൻ (സംവാദം) 08:58, 22 ഫെബ്രുവരി 2013 (UTC)
ഈ പൊസ്റ്റ് കാണൂ. പിന്നെ ഈ ചിത്രത്തിലെ കൈയ്യെഴുത്തും. 1870ലെയോ മറ്റോ ആണ് ഈ കൈയ്യെഴുത്ത്. ന്റ ൻറ എന്ന രൂപങ്ങൾക്ക് പുറമേ അച്ചടി വരുന്നതിനു് മുൻപ് ൻററ എന്നാണ് എഴുതിയിരുന്നെതെന്നും അതാണ് പിന്നെ ൻറ/ന്റ ആയി മാറിയിരുന്നത് എന്നും കേട്ടിട്ടുണ്ട്. --ഷിജു അലക്സ് (സംവാദം) 09:04, 22 ഫെബ്രുവരി 2013 (UTC)
\\തനതുലിപിയിൽ ൻ-ന്റെ താഴെ റ എന്ന രീതി തന്നെയായിരിക്കുമല്ലോ ശര\\
ഇതിനു കൂടുതൽ തെളിവ് വേണം സുനിൽ. ഞാൻ കണ്ട പഴയ പ്രമാണങ്ങളിൽ മിക്കവാറും എന്നത്തിൽ ന്റ, ൻറ എന്ന് ഇടകലർത്തി ഉപയോഗിക്കുന്നുണ്ട്. സത്യത്തിൽ പഴ്യ ലിപിയിൽ ആണ് ൻറ യുടെ ഉപയോഗം കൂടുതൽ. പുതിയ ലിപിയിൽ മാതൃഭൂമി ഒഴിച്ച് മിക്കവാറും പത്രങ്ങളും മറ്റും ന്റ എന്ന രൂപമാണ് സ്വീകരിച്ചുകാണുന്നത്. മാതൃഭൂമി മാത്രം അച്ചടിക്കു പുറമേ അതിന്റെ ഓൺലൈൻ പതിപ്പുകളിൽ കൂടെ മനഃപൂർവ്വം ൻ റ എന്ന് ബലമായി പിരിച്ചെഴുതുന്നത് കണ്ടിട്ടുണ്ട്. --ഷിജു അലക്സ് (സംവാദം) 09:10, 22 ഫെബ്രുവരി 2013 (UTC)
- ഇത് നോക്കിക്കേ. ഹോർത്തൂസ് മലബാറിക്കൂസിൽ ന്റ യുടെ ൻററ എന്ന രീതിയിലുള്ള എഴുത്ത്. ഇതും കൈയ്യെഴുത്താണ്. --ഷിജു അലക്സ് (സംവാദം) 09:38, 22 ഫെബ്രുവരി 2013 (UTC)
തനതുലിപിയിലാണ് ൻറ, ററ എന്നിവ കൂടുതലായി ഉപയോഗിക്കുന്നത്. --Jairodz (സംവാദം) 14:40, 22 ഫെബ്രുവരി 2013 (UTC)
ആമുഖത്തിൽനിന്ന് തനതുലിപിയുടെ കാര്യം ഒഴിവാക്കുകയും ൻററ കൂട്ടിച്ചേർക്കുകയും ചെയ്തു. --Vssun (സംവാദം) 14:58, 22 ഫെബ്രുവരി 2013 (UTC)
യൂണികോഡ് സ്റ്റാൻഡേഡ്
തിരുത്തുകയൂണികോഡ് 5.1-ൽ ഇവിടെ ന്റ എങ്ങനെയെഴുതണം എന്ന കാര്യം പറയുന്നുണ്ട്. --Vssun (സംവാദം) 08:52, 22 ഫെബ്രുവരി 2013 (UTC)
നിർവ്വചനം
തിരുത്തുക\\ന്, റ എന്നിവ ചേർന്നുണ്ടാകുന്ന[അവലംബം ആവശ്യമാണ്] മലയാളത്തിലെ കൂട്ടക്ഷരമാണ് ന്റ\\
നിലവിലിലെ നിർവചനം പൂർണ്ണമായി ശരിയെന്ന് പറയാൻ പറ്റുമോ? അതിനു പകരം ൻ റ്റ എന്നിവ ചേർന്നുണ്ടാകുന്ന കൂട്ടക്ഷരം ആണ് ന്റ എന്ന് പറഞ്ഞാൽ, "ചില്ലു കൂട്ടക്ഷരം ഉണ്ടാക്കില്ല" എന്ന് തെളിവില്ലാത്ത ഒരു വാദം മാത്രം അല്ലേ ഉള്ളൂ അതിനെതിരായി. പഴയ രേഖകൾ (150 വർഷത്തിനു മേലുള്ള കൈയ്യെഴുത്തുകൾ) ഒക്കെ കാണിക്കുന്നത് ന്റ എഴുതിയിരുന്നത് ൻററ എന്നാണ്. അപ്പോൾ അതിൽ നിന്നു ന്റ/ൻറ എന്ന കൂട്ടക്ഷരം ഉണ്ടാകാനല്ലേ വഴി? --ഷിജു അലക്സ് (സംവാദം) 14:25, 22 ഫെബ്രുവരി 2013 (UTC)
- റ്റ ആണെങ്കിൽത്തന്നെയും ന് + റ്റ പോരേ? --Vssun (സംവാദം) 14:36, 22 ഫെബ്രുവരി 2013 (UTC)
- എനിക്കുറപ്പില്ല. :) ഞാൻ ഇതിന്റെ ചരിത്രവഴികൾ വായിച്ചപ്പോൾ വന്ന ഒരു സംശയം പറഞ്ഞു എന്നേ ഉള്ളൂ--ഷിജു അലക്സ് (സംവാദം) 14:40, 22 ഫെബ്രുവരി 2013 (UTC)
- കേരളപാണിനീയത്തിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ടല്ലോ. കവർഗ്ഗം, ചവർഗ്ഗം, ടവർഗ്ഗം, റ്റവർഗ്ഗം, തവർഗ്ഗം, പവർഗ്ഗം എന്നിങ്ങനെ. ഇതിൽ റ്റവർഗ്ഗത്തിനൊഴിച്ച് എല്ലാത്തിനും അഞ്ച് അക്ഷരങ്ങളുണ്ട്. റ്റവർഗ്ഗത്തിന് റ്റ, ന (പന, നനയ്ക്കുക) എന്നീ അക്ഷരങ്ങൾ മാത്രം. ഇവയ്ക്ക് പ്രത്യേകം ലിപി പ്രചാരത്തിലില്ല (കേരളപാണിനീയത്തിൽ ഇതിനായി പ്രത്യേകം ലിപിയുണ്ടാക്കിയിട്ടുമുണ്ട്.) അപ്പോൾ ഈ ആറ് വർഗ്ഗത്തിന്റെയും അനുനാസികവും ഖരവും ചേർന്നുണ്ടാകുന്ന കൂട്ടക്ഷരങ്ങളാകുന്നു ങ്ക, ഞ്ച, ണ്ട, ന്റ, ന്ത, മ്പ എന്നിവ. --സിദ്ധാർത്ഥൻ (സംവാദം) 15:05, 22 ഫെബ്രുവരി 2013 (UTC)
- ഇതുപ്രകാരം നിർവചനം ഒന്ന് മാറ്റിയെഴുതിയിട്ടുണ്ട്. പഴയ നിർവചനം കമന്റ് ചെയ്തു വെച്ചിട്ടുമുണ്ട്. പരിശോധിക്കുമല്ലോ. --സിദ്ധാർത്ഥൻ (സംവാദം) 04:31, 23 ഫെബ്രുവരി 2013 (UTC)
ഩ എന്നതാളിലെ വിവരവും ഈ ലേഖനവുമായി സമരസപ്പെടുത്തേണ്ടേ ? --Adv.tksujith (സംവാദം) 03:57, 8 ജൂൺ 2013 (UTC)
- പുതുക്കിയിട്ടൂണ്ട്. കുറിപ്പിൽ കുറച്ച് വിശദീകരിച്ച് എഴുതണം എന്ന് തോന്നുന്നു. --ഷിജു അലക്സ് (സംവാദം) 04:02, 8 ജൂൺ 2013 (UTC)
- നിർവചനത്തിൽ ഩ എന്നതിനുപകരം ന എന്നുപയോഗിക്കുന്നതായിരിക്കുമോ ആശയക്കുഴപ്പം ഒഴിവാക്കാൻ നല്ലത്? --Vssun (സംവാദം) 04:14, 8 ജൂൺ 2013 (UTC)
ലിപിയില്ലായ്മ
തിരുത്തുക\\മലയാളത്തിൽ റ്റവർഗ്ഗത്തിന് ലിപിയില്ലാത്തതിനാൽ തവർഗ്ഗത്തിലെ നയും റ എന്ന അക്ഷരവും കൂട്ടിച്ചേർത്താണ് ഈ കൂട്ടക്ഷരം എഴുതാറുള്ളത്\\
ലിപിയില്ല എന്ന പ്രസ്ഥാവന പൂർണ്ണമായി ശരിയാണോ? റ്റയും ഩയും എങ്കിലും കുറഞ്ഞ പക്ഷം അതിലെ ലിപികൾ അല്ലേ--ഷിജു അലക്സ് (സംവാദം) 04:12, 8 ജൂൺ 2013 (UTC)
- റ്റ - ഒറ്റയക്ഷരമായി പരിഗണിക്കുന്നില്ല. അതിനെ ഒറ്റയക്ഷരമായി പരിഗണിക്കുകയാണെങ്കിൽ ഉണ്ടെന്ന് വാദിക്കാം. ഩ-യുടെ ഉപയോഗം വ്യാപകവുമല്ല. രണ്ട് നിർദ്ദേശങ്ങൾ:
- മലയാളത്തിൽ റ്റവർഗ്ഗം എന്ന പരികൽപ്പനയില്ലാത്തതിനാൽ
- മലയാളത്തിൽ റ്റവർഗ്ഗത്തിലെ ലിപിരൂപങ്ങൾ വ്യാപകമല്ലാത്തതിനാൽ
- ഏതെങ്കിലും ഒന്നുപയോഗിക്കാം. അല്ലെങ്കിൽ ലിപിയില്ലാത്തതിനാൽ എന്ന കാരണം തന്നെ ഒഴിവാക്കാം.--Vssun (സംവാദം) 04:17, 8 ജൂൺ 2013 (UTC)