സംവാദം:നാട്ടുവെളിച്ചം
Latest comment: 11 വർഷം മുമ്പ് by Mjithin in topic പോക്കുവെയിൽ
ഇതാണോ നാട്ടുവെളിച്ചം? രാത്രി ചന്ദ്രന്റെ റിഫ്ലക്ഷനും നക്ഷത്രങ്ങളിൽ നിന്നും വരുന്ന പ്രകാശവും കൂടിച്ചേർന്നുണ്ടാകുന്ന അരണ്ട വെളിച്ചമല്ലേ നാട്ടുവെളിച്ചം. ?? twilight ന്ന് പറയുന്നത് മൂവന്തിനേരം അല്ലെങ്കിൽ ത്രിസന്ധ്യാ നേരം അല്ലേ? ആ സമയത്തെ വെളിച്ചത്തിന് സന്ധ്യാവെളിച്ചം എന്നല്ലേ പേര്? ഇവിടെ കാലങ്ങളായി പറഞ്ഞുകേൾക്കുന്നത് അങ്ങനെയാണ്. ഇനി നാട്ടുവെളിച്ചം എന്ന് രാത്രിയിലെ അരണ്ട പ്രകാശത്തെ പറയുന്നത് പാലക്കാട്ടെ പ്രയോഗമാണോ എന്നറിയില്ല.--Habeeb | ഹബീബ് 16:36, 18 ജൂൺ 2011 (UTC)
- ഇതാ ഇവിടെ നോക്കൂ. http://en.wikipedia.org/wiki/Twilight , മാത്രമല്ല ഞാൻ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച എന്തുകൊണ്ട്? എന്തുകൊണ്ട്? എന്തുകൊണ്ട്? എന്ന പുസ്തകവും അവലംബമായി എടുത്തിരുന്നു. വൈശാഖ് കല്ലൂർ 16:40, 18 ജൂൺ 2011 (UTC)
- കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച "വിജ്ഞാന ശബ്ദാവലി" എന്ന glossary of technical termsൽ (1987 പരിഷ്കരിച്ച പതിപ്പ് പേജ് 610) സാന്ധ്യപ്രകാശം, നാട്ടുവെളിച്ചം എന്നിങ്ങനെയാണ് twilightന് മലയാളതർജുമ നൽകിയിരിക്കുന്നത്. ഔദ്യോഗികമായി പരക്കെ പാഠപുസ്തകങ്ങളിലും മറ്റും അംഗീകരിക്കപ്പെട്ട പദങ്ങളാണ് വിജ്ഞാന ശബ്ദാവലിയിലേത് എന്നതിനാൽ മലയാളം വിക്കി സാങ്കേതികപദസൂചി പദ്ധതിയിൽ സാധാരണ അതിലെ പദങ്ങളാണ് സ്വീകരിക്കുന്നത്.--സൂരജ് | suraj 16:52, 18 ജൂൺ 2011 (UTC)
പോക്കുവെയിൽതിരുത്തുക
പോക്കുവെയിൽ എന്ന് വിശേഷിപ്പിക്കുന്നത് ഇതിനെയാണോ? -ജിതിൻ- 19:11, 18 ജൂൺ 2011 (UTC)