മായ്ക്കൽ നിർദ്ദേശം

തിരുത്തുക

മായ്ക്കൽ നിർദ്ദേശമിട്ട ഉപയോക്താവ് (@Erfanebrahimsait:) അതിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിക്കുമല്ലോ.--Irshadpp (സംവാദം) 06:33, 13 ഡിസംബർ 2020 (UTC)Reply

മായ്ക്കാൻ നിർദ്ദേശിച്ച കാരണം വ്യക്തമാക്കിയാൽ നന്നായിരുന്നു.--റോജി പാലാ (സംവാദം) 06:34, 13 ഡിസംബർ 2020 (UTC)Reply

ഈ ലേഖനത്തിന് ശ്രദ്ധേയതയുണ്ട് എന്ന് തോന്നിയില്ല. കേവലമായ ഒരു പുസ്തകം എന്നതിലുപരി ഇൻഫോർമേറ്റീവായ ഒന്നാണ് എന്ന് തോന്നുന്നില്ല. ശ്രദ്ധേയത തന്നെയാണ് ഇതിന്റെ പ്രശ്നം. മാത്രമല്ല, ഇത്തരത്തിലുള്ള പുസ്തകങ്ങളെ സംബന്ധിച്ച് ലേഖനങ്ങൾ തുടങ്ങുന്നത് മറ്റു ചെറുപുസ്തങ്ങളെക്കുറിച്ചും ലേഖനങ്ങൾ എഴുതിയിടാൻ വായനക്കാരെ പ്രേരിപ്പിക്കാനിടയുണ്ട്. അതുകൊണ്ട് തന്നെ ഇത് ഉൾപ്പെടുത്തേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് ഒന്ന് കൂടി ആലോചിക്കേണ്ടതുണ്ട്.--ഇർഫാൻ ഇബ്രാഹിം സേട്ട് 05:55, 14 ഡിസംബർ 2020 (UTC)Reply

നമ്മുടെ തോന്നലുകളല്ല വിക്കിയുടെ മാർഗ്ഗരേഖയാവണം നിർദ്ദേശങ്ങളുടെ (ഇവിടെ മായ്ക്കൽ നിർദ്ദേശം) അടിസ്ഥാനം. വിക്കിപീഡിയ ഗ്രന്ഥങ്ങൾ എന്ന മാർഗനിർദ്ദേശപ്രകാരം മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടല്ലോ. Irshadpp (സംവാദം) 07:02, 14 ഡിസംബർ 2020 (UTC)Reply

മായ്ക്കൽ നിർദ്ദേശത്തിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നില്ലെങ്കിൽ ദയവായി ഫലകം നീക്കം ചെയ്യുക.--Irshadpp (സംവാദം) 13:55, 14 ഡിസംബർ 2020 (UTC)Reply

മായ്ക്കൽ ഫലകം ചേർത്ത ആൾ അതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സന്നദ്ധനല്ലാത്തതിനാൽ ആ ഫലകം നീക്കം ചെയ്യേണ്ടി വരും എന്ന് കരുതുന്നു.--Irshadpp (സംവാദം) 05:52, 20 ഡിസംബർ 2020 (UTC)Reply

ഫലകം നീക്കി.--Irshadpp (സംവാദം) 11:04, 21 ഡിസംബർ 2020 (UTC)Reply
"തുഹ്‌ഫത്തുത്താലിബീൻ" താളിലേക്ക് മടങ്ങുക.