സംവാദം:താരാപഥം
Latest comment: 15 വർഷം മുമ്പ് by Vssun
ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന ജ്യോതിശാസ്ത്രം വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് താരാപഥം എന്ന ഈ ലേഖനം. | |
FA | ഗുണനിലവാര മാനദണ്ഡമനുസരിച്ച് ഈ ലേഖനം തിരഞ്ഞെടുത്തത് ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു |
Top | പ്രധാന്യത്തിനുള്ള മാനദണ്ഡമനുസരിച്ച് ഈ ലേഖനത്തിന്റെ പ്രാധാന്യം വളരെ ഉയർന്നത് ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു |
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Galaxy » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
Hierarchy എന്നതിന്റെ മലയാളമെന്താ? -- റസിമാൻ ടി വി 10:30, 6 സെപ്റ്റംബർ 2009 (UTC)
കംപൈലർ എന്ന താളിൽ അധികാരശ്രേണി എന്ന് നൽകിയിരിക്കുന്നു --ജുനൈദ് (സംവാദം) 05:14, 8 സെപ്റ്റംബർ 2009 (UTC)
- അധികാരം എന്നതിനേക്കാൾ സ്ഥാനം എന്ന അർത്ഥം വരുന്ന ഒന്നായിരിക്കണ്ടേ? --Vssun 14:14, 8 സെപ്റ്റംബർ 2009 (UTC)
സ്ഥാനികളുടെ അധികാരശ്രേണി--സിദ്ധീഖ് | सिधीक|Sidheeq| صدّيق 14:19, 8 സെപ്റ്റംബർ 2009 (UTC)
- അധികാരശ്രേണി എന്ന് ഞാനും മഷിത്തണ്ടിൽ കണ്ടു. പക്ഷെ അത് ഒരു കമ്പനിയിലും മറ്റുമുള്ള വ്യക്തികളുടെ ഹയറാർക്കിയെ സൂചിപ്പിക്കാനേ ഉപയോഗിക്കാനാകൂ. കുറേ താരാപഥങ്ങൾ ചേർന്ന് ഗ്രൂപ്പ്, അവ ചേർന്ന് ക്ലസ്റ്റർ എന്നിങ്ങനെ നിർമ്മിക്കുന്നു എന്ന് പറയുമ്പോഴും സി++ൽ ഒരു ക്ലാസ്സും അതിന്റെ ഉപക്ലാസ്സുകളും ചേർന്നുള്ള ഹയറാർക്കിയെപ്പറ്റി സൂചിപ്പിക്കുമ്പോഴും അധികാരം, സ്ഥാനം എന്നീ വാക്കുകളൊന്നും യോജിക്കാത്തപോലെ തോന്നുന്നു -- റസിമാൻ ടി വി 16:34, 8 സെപ്റ്റംബർ 2009 (UTC)
- സ്ഥാനം എന്നത് നില എന്ന അർത്ഥത്തിലാണ് പറഞ്ഞത്. അപ്പോൾ ഇപ്പറഞ്ഞ കാര്യങ്ങളിലൊക്കെ അത് ചേരില്ലേ? --Vssun 04:31, 9 സെപ്റ്റംബർ 2009 (UTC)
- നല്ലൊരു ഓൺലൈൻ മലയാളം നിഘണ്ടുവുണ്ടായിരുന്നെങ്കിൽ ഇങ്ങനെയുള്ള അവസരങ്ങളിൽ പര്യായ പദങ്ങളൊക്കെ കണ്ടുപിടിച്ച് നല്ല വാക്കുകൾ ചുട്ടെടുക്കാമായിരുന്നു ;) --ജുനൈദ് (സംവാദം) 05:02, 9 സെപ്റ്റംബർ 2009 (UTC)
- ഇവിടെ ഒരു അഭ്യർത്ഥന കൊടുത്തിട്ടുണ്ട്. --Vssun 05:08, 9 സെപ്റ്റംബർ 2009 (UTC)