വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/74
നക്ഷത്രങ്ങളും നക്ഷത്രാവശിഷ്ടങ്ങളും നക്ഷത്രാന്തരീയമാദ്ധ്യമവും തമോദ്രവ്യവും ചേർന്നുള്ള പിണ്ഡമേറിയതും ഗുരുത്വാകർഷണബന്ധിതവുമായ വ്യൂഹമാണ് താരാപഥം അഥവാ ഗാലക്സി. ക്ഷീരപഥത്തെ സൂചിപ്പിക്കാനുപയോഗിച്ചിരുന്ന പാലുപോലുള്ള എന്നർഥം വരുന്ന ഗാലക്സിയാസ് എന്ന പദത്തിൽ നിന്നാണ് ഗാലക്സി എന്ന ഇംഗ്ലീഷ് വാക്ക് ഉരുത്തിരിഞ്ഞത്. ഒരു കോടിയോളം നക്ഷത്രങ്ങൾ അടങ്ങുന്ന കുള്ളൻ ഗാലക്സികൾ മുതൽ ഒരു ലക്ഷം കോടി നക്ഷത്രങ്ങൾ അടങ്ങുന്ന അതിഭീമ ഗാലക്സികൾ വരെ പ്രപഞ്ചത്തിൽ ഉണ്ട്. താരാപഥത്തിലെ നക്ഷത്രങ്ങളെല്ലാം അതിന്റെ പിണ്ഡകേന്ദ്രത്തെ ചുറ്റിസഞ്ചരിക്കുന്നു. സൂര്യനും അതിനെ കേന്ദ്രമാക്കി സഞ്ചരിക്കുന്ന ഭൂമിയുൾപ്പെടെയുള്ള മറ്റ് വസ്തുക്കളും അടങ്ങിയ സൗരയൂഥം ക്ഷീരപഥം എന്ന താരാപഥത്തിലാണ് സ്ഥിതിചെയ്യുന്നത്.
കൂടുതൽ വായിക്കുക... | |||||
തിരഞ്ഞെടുത്ത ലേഖനങ്ങൾ |