സംവാദം:തയ്യൂർ
ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരഗ്രാമം, ഇവിടെ മലപ്പുറം ജില്ലയിലെ ചാമ്രവട്ടമാണെന്നാണല്ലോ പറയുന്നത്. --Vssun (സംവാദം) 17:44, 2 ഫെബ്രുവരി 2013 (UTC)
- ഈ പി.എസ്.സിക്കാരെ എന്തെല്ലാമാണ് പഠിപ്പിക്കുന്നത്. ഒന്ന് തിരഞ്ഞപ്പോൾ ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരതാ പഞ്ചായത്താണ് ചമ്രവട്ടം എന്നു കണ്ടു. പക്ഷേ വിക്കിപീഡിയയിൽ നോക്കിയപ്പോൾ അങ്ങനൊരു പഞ്ചായത്തേ ഇല്ല. --സിദ്ധാർത്ഥൻ (സംവാദം) 18:11, 2 ഫെബ്രുവരി 2013 (UTC)
- ചമ്രവട്ടം, തൃപ്പങ്ങോട് പഞ്ചായത്തിലാണെന്നാണ് ലിങ്കിലുള്ളത്. --Vssun (സംവാദം) 18:21, 2 ഫെബ്രുവരി 2013 (UTC)
ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമം തയ്യൂരാണ്. തൃശൂർ ജില്ലയിലെ വേലൂരിലുള്ള തയ്യൂർ.. തെളിവുകൾ ഉടനെ സമർപ്പിക്കുന്നതാണ്.
തയ്യൂരാണ് ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമം എന്നതിന്റെ തെളിവുകൾ ഈ താളിൽ കൊടുത്തിട്ടുണ്ട്. ആയത് കാണുക --116.68.121.221 08:19, 31 ജനുവരി 2014 (UTC)
- പത്രകട്ടിംഗുകളുടെ ചിത്രം വിക്കിയിൽ അപ്‌ലോഡി അവലംബം ചേർക്കേണ്ടതില്ല. അത് പകർപ്പവകാശ ലംഘനമാണ്. ഏതെങ്കിലും സാക്ഷ്യപത്രം വിശ്വസനീയമായ സ്വതന്ത്ര സ്രോതസ്സല്ല. അത് പരിപാടിക്ക് നേതൃത്വം നൽകിയവർക്ക് ലഭിച്ചതല്ലേ ? വിഷയത്തിൽ നിന്നും സ്വതന്ത്രമായ സ്രോതസ്സ് ചേർക്കൂ. പത്രവാർത്തകൾ അത്തരത്തിലുള്ളതാണ്. അത് എവിടെയെങ്കിലും ആർക്കൈവ് ചെയ്തിട്ട് അതിന്റെ ലിങ്ക് ഇവിടെ കൊടുക്കാം. അല്ലെങ്കിൽ ഓഫ് ലൈൻ വാർത്തയുടെ വിശദാംശങ്ങളും ചേർക്കാം. ആ അവലംബങ്ങളിലൊന്നും തന്നെ കേരളത്തിലെ ആദ്യ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമം എന്ന പരാമർശവുമില്ലല്ലോ. പരിപാടിയെ സംബന്ധിച്ച് തെളിയുന്നുണ്ട്. ഒകെ. പിന്നെ ഏതെങ്കിലും സംഘടനയുടെയോ, വ്യക്തിയുടെയോ പരസ്യസ്വഭാവമുള്ള വിവരങ്ങളും ഇവിടെ ചേർക്കാതിരിക്കുവാൻ ശ്രദ്ധിക്കുക. പരാമർശങ്ങൾക്കപ്പുറത്തേക്ക് വിശദാംശങ്ങളിലേക്ക് പോകാതിരിക്കുന്നതാണ്. നല്ലത്. അല്ലാത്തപക്ഷം പരസ്യമാണെന്ന് കരുതി നീക്കം ചെയ്യപ്പെടാം. --Adv.tksujith (സംവാദം) 10:12, 31 ജനുവരി 2014 (UTC)
@ഉപയോക്താവ്:Sidharthan //പക്ഷേ വിക്കിപീഡിയയിൽ നോക്കിയപ്പോൾ അങ്ങനൊരു പഞ്ചായത്തേ ഇല്ല.// ഇംഗ്ലീഷ്: Chamravattam. കൂടാതെ ചമ്രവട്ടത്തെ അയ്യപ്പക്ഷേത്രം പ്രസിദ്ധമാണ്. ഗ്രന്ഥശാലയിലെ "വയസ്‌ക്കരകുടുംബവും_അവിടുത്തെ_ശാസ്താവും", ആലത്തൂർ_നമ്പി എന്നീ ഐതീഹ്യങ്ങൾ കാണുക.--♥Aswini (സംവാദം) 10:30, 31 ജനുവരി 2014 (UTC)
- ലിങ്കുകൾ താളിൽ പുറം കണ്ണികൾ എന്ന തലക്കെട്ടിൽ നിലനിർത്തിയിട്ടുണ്ട്..
- സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമം എന്ന യജ്ഞം എന്ന തലക്കെട്ടിൽ നൽകിയിട്ടുള്ളതിനെ സാധൂകരികുന്ന ഏതെങ്കിലും തരത്തിലുള്ള അവലംബങ്ങൾ ഒന്നും തന്നെ താളിൽ ലഭ്യമല്ല.
- ഇതാര് നടത്തിയ പരിപാടി?? പഞ്ചായത്ത്, ഐടി@സ്കൂൾ, കേരളസർക്കാർ?
--സുഗീഷ് (സംവാദം) 19:32, 30 മാർച്ച് 2014 (UTC)
ഐ.സി.ഇ.എസ് എന്ന സംഘടനയുടെ അന്നത്തെ ജനറൽ സെക്രട്ടറി ആയിരുന്ന എ.ഡി.ജയൻ ആണ് ഈ പദ്ധതിയുടെ ആവിഷ്കാരി. പുറം കണ്ണികൾ എന്ന തലക്കെട്ടിൽ ചേർത്തിട്ടുള്ള തയ്യൂർ എന്ന വെബ്സൈറ്റിന്റെ പേജിൽ ഇത് വ്യക്തമായി പറയുന്നുണ്ട്. ഇതേ പേജിൽ തന്നെ വേലൂർ പഞ്ചായത്ത് പ്രസിഡണ്ടിന്റെ സർട്ടിഫിക്കറ്റും പത്ര വാർത്തകളും ചേർത്തിട്ടുണ്ട്.Kk.syam83 (സംവാദം) 06:49, 4 ഏപ്രിൽ 2014 (UTC)
- ശ്യാം, ഇനി ഒരു സംശയം, തയ്യൂർ എന്നത് ഗ്രാമമാണെന്നാണ് പറയുന്നത്. അതായത് പഞ്ചായത്തിലെ വാർഡാണോ?--സുഗീഷ് (സംവാദം) 16:44, 17 മേയ് 2014 (UTC)