സംവാദം:തടിയന്റവിടെ നസീർ
വിക്കിപീഡിയയുടെ ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രങ്ങൾ എന്ന നയത്തിൽ വിവരിച്ചിരിക്കുന്ന കാര്യങ്ങൾ പാലിക്കുന്നവയായിരിക്കണം ഈ ലേഖനത്തിലെ കാര്യങ്ങൾ. ജീവിച്ചിരിക്കുന്ന വ്യക്തിയെകുറിച്ച് തെളിവില്ലാത്തതോ സംശയാസ്പദമായ സ്രോതസ്സുകളിൽ നിന്നുള്ളതോ ആയ തർക്കപരമായ കാര്യങ്ങൾ, പ്രതേകിച്ച് വ്യക്തിക്ക് അപകീർത്തിയുണ്ടാക്കുന്നവ, പെട്ടെന്ന് തന്നെ നീക്കം ചെയ്യേണ്ടതാണ്. അങ്ങനെയുള്ള കാര്യങ്ങൾ തുടർച്ചയായി ചേർക്കപ്പെടുകയാണെങ്കിൽ അല്ലെങ്കിൽ ഈ ലേഖനത്തിൽ പറഞ്ഞ കാര്യങ്ങൾ ഉത്കണ്ഠയുണ്ടാകുന്നുവെങ്കിൽ ദയവായി ആ കാര്യം കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡിൽ അറിയിക്കുക. ഈ ലേഖനത്തിൽ പറഞ്ഞ വിഷയങ്ങളുമായി താങ്കൾക്ക് ബന്ധമുണ്ടാകുയും അത്തരം കാര്യങ്ങളിൽ സഹായം ആവശ്യവുമാണെങ്കിൽ ദയവായി ഈ താൾ സന്ദർശിക്കുക. |
ശ്രീ നസീർ
തിരുത്തുക"ശ്രീ നസീർ" എന്ന അഭിസംബോധന ആവശ്യമുണ്ടോ? —ഈ തിരുത്തൽ നടത്തിയത് Yousefmadari (സംവാദം • സംഭാവനകൾ)
- നീക്കിയിട്ടുണ്ട് -- റസിമാൻ ടി വി 14:15, 20 ഡിസംബർ 2009 (UTC)
മറ്റ് പേജുകളിൽ വിഭാഗം കണ്ടപോലെ തീവ്രവാദികള് എന്ന പേരിൽ ഒരു വിഭാഗം കൊടുത്തു ഈ പേജിന്, പക്ഷെ റസിമാൻ എന്നയാൾ അത് നീക്കി, അയാൾ തീവ്രവാദി അല്ലെന്ന് ഈ റസിമാനുറപ്പ് ഉള്ള കാര്യം ആയതുകൊണ്ടാണൊ ഇങ്ങനെ. അദ്ദേഹത്തിന് ഒരു തെളിവ് , അവലംബം ഇട്ടുകൂടെ, അതും അല്ലെങ്കില് എഴുതിയ ആളിനോട് ആവശ്യപ്പെട്ടുകൂടെ തെളിവിടാൻ, ഇങ്ങനെ സ്വന്തം വിശ്വാസപ്രകാരം മറ്റൊരാൾ എഴുതിയത് തിരുത്താമോ തെളിവില്ലാതെ? Mallumon 15:52, 20 ഡിസംബർ 2009 (UTC)
- ഒരു വ്യക്തിയെക്കുറിച്ച് തീവ്രവാദി എന്ന് പറയണമെങ്കിൽ അവലംബം വേണം. ജീവിച്ചിരിക്കുന്ന വ്യക്തികളെക്കുറിച്ച് എന്തെങ്കിലുമൊക്കെ എഴുതുമ്പോൾ ശ്രദ്ധ കൂടുതൽ വേണം. വിശ്വാസയോഗ്യമായ മൂന്നാംകക്ഷി അവലംബങ്ങളിൽ നസീറിനെ തീവ്രവാദിയായി വിശേഷിപ്പിച്ചിട്ടുണ്ടെങ്കിൽ അവലംബത്തോടെ ചേർത്തുകൊള്ളൂ -- റസിമാൻ ടി വി 16:05, 20 ഡിസംബർ 2009 (UTC)
അതല്ല ചോദിച്ചത്, ഒരു ചോദ്യമില്ലതെ എന്തേ നീക്കി എന്നാണ്, ഇട്ടത് തെളിവില്ലാതാണ് ഞാൻ സമ്മതിച്ചു, പക്ഷെ ഇങ്ങനെ ഒന്നും പറയാതെ ഏകപഷ്കീയമായി നീകുന്നതാണോ മര്യാദ. ഇയാൾ തീവ്രവാദി അല്ല എന്നുറപ്പുണ്ടായിട്ടോ ? തെളിവില്ല എന്നൊരു നോട്ടിസ് നൽകി നീക്കരുതാരുന്നോ ? എന്തുകൊണ്ടത് ചെയ്തു കണ്ടില്ല , ഇതാണ് ചോദ്യം 74.50.119.142 18:13, 20 ഡിസംബർ 2009 (UTC) ലോഗിന് ചെയ്യാന് മറന്നുMallumon 18:18, 20 ഡിസംബർ 2009 (UTC)
- തെളിവ് ചേർത്ത ശേഷം വർഗ്ഗം തിരിച്ചിടാം എന്ന് തിരുത്തൽ സംഗ്രഹത്തിൽ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. ലേഖനങ്ങളിൽ തെളിവില്ലാതെ നൽകിയിരിക്കുന്ന കാര്യങ്ങൾ {{തെളിവ്}} ഫലകമിട്ട ശേഷം നീക്കാം. എന്നാൽ, ജീവിച്ചിരിക്കുന്ന വ്യക്തികളുമായി ബന്ധപ്പെട്ട - പ്രത്യേകിച്ച് ആരോപണങ്ങളുടെ കാര്യത്തിൽ - ഇത് ആവശ്യമില്ല. ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രങ്ങളുമായി ബന്ധപ്പെട്ട മാർഗ്ഗരേഖയിൽ നിന്ന്:
- ജീവിച്ചിരിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള തെളിവില്ലാത്ത പരാമർശങ്ങൾ, പ്രത്യേകിച്ച് വിവാദപരമായ പരാമർശങ്ങൾ — അതു പുകഴ്ത്തുന്നതോ, ഇകഴ്ത്തുന്നതോ, അതോ ചോദ്യം ചെയ്യപ്പെടാവുന്നതോ ആയിക്കൊള്ളട്ടെ — അവ വിക്കിപീഡിയ ലേഖനങ്ങളിൽനിന്നോ, സംവാദം താളുകളിൽനിന്നോ, ഉപയോക്താവിന്റെ താളുകളിൽനിന്നോ, സംരംഭം താളുകളിൽനിന്നോ ചർച്ച കൂടാതെ എത്രയും പെട്ടെന്ന് നീക്കം ചെയ്യേണ്ടതാണ്.
- ഇത്രയേ ഉള്ളായിരുന്നു -- റസിമാൻ ടി വി 18:19, 20 ഡിസംബർ 2009 (UTC)
ശരി, ഇതായിരുന്നു എന്റെ ചോദ്യം, നീക്കം ചെയ്തതിന്റെ കാരണം ആയിരുന്നു അറിയേണ്ടത്, പറഞ്ഞുതന്നത് നന്നായി, നന്ദി. Mallumon 18:23, 20 ഡിസംബർ 2009 (UTC)
തലക്കെട്ട്
തിരുത്തുകതടിയന്റവിട നസീർ എന്നല്ലേ തലക്കെട്ട് വേണ്ടത്?? --Anoopan| അനൂപൻ 05:21, 21 ഡിസംബർ 2009 (UTC)
- മുൻപ് തടിയന്റെവിടെ നസീർ എന്നായിരുന്നു തലക്കെട്ട്. തടിയന്റവിട എന്നു മാറ്റാൻ കരുതിയെങ്കിലും അവലംബത്തിലെ 2 ലിങ്കിലും തടിയന്റവിടെ എന്നാണ്. --Vssun 09:54, 21 ഡിസംബർ 2009 (UTC)
- മാതൃഭൂമി,മനോരമ, മാധ്യമം തുടങ്ങിയ പത്രങ്ങളുടെ ഇന്റർനെറ്റ് എഡിഷനിൽ തടിയന്റവിട നസീർ എന്നു കാണുന്നു.--Anoopan| അനൂപൻ 10:03, 21 ഡിസംബർ 2009 (UTC)
തടിയന്റവിട നസീർ എന്നു തന്നെയാകട്ടെ --സിദ്ധാർത്ഥൻ 10:23, 21 ഡിസംബർ 2009 (UTC)
സമകാലിക സംഭവുമായി ബന്ധപ്പെട്ട് എന്ത് ലേഖനം എഴുതുമ്പോഴും വളരെയധികം സൂക്ഷ്മത പുലർത്തിയേ മതിയാവു. ആരോടും അനുകൂലമോ പ്രതികൂലമോ ആയ നിലപാട് പ്രകടിപ്പിക്കില്ല എന്ന നയം ഉയർത്തിപ്പിടിക്കുന്ന വിക്കിപീഡിയ എന്ന വിജ്ഞാനകോശത്തിലെ ഉള്ളടക്കങ്ങളാവുമ്പോൾ പ്രത്യേകിച്ചും. ഈ ലേഖനത്തിന്റെ കാര്യമെടുത്താൽ തന്നെ 'കണ്ണൂർ സ്വദേശി. എട്ടുകേസുകളിൽ പ്രതി എന്നൊക്കെ എഴുതിയിരിക്കുന്നു. കേസുകളിൽ പ്രതിയാകുന്നതും കണ്ണൂർ സ്വദേശിയാകുന്നതമാണോ ഇദ്ദേഹത്തിന്റെ ശ്രദ്ധേയത. പ്രിൻഡ്-ഇലക്ട്രോണിക് മാധ്യമങ്ങളിൽ അദ്ദേഹത്തെ കുറിച്ച് വന്നതിന്റെ പ്രധാന കാര്യം ലേഖനം എഴുതിയ മല്ലുമോൻ അറിഞ്ഞ മട്ടില്ല. അതായത് ലഷ്കറ് തൊയ്‌ബയുടെ ദക്ഷിണേന്ത്യൻ കമാണ്ടർ എന്നാണ് ചാനലുകളും പത്രങ്ങളും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. പക്ഷേ ഒന്നിന്റെയും നിജസ്ഥിതി പുറത്തുവന്നിട്ടില്ല. എല്ലാം ആരോപണങ്ങളും കേട്ടുകേൾവിയും 'പോലീസ് വെളിപ്പെടുത്തി' എന്ന പത്രങ്ങളുടേ പതിവ് വാർത്തകളുമാണ്. വാർത്തയുടെ ഉറവിടമായി കൊടുത്തിരിക്കുന്ന ഒന്ന് വീക്ഷണം പത്രത്തിൽ നിന്നുള്ളതും. വീക്ഷണം കോൺഗ്രസ്സിന്റെ പത്രമാണ്. അവരാണങ്കിൽ ഇപ്പോൾ പി.ഡി.പിക്ക് എതിരെ എന്തെങ്കിലും വാർത്ത തിരയുന്ന സമയവുമാണ്. നേരെ മറിച്ച് മജീദ് പറമ്പായി എന്ന തീവ്രവാദം ബന്ധം ആരോപിക്കപ്പെടുന്ന വ്യക്തി കോൺഗ്രസിന്റെ പ്രവർത്തകനും കെ. സുധാകരന്റെ ഉറ്റ ആളുമായിരുന്നു എന്നും മറുവിഭാഗവു കോൺഗ്രസ്സിലെ തന്നെ ഒരു വിഭാഗവും ആരോപിക്കുന്നു. ഇങ്ങനെ കുറേ കുഴഞ്ഞ് മറിഞ്ഞ വിഷയങ്ങളുണ്ട് ഇതിൽ. ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് ദിനേനയെന്നോണം മാധ്യമങ്ങൾ ശ്രദ്ധിക്കുന്നവർക്ക് ആശയക്കുഴപ്പം ഉണ്ടാകുന്നതാണ് ഇതെല്ലാം. പ്രമുഖ പത്രങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാതൃഭൂമി പോലുള്ള പത്രങ്ങളിൽ വന്ന വാർത്തകൾ എടുത്താലും തനി വിവരക്കേടും മണ്ടത്തരങ്ങളുമാണ് ചിലപ്പോഴെങ്കിലും കാണാൻ കഴിയുന്നത്. ഉദാഹരണമായി 2009 ഡിസംബർ 11 ലെ മാതൃഭൂമിയിലെ ഒന്നാം പേജിൽ "കേരളത്തിൽ പലേടത്തും സ്‌ഫോടനത്തിന് പദ്ധതിയിട്ടെന്ന് നസീർ" എന്ന തലക്കെട്ടിൽ പി.യാമിനി പേര് വെച്ചെഴുതിയ മൂന്ന് കോളം വാർത്ത തുടങ്ങുന്നത് കാണൂ:
"കേരളത്തിൽ കണ്ണൂരിലടക്കം ഒട്ടേറെ സ്ഥലങ്ങളിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് തടിയന്റെവിട നസീർ. പെരുന്നാൾ സമയത്ത് സ്ത്രീകൾ പൊതുസ്ഥലത്ത് നോമ്പ്തുറക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഇതെന്ന് നസീർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു"
ഈ വാർത്തവായിച്ചാൽ ഒരു വിക്കിപീഡിയൻ എന്തു ചെയ്യും. പെരുന്നാൾ ദിവസം നോമ്പെടുക്കും എന്ന് "പെരുന്നാൾ" എന്ന ലേഖനത്തിൽ തെളിവായി കൊടുക്കാനുപയോഗിക്കുമോ അതല്ല ഇപ്പറഞ്ഞത് ശരിയോ തെറ്റോ എന്നു നോക്കി മാത്രം തെളിവിനായി ഉപയോഗിക്കുമോ. ഇനി തെളിവ് കിട്ടിയില്ലങ്കിൽ നല്ല തെളിവിനായി ക്ഷമയോടെ കത്തിരിക്കുമോ (പെരുന്നാൾ ദിവസം നോമ്പെടുക്കൽ ഇസ്ലാമിൽ നിരോധിക്കപ്പെട്ടതാണ് എന്നാണ് ഈയുള്ളവന്റെ എളിയ വിവരം . മാത്രമല്ല അന്നേ ദിവസം അവർ കുശാലായി ബിരിയാണിയും നൈച്ചോറും മറ്റു ഇഷ്ട വിഭവങ്ങളും അടിച്ചുമാറുന്ന ദിവസവുമാണ്).
പറഞ്ഞു വന്നതിന്റെ ആകെ സാരം ഇതാണ്. വിക്കിപീഡിയ ഇവിടുത്തെ സെൻസേഷനലിസത്തിന്റെ പിറകെ നടക്കുന്ന പത്രമാധ്യമങ്ങളെ പോലെ എടുത്തു ചാടി ലേഖനമെഴുതേണ്ടതുണ്ടോ എന്ന സംശയമാണ്. മധ്യമങ്ങളുടെ ഒളിയജണ്ടകളും രാഷ്ട്രീയവും തിരിയാത്ത തനിശുദ്ധന്മാരും പോയത്താക്കാരുമാവേണ്ടതില്ല വിക്കീപീഡിയർ. അല്ലാതിരുന്നൽ വിക്കിപീഡിയ മറ്റൊരു പുണ്യഭൂമിയോ മാതൃഭൂമിയോ ജന്മഭൂമിയോ മനോരമയോ ആകും എന്നു മാത്രം.
തലക്കെട്ടിനെ കുറിച്ചാണങ്കിലും സംശയം തന്നെ. ഉപര്യുക്ത മാതൃഭൂമിയിലെ ഒന്നാം പേജിലെ രണ്ട് വാർത്തയിൽ രണ്ട് തരത്തിലാണ് കാണുന്നത്. ഒന്നിൽ "തടയന്റവിടെ " എന്നും രണ്ടാമത്തേതിൽ "തടിയന്റവിട" എന്നുമാണ്. വീണ്ടും കൺഫ്യൂഷൻ!!--ഉപ്പേരിക്കുരുള 11:26, 21 ഡിസംബർ 2009 (UTC)
"പെരുന്നാൾ സമയത്ത് സ്ത്രീകൾ പൊതുസ്ഥലത്ത് നോമ്പ്തുറക്കുന്നതിൽ പ്രതിക്ഷേധിച്ച്" എന്ന് മാതൃഭൂമി എഴുതിയത് ഉദ്ധരിച്ചിട്ട്, "പെരുന്നാൾ ദിവസം നോമ്പെടുക്കൽ ഇസ്ലാമിൽ നിരോധിക്കപ്പെട്ടതാണ്" എന്നു തിരുത്തുന്നത് ശരിയല്ല. പത്രത്തിൽ വന്ന കമന്റിലെ ഒരുവാക്കുമാറ്റി, വിമർശിക്കാൻ പറ്റും ആക്കിയിട്ട് വിമർശിച്ചിരിക്കുന്നു! പത്രത്തെ എഴുതാപ്പുറം വായിച്ച് വിമർശിക്കുന്നതും വിക്കി വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതും ഉപ്പേരിക്കുരുള തന്നെ പ്രസംഗിക്കുന്ന മര്യാദകളുടെ ലഘനമല്ലേ?Georgekutty 16:47, 22 ഡിസംബർ 2009 (UTC)
- ജോജുകുട്ടിക്ക് നന്ദി. മുകളിലുള്ള പ്രതികരണം എഴുതുമ്പോൾ അങ്ങനെ ഒരു സൂക്ഷ്മമായ വാക്കിലെ വ്യത്യാസം എന്റെ മനസ്സിലേ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.
ഇനി വിഷയത്തിലേക്ക് വരാം. പെരുന്നാൾ സമയത്ത് നോമ്പെടുക്കാമെന്ന് ഇസ്ലാമിലുണ്ടാവാം എന്നാവുമോ താങ്കൾ ഉദ്ദേശിക്കുന്നത് ;അത് പെരുന്നാൾ ദിനത്തിൽ എന്ന് മാതൃഭൂമി പറഞ്ഞിരുന്നങ്കിലേ തെറ്റാവുമായിരുന്നുള്ളൂ എന്നുമാണോ താങ്കൾ കരുതുന്നത് ? പെരുന്നാൾ എന്നത് ഒരു ദിനത്തിലെ ആഘോഷമല്ലേ മുസ്ലിംകൾക്ക്. പെരുന്നാൾ സമയത്ത് എന്ന് വന്നാലും നോമ്പെടുക്കൽ നിഷിദ്ധമാണ്. ഇനി കൃസ്തുമതവുമായി ബന്ധപ്പെട്ടും പെരുന്നാൾ ഉണ്ടല്ലോ അതിനെ കുറിച്ചാണ് വാർത്തയിൽ പറയുന്നത് എന്നു വരുമോ ?. മുസ്ലിംകളുടെ പെരുന്നാൾ എന്നാണ് മാതൃഭൂമിയുടെ വാർത്തവായിച്ചപ്പോൾ എനിക്ക് മനസ്സിലായത്. --ഉപ്പേരിക്കുരുള 17:21, 22 ഡിസംബർ 2009 (UTC)
ചെറിയ ഒരു ചേർക്കൽ കൂടി. അതായത് നോമ്പെടുത്താൽ മാത്രമേ നോമ്പു തുറക്കൽ ഉള്ളു. അതുകൊണ്ടാണ് നോമ്പെടുക്കൽ എന്ന് എഴുതിയത്. --ഉപ്പേരിക്കുരുള 17:32, 22 ഡിസംബർ 2009 (UTC)
ഉപ്പേരിക്കുരുളാം വേറാർക്കും ഒന്നും പറയാനും പാടില്ല ഇതെവിടുത്തെ നയം, മലയാളം വിക്കിപ്പീഡിയയാരുടേം സ്വന്തമല്ലല്ലോ, പഴേ പതിപ്പിൽ നിന്നും എന്റെ കമന്റുകൾ അനാവശ്യമായി നീക്കിയതാര് എന്തിന് , ആരാണീ ഉപ്പേരി, എന്താണീയാൾടെ ഉദേശ്യം, കുത്തിത്തിരിപ്പല്ലാതെ ഒരു പ്ണീമില്ല, ഇയാൾ എന്തോണ്ട് സമ്വാദം മാത്രം നടത്തുന്നു വേറൊരു പ്ണീം ചെയ്ണീല്ലല്ലോ ഇയാൾ.
~~ kalikaalicuter ~~— ഈ തിരുത്തൽ നടത്തിയത് 72.47.228.27 (സംവാദം • സംഭാവനകൾ)
- ഉപ്പേരിക്കുരുള ആരാണെന്ന് നോക്കേണ്ട ആവശ്യം വിക്കിപീഡിയക്കില്ല. സംവാദത്തിൽ നിന്നും വിവിധ ഐ.പികളുടെ വ്യക്തിഹത്യാപരമായ (പഴയ പതിപ്പുകളിൽ നിന്നു പോലും) പരാമർശങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. സംവാദം താളുകൾ ലേഖനങ്ങളുടെ നിലവാരം ഉയർത്തുന്നതിനുള്ള വേദിയായതുകൊണ്ട് സംവാദത്തിൽ മാത്രം അഭിപ്രായം പറയുന്ന ഉപയോക്താക്കളെ എന്തിന് ആക്ഷേപിക്കുന്നു. --Vssun 09:14, 23 ഡിസംബർ 2009 (UTC)
ഐപിയും ഉപ്പേരിക്കുരുളയും തമ്മെലെന്ത് വ്യത്യ്യാസം? വിക്കിപ്പീഡിയയിലെവിടാണ് ഐപ്പികൾ കൊള്ളരുതാത്തവരായി പ്രഖ്യാപിച്ചേക്കുന്നത്? ഐപ്പികൾ ഉപയോക്താവല്ലേ? വ്യക്തിഹത്യ നടത്തുന്നത് എല്ലാരും ചെയ്യുന്ന ഒരു പ്ര്രവർത്തി ആണലോ? ഒരു സമ്വാദ പേജിൽ ജുനൈദ് എന്ന ഉപയോക്താവ് അനൂപൻ എന്ന ഉപയോക്താവ് പറഞ്ഞവ അർഥമില്ലാത്തതാ എന്നൊക്കെ പറഞ്ഞല്ലോ? അത് പോലല്ലേ ഉപ്പേരിക്കുരുള പറഞ്ഞ അനാവശ്യ വിഷയങ്ങള് എതിർത്ത് സമ്വദിച്ചത്, അതിലെന്താ തെറ്റ്? ~~ കലികാലിക്കൂട്ടർ ~~ —ഈ തിരുത്തൽ നടത്തിയത് 173.11.44.145 (സംവാദം • സംഭാവനകൾ)