സംവാദം:ജഅ്ഫർ ബിൻ അബീത്വാലിബ്
Latest comment: 4 വർഷം മുമ്പ് by Irshadpp
ജഅ്ഫർ - ഇങ്ങനെയൊക്കെ മലയാളം ലിപി എഴുതിയാൽ എങ്ങനെ വായിക്കാനാണ്?--Vinayaraj (സംവാദം) 14:43, 5 നവംബർ 2020 (UTC)
- Ja'far എന്നാണ് ഇംഗ്ലീഷിൽ ഉള്ളത്. അറബിയിലും ജഅ്ഫർ (جعفر) എന്നാണ് എഴുതിയിരിക്കുന്നത്. ഇങ്ങനെ വായിക്കാൻ എന്താണ് ബുദ്ധിമുട്ട് എന്ന് മനസ്സിലാകുന്നില്ല.--Irshadpp (സംവാദം) 16:27, 5 നവംബർ 2020 (UTC)
- ഗൂഗിൾ സെർച്ചിൽ, പലപ്പോഴും ലഭ്യമാവില്ല എന്നു തോന്നുന്നു. ജാഫർ എന്നല്ലേ തിരയാൻ സാധ്യത?--Vijayan Rajapuram {വിജയൻ രാജപുരം} ✉ 16:42, 5 നവംബർ 2020 (UTC)
- അല്ല എന്ന് കരുതുന്നു. ഇത് ഒരു മലയാളീകരിക്കപ്പെട്ട നാമമല്ല. ജാഫർ ബിൻ അബീത്വാലിബ് എന്ന് സെർച്ച് ചെയ്താൽ പോലും റിസൽട്ട് വരുന്നത് ജഅ്ഫർ ബിൻ അബീത്വാലിബ് എന്നാണ്. അതേസമയം ജാഫർ ഇടുക്കിയെ ജഅ്ഫർ ഇടുക്കി എന്നെഴുതുന്നത് ശരിയാവുകയില്ല. കാരണം അത് മലയാളീകരിക്കപ്പെട്ട നാമമാണ്.--Irshadpp (സംവാദം) 16:00, 9 നവംബർ 2020 (UTC)