ഈ ലേഘനത്തിൽ മലയാളീകരണം കുറച്ചു കൂടിപൊയില്ലേ എന്നു സംശയം... പല വാക്കുകളും മനസിലാക്കാൻ വളരെ ബുദ്ധിമുട്ടി. --ഷാനപ്പൻ 13:16, 4 ഡിസംബർ 2009 (UTC)

ഛായാഗ്രഹണം

തിരുത്തുക
  • ഛായാഗ്രഹണം = Cinematography
  • ചിത്രീകരണം = Photography

ഇതല്ലേ ശരി? --ജേക്കബ് 15:48, 24 ഓഗസ്റ്റ്‌ 2007 (UTC)

അല്ലെന്നാണ്‌ എന്റെ അറിവ്. നിശ്ചല ഛായാഗ്രഹണം ആണ്‌ സ്റ്റിൽ ഫോട്ടോഗ്രഫി. ചിത്രീകരണം ഷൂട്ടിങ്ങ് എന്ന അർത്ഥത്തിലാണ്‌ ഉപയോഗിക്കാറ്. സസ്നേഹം --ജ്യോതിസ് 16:52, 24 ഓഗസ്റ്റ്‌ 2007 (UTC)
ജ്യോതിസിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.--സാദിക്ക്‌ ഖാലിദ്‌ 08:26, 25 ഓഗസ്റ്റ്‌ 2007 (UTC)

സൂര്യ ഗ്രഹണമൊക്കെ ഈ വകുപ്പിൽ പെടുമോ? --ചള്ളിയാൻ ♫ ♫ 11:03, 25 ഓഗസ്റ്റ്‌ 2007 (UTC)

ചോദ്യം വ്യക്തമാക്കണം. തമാശയാണെങ്കിൽ സമയം പാഴക്കാൻ താല്പ്പര്യമില്ല.--ജ്യോതിസ് 12:46, 25 ഓഗസ്റ്റ്‌ 2007 (UTC)

പാഴാക്കണ്ട. തമാശ തന്നെയാണ്‌. എന്നാൽ അല്പം കാര്യവും. ചിത്രീകരണം എന്ന് പറയുന്നത് ഒരു സംഭവത്തെ ചിത്രങ്ങൾ കൊണ്ട് വിശദമാക്കുന്ന എന്തിനെയും ആവാം. പടം വർച്ചുള്ള കോമിക് പുസ്തകങ്ങളും ചിത്രീകരണമാണ്‌. ചലച്ചിത്ര ഛായാഗ്രഹണമായിരിക്കും മറ്റേത്. സമയം നഷ്ടപ്പെടുത്തിയതിൽ ഖേഃദിക്കുന്നു. --ചള്ളിയാൻ ♫ ♫ 14:48, 25 ഓഗസ്റ്റ്‌ 2007 (UTC)

എന്നാൽ അങ്ങനെ. വിശദീകരിച്ചതിനു നന്ദി :-) --ജ്യോതിസ് 15:10, 28 ഓഗസ്റ്റ്‌ 2007 (UTC)

ചിത്രം/ഛായ

തിരുത്തുക

ചിത്രമാണോ പകർത്തുന്നത്? ഛായയല്ലേ?. പിന്നെ വിഷയത്തിന്റെ ചിത്രം എന്താണെന്നും മനസിലായില്ല. --Vssun 14:29, 30 ഓഗസ്റ്റ്‌ 2007 (UTC)


എന്താണ്‌ ഘർഷണവൈദ്യുതി.. സ്റ്റാറ്റിക് ഇലക്ട്രിസിറ്റി ആണോ? അതിനെ സ്ഥിതവൈദ്യുതി എന്നല്ലെ പറയുക?--Vssun 14:44, 30 ഓഗസ്റ്റ്‌ 2007 (UTC)

ക്ഷമിക്കണം (ഘർഷണവൈദ്യുതി) അറിയാതെ പറ്റിപ്പോയതാണ്. പ്രകാശസംവേദിയായ സെൻസർ അല്ലെങ്കില് ഫിലിം പോലുള്ള മാധ്യമത്തിലേക്ക് പ്രകാശം പിടിച്ചെടുക്കുക വഴി ചിത്രങ്ങളെടുക്കുന്ന പ്രക്രിയയാണ് ഛായാഗ്രഹണം ഈ നിർവചനം ശരിയാകുമോ? --സാദിക്ക്‌ ഖാലിദ്‌ 08:29, 1 സെപ്റ്റംബർ 2007 (UTC)Reply
ഒരു വസ്തുവിൽ തട്ടി പ്രതിഫലിക്കുന്ന പ്രകാശത്തെ പ്രകാശസംവേദിയായ സെൻസർ അല്ലെങ്കിൽ ഫിലിം പോലുള്ള മാധ്യമത്തിലേക്ക് പിടിച്ചെടുക്കുക വഴി ആ വസ്തുവിന്റെ ചിത്രമെടുക്കുന്ന പ്രക്രിയയാണ് ഛായാഗ്രഹണം - ചെറിയ മാറ്റം --Vssun 09:04, 1 സെപ്റ്റംബർ 2007 (UTC)Reply
സൂര്യന്റെയോ മറ്റു പ്രകാശ സോതസുകളുടെയോ ചിത്രമെടുക്കുമ്പോൾ ഈ നിർവചനം ശരിയാവില്ല. കാരണം പ്രകാശം ഒരു വസ്തുവിൽ തട്ടി പ്രതിഫലിക്കുന്നില്ല എന്നതു തന്നെ.  :-) --സാദിക്ക്‌ ഖാലിദ്‌ 09:18, 1 സെപ്റ്റംബർ 2007 (UTC)Reply

ഒരു വസ്തുവിൽ നിന്നും പുറപ്പെടുന്നതോ അതിൽ തട്ടി പ്രതിഫലിക്കുന്നതോ ആയ പ്രകാശത്തെ പ്രകാശസംവേദിയായ സെൻസർ അല്ലെങ്കിൽ ഫിലിം പോലുള്ള മാധ്യമത്തിലേക്ക് പിടിച്ചെടുക്കുക വഴി ആ വസ്തുവിന്റെ ചിത്രമെടുക്കുന്ന പ്രക്രിയയാണ് ഛായാഗ്രഹണം ഇപ്പോ എങ്ങനെയുണ്ട്?--Vssun 09:36, 1 സെപ്റ്റംബർ 2007 (UTC)Reply

സൂര്യനെ ഒരു വസ്തു എന്നു നാം പറയാറില്ല. ഒരു ദൃശ്യം/പശ്ചാത്തലം (scenery) ഒരു വസ്തു എന്ന വിശേഷണത്തിൽ ഒതുക്കാൻ പറ്റില്ല. ഒന്നിലധികം ഇനങ്ങളെ വസ്തു എന്നു പറയാനും പറ്റില്ല. വസ്തുക്കൾ എന്നു പറഞ്ഞാ‍ൽ അത് ആദ്യം പറഞ്ഞവയ്ക്ക് ചേരുകയുമില്ല. (ദയവായി നിലവിലുള്ള സംവാദം തിരുത്താതിരിക്കാൻ ശ്രദ്ധിക്കുക.)

വസ്തു എന്നത് മാറ്റി രംഗം എന്നോ ദൃശ്യം എന്നോ ആക്കിയാൽ പോരേ? (സൂര്യനെ ഒരു വസ്തു എന്നു നാം പറയാറില്ല. ഇതിനോടു ഞാൻ യോജിക്കുന്നില്ല) --Vssun 18:14, 1 സെപ്റ്റംബർ 2007 (UTC)Reply

വ്യത്യസ്ത താളുകൾ

തിരുത്തുക

ഛായാഗ്രഹണ രീതികളെക്കുറിച്ചുള്ള താളുകൾ വ്യത്യസ്തമായി വിപുലപ്പെടുത്തുന്നതാണ് നല്ലത്. ഓരോ രീതികളും വിപുലമാണ്. --പ്രശാന്ത് ആർ (സംവാദം) 17:40, 30 ഡിസംബർ 2013 (UTC)Reply

വിവാഹ ഛായാഗ്രഹണം ലയിപ്പിക്കുന്നത്

തിരുത്തുക

ഇതുസംബന്ധിച്ച് നല്ലൊരു ലേഖനം ഇംഗ്ലീഷ് വിക്കിപീഡിയയിലുണ്ട്. നന്നായി വികസിപ്പിക്കാൻ സാദ്ധ്യതയുള്ള ലേഖനമാണ്. ലയിപ്പിക്കരുത് എന്നഭിപ്രായം. --അജയ് ബാലചന്ദ്രൻ (സംവാദം) 07:52, 25 ഫെബ്രുവരി 2014 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഛായാഗ്രഹണം&oldid=1918556" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഛായാഗ്രഹണം" താളിലേക്ക് മടങ്ങുക.