സംവാദം:ചന്ദ്രലേഖ (ഗായിക)
ഈ താൾ 2013, ഡിസംബർ 5-ന് നീക്കം ചെയ്യാനായി നിർദ്ദേശിച്ചിരുന്നതാണ്. ചർച്ചചെയ്ത തീരുമാനമനുസരിച്ച് ഈ താൾ നിലനിർത്തി. |
ഈ ലേഖനം 2013 -ലെ വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
ശ്രദ്ധേയത
തിരുത്തുകഈ താൾ ഇപ്പോഴേ വേണോ? ഒരു സംഭവത്തിന്റെ പുറത്തുള്ള ശ്രദ്ധേയതയാണോ എന്നു കാലം തെളിയിക്കണ്ടേ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 17:18, 29 ഒക്ടോബർ 2013 (UTC)
ഇവർ ഒരു സിനിമാഗാനവും പാടിയില്ലേ(പാടികൊണ്ടിരിക്കുന്നു :) ). അപ്പോൾ ഒരു സിനിമാഗായികാ എന്ന പദവിയായില്ലേ? വൈക്കം വിജയലക്ഷ്മിയെ പോലെ?! അതിനാൽ വ്യക്തിയ്ക്ക് ശ്രദ്ധേയത ഉണ്ടെന്നു കരുതുന്നു. --♥Aswini(സംവാദം) 01:14, 30 ഒക്ടോബർ 2013 (UTC)
- അവലംബങ്ങൾ ലേഖനത്തിൽ കാണുന്നുണ്ടല്ലോ.. - Pranchiyettan|പ്രാഞ്ചിയേട്ടൻ(സംവാദം) 15:45, 14 നവംബർ 2013 (UTC)
- രണ്ടുഭാഷകളിലുള്ള ചലച്ചിത്രങ്ങളിൽ അവർ പാടിക്കഴിഞ്ഞു. മലയാളത്തിൽ ഒന്നിലധികം ചലച്ചിത്രങ്ങൾക്കു് വേണ്ടി പാടി. ഒരു തെന്നിന്ത്യൻ ചലച്ചിത്രഗായിക എന്ന വിശേഷണത്തിനും ചന്ദ്രലേഖ അർഹയാണു്. ആവശ്യത്തിനു അവലംബങ്ങളും ഉള്ളതിനാൽ {{ശ്രദ്ധേയത}} ഫലകം നീക്കാവുന്നതാണു്. - ജോസ് ആറുകാട്ടി 16:48, 14 നവംബർ 2013 (UTC)
"നന്നായി പാടുന്ന ചേച്ചിയുടെയും മറ്റ് ബന്ധുക്കളുടെയും പാട്ടിന് പ്രചാരം നൽകുക എന്നേ ദർശൻ ഉദ്ദേശിച്ചിരുന്നുള്ളൂ. അതിന് തുടക്കമെന്നോണമാണ് ചന്ദ്രലേഖയുടെ പാട്ട് രഘുനാഥിന്റെയും അനുവാദത്തോടെ യൂട്യൂബിൽ ഇട്ടത്." എന്ന വരികൾ നീക്കം ചെയ്യാവുന്നതല്ലേ? പാട്ട് യൂട്യൂബിൽ ഇട്ടത് ബന്ധുവായ ദർശനാണെന്ന് അതിനുമുമ്പ് പറഞ്ഞുകഴിഞ്ഞതാണ്. അതിന്റെ ഉദ്ദേശ്യം എന്തെന്ന് ലേഖനത്തിൽ നിന്ന് മനസ്സിലാക്കാവുന്നതല്ലേയുള്ളൂ? --പരശു പോയ രാമൻസംവാദം 18:00, 14 നവംബർ 2013 (UTC)
- ഞാനിട്ട ശ്രദ്ധേയത നീക്കി. എ എഫ് ഡി ഉള്ളതു മാറ്റുവാൻ എല്ലാവരും ഒത്തു പിടിക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 18:19, 14 നവംബർ 2013 (UTC)