സംവാദം:ഗ്രൂപ്പ്

(സംവാദം:ഗ്രൂപ്പ് (ഗണിതശാസ്ത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വ്യക്തമല്ലല്ലോ.. --Vssun 07:24, 26 ഓഗസ്റ്റ്‌ 2008 (UTC)

അതായത്,G എന്ന ഗണം * എന്ന സംക്രിയ(സങ്കലനം,ഗുണനം,..)യെ അടിസ്ഥാനമാക്കി ചില നിയമങ്ങൾ അനുസരിക്കുന്നുണ്ടെങ്കിൽ G യും *ഉം ചേർന്ന് ഒരു ഗ്രൂപ്പ്,(G,*) ഉണ്ടാകുന്നു. നിർവചനം എന്ന തലക്കെട്ടിനു താഴെ അതു വ്യക്തമാക്കുന്നുണ്ട്.--ശ്രുതി 07:49, 26 ഓഗസ്റ്റ്‌ 2008 (UTC)

അംഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഗണം എന്നാണുദ്ദേശിച്ചത്.Salini 08:01, 26 ഓഗസ്റ്റ്‌ 2008 (UTC)Salini

ഗ്രൂപ്പ് എന്നല്ലേ തലക്കെട്ട് വേണ്ടത്. ഇതുൾക്കൊള്ളുന്ന Discrete mathematics എന്നതിന്റെ മലയാളം എന്താണ്‌? --ജുനൈദ് 08:42, 26 ഓഗസ്റ്റ്‌ 2008 (UTC)

വിഭിന്ന ഗണിതശാസ്ത്രം എന്നാകാമോ?Group,Ring,non-Eucledian,Domain,Abstract mathematics ഇവയുടെ എല്ലാം മലയാളം അറിയുമോ?Salini 13:24, 27 ഓഗസ്റ്റ്‌ 2008 (UTC)Salini

  • Ring = വലയം; Domain = മണ്ഡലം; ,Abstract mathematics = അമൂർത്തഗണിതം. = ബിപിൻ 02:51, 28 ഓഗസ്റ്റ്‌ 2008 (UTC)

നന്ദിSalini 16:42, 28 ഓഗസ്റ്റ്‌ 2008 (UTC)Salini

ഡിസ്ക്രീഷൻ എന്നാൽ വിവേചനം എന്നല്ലേ? വിഭിന്നം ശരിയാകുമോ? --Vssun 23:50, 28 ഓഗസ്റ്റ്‌ 2008 (UTC)

Discrete ഉം Discretionഉം വ്യത്യാസമില്ലേ?Discrete എന്നാൽ വിഭിന്നംഎന്നും Discretion എന്നാൽ വിവേചനം എന്നും. ശരിയാവുമോ എന്ന് അറിയില്ല.

Coset,Normalizer/Centralizer,Normal,Homomorphism,Kernel,Isomorphismഇവയുടെ മലയാളം അറിയുമോ?Salini 16:40, 29 ഓഗസ്റ്റ്‌ 2008 (UTC)Salini


  • മറ്റൊന്നിൽ നിന്നു ഭിന്നമായത്, വിവേചിച്ച് / വേർതിരിച്ചറിയാവുന്നത്, എന്നോക്കെയാണ് Discrete എന്ന ഇംഗ്ലീഷുപദത്തിന്റെ അർത്ഥം എന്നു തോന്നുന്നു.
  • Discrete mathematicsന് Finite Mathematics എന്നൊരു പേരുമുണ്ട്, യുക്തമെങ്കിൽ തത്കാലം, സാന്തഗണിതം എന്നുപയോഗിക്കാം.
  • Coset - സഹഗണം - ബിപിൻ 03:18, 30 ഓഗസ്റ്റ്‌ 2008 (UTC)
  • മറ്റൊന്നിനോടു സാമ്യമില്ലാത്തത് എന്ന അർത്ഥം discreteനു യോജിക്കുമെങ്കിൽ, Discrete mathematicsന് അസാമ്യഗണിതം എന്നുപറയാം. - ബിപിൻ 03:30, 30 ഓഗസ്റ്റ്‌ 2008 (UTC)
  • ഈ താൾ സ്രോതസ്സ് ഇല്ലാത്തതാണെന്ന് സൂചിപ്പിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല....ഏറെക്കുറേയും ഇംഗ്ലീഷ് വിക്കിപീഡിയയിലെ തർജ്ജമയാണ്.ശാലിനി


ഇംഗ്ലീഷ് വിക്കിയിൽ ഉള്ള റെഫറൻസ്ഒക്കെ ഇവിടെയും ചേർത്താൽ മതി. അതിന്റെ ആധികാരികത പരിശോധിക്കാൻ പറ്റുന്നതാണെങ്കിൽ ഒന്നു നോക്കുക. --Shiju Alex|ഷിജു അലക്സ് 17:02, 18 സെപ്റ്റംബർ 2008 (UTC)Reply

അതെ ഇത്രയും വലിയൊരു ലേഖനം റഫറൻസ് ഒന്നുമില്ലാതെ പോകുന്നത് കൊണ്ടാണ് ആ ടാഗ് നല്കിയത്. ഷിജു സൂചിപ്പിച്ച പോലെ ഇംഗ്ലീഷ് വിക്കിപീഡിയയിലെ റഫറൻസുകൾ പരിശോധിച്ച് ആവശ്യമുള്ളവ ഇവി ഉൾപ്പെടുത്തിയാൽ ആ ടാഗ് ഒഴിവാക്കാവുന്നതേയുള്ളൂ. --സിദ്ധാർത്ഥൻ 17:14, 18 സെപ്റ്റംബർ 2008 (UTC)Reply

ശരി,നന്ദിശാലിനി ഇംഗ്ലീഷ് വിക്കിയിലെ റഫറൻസുകളുടെ ആധികാരികത എപ്രകാരം പരിശോധിക്കും?--ശാലിനി 06:40, 29 സെപ്റ്റംബർ 2008 (UTC)SaliniReply

പൂർണ്ണസംഖ്യ എന്നാൽ whole number അല്ലേ, integer അല്ലല്ലോ -- റസിമാൻ ടി വി 12:18, 1 ഓഗസ്റ്റ്‌ 2009 (UTC)

സാധനങ്ങൾ

തിരുത്തുക

ഈ ഉരുപ്പടികൾ എന്താണെന്ന് മനസ്സിലാവുന്നില്ല : അദ്വിതീയ‌അംഗം, ചിത്രണം (Function? ഫലനമല്ലേ നല്ലത്? ഇനി mapping പദാനുപദം തട്ടിയതാണോ?), ബീജീയ ഘടന, നിർവ്വാദസങ്കല്പം. inverse എന്നതിന്‌ വിപരീതത്തെക്കാൾ വ്യുൽക്രമം അല്ലേ നല്ലത്? അതുപോലെ ചാംക്രികഗ്രൂപ്പിനെക്കാൾ ചാക്രികഗ്രൂപ്പല്ലേ നല്ലത്? -- റസിമാൻ ടി വി 12:28, 1 ഓഗസ്റ്റ്‌ 2009 (UTC)

അതെ mappingന്റെ പദാനുപദം തന്നെയാണ് ചിത്രണം.--salini 12:31, 1 ഓഗസ്റ്റ്‌ 2009 (UTC)salini

whole numbers അഖണ്ഡസംഖ്യകൾ--salini 12:32, 1 ഓഗസ്റ്റ്‌ 2009 (UTC)Salini

പൂർണ്ണസംഖ്യ integer ആണെങ്കിൽ വ്യവകലനം ദ്വയാങ്കസംക്രിയ ആകാതിരിക്കുന്നതെങ്ങനെ? -- റസിമാൻ ടി വി 12:50, 1 ഓഗസ്റ്റ്‌ 2009 (UTC)

എവിടേയാണ് ഉദ്ദേശിച്ചേ??--salini 15:25, 1 ഓഗസ്റ്റ്‌ 2009 (UTC)Salini

പൂർണ്ണസംഖ്യകൾക്ക് +,* ദ്വയാങ്കസംക്രിയകളാണെന്നും -,/ എന്നിവയ്ക്ക് അല്ലെന്നും ഉണ്ടായിരുന്നു. ഞാൻ തിരുത്തി -- റസിമാൻ ടി വി 16:04, 1 ഓഗസ്റ്റ്‌ 2009 (UTC)

വൃത്തിയാക്കൽ

തിരുത്തുക

നല്ല സ്കോപ്പുള്ള താളാണ്‌. വൃത്തിയാക്കി എടുക്കണം. ഞാൻ തുടങ്ങിയിടുന്നുണ്ട് -- റസിമാൻ ടി വി 13:09, 1 ഓഗസ്റ്റ്‌ 2009 (UTC)

symmetry യുടെ മലയാളം സമമിതി അല്ലേ? എന്താ ഈ സുഘടന? -- റസിമാൻ ടി വി 16:05, 1 ഓഗസ്റ്റ്‌ 2009 (UTC)

G=({-1,0,1},+) ഇതെങ്ങനെയാ ഗ്രൂപ്പാകുന്നേ? 1+1=2 Gയിൽ ഇല്ലല്ലോ. ഇനി + വേറെ വല്ല + ഉമാണോ? -- റസിമാൻ ടി വി 17:30, 1 ഓഗസ്റ്റ്‌ 2009 (UTC)

a ഉം b ഉം വ്യത്യസ്താമാകണമെന്നുണ്ടെങ്കിൽ അല്ലെങ്കിൽ അല്ല --ജുനൈദ് (സം‌വാദം) 17:34, 1 ഓഗസ്റ്റ്‌ 2009 (UTC)

a ഉം b ഉം വ്യത്യസ്താമാകണമെന്ന് തീർച്ചയായും ഇല്ല. Group table of D4 കൊടുത്തത് നോക്കിക്കേ. അങ്ങനെ നിയമം വച്ചാൽ തൽസമക അംഗം ഉണ്ടാവില്ല (കാരണം 0+0 മാത്രമേ 0 ആകൂ) -- റസിമാൻ ടി വി 17:37, 1 ഓഗസ്റ്റ്‌ 2009 (UTC)

+ ആവില്ല * ആയിരിക്കും. --Vssun 03:55, 2 ഓഗസ്റ്റ്‌ 2009 (UTC)

കൊസെറ്റിന്റെ നിർവചനം ഉപഗ്രൂപിനെ അടിസ്ഥാനപ്പെടുത്തിയാണ്.അതുകൊണ്ടാണ് ഉപഗ്രൂപിനെ പരിഗണിച്ചിരിക്കുന്നത്--salini 05:44, 8 ഓഗസ്റ്റ് 2009 (UTC)Reply


G=({-1,0,1},+) ഇതെവിടെയാ ഉദ്ദേശിച്ചേ??അതോ മാറ്റിയോ??--salini 05:46, 8 ഓഗസ്റ്റ് 2009 (UTC)Reply

മൂന്നുനാല്‌ സ്ഥലത്തുണ്ടായിരുന്നു. കണ്ടതൊക്കെ മാറ്റി. അതുപോലെ (Z,*) ഉം -- റസിമാൻ ടി വി 05:48, 8 ഓഗസ്റ്റ് 2009 (UTC)Reply

Closure Property

തിരുത്തുക

ഇതിന്‌ സമാപ്തിസ്വഭാവം എന്ന വാക്ക് മലയാളത്തിൽ ഉപയോഗിക്കുന്നതാണോ? പേരിൽ നിന്നും കാര്യം മനസിലാകുന്നില്ല. സംവൃതം എന്ന വാക്കാണ്‌ മനസിൽ വരുന്നത് --Vssun (സംവാദം) 19:16, 17 ഡിസംബർ 2011 (UTC)Reply

സമാപ്തി എന്നതിനെക്കാൾ സംവൃതം എന്നതു തന്നെയാണ് ചേരുകയെന്ന് തോന്നുന്നു. എങ്കിലും ഈ വാക്ക് സാധാരണ ഉപയോഗിക്കുന്നതാണോ എന്നറിയില്ല -- റസിമാൻ ടി വി 08:51, 19 ഡിസംബർ 2011 (UTC)Reply

സമാപ്തി

തിരുത്തുക

Closure എന്നത് ഇവിടെ "പുറത്തുപോകാൻ വഴിയില്ലാത്തത്/അടഞ്ഞത്" എന്ന് അർത്ഥത്തിലാണല്ലോ പ്രയോഗിക്കുന്നത്? അപ്പോൾ "തീർന്നുപോയത്/കഴിഞ്ഞുപോയത്" എന്ന അർത്ഥം വരുന്ന "സമാപ്തി"യെക്കാൾ "അടഞ്ഞത് എന്നർത്ഥം വരുന്ന നിരുദ്ധം/സംവൃതം ഇവയേതെങ്കിലുമല്ലേ കൂടുതൽ നല്ലത്?Gphilip (സംവാദം) 16:00, 14 സെപ്റ്റംബർ 2012 (UTC)Reply

മറ്റേതോ താളിൽ കണ്ട ഓർമ്മയ്ക്ക് സമാപ്തി എന്ന് എഴുതിയതായിരുന്നു ഗണിതപദസൂചിയിൽ സംവൃതി ആണ്, അങ്ങനെ മാറ്റിയിട്ടുണ്ട് -- റസിമാൻ ടി വി 17:03, 14 സെപ്റ്റംബർ 2012 (UTC)Reply

നിലനിൽപ്പ്

തിരുത്തുക

ഇംഗ്ലീഷ് ലേഖനത്തിൽ existence of identity/inverse എന്ന് എടുത്തുപറയാത്ത സ്ഥിതിക്ക് നിലനിൽപ്പ് എന്ന് മലയാളത്തിൽ എടുത്തുപറയണമോ?Gphilip (സംവാദം) 16:00, 14 സെപ്റ്റംബർ 2012 (UTC)Reply

തൽസമകം, വിപരീതം എന്നൊക്കെപ്പറഞ്ഞാൽ ഓരോ വസ്തുക്കളാണ്. Concrete noun എന്ന് വേണമെങ്കിൽ പറയാം. സ്വയംപ്രമാണങ്ങൾ ഇവ ഉള്ള അവസ്ഥകളാണല്ലോ. ഇംഗ്ലീഷിൽ identity, invertibility എന്ന വാക്കുകൾക്ക് ഇന്ന അവസ്ഥകൾ എന്നും അർത്ഥമുണ്ട്. മലയാളത്തിലെ പദങ്ങൾക്ക് ആ അർത്ഥമില്ലാത്തതിനാലാണ് നിലനില്പ് എന്നുകൂടി ചേർത്തത് -- റസിമാൻ ടി വി 17:07, 14 സെപ്റ്റംബർ 2012 (UTC)Reply

തലക്കെട്ടിലെ വലയം

തിരുത്തുക

തലക്കെട്ടിലെ വലയത്തിൽ ഗണിതശാസ്ത്രം വേണോ അതോ ഗണിതം മതിയോ? -- റസിമാൻ ടി വി 12:07, 30 സെപ്റ്റംബർ 2012 (UTC)Reply

ഗ്രൂപ്പ് മതിയെന്നാണ് കരുതുന്നത്. --Vssun (സംവാദം) 17:02, 30 സെപ്റ്റംബർ 2012 (UTC)Reply
Group സംഘടനയിലേക്കാണ് തിരിച്ചുവിട്ടിരിക്കുന്നത്. മലയാളം പേരിൽ ആശയക്കുഴപ്പം വരില്ലെങ്കിൽ വലയമൊഴിവാക്കാം -- റസിമാൻ ടി വി 17:20, 30 സെപ്റ്റംബർ 2012 (UTC)Reply

ആശയക്കുഴപ്പമില്ലെന്നാണ് ഞാൻ കരുതുന്നത്. Group-> സംഘടന എന്ന തിരിച്ചുവിടലിനോടും യോജിക്കാനാവുന്നില്ല. സംഘടനക്കകത്തുള്ള വിഭാഗങ്ങളെ സൂചിപ്പിക്കുന്നതിനാണ് ഗ്രൂപ്പ് മലയാളീകരിച്ച് ഉപയോഗിച്ചുകണ്ടിരിക്കുന്നത്. --Vssun (സംവാദം) 06:23, 1 ഒക്ടോബർ 2012 (UTC)Reply

  തലക്കെട്ടിലെ വലയമൊഴിവാക്കി -- റസിമാൻ ടി വി 07:24, 1 ഒക്ടോബർ 2012 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഗ്രൂപ്പ്&oldid=4024918" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഗ്രൂപ്പ്" താളിലേക്ക് മടങ്ങുക.