സംവാദം:കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രം

Latest comment: 15 വർഷം മുമ്പ് by 86.96.228.84 in topic ഇതെന്താ?

ഇത് ഭഗവതി ക്ഷേത്രമാണെന്ന് അറിയപ്പെടുന്നുവെങ്കിലും ഇവിടത്തെ മുഖ്യ പ്രതിഷ്ട് ശിവനാണ്. ക്ഷേത്രത്തിലെ സപ്തമാതൃക്കളിലാണ് ഭഗവതി കുടികൊണ്ടിരിക്കുന്നത്. രുധിരമഹാകാളി ആയതിനാൽ നേരിട്ട് കാണാൻ സാധിക്കുകയില്ല. പടിഞ്ഞാറ് ഭാഗത്തേക്ക് ആണ് ദൃഷ്ടി. ഭക്ത ജനങ്ങൾ തൊഴുന്ന ഭാഗം(വടക്ക് നിന്ന് കാണുന്ന ഭാഗം) യഥാർത്ഥതിൽ ഒരു പ്രതിബിംബം മാത്രമാണ്. -- ജിഗേഷ് സന്ദേശങ്ങൾ  11:48, 24 സെപ്റ്റംബർ 2007 (UTC)Reply

കുരുംബ ഭഗവതിക്കാവുകൾ കേരളത്തിലുടനീളമുണ്ട്. അതിനാൽ ഏതെങ്കിലും ഒരു സവിശേഷക്ഷേത്രത്തെക്കുറിച്ചാണ് ലേഖനമെങ്കിൽ ലേഖനശീർഷകത്തിൽ തന്നെ അത് സൂചിപ്പിക്കുകയല്ലേ ഉചിതം. കുരുംബ ആരാധനയെക്കുറിച്ച് ഒരു ലേഖനമുണ്ടാവുകയും കേരളത്തിലെ കുരുംബക്കാവുകളുടെ പട്ടിക കൊടുക്കുകയും ചെയ്യുന്നതാവും നല്ലത്.

 മംഗലാട്ട്  ►സന്ദേശങ്ങൾ  </small

കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം എന്നാക്കിയാലോ? കുറെ കുരുംബ കാവുകൾ ഉണ്ടെങ്കിലും ഈ ക്ഷേത്രം വളരെ പ്രസിദ്ധമായത് കൊണ്ട് പ്രത്യെക ഒരു ലേഖനം തന്നെ ആക്കണമെന്നാൺ എൻറെ അഭിപ്രായം. എന്തു പറയുന്നു?Aruna 07:13, 26 സെപ്റ്റംബർ 2007 (UTC) Reply

ജിഗേഷ് പറഞ്ഞത് ശരിയാൺ. 108 ശിവാലയ സ്തോത്രത്തിൽ ഇവിടത്തെ ശിവൻ കിട്ടിയിരിക്കുന്ന അംഗീകാരം തന്നെ തെളിവാൺ ശിവൻ ഇവടത്തെ മുഖ്യദേവനാണ് എന്നതിൻ. പക്ഷെ കൊടുങ്ങല്ലൂർ ക്ഷേത്രം ഭഗവതി ക്ഷേത്രമെന്ന നിലയ്ക്കാൺ ഏറെ പ്രസിദ്ധി..Aruna 07:23, 26 സെപ്റ്റംബർ 2007 (UTC) Reply

മംഗലാട്ട് മാഷ് പറഞ്ഞത് ശരിയാണ് ലേഖത്തിന്റെ പേർ മാറ്റണം കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം എന്നാക്കുന്നതാണ് നല്ലത്. പലയിടത്തും കുരുംബക്കാവ് കുരുംബ ഭഗവതി ക്ഷേത്രം ഉണ്ട്. -- ജിഗേഷ് സന്ദേശങ്ങൾ  13:47, 26 സെപ്റ്റംബർ 2007 (UTC) Reply

ജികേഷ്...ക്ഷേത്രത്തിലെ മുഖ്യ ഉത്സവം മീനഭരണിയല്ലേ?? കുംഭഭരണി എഴുതി കണ്ടല്ലോ?? ഏതാൺ ശരി?Aruna 16:35, 26 സെപ്റ്റംബർ 2007 (UTC) ക്ഷമിക്കണം എനിക്ക് തെറ്റുപറ്റിയതാണ്. പ്രതിഷ്ട്ഃയെ കുറിച്ച് നല്ല സംശയം എനിക്ക് ലേഖനത്തിൽ നിന്ന് വരുന്നുണ്ട്. ശിവക്ഷേത്രത്തിലെ സപ്തമാതൃക്കളിലെ ചാമുണ്ഡീ പ്രതിഷ്ട് യിൽ ചൈതന്യം വന്നു കയറിയതാണ്. സപ്തമാതൃക്കൾ എല്ലാ ക്ഷേത്രങ്ങളിലും ഉണ്ട്, സപ്തമാത്^ക്കൾക്ക് പ്രധാന്യം ക്ഷേത്രങ്ങളിൽ വിഗ്രഹ രൂപത്തിൽ കൊടുക്കാറില്ല. ഇവിടെ വിഗ്രഹചൈതന്യം കൊണ്ടാണ് ഇങ്ങനെ. വിഗ്രഹം പടിഞ്ഞാട്ട് ആണ് ദൃഷ്ടി. ഈവിഗ്രഹം നേരിട്ട് ദർശിക്കാൻ പാടില്ല എന്ന വിധി ഉള്ളത് കൊണ്ടാണ് രഹസ്യ അറയിൽ ഒരു കറുത്ത തുണികൊണ്ട് മറച്ചിരിക്കുന്നത്. കാർണം രുധിരമഹാകാളിയെ ദർശിക്കുന്നവർ ഭസ്മമായി പോകും എന്ന വിശ്വാസമാണ് കാരണം. പൂവിട്ട് പോലും വിളിക്കാൻ പാടില്ല എന്നാണ് ശാസ്ത്രം. ക്ഷേത്രത്തിൽ പോകുമ്പോൾ ശ്രദ്ധിക്കുക അവിടെ ശാന്തികൾ ചെയ്യുന്ന പൂജ.വടക്കോട്ട് നോക്കിയിരിക്കുന്ന വിഗ്രഹത്തിന് പൂജ ചെയ്യുമ്പോഴ്ം പടിഞ്ഞാട്ട് ഇരിക്കുന്ന വിഗ്രത്തിലെ കാൽഭാഗത്ത് പൂക്കൾ ഇട്ടോ മന്ത്രം ചൊല്ലിയോ ആയിരിക്കും അവര് ചെയ്യുക. ശിവക്ഷേത്രമായിരിന്ന ഈ ക്ഷേത്രത്തിൽ വന്നു കയറിയതാവണം ഈ ചൈതന്യം. ഗുരുവായൂർ ക്ഷേത്രവും ഇങ്ങനെയോക്കെയാണല്ലോ. ഒന്നും കൂടെ സൂക്ഷ്മ വിശകലനം ചെയ്ത് എഴുതണം എന്നാണെന്റെ അഭിപ്രായം. -- ജിഗേഷ് സന്ദേശങ്ങൾ  10:37, 30 സെപ്റ്റംബർ 2007 (UTC) Reply

മുഖ്യപ്രതിഷ്ഠ ഭഗവതി തന്നെയാണ്‌. ശിവൻ കൂടെ ഉള്ളതുകൊണ്ട് --ചള്ളിയാൻ ♫ ♫ 17:33, 10 ഏപ്രിൽ 2008 (UTC) Reply

കൊടുങ്ങല്ലൂരിൽ കോഴിവെട്ടിനു പകരം കുമ്പളങ്ങ വെട്ടായത് എന്നാണ്? അടുത്തിടെയെന്നാണ് എൻറെ ഓർമ്മ. ലേഖനത്തിൽ പക്ഷെ ശങ്കരാചാര്യർടെ കാലം മുതൽക്കേന്ന് കൊടുത്തിരിക്കുന്നു. അതി കൊണ്ട് തന്നെ ആ ഖണ്ഡിക തെറ്റാണെന്ന് കരുതണം --Challiovsky Talkies ♫♫ 12:34, 30 ഏപ്രിൽ 2009 (UTC) Reply

ഒരു പുസ്തകത്തിൽ കണ്ട വിവരമാണ് ലേഖനത്തിൽ ചേർത്തത്. അല്ലാതെ എൻറെ സ്വന്തം അഭിപ്രായമല്ല. ഒന്ന് പുസ്തകം തപ്പി നോക്കട്ടേ. വേഗം തന്നെ ചേർക്കാം. Aruna 13:04, 4 മേയ് 2009 (UTC) Reply

ചരിത്രം എന്ന വിഭാഗത്തിൽ

തിരുത്തുക

അസ്പർശ്യർ എന്നാണോ എഴുതേണ്ടത്? --Vssun 10:55, 2 ജൂൺ 2009 (UTC) Reply

പിടിയില്ല --Challiovsky Talkies ♫♫ 06:59, 4 ജൂൺ 2009 (UTC)Reply

അസ്പർശ്യർ എന്നാക്കി --Vssun 14:13, 5 ജൂൺ 2009 (UTC)Reply

മാതൃസത്ഭാവം

തിരുത്തുക

മാതൃസത്ഭാവം എന്ന ഗ്രന്ഥം ഏത് വകുപ്പിൽ പെടും. ചരിത്രമോ അതോ ഐതിഹ്യങ്ങളോ? --Challiovsky Talkies ♫♫ 06:59, 4 ജൂൺ 2009 (UTC)Reply


ഐതിഹ്യങ്ങളെപ്പറ്റി വിവരിക്കുന്ന ഗ്രന്ഥമാണ് “മാതൃസത്ഭാവം“. ഈ ക്ഷേത്രത്തിലാൺ ആദ്യം ഭഗവതിയെ കുടിയിരുത്തിയത് എന്ന് പറയപ്പെടുന്നു. ഈ ദേവിയുടെ ബന്ധുത്വം അവകാശപ്പെടുന്ന നൂറ്കണക്കിൻ ഭദ്രകാളി ക്ഷേത്രങ്ങൾ കേരളത്തിൽ ഉണ്ട്. എന്നാൽ ഈ ഭദ്രകാളിപീഠങ്ങളുടെയെല്ലാം മൂലസ്ഥാനം കൊടുങ്ങല്ലൂർ ഭഗവതി ആണെന്നാണ് ഐതിഹ്യം. ഈ വിവരമാണ് “മാതൃസത്ഭാവം” ഗ്രന്ഥത്തിൽ ഉള്ളത്. Aruna 03:48, 5 ജൂൺ 2009 (UTC)Reply

അപ്പോൾ മാതൃസത്ഭാവത്തിലെ വരികൾ ഐതിഹ്യത്തിൽ ചേർക്കുന്നതാണ്‌ നല്ലത്. ചരിത്രത്തിൽ തൊട്ട് തീണ്ടരുത്.

"ഓത്തില്ലാത്ത നമ്പൂതിരിമാരേ പൂജയ്ക്ക് വരാറുള്ളു" ഇതിനു കാരണം വല്ലതും പറയുന്നുണ്ടോ? --Challiovsky Talkies ♫♫ 17:03, 5 ജൂൺ 2009 (UTC)Reply

മാതൃസത്ഭാവത്തിലെ വരികൾ ഐതിഹ്യത്തിൽ തന്നെയാണല്ലോ ചേർത്തിരിക്കുന്നത്...:) അടികൾമാരുടെ കീഴിൽ പൂജിക്കാൻ ഒത്തുള്ള നമ്പൂതിരിമാർ തയ്യാരാകാത്തതുകൊണ്ടാണ് ഒത്തില്ലാത്ത നംബൂതിരിമാരെ തെരെഞ്ഞെടുത്തത് എന്നു സംശയമുണ്ട്..Aruna 17:14, 5 ജൂൺ 2009 (UTC)Reply

പ്രെറ്റിയുആർഎൽ

തിരുത്തുക

ഈ ലേഖനത്തിന്റെ പ്രെറ്റിയുആർഎല്ലിൽ കുറെ എക്സ്ട്രാ %E2%80%8C എന്തുകൊണ്ടാ?റീഡയറക്റ്റിൽ യൂണികോഡ് ഉള്ളതു പോലെ? http://ml.wikipedia.org/wiki/Kodungallur%E2%80%8C_kurumba_temple

വെറും http://ml.wikipedia.org/wiki/Kodungallur_kurumba_temple നിലവിലില്ലാത്ത താളായാണ് കാണിക്കുന്നത്. --elbiem (talk|mail) 19:21, 5 ജൂൺ 2009 (UTC)Reply

ലബീബു് മുകളീൽ സൂചിപ്പിച്ച പ്രശ്നം ഒഴിവാക്കാൻ പ്രെറ്റി യൂഅർ എൽ ചേർക്കുന്നവരെല്ലാം ശ്രദ്ദിക്കേണ്ടതാണൂ്.
ലേഖനത്തിന്റെ കറസ്പോൻഡിങ്ങായ ഇംഗ്ലീഷു് വാക്കു് യൂ ആരെല്ലായി ഉപയോഗിക്കുക എന്നതല്ല പ്രെറ്റി യൂ ആർ എല്ലിന്റെ ലക്ഷ്യം . മറിച്ചു് വെബ്ബിൽ കൂടെ യൂ ആർ എൽ ട്രാൻസ്ഫർ ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒക്കെ ഒഴിവാക്കുകയും യൂ ആർ എൽ കാണുന്നവർക്കു് അതു് എന്താണെന്നു് മനസ്സിലാകുകയും ചെയ്യുക എന്നതു് മാത്രമാണു്. അതിനാൽ തന്നെ പ്രെറ്റി യൂ ആർഎല്ലായി ഉപയോഗിക്കുന്ന റീഡയറക്ടിൽ, യാതൊരുവിധ സ്പെഷ്യൽ ക്യാരക്ടേർസും ഉപയോഗിക്കരുതു്. ഇംഗ്ലീഷിലെ 26 അക്ഷരങ്ങളും, സംഖ്യകളൂം മാത്രമുപയോഗിക്കുക. ഇനിയിപ്പം ഇംഗ്ലീഷ് പേരിൽ സ്പെഷ്യൽ ക്യാരക്ടേർസു് ഉണ്ടെങ്കിൽ അതു് ലേഖനത്തിനു് അകത്തു് ഉപയോഗിക്കുക.
പ്രെട്ടിയൂആർഎല്ലിന്റെ ലക്ഷ്യം ലേഖനത്തിന്റെ ഏറ്റവും ലളിതവും വെബ്ബിൽ ഉപയോഗിക്കുമ്പോൾ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ലാത്ത ഒരു യൂആർഎൽ സൃഷ്ടിക്കുക എന്നതു് മാത്രമാണു്. അതിനാൽ തന്നെ ചില സമയത്തു് സ്പെല്ലിങ്ങിൽ ചില മാറ്റങ്ങൾ വരുത്തിയ ഒരു റീഡയറക്ട് ആയിരിക്കും പ്രെറ്റി യൂആർഎല്ലായി കൂടുതൽ അനുയോജ്യം. --Shiju Alex|ഷിജു അലക്സ് 19:43, 5 ജൂൺ 2009 (UTC)Reply
ശരിയാണ്...നേരത്തെ ഇത് ബുദ്ധിമുട്ടുണ്ടാക്കിയതാണ്.. സ്പേസ് വരുന്ന സ്ഥലത്ത് അണ്ടർസ്കോറും വേണ്ട.അതു URLൽ തനിയേ വന്നു കൊള്ളും..അതാണ് നെരത്തെ പ്രശ്നമുണ്ടാക്കിയത്.--elbiem (talk|mail) 19:54, 5 ജൂൺ 2009 (UTC)Reply

ഇതെന്താ?

തിരുത്തുക

"ബ്രാഹ്മണമേധാവിത്വത്തിനുശേഷം ഇന്ന് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഭദ്രകാളിയായാണ് സങ്കല്പിച്ച് ആരാധിക്കപ്പെടുന്നത്"

ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലായില്ല. --86.96.228.84 15:40, 9 ജൂൺ 2009 (UTC)Reply

"കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രം" താളിലേക്ക് മടങ്ങുക.