നിലവിൽ വധുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൂടുതലും. ഇന്നു് കെ.വി.സുധീഷുമായി ബന്ധപ്പെട്ട കുറച്ചധികം പത്രവാർത്തകൾ കണ്ടു. അതിനാൽ മറ്റ് വിധത്തിലുള്ള ശ്രദ്ധേയമായ വിവരങ്ങൾ കൂടി ലേഖനത്തിൽ ചേർക്കണം. അവലംബത്തിനു ക്ഷാമം ഉണ്ടാകില്ല എന്ന് തോന്നുന്നു. --ഷിജു അലക്സ് (സംവാദം) 07:57, 26 ജനുവരി 2013 (UTC)Reply

ഷിജൂ, സുധീഷിന്റെ ചിത്രം ദേശാഭിമാനിയിൽ നിന്നു് ലഭ്യമാക്കാം. ദേശാഭിമാനി വെബ്സൈറ്റ് CC By SA ആണു്. ഈ ചിത്രം ചേർക്കുന്നതിനു് വേറെ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ? കോമൺസിൽ ചേർക്കുമ്പോഴുള്ള നൂലാമാലകൾ പരിചയമില്ല. Sebinaj (സംവാദം) 08:18, 26 ജനുവരി 2013 (UTC)Reply

\\സുധീഷിന്റെ ചിത്രം ദേശാഭിമാനിയിൽ നിന്നു് ലഭ്യമാക്കാം. ദേശാഭിമാനി വെബ്സൈറ്റ് CC By SA ആണു്.\\

ഇക്കാര്യത്തിൽ അത്ര ഉറപ്പ് പോരാ. ദേശാഭിമാനിയുടെ ലൈസൻസ് സ്റ്റെറ്റ് മെന്റിൽ തന്നെ ചിത്രങ്ങളുടെ കാര്യത്തിൽ മുൻകൂർ ജാമ്യം എടുക്കുന്നൂണ്ട്. ചിത്രങ്ങളുടെ ലൈസൻസുകളുടെ കാര്യത്തിലുള്ള നൂലാമാല ആലോചിക്കുമ്പോൾ ആ മുൻകൂർ ജാമ്യം ശരിയുമാണ്. ഉള്ളടക്കം സ്വതന്ത്രമായി ഉപയോഗിക്കാമെങ്കിലും ചിത്രങ്ങളുടെ കാര്യത്തിൽ ശ്രദ്ധവേണം. അതിനാൽ ദേശാഭിമാനിയിലേത് സ്വതന്ത്രചിത്രമല്ല/ഉറവിടം വ്യക്തമല്ല എന്ന് തോന്നുന്നെങ്കിൽ അവിടെ നിന്നുള്ളത് കോമൺസിലേക്ക് അപ്‌ലോഡ് ചെയ്യാതെ മറ്റ് വിധത്തിൽ സ്വതന്ത്രചിത്രങ്ങൾ സംഘടിപ്പിക്കാമോ എന്ന് നോക്കൂ. --ഷിജു അലക്സ് (സംവാദം) 08:28, 26 ജനുവരി 2013 (UTC)Reply

ശ്രദ്ധേയത

തിരുത്തുക

ഈ ലേഖനം ഒഴിവാക്കാൻ നിർദ്ദേശിച്ചതിന്റെ പേരിൽ സോഷ്യൽ നെറ്റ്‌വർക്കിംഗ് വെബ്‌സൈറ്റുകളിൽ എനിക്കെതിരെയുള്ള ആരോപണങ്ങൾ തുടരട്ടെ. ഞാനും പ്രശസ്തനാകുമല്ലോ  ----റോജി പാലാ (സംവാദം) 15:30, 11 ഏപ്രിൽ 2013 (UTC)Reply

നയപരമായി എന്തു പ്രശ്നമാണു് ലേഖനത്തിനുള്ളതു് എന്നുകൂടി പറഞ്ഞിട്ടുപോകൂ. ആലുകിളുത്ത വകയിലെ പ്രശസ്തിയൊക്കെ ഒരു വകയല്ലേ?— ഈ തിരുത്തൽ നടത്തിയത് 117.206.45.39 (സംവാദംസംഭാവനകൾ)

ഒളിഞ്ഞിരുന്നാൽ കിളിക്കില്ല--റോജി പാലാ (സംവാദം) 17:45, 11 ഏപ്രിൽ 2013 (UTC)Reply

പ്രിയ റോജി, നമുക്ക് നിലപാടുകൾ അധികനാൾ മറച്ചുപിടിക്കാനാവില്ല. വ്യക്തമായ രാഷ്ട്രീയമുള്ളയാളാണ് ഞാൻ. തീർച്ചയായും എന്റെ എഴുത്തിലും അത് പ്രതിഫലിക്കും. പക്ഷേ വിക്കിപീഡിയയിലെ മറ്റ് ലേഖനങ്ങളോട് എന്റെ രാഷ്ട്രീയ നിലപാടുകൾക്കനുസരിച്ച് ഞാൻ പെരുമാറാറില്ല. അങ്ങനെ ചെയ്യുമ്പോഴാണ് POV പ്രശ്നം ഉണ്ടാകും. ഇതൊക്കെ പുറത്ത് ചർച്ചയാകും. എഫ്.ബി യിലെ താങ്കൾക്കെതിരായ ആ പോസ്റ്റിന്റെ ഭാഷയിലും സമീപനത്തിലും ശക്തിയായ പ്രതിഷേധമുണ്ട്. പക്ഷേ ഞാൻ അവിടെ പോയി അത് പറയാനുദ്ദേശിക്കുന്നില്ല. കാരണം, അവിടെ പറഞ്ഞാൽ ആ പോസ്റ്റ് വീണ്ടും ഒരു Top Most പോസ്റ്റായിമാറി അതിന്റെ വിസിബിളിറ്റി കൂടും. ഒരു കാര്യമേ അവരോട് പറയാനുള്ളു. അവിടെ കിടന്ന് വായിട്ടലച്ച് സമയം പാഴാക്കുന്നതിനുപകരം വിക്കിപീഡിയയിൽ എത്തി ഫലപ്രദമായ എന്തെങ്കിലും ചെയ്യുക.

സുധീഷിനും ചന്ദ്രശേഖരനും വ്യക്തികളെന്ന നിലയിൽ റോജി എന്താണ് വ്യത്യാസം കാണുന്നതെന്ന് മനസ്സിലാകുന്നില്ല ഉപയോക്താവ്:Sugeesh ഇവിടെ ഇട്ട ശ്രദ്ധേയതാ ഫലകത്തിനെ ഒഴിവാക്കൽ ഫലകമാക്കി താങ്കൾ മാറ്റി. സുഗീഷ് ചന്ദ്രശേഖരന്റെ ഫലകത്തിലും അങ്ങനെ ചെയ്തെങ്കിലും അവിടെ താങ്കൾ ഇതുവരെ ഒഴിവാക്കൽ ഫലകം ചേർക്കുകയോ, അത് ഒഴിവാക്കാനുള്ള താളിൽ ചേർത്ത് ചർച്ചയ്കുവെയ്കുകയോ ചെയ്തുകണ്ടില്ല. ഞാൻ രണ്ട് ലേഖനത്തിലെയും (സംവാദം:ടി.പി._ചന്ദ്രശേഖരൻ)താങ്കളുടെ വ്യത്യസ്തമായ അഭിപ്രായങ്ങൾ കണ്ട് അത്ഭുതംകൂറുകയായിരുന്നു.

ചന്ദ്രശേഖരന്റെ പേരിൽ ലേഖനം ഉള്ളതിനാൽ ഇതും വേണം എന്ന് വാദിക്കുകയല്ല കേട്ടോ. ഈ രണ്ട് ലേഖനങ്ങളും മലയാളം വിക്കിപീഡിയയിൽ ഉണ്ടാവണമെന്നും അവ ഉൾ‌പ്പെടുത്താനാവശ്യമായ വിധം മലയാളം വിക്കിപീഡിയയുടെ ശ്രദ്ധേയതാ മാനദണ്ഡങ്ങൾ വികസിച്ചിട്ടില്ലെങ്കിൽ ആ രൂപത്തിൽ അത് വികസിപ്പിക്കണം എന്നുമാണ് എന്റെ വ്യക്തമായ അഭിപ്രായം. --Adv.tksujith (സംവാദം) 20:11, 13 ഏപ്രിൽ 2013 (UTC)Reply

മറുപടി ചർച്ച നടക്കുന്നിടത്ത് ഇട്ടിട്ടുണ്ട്.--റോജി പാലാ (സംവാദം) 03:55, 14 ഏപ്രിൽ 2013 (UTC)Reply
ഫേസ്ബുക്ക്, അതുകൊണ്ടാണ് ഞാനും അവിടെ കമന്റ് നൽകാതിരുന്നത്. അവിടെയാകുമ്പോൾ ആർക്കും മര്യാദ ഉണ്ടാകില്ലല്ലോ? --റോജി പാലാ (സംവാദം) 03:56, 14 ഏപ്രിൽ 2013 (UTC)Reply

തലക്കെട്ട് മാറ്റം

തിരുത്തുക

ഇവിടെ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ തലക്കെട്ട് മാറ്റിയിട്ടുണ്ട്. ഇനി അതിനെക്കുറിച്ച് ചർച്ചയാവാം. --Adv.tksujith (സംവാദം) 20:11, 13 ഏപ്രിൽ 2013 (UTC)Reply

ഐപിയുടെ തീരുമാനം തിരിച്ചാക്കി. പദ്ധതി താളിൽ തീരുമാനം ഒപ്പു വച്ച ശേഷം മാത്രം നീക്കുക--റോജി പാലാ (സംവാദം) 03:57, 14 ഏപ്രിൽ 2013 (UTC)Reply
"കെ.വി. സുധീഷ് വധക്കേസ്" താളിലേക്ക് മടങ്ങുക.