എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു കെ വി സുധീഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസാണ് കെ.വി. സുധീഷ് വധക്കേസ് [1]

കെ.വി സുധീഷ്

കേസിന്റെ പശ്ചാത്തലം

തിരുത്തുക

മാർക്സിസ്റ്റ് പാർട്ടിയുടെയും എസ്എഫ്ഐയുടെയും നേതാവായിരുന്ന സുധീഷ് 1994 ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിലാണ് കൊല്ലപ്പെടുന്നത്. [2] കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലുള്ള വീട്ടിൽ രാത്രി ആർ എസ് എസുകാർ അതിക്രമിച്ചുകയറി വെട്ടിക്കൊല്ലുകയായിരുന്നു. മഴു ഉപയോഗിച്ചായിരുന്നു ആക്രമണം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ചു ശരീരത്തിൽ ആഴത്തിലുള്ള 37 വെട്ടുകൾ ഉണ്ടായിരുന്നു. കണ്ണൂരിലെ രാഷ്ട്രീയ കക്ഷികൾ തമ്മിലുള്ള സംഘർഷങ്ങളുടെ ഭാഗമായിരുന്നു കൊലപാതകം.

നളിനി, കെ വി നാണു എന്നിവരാണ് സുധീഷിന്റെ മാതാപിതാക്കൾ.

കേസിന്റെ വിചാരണ

തിരുത്തുക

കെ.വി. സുധീഷ് വധക്കേസിൽ അറസ്റ്റിലായ പ്രതികളെല്ലാം ആർഎസ്എസ് പ്രവർത്തകരായിരുന്നു.[3] വിചാരണയിൽ പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി ഇവർക്ക് ജീവപര്യന്ത്യം ശിക്ഷവിധിച്ചു. ആർഎസ്എസ് ജില്ലാ കാര്യവാഹ് ആയിരുന്ന പാട്ട ബാബു, ഇ പി ജയരാജൻ വധശ്രമക്കേസ് പ്രതികൂടിയായ പേട്ട ദിനേശൻ എന്നിവർ ഈ കേസിൽ ശിക്ഷിക്കപ്പെട്ട് ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. കേസിലെ മറ്റൊരു പ്രതി വിചാരണയ്ക്കിടയിൽ അന്തരിച്ചു. [4]

  1. "എസ്എഫ്ഐ കേരളഘടകത്തിലെ രക്തസാക്ഷികൾ". Archived from the original on 2013-01-05. Retrieved 2013-01-26.
  2. "പകയുടെ രക്തസാക്ഷികൾ". Archived from the original on 2012-11-22. Retrieved 2013-01-26.
  3. "കെ.വി.സുധീഷ് രക്തസാക്ഷി ദിനാചരണം". ദേശാഭിമാനി ദിനപത്രം. 26-ജനുവരി-2013. ആർ.എസ്.എസുകാർ അരുംകൊല ചെയ്ത സുധീഷിന്റെ രക്തസാക്ഷി ദിനാചരണം {{cite news}}: Check date values in: |date= (help)
  4. "ഡ്രെഡ് ആന്റ് ബിലോംഗിഗ് ഇൻ കേരള പാർട്ടി വില്ലേജസ്". ഓപ്പൺ മാഗസിൻ. 11-ആഗസ്റ്റ്-2012. {{cite news}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=കെ.വി._സുധീഷ്_വധക്കേസ്&oldid=3844724" എന്ന താളിൽനിന്ന് ശേഖരിച്ചത്