സംവാദം:കുട്ടനാട്
Latest comment: 11 വർഷം മുമ്പ് by Pranchiyettan in topic കുട്ടനാടൻ നിലങ്ങൾ (ലയിപ്പിക്കുന്നതിന്)
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കുട്ടനാട് എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
ജലം കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നെങ്കിലും കുടിവെള്ളക്ഷാമം ഇവിടെ രൂക്ഷമാണ്. ആഴ്ചയിൽ രണ്ടുതവണ മാത്രമേ കുടിവെള്ളം ലഭിക്കുന്നുള്ളൂ
കുട്ടനാട്ടിലെ ഉൾ പ്രദേശങ്ങളിലാണ് കുടിവെള്ളത്തിനു ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് . എല്ലാ സ്ഥലങ്ങളിലും അങ്ങനെ അല്ല --Vibitha vijay 09:24, 18 ജൂൺ 2013 (UTC)
കുട്ടനാടൻ നിലങ്ങൾ (ലയിപ്പിക്കുന്നതിന്)
തിരുത്തുകകുട്ടനാടൻ നിലങ്ങൾ എന്ന താൾ കുട്ടനാട് മായി ലയിപ്പിക്കാൻ ശുപാർശചെയ്യുന്നു. ഉള്ളടക്കം പകർത്തിയെഴുതിയിട്ടുണ്ട്.--മനോജ് .കെ (സംവാദം) 06:13, 3 ജൂലൈ 2013 (UTC)
കുട്ടനാടൻ നിലങ്ങൾ എന്ന താളിൽ ഈ പ്രദേശം ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണെന്നാണല്ലോ പറയുന്നത്? ഇതിൽ ആലപ്പുഴ മാത്രവും. ഏതാണ് ശരി? --അജയ് ബാലചന്ദ്രൻ (സംവാദം) 08:42, 3 ജൂലൈ 2013 (UTC)
- കുട്ടനാട്ടിലെ കൃഷി രീതികൾക്ക് അതിന്റേതായ പ്രത്യേകതകൾ ഇല്ലേ? അതൊക്കെ ചേർത്താൽ ലയിപ്പിക്കാതെ വേറെ ലേഖനമായി നിർത്തിക്കൂടെ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 08:52, 3 ജൂലൈ 2013 (UTC)
- @അജയ് ഇംഗ്ലീഷ് വിക്കിയിലെ ലേഖനത്തിൽ പത്തനംതിട്ട കൂടി കുട്ടനാട്ടിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് കാണുന്നു. @പ്രാഞ്ചിയേട്ടൻ കൃഷിരീതി എന്ന രീതിയിൽ എഴുതി തുടങ്ങിയതാണ്. പ്രത്യേകം ലേഖനമാക്കാനുള്ള ഉള്ളടക്കം കിട്ടുമോ എന്ന് നോക്കട്ടെ. തൽക്കാലം കൈയ്യിലില്ല. --മനോജ് .കെ (സംവാദം) 14:30, 3 ജൂലൈ 2013 (UTC)
തൽക്കാലം ലയനനിർദ്ദേശം നീക്കാമോ? രണ്ടും വികസിപ്പിച്ച് രണ്ടുവഴിയിൽ കൊണ്ടുപോകാവുന്നതാണെന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:52, 10 ജൂലൈ 2013 (UTC)
- പമ്പയുടെ കരയിൽ വരുന്ന കുറച്ചു പത്തനംതിട്ടയുടെ ഭാഗം (തിരുവല്ല അടുപ്പിച്ച്) കൂടി കുട്ടനാട്ടിൽ (അപ്പർ കുട്ടനാട്ടിൽ) വരുമെന്നു തോന്നുന്നു. --അഖിലൻ 14:59, 10 ജൂലൈ 2013 (UTC)
- ലയനനിർദ്ദേശം പിൻവലിച്ചു. കുട്ടനാടൻ നിലങ്ങൾ കൃഷിരീതിയെ മാത്രം മുൻനിർത്തി വികസിപ്പിക്കാൻ ശ്രമിക്കാം --മനോജ് .കെ (സംവാദം) 15:50, 10 ജൂലൈ 2013 (UTC)
- കൃഷി രീതിയെ കുറിച്ച് കാര്യമായ പിടി ഒന്നും ഇല്ല. ചില ചിത്രങ്ങൾ ഉണ്ടാവും കയ്യിൽ, തിരഞ്ഞു നോക്കട്ടെ. അപ്‌ലോഡ് ചെയ്യാം - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 12:15, 11 ജൂലൈ 2013 (UTC)