9°25′30″N 76°27′50″E / 9.42500°N 76.46389°E / 9.42500; 76.46389

കുട്ടനാട്
കുട്ടനാടിൽ നിന്നൊരു ദൃശ്യം
കുട്ടനാടിൽ നിന്നൊരു ദൃശ്യം
Map of India showing location of Kerala
Location of കുട്ടനാട്
കുട്ടനാട്
Location of കുട്ടനാട്
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Alappuzha
സമയമേഖല IST (UTC+5:30)
കോഡുകൾ
വെബ്‌സൈറ്റ് www.kuttanaduassociation.com
കുട്ടനാട്ടിലെ നെൽപ്പാടം‌

ആലപ്പുഴ, കോട്ടയം ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന കേരളത്തിലെ പ്രധാന കാർഷികമേഖലകളിലൊന്നാണ് കുട്ടനാട്. കാർഷികവൃത്തി പ്രധാനമായുള്ള ഇവിടം കേരളത്തിലെ നെൽകൃഷിയുടെ പ്രധാന കേന്ദ്രമാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. 76 വില്ലേജുകളിലായി വ്യാപിച്ച് കിടക്കുന്ന കുട്ടനാടൻ മേഖലയുടെ വിസ്തൃതി 54000 ഹെക്ടറാണ്[1]. കുട്ടനാടൻ പ്രദേശം സമുദ്രനിരപ്പിനേക്കാൾ താഴെയാണ് സ്ഥിതിചെയ്യുന്നത് എന്നത് ഈ പ്രദേശത്തിന്റെ പ്രധാന സവിശേഷതയാണ്. സമുദ്രനിരപ്പിൽ നിന്നും 2.2 മീ താഴെ മുതൽ 0.6 മീ മുകളിൽ വരെയാണ് ഈ പ്രദേശത്തിന്റെ ഉയര വ്യത്യാസം. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെതന്നെ അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം. ഒരു വിനോദസഞ്ചാരകേന്ദ്രവുമാണ് കുട്ടനാട്[2].

ഭൂപ്രകൃതി

തിരുത്തുക

സമുദ്രനിരപ്പിൽ നിന്ന് 1.5 മീറ്റർ വരെ താഴെ സ്ഥിതി ചെയ്യുന്ന വയലുകളാണിവ. കാലവർഷക്കാലത്ത് ഈ പാടശേഖരങ്ങൾ കായലുകളായി രൂപാന്തരപ്പെടുന്നു. പമ്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ എന്നീ നദികൾ കുട്ടനാടൻ നിലങ്ങളിലൂടെ ഒഴുകി വേമ്പനാട്ടുകായലിൽ ലയിക്കുന്നു.

ചരിത്രം

തിരുത്തുക

നിലങ്ങൾ

തിരുത്തുക

കൃഷിരീതി

തിരുത്തുക

കുട്ടനാടൻ നിലങ്ങൾക്കനുയോജ്യമായ മൂപ്പു കുറഞ്ഞ ഇനങ്ങൾ : മട്ട ത്രിവേണി, ജ്യോതി, കാർത്തിക, മാക്കം, കാഞ്ചന. ഇടത്തരം മൂപ്പുള്ള ഇനങ്ങൾ : ജയ, കനക, പവിഴം, ആശ, ഭദ്ര[3]

ഇതുകൂടി കാണുക

തിരുത്തുക
  1. ഡോ. പി. എ. ജോസഫ് (2006). നെല്ല്. മണ്ണുത്തി: കേരള കാർഷിക സർവ്വകലാശാല. {{cite book}}: |access-date= requires |url= (help); Check date values in: |accessdate= (help)
  2. "കായൽനാടിന്റെ ഭൂതവർത്തമാനങ്ങൾ" (PDF). മലയാളം വാരിക. 24 ആഗസ്റ്റ് 2012. Archived from the original (PDF) on 2016-03-06. Retrieved 09 ഫെബ്രുവരി 2013. {{cite news}}: Check date values in: |accessdate= and |date= (help)
  3. "സെപ്റ്റംബറിലെ കൃഷിപ്പണികൾ (തുടർച്ച.......)". സി.എസ്. അജിത്‌ലാൽ - കൃഷി ആഫീസർ, കിസാൻ. karshikakeralam.gov.in. Archived from the original on 2013-05-22. Retrieved 2013 ജൂലൈ 3. {{cite web}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കുട്ടനാടൻ_നിലങ്ങൾ&oldid=3628554" എന്ന താളിൽനിന്ന് ശേഖരിച്ചത്