ഈ ലേഖനം വിക്കിപീഡിയയിൽ തിരഞ്ഞെടുത്ത ലേഖനമാകാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. മികച്ച ലേഖനങ്ങൾക്കുള്ള നിബന്ധനകൾ പാലിക്കുന്നവയാകണം തിരഞ്ഞെടുത്ത ലേഖനങ്ങൾ. ഈ ലേഖനം പ്രസ്തുത ഗണത്തിൽ ഉൾക്കൊള്ളിക്കുവാൻ യോഗ്യമാണോ? നിങ്ങളുടെ അഭിപ്രായമറിയിക്കുക..

കാൾ മാർക്സ് എന്നു പോരേ?--Vssun 11:36, 5 മാർച്ച് 2007 (UTC)Reply

മലയാള ഗ്രന്ഥങ്ങൾ എങ്ങനെയാണ് എഴുതുന്നത് എന്ന് വല്ല ഐഡിയയും ഉണ്ടോ? അതുപോലെ ആക്കാം... സജിത്ത് വി കെ 11:45, 5 മാർച്ച് 2007 (UTC)Reply
മലയാളം പുസ്തകങ്ങളിലെല്ലാം കാറൽ മാർക്സ് എന്നു തന്നെയാണ് കണ്ടിരിക്കുന്നത് എങ്കിലും കാൾ എന്നാണു ശരിയായ ഉച്ചാരണം എന്നു തോന്നുന്നു.--Vssun 16:42, 5 മാർച്ച് 2007 (UTC)Reply
പലയിടങ്ങളിലും കാറൽ മാർക്സ് എന്നാൺ കണ്ടിട്ടുള്ളത് --സാദിക്ക്‌ ഖാലിദ്‌ 13:36, 10 മാർച്ച് 2007 (UTC)Reply

ഇംഗ്ലീഷു പേരല്ലല്ലോ. ർ ഒഴിവാക്കേണ്ട കാര്യമില്ല. മാർക്സ് എന്ന്. കാറൽ വേണമെന്നു തോന്നുന്നില്ല. Calicuter 18:07, 9 ജൂൺ 2007 (UTC)അദ്ദേഹത്തിൻറെ പേർ ഓർത്താണാവോ പലരും കാറലിലാണ് മാർക്സ് വാങ്ങുന്നത്. പ്രവർത്തി കാണണില്ല. --ചള്ളിയാൻ 17:19, 1 ഓഗസ്റ്റ്‌ 2007 (UTC)Reply

page move

തിരുത്തുക

ഇതിനെ കാൾ മാർക്സ് എന്നിടത്തേക്കു മാറ്റണം. simple move അല്ല. ഡിലീഷൻ വേണം. അതു ചെയ്യാൻ താത്പര്യം. Not4u 17:14, 22 ഏപ്രിൽ 2009 (UTC)Reply

മാർക്സ് എന്തുകൊണ്ടാണ്‌ മാക്സ് ആയത്. മാർക്സിയൻ ഫിലൊസൊഫി, മാർക്സിയൻ അപ്പ്രോച്ച് എന്നൊക്കെയല്ലേ ഇംഗ്ലീഷിലും പറയുന്നത്--Chandrapaadam 10:47, 3 ഏപ്രിൽ 2010 (UTC)Reply

  സംവാദത്താളിലെ അഭിപ്രായങ്ങളനുസരിച്ച് മാക്സ്->മാർക്സ് എന്ന് മാറ്റി -- റസിമാൻ ടി വി 12:05, 10 ഡിസംബർ 2012 (UTC)Reply

സാമ്പത്തികമായ ഉന്നത നിലയിലുള്ള ഒരു മധ്യവർഗ്ഗ കുടുംബത്തിലാണ് കാൾ മാർക്സ് ജനിച്ചത്-- ഉന്നതനിലയിലുള്ള മദ്ധ്യവർഗകുടുംബമോ? ബിനു (സംവാദം) 07:15, 30 നവംബർ 2012 (UTC)Reply

തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി, തിരുത്തിയിട്ടുണ്ട്. സമാധാനം (സംവാദം) 07:52, 3 ഡിസംബർ 2012 (UTC)Reply

ക്ലിഷ്ടത

തിരുത്തുക

@ബിപിൻ റഷ്യയിൽ മുതലാളിത്ത രീതിയെ ഒഴിവാക്കിക്കൊണ്ട് ഒരു പൊതു ഉടമസ്ഥതയുടെ അടിസ്ഥാനപ്പെടുത്തിയുള്ള കമ്മ്യൂണിസത്തിന്റെ സാധ്യതകളെ മാർക്സ് ആലോചിക്കാൻ തുടങ്ങി. ഇതേക്കുറിച്ച് മാർച്ചിൽ വേറ സാസുലിച്ചിന് എഴുതിയ കത്തിൽ അദ്ദേഹം ഗൗരവമായി പരാമർശിക്കുന്നുണ്ട് :: - എനിക്കൊന്നും മനസ്സിലായില്ല,മൊഴിമാറ്റത്തിൽ വന്ന പ്രശ്നമാണോ? ബിനു (സംവാദം) 10:32, 4 ഡിസംബർ 2012 (UTC)Reply

മതം

തിരുത്തുക

കാൾ മാക്സിന്റെ വ്യക്തിഗത വിവരണങ്ങൾ കൊടുത്തിരിക്കുന്നതിൽ അദ്ദേഹത്തിന്റെ മതം പ്രൊട്ടസ്റ്റന്റ് എന്ന് കൊടുത്തിരിക്കുന്നു. പ്രൊട്ടസ്റ്റന്റ് കാർ ഒരിക്കലും ഒരു മത വിഭാഗമായി അറിയപ്പെടുന്നില്ല. അത് തെറ്റായ വീക്ഷണമാണ് .ക്രിസ്തുമതത്തിനെ എതിർക്കുന്ന ഒരു ചിന്താ ഗ്രൂപ്പാണ് എന്റെ വീക്ഷണം. മാത്രമല്ല മതത്തിന്റെ അന്ത:സത്തയെ ചോദ്യം ചെയ്ത മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞ മഹാനായ മാർക്സിനെ ഒരു മതത്തിൽ തളച്ചിടാനുള്ള നീക്കം പ്രത്യേ താല്പര്യർത്ഥം ആണ് .അത് അപലപനീയം ആണ് !

അദ്ദേഹത്തിന്റെ തത്വസംഹിതകളിൽ ആകൃഷ്ടരായ പലരും തങ്ങളുടെ മതം ചോദിക്കുന്നിടത്ത് മതമില്ല / മനുഷ്യമതം എന്നാണു് എഴുതുന്നത്. ഒരാളിന്റെ അവസാന കാല ജീവിത ചരിത്രമാണ് ഇക്കാര്യത്തിൽ തെളിഞ്ഞു നിൽക്കേണ്ടത്.

ഇനി അഥവാ ലേഖകന് നിർബ്ബന്ധമാണെങ്കിൽ മതമെന്ന ഭാഗമൊഴിവാക്കി ബാല്യകാലത്ത്പ്രൊട്ടസ്റ്റ്ന്റ്‌ ഗ്രൂപ്പ് അംഗമായിരുന്നു എന്നു ചേർക്കാം എസ്.ഉദയൻ Udayansivadasant (സംവാദം) 03:28, 23 സെപ്റ്റംബർ 2018 (UTC)Reply

 Y ചെയ്തു. Akhiljaxxn (സംവാദം) 04:37, 23 സെപ്റ്റംബർ 2018 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:കാൾ_മാർക്സ്&oldid=4024929" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കാൾ മാർക്സ്" താളിലേക്ക് മടങ്ങുക.