സംവാദം:കരണകാരകം
Latest comment: 11 വർഷം മുമ്പ് by Roshan
ഇത്തരം ലേഖനങ്ങൾ എത്ര തന്നെ ചെറുതായാലും തനതായി നിലനിർത്തേണ്ടതാണു്. ഇവയിൽ എഴുതിച്ചേർത്തു പുഷ്ടിപ്പെടുത്തേണ്ടതായി ധാരാളം വിവരങ്ങളുണ്ടു്. അർത്ഥം, രൂപം, വ്യാകരിപ്പ്, വ്യാഖ്യാനം, അന്യഭാഷാതാരതമ്യം തുടങ്ങി പല വിശദാംശങ്ങളും ഇവിടെ എത്തിച്ചേരേണ്ടതുണ്ടു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 19:37, 9 നവംബർ 2013 (UTC)
- എന്നാലും ഒരേവിഷയത്തിൽ ഒന്നിലധികം ലേഖനങ്ങൾ ആവശ്യമില്ലല്ലോ. കാരകം എന്ന ലേഖനത്തിൽ കരണകാരകത്തെക്കുറിച്ചു വ്യക്തമാക്കുന്നുണ്ടു്. അതുകൂടാതെ കരണകാരകത്തെക്കുറിച്ചു മാത്രമായി പ്രതിപാദിക്കുന്ന കരണം (വ്യാകരണം) എന്ന മറ്റൊരു താളുമുണ്ടു്.
- കാരകത്തിന്റെ പലരൂപങ്ങളിൽ ഒന്നുമാത്രമായ കരണകാരകത്തെക്കുറിച്ചു് പ്രതിപാദിക്കുന്ന മറ്റുരണ്ടു ലേഖനങ്ങളും ആവശ്യമില്ല എന്നുതന്നെയാണു് എന്റെ വ്യക്തിപരമായ അഭിപ്രായം. കുറച്ചേറെ ഉദാഹരണങ്ങൾ ഉൾക്കൊള്ളിക്കാമെന്നതിൽ കവിഞ്ഞ വിപുലീകരണ സാധ്യതയില്ലാത്ത വിഷയമെന്ന നിലയിൽക്കൂടിയാണതു്. ജോസ് ആറുകാട്ടി 08:23, 10 നവംബർ 2013 (UTC)
- കരണം (വ്യാകരണം) എന്ന ലേഖനം ഇതുവരെ കണ്ടിരുന്നില്ല. (ലേഖനം കാണാമെങ്കിലും അതിലേക്കുള്ള മുകളിലെ കണ്ണി ഇപ്പോഴും ഒരു ചുവന്ന ലിങ്കായാണു് ഇവിടെ കാണപ്പെടുന്നതു്.) തീർച്ചയായും ഈ രണ്ടു ലേഖനങ്ങളും ലയിപ്പിച്ച് ഒരൊറ്റ ലേഖനമായി പുഷ്ടിപ്പിക്കാവുന്നതാണു്. പക്ഷേ, തനതായുള്ള ലേഖനം അപ്പാടെ നീക്കം ചെയ്യണമെന്നുള്ള അഭിപ്രായത്തെ എതിർക്കുന്നു. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 12:13, 10 നവംബർ 2013 (UTC)
ലയന ഫലകം ഇട്ടു--Roshan (സംവാദം) 12:31, 10 നവംബർ 2013 (UTC)
- വികസിപ്പിക്കാനുള്ള സാധ്യതയുണ്ടെങ്കിൽ കാരകം എന്ന ലേഖനത്തിൽ നിന്നും പ്രധാനലേഖനം എന്ന നിലയിൽ ഇതിലേക്കു കണ്ണി :നൽകിക്കൊണ്ടു് ഈ താൾ നിലനിർത്തുന്നതിൽ വിരോധമില്ല. ജോസ് ആറുകാട്ടി 13:15, 10 നവംബർ 2013 (UTC)
കരണം (വ്യാകരണം) എന്നതും ഇതും ഒന്നാണെങ്കിൽ ആദ്യം സൃഷ്ടിക്കപ്പെട്ട ലേഖനത്തിലേക്ക് ഉള്ളടക്കം പകർത്തി അതിലേക്ക് തിരിച്ചുവിടുക.--Roshan (സംവാദം) 13:20, 10 നവംബർ 2013 (UTC)