കരണം (വ്യാകരണം)
മലയാളഭാഷാവ്യാകരണത്തിൽ ഏഴുവിധം കാരകങ്ങളുള്ളതിൽ ഒന്നാണു് കരണകാരകം. ഒരു വാചകത്തിലോ വാക്യത്തിലോ ക്രിയ നടക്കാൻ ആവശ്യമായ ഉപകരണങ്ങളായി പ്രത്യക്ഷപ്പെടുന്ന പദങ്ങളാണു് കരണകാരകങ്ങൾ എന്നറിയപ്പെടുന്നതു്.
പ്രയോജികാവിഭക്തിയുടെ സാന്നിദ്ധ്യം (കൊണ്ടു്,ആൽ, ഊടെ എന്നീ പ്രത്യയങ്ങളോടു ചേർന്നുവരുന്ന നാമപദരൂപങ്ങൾ പൊതുവേ കരണകാരകങ്ങളുടെ ലക്ഷണമാണു്.
ഉദാ:
- . അയാൾ തോക്കുകൊണ്ട് വെടിവെച്ചു കൊന്നു. (ഇതിൽ തോക്ക് ഒരു കരണകാരകമാണു്.)
- . ചിത്രരചനയിലൂടെ അവർ ജീവിതസാഫല്യം നേടി. (ചിത്രരചന - കരണകാരകം)
- . വാക്കാൽ സമ്മതിച്ച ഉടമ്പടി (വാക്കാൽ - കരണകാരകം)