സംവാദം:കപ്പലണ്ടി (വിവക്ഷകൾ)

Latest comment: 14 വർഷം മുമ്പ് by Jigesh

നിലക്കടലയല്ലേ കപ്പലണ്ടി? --Vssun 05:00, 15 ഒക്ടോബർ 2008 (UTC)Reply

ആണ്. ഇതിനെക്കുറിച്ചുള്ള സംവാദത്തെത്തുടർന്ന് ലേഖനത്തിൽനിന്ന് കപ്പലണ്ടി പ്രയോഗം ഒഴിവാക്കിയിരുന്നു. പക്ഷെ ഡബിൾ റീഡയറക്ടുണ്ടായിരുന്ന ഇവനെക്കണ്ടില്ല. :) --സിദ്ധാർത്ഥൻ 05:07, 15 ഒക്ടോബർ 2008 (UTC)Reply

നിലക്കടല എന്ന ലേഖനം നമുക്ക് ഇല്ലാല്ലേ. :( --Shiju Alex|ഷിജു അലക്സ് 05:16, 15 ഒക്ടോബർ 2008 (UTC)Reply

ഇത് നാനാർത്ഥമാക്കണോ? --സാദിക്ക്‌ ഖാലിദ്‌ 07:35, 15 ഒക്ടോബർ 2008 (UTC)Reply
മേൽ പറഞ്ഞ രണ്ടും ഒന്നു തന്നെ എറണാകുളം, തൃശ്ശൂർ ഭാഗത്താണ് കപ്പലണ്ടി എന്ന പേരിൽ അറിയപ്പെടുന്നത്. മറ്റിടങ്ങളിൽ ആണ് കടല , നിലകടല എന്നു പറയുന്നത് പ്രത്യേകിച്ച് തെക്കുഭാഗത്ത്. പക്ഷെ ലേഖനം എവിടെ?? -- ജിഗേഷ് സന്ദേശങ്ങൾ  08:21, 15 ഒക്ടോബർ 2008 (UTC)Reply

ഇത് കശുവണ്ടിയുടെ താളിലേക്കുള്ള റീഡയറക്റ്റായിരുന്നു ജിഗേഷേ.. അപ്പോൾ നടന്ന സം‌വാദമാണ്‌ മുകളിലുള്ളത്..--Vssun 12:02, 15 ഒക്ടോബർ 2008 (UTC)Reply

സുനിൽ എന്തായാലും ശരി റീഡയറക്ട് മാത്രമെ ഉണ്ടായിരുന്നുള്ളൂ. ലേഖനം കിടക്കട്ടെ!! :) -- ജിഗേഷ് സന്ദേശങ്ങൾ  12:06, 15 ഒക്ടോബർ 2008 (UTC)Reply
ഇതൊരെ നാനാർത്ഥം താളായി കൊടുക്കുന്നതല്ലേ നല്ലത്?--അഭി 07:20, 12 മേയ് 2009 (UTC)Reply

കപ്പലണ്ടി (മലബാർ), കപ്പലണ്ടി (തിരുവിതാംകൂർ) എന്നിങ്ങനെ രണ്ട് താൾ വേണ്ടി വരുമോ --ജുനൈദ് (സം‌വാദം) 07:31, 12 മേയ് 2009 (UTC)Reply

ലേഖനത്തിലെ കാര്യങ്ങൾ ഒഴിവാക്കി നിലകടലയിലേക്ക് റീഡയറക്ട് ചെയ്യണം--Jigesh talk 08:31, 18 മേയ് 2009 (UTC)Reply

അതെങ്ങനെയാണ് ശരിയാകുക ജിഗേഷേ.. മദ്ധ്യകേരളത്തിൽ കപ്പലണ്ടി എന്നത് നിലക്കടലയാണെങ്കിലും വടക്കൻ കേരളത്തിൽ അത് കശുവണ്ടിയാണ്. (രണ്ടും കപ്പലു കയറി വന്നതാണ്).. കശുവണ്ടിയെ മദ്ധ്യകേരളത്തിൽ പറങ്കിയണ്ടി എന്നും പറയാറുണ്ട്. ഈ താളിനെ ഒരു നാനാർത്ഥത്താളാക്കി മാറ്റണം എന്നേയുള്ളൂ.. --Vssun 08:56, 18 മേയ് 2009 (UTC)Reply
പറഞ്ഞതിൽ തെറ്റില്ല. പ്രാദേശികമായി ഉള്ള കാര്യങ്ങൾ തലെകെട്ടിൽ ഉൾപ്പെടുത്തുന്നതിനോട് അനുകൂലിക്കുന്നില്ല. വടക്കൻ കേരളത്തിൽ പലതും ഇങ്ങനെയൊക്കെ തന്നെയാണ്. അത് ലേഖനത്തിൽ ഉൾപ്പെടുത്തുക ശരിയാണെന്ന് തോന്നുന്നില്ല. വടക്കൻ കേരളത്തിൽ പലതും എന്ന് പറഞ്ഞത് , ചിലകാര്യങ്ങൾ കൊണ്ടാണ്. ഉദ്ദാഹരണത്തിന്, നമ്മുടെ(തൃശ്ശൂർ-തെക്ക് കേരളത്തിൽ ) നാട്ടിൽ പാലും വെള്ളം എന്ന് പറഞ്ഞാൽ ചായകടയിൽ കിട്ടുന്നതല്ല വടക്ക് ഭാഗത്ത് കിട്ടുക. പകരം പാലിൽ വെറുതെ വെള്ളം ഒഴിച്ച് കിട്ടും. ഇവിടത്തെ പാലും വെള്ളത്തിനെ പാൽചായ എന്നാണ് പറയുക. പിന്നെ നമ്മുടെ നാട്ടിൽ പാൽ ചായ എന്നു പറഞ്ഞാൽ പാൽ ഒഴിച്ച ചായ എന്നാണ്. അവിടെ അങ്ങിനെയല്ല. പിന്നെ വേറൊന്ന് കണ്ണൂർ ഭാഗത്ത് പാട്ട എന്നു പറഞ്ഞാൽ നമ്മൾ വെള്ളം എടുക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് കപ്പ് ആണ്. എന്നിവച്ചാൽ കപ്പിനെ പാട്ട എന്നാണ് പറയുക. അങ്ങിനെ ഒരു പാട് പ്രാദേശികമായ കാര്യങ്ങൾ വടക്കന് മദ്ധ്യനോടും തെക്കനോടും ഉണ്ട്. അത് ലേഖനങ്ങളിൽ കാണിച്ചാൽ പോരെ. തലകെട്ടാക്കണോ??? ഞാൻ ഒരു അഭിപ്രായം പറഞ്ഞന്നെ ഉള്ളൂ. :) --Jigesh talk 09:12, 18 മേയ് 2009 (UTC)Reply

ദയവായി ലേഖനത്തിൽ ഈ വിവരം ഉൾകൊള്ളിക്കൂ. അല്ലാതെ ഒരു ലേഖനം ഉണ്ടാക്കല്ലെ. അതായത് കശുവണ്ടി എന്ന ലേഖനത്തിൽ എഴുതി ചേർക്കു കപ്പലണ്ടി എന്നാൽ വടക്ക് ഭാഗത്ത് കശുവണ്ടി ആണെന്ന്. ഇതെ വിവരം തന്നെ കപ്പലണ്ടി എന്ന ലേഖനത്തിലും കൊടുക്കൂ. അതല്ലേ നല്ലത്. --Jigesh talk 10:26, 25 മേയ് 2009 (UTC)Reply

"കപ്പലണ്ടി (വിവക്ഷകൾ)" താളിലേക്ക് മടങ്ങുക.