സംവാദം:ഒളിമ്പിക്സ് 2008 (ബെയ്ജിങ്ങ്)
ഒളിമ്പിക്സ് 2008, ബെയ്ജിങ്ങ് അല്ലെങ്കിൽ ഒളിമ്പിക്സ് 2008 (ബെയ്ജിങ്ങ്) ഇവയല്ലെ യോജിച്ച തലക്കെട്ട്?. ഭാവിയിൽ ആരെങ്കിലും തിരച്ചിൽ ബോക്സിൽ ടൈപ്പ് ചെയ്യുമ്പോൾ ഒളിമ്പിക്സ് എന്ന് ടൈപ്പ് ചെയ്യുമ്പോൾ തന്നെ എല്ലാ ഓളിമ്പിക്സ് താളുകളുടെയും പേര് വരികയും ചെയ്യും --ജുനൈദ് 11:13, 20 ഓഗസ്റ്റ് 2008 (UTC)
- ഒളിമ്പിക്സ് 2008 (ബെയ്ജിങ്ങ്) അല്ലെങ്കിൽ ഒളിമ്പിക്സ് (ബെയ്ജിങ്ങ് 2008) ആകാം. -- സിദ്ധാർത്ഥൻ 11:15, 20 ഓഗസ്റ്റ് 2008 (UTC)
- ഒളിമ്പിക്സ് 2008 (ബെയ്ജിങ്ങ്) ആയിരിക്കും നല്ലതെന്നു തോന്നുന്നു. എന്തായാലും മറ്റുള്ളവരുടെ അഭിപ്രായം കൂടെ നോക്കാം. മാത്രമല്ല എല്ലാ ഒളിബിക്സ് താളിനും ഈ ശൈലി സ്വീകരിക്കുകയ്ം ചെയ്യാം.--Shiju Alex|ഷിജു അലക്സ് 11:36, 20 ഓഗസ്റ്റ് 2008 (UTC)
2004-ലെ ഏതൻസ് ഒളിംപിക്സ് എന്ന പേരിനു സമാനമായാണ് ഇപ്പോളത്തെ തലക്കെട്ട്. ഈ തലക്കെട്ട് മാറ്റുമ്പോൾ താഴെപ്പറയുനതുപോലെയുള്ള മൽസരങ്ങളുടേയും തലക്കെട്ടിനു പറ്റിയ ഒരു ശൈലിയാക്കിയാൽ വളരെ നന്നായിക്കും.
--ഷാജി 12:45, 20 ഓഗസ്റ്റ് 2008 (UTC)
- ഏറ്റവും ചെറിയ തലക്കെട്ടാണ് നല്ലതെങ്കിൽ ഒളിമ്പിക്സ് 2008 എന്നാക്കാമോ? അല്ലെങ്കിൽ ഒളിമ്പിക്സ് 2008 (ബെയ്ജിങ്ങ്) എന്നാവാം (ഒന്നുരണ്ടു വർഷത്തേക്ക് 2008 ഒളിമ്പിക്സ്, ബെയ്ജിങ്ങിലാണ് നടന്നതെന്ൻ എല്ലാവർക്കും ഓർമ്മയുണ്ടാകും :-) ) ബാക്കിയുള്ള നിർദ്ദേശങ്ങളിൽനിന്നും REDIRECT ആവാം --ഷാജി 13:05, 21 ഓഗസ്റ്റ് 2008 (UTC)
അപ്പോ ക്രിക്കറ്റ്, ഫുട് ബോൾ, ഏഷ്യാഡ് ഇവയ്ക്കൊക്കെ ഇതു മതിയാവുമോ?--Shiju Alex|ഷിജു അലക്സ് 13:16, 21 ഓഗസ്റ്റ് 2008 (UTC)
- ✔ തലക്കെട്ട് ഒളിമ്പിക്സ് 2008 (ബെയ്ജിങ്ങ്) എന്നാക്കിയിരിക്കുന്നു --ജുനൈദ് | Junaid (സംവാദം) 04:32, 5 ഡിസംബർ 2009 (UTC)
2008 സമ്മർ ഒളിമ്പിക്സ് എന്നതിലേക്ക് തലക്കെട്ട് മാറ്റം നിർദ്ദേശിക്കുന്നു. സ്ഥലനാമം തലക്കെട്ടിനോടു ചേർക്കുന്നതിനോടു യോജിപ്പില്ല. കുറെ കാലം കഴിയുമ്പോൾ, 2008-ൽ നടന്ന സമ്മർ ഒളിമ്പിക്സിനേ കുറിച്ചേ നമ്മൾ തിരയൂ. അത് എവിടെ നടന്നതാണെന്ന് ലേഖനത്തിനാണ് വ്യക്തമാക്കേണ്ടത്, തലക്കെട്ടിലല്ല.--Arjunkmohan (സംവാദം) 17:53, 19 ഓഗസ്റ്റ് 2016 (UTC)