സംവാദം:ഉംറ
മുസ്ലികൾക്ക് ഹജ്ജ് പോലെ തന്നെ ജീവിതത്തിൽ ഒരു തവണ നിർബന്ധമുള്ള കാര്യമാണ് വിശുദ്ദ മക്കയിൽ ചെന്ന് ഉംറ (Arabic: عمرة) ചെയ്യൽ
ഇതു ശരിയാണോ. ഉംറ വളരെയധികം പ്രോത്സാഹിപ്പിക്കപ്പെട്ട പ്രതിഫലാർഹമായ പുണ്ണ്യകർമ്മം ആണങ്കിലും അതു നിർബന്ധമാണോ !?--വിചാരം 17:09, 14 നവംബർ 2009 (UTC)
അതെ ഉംറയും ഹജ്ജിനെ പോലെ തന്നെ ഒരു തവണ ചെയ്യൽ നിർബന്ധമാണ്. താങ്കളുടെ വിചാരം ശരിയല്ല --Yousefmadari 18:02, 14 നവംബർ 2009 (UTC).
എന്റെ വിചാരം(thought)അല്ല സഹോദരാ. സംശയമാണ് പ്രകടിപ്പിച്ചത് ഇവിടെ ഇങ്ങനെ കണ്ടു:"
the Hajj being the 'major' pilgrimage and which is compulsory for every able-bodied Muslim who can afford it. The Umrah is not compulsory but highly recommended"
.--വിചാരം 09:34, 15 നവംബർ 2009 (UTC)
- അതെ ഉംറ ചെയ്യൽ നിർബന്ധമല്ല, ഹജ്ജും ഒരു തവണ ചെയ്യൽ നിബന്ധമാകുക സാഹചര്യങ്ങൾ ഒത്തുവരുമ്പോഴാണ് (ധനം, മാർഗ്ഗം, ആരോഗ്യം എന്നിവ) --ജുനൈദ് | Junaid (സംവാദം) 10:47, 15 നവംബർ 2009 (UTC)
മുഹമ്മദ് നബി ഇപ്രകാരം പറഞ്ഞതായി കാണുന്നുണ്ട്.
الإِسْلاَمُ أَنْ شَهَدَ أَنْ لا إِلَهَ إِلا اللهَُّ وَأَنَّ محَُمَّدًا رَسُولُ اللهَِّ وَأن تُقِيمَ الصَّلاةَ وَتُؤتِيَ الزَّكَاةَ وَتحُجَّ وَتَعتَمِرَ وَتَغتَسِلَ مِنَ الجَنَابَة وَأَن تُتِمَّ الوُضُوءَ وَتَصُومَ رَمَضَانَ
നബി വചന ത്തിന്റെ അടിസ്ഥാനത്തിൽ കഴിവുള്ളവർക്ക് ഹജ്ജും ഉംറയും ജീവിതത്തിലൊരിക്കൽ മാത്രമേ നിർബന്ധമായി ചെയ്യേണ്ടതുള്ളു. ഹജ്ജും ഉംറയും കൂടുതലായി ചെയ്തുകൊണ്ടിരിക്കു ന്നത് സുന്നത്താണ്.--Yousefmadari 18:00, 15 നവംബർ 2009 (UTC)