ഏലംകുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട്‌ അഥവാ ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌ കേരളത്തിന്റെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രി. ചരിത്രകാരൻ, മാർക്സിസ്റ്റ്‌ തത്ത്വശാസ്ത്രജ്ഞൻ, സമൂഹിക പരിഷ്ക്കർത്താവ്‌ എന്നീ നിലകളിൽ അറിയപ്പെടുന്ന അദ്ദേഹം ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രധാനിയാണ്‌. {1909}ജൂണ്‌ 13-ന്‌ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ ജനിച്ചു. നമ്പൂതിരി സമൂഹത്തിലെ വള്ളുവനാട്‌ യോഗക്ഷേമ സഭയുടെ ഭാരാവാഹിയായി. കോളേജ്‌ വിദ്യാഭ്യാസകാലത്ത്‌ ഭാരത സ്വാതന്ത്യ്രത്തിനായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്‌ നടത്തിവന്ന സമരത്തിൽ പങ്കുചേർന്നു. 1934-ൽ കോൺഗ്രസ്സ്‌ പാർട്ടിക്കുള്ളിലെ കോൺഗ്രസ്സ്‌ സോഷ്യലിസ്റ്റ്‌ പാർട്ടി ഘടകത്തിൽ ചേർന്നു. പിന്നിട്‌ കേരള സംസ്ഥാന കോൺഗ്രസ്സ്‌ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. സോഷ്യലിസ്റ്റ്‌ തത്ത്വങ്ങളിലുള്ള വിശ്വാസവും,
This is basically an attempt at a translation of the English version. ~kiran 14 Feb, 2005

സംഭാവനകൾ

തിരുത്തുക

നമ്പൂതിരിപ്പാട് മാർക്സിസ്റ്റ് സൈദ്ധാന്തികനാണ് എന്നു പറഞ്ഞു കേൾക്കാറുണ്ടെങ്കിലും എന്താണ് അദ്ദേഹത്തിന്റെ സൈദ്ധാന്തികമേഖലയിലെ സംഭാവനയെന്ന് ആരും വിശ്വസനീയമായി പറഞ്ഞു കേട്ടിട്ടില്ല.പ്രായോഗികരാഷ്ട്രീയത്തിൽ മുന്നണിസിദ്ധാന്തത്തിന്റെ വികലമായ പ്രയോഗമാണ് നമ്പൂതിരിപ്പാട് നടത്തിയത്. ആദരവ് അതിശയോക്തിപരമായ പ്രസ്താവത്തിന് കാരണമാകരുതല്ലോ. സാഹിത്യത്തെക്കുറിച്ച് നമ്പൂതിരിപ്പാട് എന്തു വ്യക്തതയാണുണ്ടാക്കിയത് എന്നും അറിയില്ല.റീഡിഫ് ലേഖനം ആധികാരികമായ രേഖയായതിന്റെ കുഴപ്പമാണത്. ഡോ.മഹേഷ് മംഗലാട്ട് 06:13, 22 ഏപ്രിൽ 2007 (UTC)Reply

ശ്രീ മംഗലാട്ട്, ഗഹനമായ വിഷയങ്ങളെപ്പറ്റി ആലോചിച്ച് തലപുണ്ണാനാക്കാനുള്ള സ്ഥലമല്ല വിക്കിപീഡിയ. ഇവിടെ മൌലികത അസ്വീകാര്യമാണ്. സത്യവും വിഷയമല്ല. verifiability മാത്രമാണ് വിഷയം. ലേറി സേൻഗറുടെ അഞ്ചു തൂൺ സിദ്ധാന്തത്തിലാണ് ഇതു നിൽക്കുന്നത്. അതിവിടെ കാണാം. അതു ചില്ലറക്കാര്യമില്ല. ആ മൊട്ടത്തലയൻറെ കേമത്തവും അതുതന്നെ. verifiability ഇല്ലാത്തത് വെട്ടിത്തള്ളുക. മാർക്സിസ്റ്റു പാർടി പോലും പറയാത്ത മഹത്വം അദ്ദേഹത്തിലാരോപിക്കണമെന്നുവള്ളവർക്ക് അതു ചെയ്യാൻ വേറെ എത്ര ഇടമുണട്. Calicuter 16:43, 25 ഏപ്രിൽ 2007 (UTC)Reply

കാലിക്കൂട്ടറോട് യോജിക്കുന്നു. ആധികാരികതയാണ്‌ പ്രധാനം. അല്ലാത്തെ മായ്ച്ചു കളയാം (വെട്ടി നിരത്തൽ പണ്ടല്ലേ! വാഴയൊക്കെ വെട്ടിയവർ ഇന്ന് ഉന്നത സ്ഥാനത്താണ്‌) --ചള്ളിയാൻ 16:46, 25 ഏപ്രിൽ 2007 (UTC)Reply

ആ പഞ്ചമത്വം കയറ്റിയത് സജിത്താണ്‌ അങ്ങേർക്ക് വല്ല പുസ്തകത്തിൽ നിന്നും മറ്റും വല്ലതും ലഭിക്കുമോ എന്ന് കണ്ടറിയാം --ചള്ളിയാൻ 17:15, 25 ഏപ്രിൽ 2007 (UTC)Reply

ഒന്നാന്തരം രേഖ ഗോവിന്ദപ്പിള്ളയുടെ ഫ്രണ്ട്‌ലൈൻ ലേഖനം തന്നെ. ഒരിടത്തുപോലും മാർക്സിയൻ സിദ്ധാന്തത്തിന് ഇ എം എസ്സിൻറെ സംഭാവനയെപ്പറ്റി ഒരു വാക്കും പറഞ്ഞിട്ടില്ല. പരമാവധി പറഞ്ഞത് ഇത്, "Always a theoretician, EMS wrote on the aims and methods of progressive literature in the nationalist weekly, Mathrubhoomi. This is generally considered the first attempt in Malayalam to apply Marxist criteria to literary and art criticism." ചുരുക്കത്തിൽ ലൂക്കാച്ച് ബ്രെഹ്റ്റിനെപ്പറ്റി തെറ്റായി പറഞ്ഞത് ഇവിടെ പ്രസക്തം. ഇദ്ദേഹത്തിൻറെ പ്രസക്തി വെറും ലോക്കൽ പോളെമിക്സിൽ മാത്രം.

ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ

തിരുത്തുക

‘57ലെ മന്ത്രിസഭ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടമല്ലെന്ന് ഇ.എം.എസ്. തന്നെ തിരുത്തിയിട്ടുണ്ട്. ആമുഖത്തിൽ ലോകത്തിലെ ആദ്യത്തേതെന്നും പിന്നീടൂ താഴെ രണ്ടാമത്തേതെന്നും പറയുന്നു. ശരിയായതു ആമുഖത്തിൽ ചേർക്കുകയല്ലേ നല്ലത്. ആമുഖത്തിൽ ഉദ്ധരിച്ചിരിക്കുന്ന റെഡിഫ് ലേഖനം തെറ്റാൺ. യൂറോപ്യൻ റിപബ്ലിക് ആയ സാൻ മാരിനോയാൺ ഈ വകുപ്പിലെ ഒന്നാമനെന്നും ഒരു വാദമുണ്ട്. അവിടെ 1945 മുതൽ ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് സർക്കാർ ഉണ്ടായിരുന്നു. മൻ‌ജിത് കൈനി 05:17, 26 ഏപ്രിൽ 2007 (UTC)Reply

ചെഡ്ഡി ജഗൻ (ചണ്ഡി ജഗൻ അല്ല) മലയാളിയാളെന്ന പരാമർശവും തെറ്റാൺ. അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഉത്തർപ്രദേശിൽ നിന്നും ഗയാനയിലേക്കു കുടിയേറിയ പഞ്ചസാര കച്ചവടക്കാരായിരുന്നു.[1] അങ്ങോർ ദന്തഡോക്ടറായിരുന്നു കേട്ടോ ചള്ളിയാനേ. ജഗന്റെ പ്രോഗ്രസീവ് പീപ്പിൾ പാർട്ടിയെ കമ്മ്യൂണിസ്റ്റ് പാർട്ടി എന്നു വിളിക്കാമോ എന്ന കാര്യത്തിലും സംശയമുണ്ട്. ഇ.എം.എസ്. വെറുതെ അടിച്ചു വിട്ടതാണെന്നാണു തോന്നുന്നത് ;)മൻ‌ജിത് കൈനി 05:49, 26 ഏപ്രിൽ 2007 (UTC)Reply

look at this [1]

  1. "History of Kerala Legislature" (in english). Public Relations Department, Govt. of Kerala. The Communist Party of India emerged as the largest single party in the Assembly with 60 seats. It was for the first time in the history of the world that the Communist party came to power through ballot. {{cite web}}: Cite has empty unknown parameters: |accessyear=, |month=, |accessmonthday=, and |coauthors= (help); line feed character in |quote= at position 38 (help)CS1 maint: unrecognized language (link)

എം പി പോളുമായുള്ള ബന്ധം

തിരുത്തുക

ഇവിടെ വച്ച് അദ്ധ്യാപകരായ പ്രൊഫ: നാരായണസ്വാമി, എം.പി. പോൾ എന്നിവരുമായി അടുത്തിടപെടാനായി.

ഇതു വിചിത്രമായിരിക്കുന്നു. മുഖ്യ ജീവചരിത്രകാരനായ അപ്പുക്കുട്ടൻ വള്ളിക്കുന്ന് ഈ വിഷയം പ്രത്യേകം പറയുന്നുണ്ട്. എം പി പോളുമായി അക്കാലത്ത് അടുപ്പമില്ലായിരുന്നു എന്ന്. --Calicocentric 15:47, 14 ഫെബ്രുവരി 2010 (UTC)Reply

ഇതെനിക്കു പറ്റിയ തെറ്റാണ്. അതു മുണ്ടശ്ശേരിയുടെ കാര്യത്തിലാണ് പറയുന്നത്. തിരിച്ചിടുന്നു. --Calicocentric 14:26, 7 മാർച്ച് 2010 (UTC)Reply

പെരിന്തൽമണ്ണയിലെ വിദ്യാഭ്യാസം അദ്ദേഹത്തിന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരുന്നു. ദിവസംതോറും വിദ്യാലയത്തിലേക്കും അവിടെ നിന്ന് തിരിച്ചുമുള്ള യാത്ര ഇല്ലത്തിനു പുറത്തുള്ള സാഹചര്യങ്ങളുമായും ബന്ധപ്പെടാൻ അദ്ദേഹത്തിന് അവസരം നൽകി.

കുതിരവണ്ടിയിൽ സ്കൂളിലേക്കും തിരിച്ചു വീട്ടിലേക്കുമുള്ള യാത്രമൂലം "പുറത്തുള്ളവരുമായി ഇഴുകിച്ചേരൽ നടന്നില്ല" എന്നു ജീവചരിത്രകാരൻ അപ്പുക്കുട്ടൻ വള്ളിക്കുന്ന്. വള്ളിക്കുന്നു വിമതനായിട്ടുണ്ടാവാം. എന്നുവെച്ച് അങ്ങോരു പറഞ്ഞതിനെല്ലാം എതിരു പറയേണ്ട കാര്യമില്ല. --Calicocentric 15:53, 14 ഫെബ്രുവരി 2010 (UTC)Reply

Frontline വിവരക്കേടുകൾ

തിരുത്തുക

Frontline ഒരു റിലയബ്ൾ സോഴ്സ് ആണെന്ന് ആരും സമ്മതിക്കും. പ്രത്യേകിച്ച് ഇ എം എസ്സിനെപ്പറ്റി പറയാൻ. ലേഖനത്തിൽനിന്ന് ഞാൻ ഒരു ഫ്രണ്ട്ലൈൻ റെഫെറെൻസ് നീക്കിയിട്ടുണ്ട്. http://www.hinduonnet.com/fline/fl1507/15070140.htm ഇ എം എസ്സിന്റെ മരണശേഷം Frontline ൽ വന്ന കവർ സ്റ്റോറിയാണ് നീക്കിയത്. കാരണം? നിറയെ വിവരക്കേടാണെന്നതു തന്നെ. അതും ഉളുപ്പില്ലാത്ത വിവരക്കേട്.

"April 1940 was a turning point in my life. Seven months had passed since the Second World War began. All of us were engaged in anti-War activities. The party decided we should go into hiding."

ഇ എം എസ്സിനെ ഉദ്ധരിക്കുകയാണ് ലേഖകൻ. ഇ എം എസ് ഒളിവിൽ പോയത് 1940 -ൽ അല്ല. 1939-ൽ ആണ്. എവിടെനിന്നാണി ഈ ഉദ്ധരണി എന്നു ലേഖകൻ പറയുന്നുമില്ല.

In 1947, soon after he emerged from hiding, EMS announced the sale of his family estate and donated the handsome proceeds to the Communist Party.

ഇതും തെറ്റാണ്. 39-40 കാലത്താണ് ഒളിവിലുണ്ടായിരുന്നത്. പിന്നെ യുദ്ധം ജനകീയമായി മാറി. ബ്രിട്ടീഷുകാരുമായി ചങ്ങാത്തത്തിലുമായി. 1947 വരെ ഒളിവിലാണെന്നു പറയുന്ന Frontline ലേഖകന് ഒരു ചുക്കും അറിഞ്ഞുകൂടാ. 1935ലോ മറ്റോ ആണ് സ്വത്ത് വിഭജിക്കുന്നത്. ഇ എം എസിന്റെ ഭാഗം വിറ്റു കിട്ടിയ പണം കൊണ്ട് ദേശാഭിമാനി തുടങ്ങുന്നത് 1942 ലാണെന്ന് ഇ എം എസ് ആത്മകഥ പറയുന്നു.--Calicocentric 16:11, 14 ഫെബ്രുവരി 2010 (UTC) കാര്യങ്ങൾ രസകരം തന്നെ. 1940 ഏപ്രിൽ 28-ന്റെ രാത്രി എന്നും പറഞ്ഞ് അപ്പുക്കുട്ടൻ വള്ളിക്കുന്നിന്റെ ജീവചരിത്രത്തിലെ ഒളിവിലേക്ക് എന്ന അദ്ധ്യായം തുടങ്ങുന്നു. എന്നുവെച്ചാൽ ഞാൻ ഏതാനും മിനിറ്റ് മുമ്പ് മേലെ പറഞ്ഞതു തെറ്റാണെന്ന്. അതേ സമയം ആത്മകഥയിൽ 1976 എഡിഷൻ ഇങ്ങനെ കാണുന്നു.Reply

In 1939-40 when I was underground the entire property was attached and my wife had to leave the house.

ഏതു വിശ്വസിക്കണം എന്നു മനസ്സിലാവുന്നില്ലല്ലോ, ശങ്കരാ. ബ്ലോഗിൽ തന്നെ അലക്കാം--Calicocentric 16:23, 14 ഫെബ്രുവരി 2010 (UTC)Reply

ആര്യ അന്തർജ്ജനം ലയിപ്പിക്കുന്നത്

തിരുത്തുക

വിക്കിപീഡിയ:ശ്രദ്ധേയത/വ്യക്തികൾ#അസാധുവായ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രശസ്തനായ ഒരു വ്യക്തിയുടെ ബന്ധുവായ ഒരു വ്യക്തിയെക്കുറിച്ചും സ്രോതസ്സുകളിൽ കാര്യമായ പരാമർശമുണ്ടെങ്കിൽ ലേഖനമുണ്ടാക്കാവുന്നതാണ്. എന്റെ അഭിപ്രായത്തിൽ ആര്യ അന്തർജ്ജനത്തിന് WP:BASIC അനുസരിച്ചുള്ള ശ്രദ്ധേയത നിലവിലുള്ള അവലംബങ്ങളിൽ നിന്ന് ലഭിക്കുന്നുണ്ട്. ധാരാളം ഓൺലൈൻ/ഓഫ് ലൈൻ അവലംബങ്ങളും മറ്റും കൂടുതലായി ചേർക്കാനും സാധിക്കും.

നമ്മുടെ അതേ ശ്രദ്ധേയതാമാനദണ്ഡം ഇക്കാര്യത്തിലുള്ള ഇംഗ്ലീഷ് വിക്കിപീഡിയയിൽ [മേരി ടോഡ് ലിങ്കണെക്കുറിച്ച്] ലേഖനമുള്ളത് ശ്രദ്ധിക്കുക. അതും പോകട്ടെ അമേരിക്കൻ കോൺഗ്രസിലെ അംഗങ്ങളുടെ പങ്കാളികളുടെ ജീവചരിത്രങ്ങളുടെ ഒരു വർഗ്ഗം തന്നെ ഇംഗ്ലീഷ് വിക്കിപീഡിയയിലുണ്ട്. ഈ ലേഖനത്തേക്കാൾ മെച്ചപ്പെട്ടതും മതിയായതുമായ അവലംബങ്ങളാണ് ആര്യ അന്തർജ്ജനത്തെപ്പറ്റിയുള്ളത്. (ഇനിയും ധാരാളമുണ്ട് - സമയപരിമിതി ഉദാഹരണങ്ങൾ ഇത്രയിൽ നിർത്തുന്നു).

നിലവിലുള്ള നയങ്ങളനുസരിച്ച് സ്വതന്ത്രമായ നിലനിൽപ്പ് സാദ്ധ്യമായതിനാൽ ഇ.എം.എസ്. നമ്പൂതിരിപ്പാട് എന്ന ലേഖനത്തിൽ ആര്യ അന്തർജ്ജനത്തെപ്പറ്റിയുള്ള വിഭാഗത്തിൽ പ്രധാനലേഖനത്തിലേയ്ക്കുള്ള കണ്ണി നൽകുകയാണ് വേണ്ടത്. ഇനി ഇവിടുത്തെ ചർച്ചയിൽ ലയിപ്പിക്കാനുള്ള അഭിപ്രായത്തിനാണ് പൊതുപിന്തുണ ലഭിക്കുന്നതെങ്കിൽ ആര്യ അന്തർജ്ജനം എന്ന ലേഖനം ഇ.എം.എസ്. നമ്പൂതിരിപ്പാട്#കുടുംബജീവിതം എന്നതിലേയ്ക്ക് തിരിച്ചുവിടലാക്കണം. --അജയ് ബാലചന്ദ്രൻ (സംവാദം) 04:45, 19 ജൂലൈ 2013 (UTC)Reply

"ഇ.എം.എസ്. നമ്പൂതിരിപ്പാട്" താളിലേക്ക് മടങ്ങുക.