സംവാദം:ഇസ്ലാമും വിമർശനങ്ങളും
പലവാചകങ്ങളും അവ്യക്ത നിറഞ്ഞതും വാലും തുമ്പും ഇല്ലാത്തതുമായി അനുഭവപ്പെടുന്നു. ഉദാഹരണമായി ലേഖനത്തിലെ ഈ വാചകം കാണൂ: ഇത് മുഹമ്മദിൽ നിവ്ര്യത്തിയായതായി ബിഹി പറയുന്നു, കാരണം അഫ്രിക്കയിലും എശിയയിലും യൂറോപ്പിലും ഇസ്ലാമികർ വൻ സ്വാധിനം ചെലുത്തുകയും സകലരെയും എതിർക്കുകയും വെറുക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു --വിചാരം 19:22, 8 ഡിസംബർ 2010 (UTC)
- ശരിയാക്കാൻ സമയം കിട്ടിയില്ല. ഇനി എഴുതുമ്പോൾ കുറച്ചുകൂടെ ശ്രദ്ധിക്കാം.--Critic007 20:38, 8 ഡിസംബർ 2010 (UTC)
വികി പീഡിയ സ്വതത്രമാണെന്നു കരുതി ഇസ്ലാം മതവിശ്വാസികളുടെ വികാരങ്ലൾക്ക് മുറിവേൽപ്പിക്കാതിരിക്കുന്നദ് നന്നായിരിക്കും.— ഈ തിരുത്തൽ നടത്തിയത് Thufailmuhammed (സംവാദം • സംഭാവനകൾ)
നവോത്ഥാനയൂറോപ്പിൽ എന്ന തലക്കെട്ടിനു താഴെ കൊടുത്തിരിക്കുന്നത് പതിനെട്ടാം നൂറ്റാണ്ടിൽ ഡേവിഡ് ഹ്യൂം നടത്തിയ വിമർശനമാണ്. പതിനെട്ടാം നൂറ്റാണ്ട് എങ്ങനെ നവോത്ഥാനകാലമാകും? Enlightenment എന്നാണ് ഉദ്ദേശിച്ചതെങ്കിൽ ജ്ഞാനോദയകാലം എന്നാകണം.ജോർജുകുട്ടി (സംവാദം) 13:10, 18 ഓഗസ്റ്റ് 2012 (UTC)
ഭാഗങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ
തിരുത്തുകഈ ലേഖനത്തിലെ ഭാഗങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമം ആവർത്തിച്ചുണ്ടാകുന്നുണ്ട്. ലേഖനം സംരക്ഷിക്കപ്പെടേണ്ടിയും വന്നു. ലേഖനത്തിലെ ഏതെങ്കിലും ഭാഗം സംബന്ധിച്ച് എതിർപ്പുണ്ടെങ്കിൽ ഇവിടെ ചർച്ച ചെയ്യുക. --അജയ് (സംവാദം) 05:42, 26 സെപ്റ്റംബർ 2014 (UTC)
പേര്
തിരുത്തുകപേരിൽ നിന്ന് വിമർശനം എന്തിനെ സംബന്ധിച്ചാണെന്ന് വ്യക്തമല്ല. ഇസ്ലാം മതത്തെ സംബന്ധിച്ച വിമർശനങ്ങൾ എന്നോ മറ്റോ പേരുമാറ്റുന്നതുസംബന്ധിച്ച അഭിപ്രായമെന്താണ്? --അജയ് (സംവാദം) 05:37, 26 സെപ്റ്റംബർ 2014 (UTC)
- പേര് മാറ്റത്തെ ഞാനും പിൻതാങ്ങുന്നു. ഇസ്ലാം മതത്തിന്റെ വിമർശനങ്ങൾ എന്നുമാവാം--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 06:18, 26 സെപ്റ്റംബർ 2014 (UTC)
പരീക്ഷണങ്ങൾ നീക്കുന്നു
തിരുത്തുകഈ മാറ്റങ്ങൾ നീക്കുന്നു. വരികൾക്കിടയിൽ അവലംബങ്ങളില്ലാതെ തിരുകിച്ചേർത്തവയായിരുന്നു.--ഇർഷാദ്|irshad (സംവാദം) 04:48, 24 സെപ്റ്റംബർ 2019 (UTC)