സംവാദം:ഇംഗ്ലീഷ് ഭാഷ
ആംഗളേയം/ആംഗളേയ ഭാഷ എന്ന് വേണ്ടേ തലക്കെട്ട്?--അഭി 18:43, 26 ഏപ്രിൽ 2008 (UTC)
പേരിലെന്തിരിക്കുന്നു
തിരുത്തുക'ഇംഗ്ലീഷ്' എന്ന പേരിന് കുഴപ്പമൊന്നുമില്ല. നിത്യോപയോഗം കൊണ്ട്, 'ഇംഗ്ലീഷ്; ഇപ്പോൾ മലയാള ഭാഷയിലെ ഒരു വാക്കായി മാറിയെന്ന് പറഞ്ഞുകൂടേ? പോട്ടെ, മാറ്റുന്നത് എന്തിലേക്കാണ്: ആംഗലം? ആംഗലേയം? ആംഗളേയം? ആംഗ്ലേയം? ആംഗ്‌ലേയം? ദൈവമേ, തലകറങ്ങുന്നു!
പക്ഷേ, ഇത്ര scope ഉള്ള ലേഖനം, ഒരു വർഷമായിട്ടും, ഇങ്ങനെ മുരടിച്ചു നിൽക്കുന്നതെന്താണ്. ഒരുപാട് editing ഇതിൻ നടന്നതായി നാൾവഴിയിൽ കാണുന്നുമുണ്ട്.Georgekutty 10:34, 30 ഏപ്രിൽ 2008 (UTC)
English ഭാഷ - എന്ന താളിന്റെ സംവാദത്തിൽ നിന്നും
തിരുത്തുകമലയാളവും ഇംഗ്ലീഷും കൂടിച്ചേർന്ന ഇത്തരം തിരിച്ചു വിടലുകൾ അനിവാര്യമാണോ?--Anoopan| അനൂപൻ 07:24, 2 ഏപ്രിൽ 2009 (UTC)
- ഇതിന്റെ ഒരാവശ്യവുമില്ല. ഒറ്റൊറ്റാളും ഇങ്ങനെ സേർച്ചാൻ സാദ്ധ്യതയില്ല.--അഭി 07:26, 2 ഏപ്രിൽ 2009 (UTC)
അതെ--പ്രവീൺ:സംവാദം 07:27, 2 ഏപ്രിൽ 2009 (UTC)
ഫലകം:Lang-en കാണുക -- ലീ 2©©8 →/††← 07:46, 2 ഏപ്രിൽ 2009 (UTC)
- അതിനിങ്ങനെ ചെയ്താൽ പോരെ? കട്ടിലിനൊത്ത് കാലു മുറിക്കണോ? --Anoopan| അനൂപൻ 07:55, 2 ഏപ്രിൽ 2009 (UTC)
റീഡയറക്റ്റ് താൾ നീക്കം ചെയ്തിട്ടുണ്ട് --സാദിക്ക് ഖാലിദ് 08:46, 2 ഏപ്രിൽ 2009 (UTC)
ഇതെന്തിനാണു് ഇംഗ്ലീഷ് എന്നുള്ളിടത്തൊക്കെ ഇംഗ്ലിഷ് എന്നാക്കിയിരിക്കുന്നതു്? !!! വിശ്വപ്രഭ ViswaPrabha Talk 20:59, 4 ഓഗസ്റ്റ് 2012 (UTC)
- 'ഇംഗ്ലിഷ്' എന്നതല്ലേ ശരിയായ ഉച്ചാരണം? നത (സംവാദം) 04:02, 5 ഓഗസ്റ്റ് 2012 (UTC)
മലയാളത്തിലെഴുതുമ്പോൾ പൊതുവേ ഇംഗ്ലീഷ് എന്നല്ലേ എഴുതാറുള്ളത്. അങ്ങനെ തന്നെ മതിയെന്നാണ് എന്റെ അഭിപ്രായം. ഇംഗ്ലീഷിലെ എല്ലാ ഉച്ചാരണങ്ങളും ശരിയായി മലയാളത്തിലെഴുതാൻ സാധിക്കില്ല. ഉദാഹരണത്തിന് æ എന്ന ശബ്ദം. ആ സ്ഥിതിക്ക് ഇത്രയ്ക്ക് കടുംപിടിത്തത്തിന്റെ ആവശ്യമില്ല എന്ന് കരുതുന്നു. ഇൻഡ്യ എന്നത് ഇന്ത്യ എന്നെഴുതുന്നത് പോലെ പൊതുവായ രീതിയായ ഇംഗ്ലീഷ് എന്നുള്ളത് നിലനിർത്തണമെന്ന് അഭിപ്രായപ്പെടുന്നു. --Jairodz (സംവാദം) 05:59, 5 ഓഗസ്റ്റ് 2012 (UTC)
മലയാളത്തിൽ ഇംഗ്ലിഷിലെ പല sound ുകളും എഴുതാൻ പറ്റില്ലെന്നത് ശരിയാണ്. പറ്റുന്നവയിലൊക്കെ അങ്ങനെ എഴുതാമല്ലോ. മലയാളത്തിൽ ഒരുപോലെയും ഇംഗ്ലിഷിൽ വേറെപോലെയുമാകുമ്പൊ പലപ്പഴും ഇംഗ്ലിഷിലും ഉച്ചാരണം തെറ്റാറുണ്ട്. അത് പലർടെ കേസിലും അറിയാതെ സംഭവിക്കണതാണ്. അതുകൊണ്ട് മലയാളത്തിൽ ശരിയാ ഉച്ചാരണം എഴുതാൻ കഴിയുമെങ്കിൽ അങ്ങനെ എഴുതുകയാണ് വേണ്ടത് എന്നാണെന്റെ അഭിപ്രായം. Kunjila mascillamani (സംവാദം) 17:18, 6 ഓഗസ്റ്റ് 2012 (UTC)
- ജയ്‌ദീപിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. കൂടുതൽ പ്രചാരത്തിലിരിക്കുന്നത് ഉപയോഗിക്കുന്നതാണ് ഉചിതം. --അഖിലൻ 12:37, 8 ഓഗസ്റ്റ് 2012 (UTC)
- ഇംഗ്ലീഷ് എന്നു മാറ്റി. --Vssun (സംവാദം) 07:54, 15 ഓഗസ്റ്റ് 2012 (UTC)
കഴിഞ്ഞദിവസം മനോരമ ഇംഗ്ലിഷ് എന്നുപയോഗിച്ചു കണ്ടു. പുതിയ മാറ്റത്തിനാണോ ആവോ?--റോജി പാലാ (സംവാദം) 08:06, 15 ഓഗസ്റ്റ് 2012 (UTC)
മലയാളം
തിരുത്തുകൻസർട് മലയാളം ക്ലാസ്സ് 7 മാറ്റങ്ങൾ മാറ്റങ്ങൾ ചാപ്റ്റർ 4 117.216.64.50 15:40, 10 ഒക്ടോബർ 2022 (UTC)