സംവാദം:ആപേക്ഷികതാസിദ്ധാന്തം

Latest comment: 5 വർഷം മുമ്പ് by Ukri82

തലക്കെട്ട് ആപേക്ഷികതാസിദ്ധാന്തം എന്നു മാറ്റണം. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 05:16, 23 ഏപ്രിൽ 2013 (UTC)Reply

checkY ചെയ്തു --സിദ്ധാർത്ഥൻ (സംവാദം) 05:48, 23 ഏപ്രിൽ 2013 (UTC)Reply

ദയവായി ശാസ്ത്രലേഖനങ്ങളിൽ തത്വശാസ്ത്രവും സിദ്ധാന്തത്തിന്റെ മഹത്വവൽക്കരണവും കുത്തിക്കയറ്റുന്നത് നിറുത്തണം. ഈ ലേഖനത്തിൽ "ഭൗതികവും ദർശനവും" എന്ന ഭാഗം തികച്ചും അനാവശ്യമാണ്. ഇതൊക്കെ വേറെ ഒരു ലേഖനമായി എഴുതിയിട്ട് ഇതിലേയ്ക്ക് ലിങ്ക് കൊടുത്താൽപോരെ? അതുമല്ല, ഇതൊക്കെ എഴുതാൻ ഉപയോഗിയ്ക്കുന്ന ഊർജം ആപേക്ഷികതാസിദ്ധാന്തത്തിന്റെ അടിസ്ഥാനം വ്യക്തമാക്കാൻ ഉപയോഗിച്ചുകൂടെ? Ukri82 (സംവാദം) 05:07, 6 മേയ് 2018 (UTC)Reply

"ഒരു സുന്ദരിയുമായി സംസാരിച്ചിരിക്കുമ്പോൾ കടന്നു പോയ ഒരു മണിക്കൂർ ഒരു സെക്കന്റായേ തോന്നൂ".. ഐൻസ്റ്റീൻ ഇങ്ങനെ പറഞ്ഞിട്ടുണ്ടോ ഇല്ലയോ എന്നത് ഒരു പ്രശ്നം. എന്തൂട്ടായാലും ഈ പറയുന്ന സാധനമല്ല ഈ ലേഖനത്തിൽ പറയാൻ ശ്രമിയ്ക്കുന്ന 'വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം'. എപ്പോഴും ഒരേ വേഗതയിൽ ചലിച്ചു കൊണ്ടിരിയ്ക്കുന്നു രണ്ടു ഫ്രെയിം ഓഫ് റഫറൻസുകൾ (പരസ്പരം ഒരു ആപേക്ഷിക വേഗതയുള്ള എന്നത് ഔപചാരിക വേർഷൻ. ഫ്രെയിം എന്ന് പറയുന്നത് എന്തുമാകാം, രണ്ടു ബസുകൾ ആകാം, നിലത്തു നിൽക്കുന്ന ഒരാളും സൈക്കിളിൽ പോകുന്ന ഒരാളും ആകാം, ഭൂമിയും ചന്ദ്രനും ആകാം, രണ്ടു നക്ഷത്രങ്ങൾ ആകാം, രണ്ടു താരാപഥങ്ങൾ ആകാം ) എടുക്കുക. ഒരു ഫ്രയിമിൽ ഇരിയ്ക്കുന്ന ആൾക്ക് മറ്റേ ഫ്രയിമിൽ നടക്കുന്ന സംഭവങ്ങളുടെ അടിസ്ഥാന അളവുകൾ (നീളം, സമയം തുടങ്ങിയവ) എങ്ങനെ അളക്കാം എന്നുള്ള ചോദ്യത്തിനുള്ള ഉത്തരമാണ് വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം. ചുരുക്കത്തിൽ പറഞ്ഞാൽ ചലിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു ബസിനകത്ത് ഇരിയ്ക്കുന്ന ഒരാളുടെ കൈയിൽ കെട്ടിയിരിയ്ക്കുന്ന വാച്ചിലെ സമയം പുറത്തു നിൽക്കുന്ന ഞാൻ എങ്ങനെ നോക്കും എന്ന ചോദ്യം.ചുമ്മാ നോക്കിയാൽ പോരെ എന്ന് ഉത്തരം പറഞ്ഞു നോക്കാം. പക്ഷെ നോക്കണമെങ്കിൽ പ്രകാശം വേണം. അതായത് സൂചിയിൽ നിന്നും പ്രതിഫലിയ്ക്കുന്ന പ്രകാശരശ്മികൾ നമ്മുടെ കണ്ണിൽ എത്തണം. ചുമ്മാ എത്തിയാൽ പോരെ? എന്നാൽ ബസ് അര പ്രകാശ വേഗത്തിലാണ് പോകുന്നതെങ്കിലോ? 12:00:00 നു അവിടുന്ന് പുറപ്പെട്ട പ്രകാശരശ്മി ഇവിടെ എത്തി. 12:00:01 നു അവിടുന്നു പുറപ്പെട്ട പ്രകാശരശ്മിയും ഇവിടെ എത്തുമ്പോഴേയ്ക്കും ബസ് 150000 km സഞ്ചരിച്ചു കാണും. അതുകൊണ്ടു എന്താ കുഴപ്പം? നമ്മൾ കാണുമ്പോൾ ഇത്തിരി നേരം കഴിഞ്ഞിട്ടാണ് കാണുക എന്നല്ലേ ഉളളൂ, എന്നാലും നമ്മൾ കാണുമ്പോഴും അവ തമ്മിലുള്ള വ്യത്യാസം ഒരു സെക്കന്റ് തന്നെ ആയിരിയ്ക്കയില്ലേ? ഇല്ല, ഇവിടെയാണ് അപേക്ഷികതയുടെ ഒരു പോസ്റ്റുലേറ്റ് കയറി വരുന്നത്. പ്രകാശം എപ്പോഴും ഒരേ സ്പീഡിൽ ആണ് സഞ്ചരിയ്ക്കുക. അതായത് നമ്മളും പ്രകാശവും തമ്മിലുള്ള ആപേക്ഷിക വേഗത ഒരിയ്ക്കലും മാറില്ല, അതിപ്പോ ബസ് അര പ്രകാശ വേഗതയിൽ നമ്മിൽ നിന്നും അകന്നു പോയാലും! വേഗത എന്നത് ദൂരത്തിന്റെയും സമയത്തിന്റെയും അനുപാതം ആണ്. ഇവിടെ വേഗത സ്ഥിരമായി നിൽക്കുന്നു. എന്നാൽ ദൂരം മാറുന്നുണ്ട്. അപ്പൊ പിന്നെ സ്ഥിര അനുപാതം കിട്ടാൻ എന്തുചെയ്യണം? സമയം സ്ഥിരമായിട്ടല്ല എന്ന് എടുക്കണം. അതായത് ബസിന്റെ വേഗതയ്ക്കനുസരിച്ചു ബസിലെ രണ്ടു സെക്കൻഡുകൾ തമ്മിലുള്ള വ്യത്യാസം നമുക്ക് കൂടുതൽ ആയിട്ടാണ് കാണുക. ഇങ്ങനെ ബസിന്റെ വേഗതയെ ആപേക്ഷികമായി ബസിലെ രണ്ടു സംഭവങ്ങൾ തമ്മിലുള്ള സമയവ്യത്യാസം മാറുന്ന കണക്കാണ് വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ഒന്നിനോടൊന്ന് നോക്കുമ്പോൾ ചലിച്ചുകൊണ്ടിരിയ്ക്കുന്നതുകൊണ്ട് പരസ്പരം അളവുകൾ രേഖപ്പെടുത്തണമെങ്കിൽ ഇങ്ങനെ ആപേക്ഷികതാ സിദ്ധാന്തം വെച്ച് ശരിയാക്കി എടുക്കേണ്ടി വരും.

ഈ സാധനമാണ് ആപേക്ഷികത.

ഒരു പെണ്ണിന്റ അടുത്ത് ഇരുന്നു വർത്തമാനം പറയുമ്പോൾ അതിൽ പെണ്ണിന്റെ ഫ്രയിമും നമ്മുടെ ഫ്രയിമും തമ്മിൽ വേഗതാവ്യത്യാസം ഒന്നും ഇല്ല. (അവളുടെ ആങ്ങള അവിടെ പ്രത്യക്ഷപ്പെട്ടാലുള്ള സ്ഥിതി അറിയില്ല) അവിടെ ആപേക്ഷികതാ കണക്കു ഉപയോഗിച്ചാലും ന്യൂട്ടോനിയൻ കണക്കു ഉപയോഗിച്ചാലും ഒക്കെ ഒരേ ഉത്തരമാണ് കിട്ടുക. എല്ലാം കണക്കാണെന്നർത്ഥം ;)


"നിങ്ങൾതാൻ ഭരിക്കുന്നു സൂക്ഷ്മാണുവിന്റെ- യുള്ളിലെയനസ്യൂത ചലനഭ്രമണങ്ങൾ!!"

ഈ പറഞ്ഞ സാധനം ശരിയായിരുന്നെങ്കിൽ ആധുനിക ഭൗതികത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം പരിഹരിച്ചു കിട്ടിയേനെ! "സൂക്ഷ്മാണുവിന്റെ ഉള്ളിലെ അനസ്യൂത ചലനഭ്രമണങ്ങൾ" ഭരിയ്ക്കാൻ ക്വാണ്ടം ബലതന്ത്രം വേണം. ആപേക്ഷികതാസിദ്ധാന്തം വെച്ച് ഇതൊക്കെ ചെയ്യാൻ പറ്റിയെങ്കിൽ എന്ന് ഐൻസ്റ്റീൻ കുറെ ആഗ്രഹിച്ചിട്ടുണ്ടാവാം. പക്ഷെ തല്ക്കാലം 'അർക്കചന്ദ്രന്മാരുടെ' ഭ്രമണം ഒക്കെ അളക്കാൻ മാത്രമേ ആപേക്ഷികതാ സിദ്ധാന്തത്തിനു സാധിയ്ക്കൂ. പക്ഷെ അതിന് ഈ ലേഖനത്തിന്റെ വിഷയമായ വിശിഷ്ട ആപേക്ഷികത പോരാ, ത്വരണം ഉള്ള ഫ്രയിമുകൾ (ചലനദിശ മാറുന്നു => ത്വരണം ഉണ്ട്) തമ്മിലുള്ള ബന്ധങ്ങൾ വിശദീകരിയ്ക്കുന്ന സാമാന്യ സിദ്ധാന്തം വേണം. അതുകൊണ്ട് ഈ കവിത ഒരു തരത്തിലും ഇവിടെ യോജിക്കില്ല :(

ഇതൊക്കെ പറഞ്ഞാലും കവിത കൊള്ളാം :). ശാസ്ത്രം ശാസ്ത്രവും ഭാഷ ഭാഷയുമാണ്. Ukri82 (സംവാദം) 09:15, 6 മേയ് 2018 (UTC)Reply


ആധികാരിതയുടെ പരിശോധനബോക്സ് കൂടി മാറ്റിക്കൂടെ.--Meenakshi nandhini (സംവാദം) 14:21, 6 മേയ് 2018 (UTC)Reply

എടുത്തു കളഞ്ഞു... എന്നാലും ഇത് അപൂർണമാണ്. ജനറൽ റിലേറ്റിവിറ്റിയെപ്പറ്റി ഒരു സെക്ഷൻ കൂടി ഇടണം...അത് ഞാൻ ഇടാം. Ukri82 (സംവാദം) 14:48, 6 മേയ് 2018 (UTC)Reply

"ആപേക്ഷികതാസിദ്ധാന്തം" താളിലേക്ക് മടങ്ങുക.