ഈ ലേഖനം വിക്കിപീഡിയയിൽ തിരഞ്ഞെടുത്ത ലേഖനമാകാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. മികച്ച ലേഖനങ്ങൾക്കുള്ള നിബന്ധനകൾ പാലിക്കുന്നവയാകണം തിരഞ്ഞെടുത്ത ലേഖനങ്ങൾ. ഈ ലേഖനം പ്രസ്തുത ഗണത്തിൽ ഉൾക്കൊള്ളിക്കുവാൻ യോഗ്യമാണോ? നിങ്ങളുടെ അഭിപ്രായമറിയിക്കുക..

രാജീവ് ഗാന്ധി,പ്രേമദാസ എന്നിവർ ആത്മഹത്യാ ബോംബറുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആത്മഹത്യാബോംബര് എന്നു മലയാളത്തില് ഉപയോഗിക്കാറുണ്ടോ?? നാം സാധാരണ ചാവേര് എന്നല്ലേ ഉപയോഗിക്കുന്നത്, ആത്മഹത്യ ഒരു ക്രിയയല്ലേ--പ്രവീൺ:സംവാദം‍ 03:58, 28 മാർച്ച് 2008 (UTC)Reply

ചാവേർ എന്ന വാക്ക് പെട്ടെന്ന് ഓർമ്മയിൽ വന്നില്ല.--Sahridayan 06:34, 28 മാർച്ച് 2008 (UTC)Reply

രീതികള് തിരുത്തുക

ഏതെല്ലാം രീതികളില് ആത്മഹത്യ ചെയ്യാം എന്നതും ചേര്ക്കേണ്ടതല്ലേ ;) കൂടാതെ അതിന്റെ മനഃശാസ്ത്രപരമഅയ സമീപനവും ചേര്ക്കേണ്ടതുമല്ലേ  ? --സുഗീഷ് 14:14, 8 മേയ് 2008 (UTC)Reply

സാമൂതിരി തിരുത്തുക

പന്ത്രണ്ട് വർഷം കൂടുമ്പോൾ സാമൂതിരി ആത്മഹത്യ ചെയ്യണമെന്നാണ് ഹാമിൽട്ട്ടൺ പറയുന്നത്. --117.196.138.30 15:20, 8 മേയ് 2008 (UTC)Reply

സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്യുന്നതും ഒരു രീതി തന്നെ (തമിഴ്പുലികൾ പോലുള്ള സംഘടനകൾ സ്വീകരിക്കുന്ന മാർഗ്ഗം)--വിചാരം 19:17, 5 ഓഗസ്റ്റ് 2009 (UTC)Reply

സ്വാതി തിരുന്നാൾ തിരുത്തുക

സ്വാതി തിരുന്നാൾ ആത്മഹത്യ ചെയ്തതാണെന്നുള്ളതിനു് തെളിവൊന്നും ഇല്ലാത്തതിനാൽ അതു് നീക്കം ചെയ്യണം എന്ന് അഭിപ്രായപ്പെടുന്നു. ആധികാരികമായ ഒരു റെഫ‌റൻസിലും അങ്ങനെ കണ്ടില്ല. --ഷിജു അലക്സ് 11:00, 17 മേയ് 2010 (UTC)Reply

 Y ചെയ്തു --Vssun 11:19, 17 മേയ് 2010 (UTC)Reply

വൃത്തിയാക്കൽ തിരുത്തുക

വൃത്തിയാക്കൽ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തുക. --Vssun (സംവാദം) 02:50, 28 നവംബർ 2011 (UTC)Reply

അധികവിവരങ്ങൾ എന്ന ഭാഗത്ത് നൽകിയിരിക്കുന്ന പോയന്റുകൾ മുഖ്യടെക്സ്റ്റിലേക്ക് നീക്കണം. അതുപോലെ ആത്മഹത്യ ചെയ്ത പ്രമുഖരുടെ (തികച്ചും അപൂർണ്ണമായ) പട്ടിക ഈ താളിൽ നിന്ന് മാറ്റി ഇതുപോലെ പ്രത്യേകം ലിസ്റ്റാക്കുകയോ ഒരു വർഗ്ഗമാക്കുകയോ ചെയ്യുന്നതാവും നല്ലത് -- റസിമാൻ ടി വി 03:17, 28 നവംബർ 2011 (UTC)Reply
നന്ദി!. രണ്ടു നിർദ്ദേശങ്ങളും പ്രാവർത്തികമാക്കിയിട്ടുണ്ട്. വൃത്തിയാക്കൽ ഫലകം ഒഴിവാക്കാമെന്ന് കരുതുന്നു. --Vssun (സംവാദം) 04:30, 1 ഡിസംബർ 2011 (UTC)Reply
  ഇവിടെനിന്ന് ഫലകം പട്ടിക താളിലേക്കിടണം :) -- റസിമാൻ ടി വി 04:43, 1 ഡിസംബർ 2011 (UTC)Reply
  ഇവിടെ നിന്നും ഫലകം ഒഴിവാക്കി. --Vssun (സംവാദം) 07:46, 1 ഡിസംബർ 2011 (UTC)Reply

ഇന്ത്യയും കേരളവും സംബന്ധിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ഇംഗ്ലീഷ് താൾ ഏതാണ്ട് പൂർണ്ണമായി തർജ്ജമചെയ്ത് കൂട്ടിച്ചേർത്തിട്ടുണ്ട്. നിലവിലുള്ള സ്ഥിതിവിവരക്കണക്കുകളും ബാർ ഡയഗ്രങ്ങളും അമേരിക്കയുടേതാണ് എന്നൊരു പ്രശ്നമുണ്ട്. ഇന്ത്യയിലെയും കേരളത്തിലെയും സ്ഥിതിവിവരക്കണക്കുകൾ കൂട്ടിച്ചേർക്കുകയും അമേരിക്കയിലേതിനു പകരം ഇന്ത്യൻ വിവരങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 07:19, 6 ജൂലൈ 2013 (UTC)Reply

വിക്കിലിങ്കുകൾ തിരുത്തുക

വിക്കി ലിങ്കുകൾ സിംഹഭാഗവും, ഇംഗ്ലീഷി വിക്കിയിലേതാണ്. ബിപിൻ (സംവാദം) 15:17, 13 ജൂലൈ 2014 (UTC)Reply

  ഏതാണ്ടു മുഴുവനായും ലഭ്യമായ വിക്കി കണ്ണികളിലേക്കു മാറ്റിയിട്ടുണ്ട് ബിപിൻ (സംവാദം) 07:59, 15 ജൂലൈ 2014 (UTC)Reply

പ്രായം തിരുത്തുക

ഈ വാചകം ആശയക്കുഴപ്പമുണ്ടാക്കുന്നില്ലേ ? പല രാജ്യങ്ങളിലും മദ്ധ്യവയസ്കരിലോ വൃദ്ധരിലോ ആണ് കൂടുതൽ ആത്മഹത്യകൾ കണ്ടുവരുന്നത്. ആത്മഹത്യകളുടെ എണ്ണം 15 മുതൽ 29 വരെ പ്രായമുള്ളവരിലാണ് കൂടുതൽ. ഈ പ്രായത്തിലുള്ളവർ എണ്ണത്തിൽ മദ്ധ്യവയസ്കരേക്കാൾ കൂടുതലായതാണ് ഇതിനു കാരണം ബിപിൻ (സംവാദം) 15:26, 14 ജൂലൈ 2014 (UTC)Reply

In many countries the rate of suicide is highest in the middle-aged[114] or elderly.[62] The absolute number of suicides however is greatest in those between 15 and 29 years old due to the number of people in this age group.[4] എന്ന ഭാഗം തർജ്ജമ ചെയ്തതാണ്. കൂടുതൽ വ്യക്തമായി എങ്ങനെ മൊഴിമാറ്റാം?

പല രാജ്യങ്ങളിലും മദ്ധ്യവയസ്കരിലും വൃദ്ധരിലും ആണ് ആത്മഹത്യാ നിരക്ക് കൂടുതൽ. എന്നിരുന്നാലും 15 മുതൽ 29 വരെ പ്രായമുള്ളവർ മദ്ധ്യവയസ്കരേക്കാൾ കൂടുതലായതിനാൽ ഈ പ്രായത്തിലുള്ളവരിലാണ് ആത്മഹത്യകളുടെ ആകെ എണ്ണം കൂടുതലായി കാണുന്നത്. എന്നാക്കിയാലോ? --അജയ് (സംവാദം) 08:18, 15 ജൂലൈ 2014 (UTC)Reply

പല രാജ്യങ്ങളിലും മദ്ധ്യവയസ്കരിലും വൃദ്ധരിലും ആണ് ആത്മഹത്യാ നിരക്ക് കൂടുതൽ. എന്നാൽ ആത്മഹത്യ ചെയ്യുന്നവരുടെ ആകെ കണക്കെടുത്താൽ അത് 15 മുതൽ 29 വയസ്സിനുള്ളിലുള്ളവരാണ്. 15 മുതൽ 29 വരെ പ്രായമുള്ളവർ മദ്ധ്യവയസ്കരേക്കാൾ കൂടുതലായതിനാൽ ആണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ബിപിൻ (സംവാദം) 09:32, 15 ജൂലൈ 2014 (UTC)Reply

  മാറ്റിയിട്ടുണ്ട്. --അജയ് (സംവാദം) 14:03, 15 ജൂലൈ 2014 (UTC)Reply

കൂടുതൽ തിരുത്തലുകൾ? തിരുത്തുക

ഒന്ന് തിരുത്തുക

……..ആത്മഹത്യ ചെയ്യാനുള്ള ഉപാധികളെന്തെങ്കിലും പെട്ടെന്നുതന്നെ ലഭ്യമാവുക, കുടുംബത്തിൽ ഇതിനുമുൻപ് ആരെങ്കിലും ആത്മഹത്യ ചെയ്യുക, മസ്തിഷ്കത്തിന്റെഎന്നിവ ആത്മഹത്യ ചെയ്യാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.[16] ………

Other risk factors include having previously attempted suicide,[20] the ready availability of a means to commit the act, a family history of suicide, or the presence of traumatic brain injury എന്ന വാക്യത്തിന്റെ തർജ്ജമയാണിത്. തർജ്ജമ ചെയ്തപ്പോൾ ഒരു ഭാഗം പൂർണ്ണമായി വിട്ടുപോയി.

ആത്മഹത്യ ചെയ്യാനുള്ള മാർഗ്ഗങ്ങളെന്തെങ്കിലും കൈയ്യെത്തും ദൂരത്തുണ്ടാകുന്നത് ആത്മഹത്യയ്ക്കുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. കുടുംബത്തിൽ ആരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ടെങ്കിലോ, മുൻപ് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെങ്കിലോ മസ്തിഷ്കത്തിന് പരിക്കുപറ്റിയിട്ടുണ്ടെങ്കിലോ ഒരാൾ ആത്മഹത്യ ചെയ്യാനുള്ള സാദ്ധ്യത കൂടുതലാണ്. എന്ന് മാറ്റിയിട്ടുണ്ട്. കൂടുതൽ തിരുത്തൽ ആവശ്യമുണ്ടെങ്കിൽ വരുത്തുക. --അജയ് (സംവാദം) 04:02, 25 ഓഗസ്റ്റ് 2014 (UTC)Reply

‌രണ്ട് തിരുത്തുക

…..വിഷാദരോഗം കഴിഞ്ഞാൽ ആത്മഹത്യയ്ക്ക് വഴിവയ്ക്കുന്ന പ്രധാന ഘടകം ലഹരിവസ്തുക്കളുടെ ദുരുപയോഗമാണ്.[30]ദീർഘകാലം ലഹരിവസ്തുക്കളുപയോഗിക്കുന്നതു മാത്രമല്ല, മറിച്ചുള്ള ഉപയോഗവും ആത്മഹത്യാസാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്.[14][31] വേർപാടുകൾ പോലെയുള്ള സ്വകാര്യ ദുഃഖം ആത്മഹത്യ ചെയ്യാനുള്ള സാദ്ധ്യത കൂടുതൽ വർദ്ധിപ്പിക്കുന്നു.[31] ലഹരിമരുന്നുകളുടെ ദുരുപയോഗത്തിന് മാനസികരോഗവുമായും ബന്ധമുണ്ട്.[14]……

Substance abuse is the second most common risk factor for suicide after major depression and bipolar disorder.[36] Both chronic substance misuse as well as acute intoxication are associated.[19][37] When combined with personal grief, such as bereavement, the risk is further increased.[37] Additionally substance misuse is associated with mental health disorders.[19] എന്ന ഭാഗത്തിന്റെ തർജ്ജമയാണിത്.

ദീർഘകാലം ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് മാത്രമല്ല, ഒറ്റത്തവണത്തെ ഉപയോഗവും (അക്യൂട്ട്) ഇതിന്റെ സാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട് എന്നാക്കിയിട്ടുണ്ട്. അക്യൂട്ട് ഉപയോഗത്തിന് തക്ക തർജ്ജമ ചെയ്യാവുന്നതാണ്. ഒറ്റത്തവണത്തെ എന്നത് പൂർണ്ണമായ ആശയം വെളിവാക്കുന്ന തർജ്ജമയല്ല. --അജയ് (സംവാദം) 04:02, 25 ഓഗസ്റ്റ് 2014 (UTC)Reply

മൂന്ന് തിരുത്തുക

……മൊത്തത്തിലുള്ള മദ്യത്തിന്റെ ഉപഭോഗത്തേക്കാൾ വാറ്റിയെടുത്ത മദ്യത്തിന്റെ ഉപഭോഗവുമായാണ് ഇതിന് നേരിട്ടുള്ള ബന്ധമുള്ളത്.[14]……

with this link being primarily related to distilled spirit use rather than total alcohol use. എന്നതിന്റെ തർജ്ജമയാണിത്. എങ്ങനെ ശരിയാക്കാം? --അജയ് (സംവാദം) 04:02, 25 ഓഗസ്റ്റ് 2014 (UTC)Reply

നാല് തിരുത്തുക

……..ആത്മഹത്യയുടെ പരിണാമസംബന്ധിയായ ഒരു വിശദീകരണം ഇത് സമൂഹത്തിന്റെ ഇൻക്ലൂസീവ് ഫിറ്റ്നസ്(കുട്ടികളുണ്ടാകാനും അവരെ വളർത്താനും സമൂഹത്തിലെ മറ്റുള്ളവരുമായി സഹവർത്തിത്ത്വത്തോടെ കഴിയാനുമുള്ള ശേഷി) വർദ്ധിപ്പിക്കുമെന്നതാണ്. ആത്മഹത്യ ചെയ്യുന്ന വ്യക്തിക്ക് കൂടുതൽ കുട്ടികൾ ഉണ്ടാകാനുള്ളതോ മറ്റുള്ളവരെ സഹായിക്കാനോ ഉള്ള സാദ്ധ്യതയില്ലെങ്കിൽ പോലും ജീവിച്ചിരിക്കുന്നതിലൂടെ തന്റെ ബന്ധുക്കളുടെ വിഭവങ്ങൾ നഷ്ടപ്പെടുത്തുമെന്നതാണ് ഇതിന് കാരണം. ആരോഗ്യമുള്ള …….

ഈ ലേഖനത്തിലെ മുകളിൽ കാണിച്ച ഭാഗങ്ങളിൽ കൂടുതൽ വ്യക്തമാക്കലോ കൂട്ടിച്ചേർക്കലോ വേണ്ടതില്ലേ?--Chandrapaadam (സംവാദം) 16:09, 23 ഓഗസ്റ്റ് 2014 (UTC)Reply

An evolutionary explanation for suicide is that it may improve inclusive fitness. This may occur if the person committing suicide cannot have more children and takes resources away from relatives by staying alive. An objection is that deaths by healthy adolescents likely does not increase inclusive fitness. Adaptation to a very different ancestral environment may be maladaptive in the current one.[53][61] എന്ന ഭാഗത്തിന്റെ തർജ്ജമയാണിത്. എങ്ങനെ കൂടുതൽ ശരിയാക്കാം? --അജയ് (സംവാദം) 04:02, 25 ഓഗസ്റ്റ് 2014 (UTC)Reply

തിരുത്തൽ നിർദ്ദേശങ്ങൾ തിരുത്തുക

പൊതുവേ തുടർച്ചയായി വായിച്ചുപോകുമ്പോൾ എന്തോ താളപ്പിഴകൾ ഈ ഭാഗങ്ങൾക്കുണ്ടെന്ന് തോന്നിയതുകൊണ്ടാണ് തിരുത്ത്യലുകൾ നിർദ്ദേശിച്ചത്.

നാല് തിരുത്തുക

ഈ ഭാഗം ഇങ്ങിനെ തിരുത്തിക്കൂടേ?


……..ആത്മഹത്യയുടെ പരിണാമസംബന്ധിയായ ഒരു വിശദീകരണം അത് ഒരു ജന്തുവർഗ്ഗ്ത്തിന്റെ ഇൻക്ലൂസീവ് ഫിറ്റ്നസ് ( ധാരാളം സന്തതികളുണ്ടാകാനും, അവർക്ക് താങ്ങയി നിൽക്കാനും, ആ സന്തതികൾക്ക് തിരികെ തങ്ങൾക്ക് ചുറ്റുമുള്ളവർക്കു താങ്ങായിമാറാനും ഉള്ള ശേഷി) വർദ്ധിപ്പിക്കുമെന്നതാണ്. ആത്മഹത്യ ചെയ്യുന്ന വ്യക്തിക്ക് കൂടുതൽ കുട്ടികൾ ഉണ്ടാകാനോ അയാൾ മറ്റുള്ളവരെ സഹായിക്കാനുള്ള സാദ്ധ്യതയോ ഇല്ലെങ്കിൽ പോലും ജീവിച്ചിരിക്കുന്നതിലൂടെ അയാൾ തന്റെ ബന്ധുക്കളുടെ വിഭവങ്ങൾ ഫലത്തിൽ ശോഷിപ്പിക്കുന്നുണ്ട് എന്നതാണ് ഈ വാദത്തിന്നടിസ്ഥാനം.…….--Chandrapaadam (സംവാദം) 18:54, 25 ഓഗസ്റ്റ് 2014 (UTC)Reply

 --അജയ് (സംവാദം) 08:48, 27 ഓഗസ്റ്റ് 2014 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ആത്മഹത്യ&oldid=4025986" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ആത്മഹത്യ" താളിലേക്ക് മടങ്ങുക.