ലേഖനം ലയിപ്പിക്കുന്നതിനോട് ശക്തമായി വിയോജിക്കുന്നു. ഇത് ആത്ത മരത്തെപ്പറ്റി പറയുന്ന ലേഖനമല്ലേ? വികസനസാധ്യതയും ഉണ്ട്. --കിരൺ ഗോപി 17:35, 7 സെപ്റ്റംബർ 2010 (UTC)Reply

ആത്തച്ചക്ക എന്ന ലേഖനവും ആത്തമരത്തെക്കുറിച്ചുള്ളതുതന്നെയാണ്. അതിന്റെ ഇപ്പോഴത്തെ തലക്കെട്ട് ശരിയല്ല. ലയിപ്പിച്ചതിനു ശേഷം ആത്ത എന്ന് തലക്കെട്ട് മാറ്റുകയും വേണം. --Vssun (സുനിൽ) 02:36, 8 സെപ്റ്റംബർ 2010 (UTC)Reply
തലക്കെട്ട് ആത്ത എന്നു വേണം, അതിന്റെ വിക്കി കണ്ണിയും മാറ്റേണ്ടതായുണ്ട്. ലയിപ്പിച്ചിതിനു ശേഷം ആത്തച്ചക്ക് തിരിച്ചു വിടലും വേണമെന്നില്ല.--കിരൺ ഗോപി 04:12, 8 സെപ്റ്റംബർ 2010 (UTC)Reply

ലയിപ്പിച്ചു. --Vssun (സുനിൽ) 09:45, 26 സെപ്റ്റംബർ 2010 (UTC)Reply

ആത്തച്ചക്കയും സീതപ്പഴവും തിരുത്തുക

ആത്തച്ചക്കയും സീതപ്പഴവും രണ്ടും രണ്ടാണ്. സീതപ്പഴം : en:Annona_squamosa--മനോജ്‌ .കെ 14:32, 27 ഏപ്രിൽ 2012 (UTC)Reply

അതെ ആത്തച്ചക്കയും സീതപ്പഴവും രണ്ടാണ്.--സുഗീഷ് (സംവാദം) 11:53, 7 ഒക്ടോബർ 2012 (UTC)Reply

ആത്തയും ആത്തച്ചക്കയും തിരുത്തുക

ആത്ത എന്ന ഈ ലേഖനം ഇംഗ്ലീഷിലെ Annona reticulata എന്ന ലേഖനവുമായാണ് കണ്ണി ചേർത്തിരിക്കുന്നത്. Annona reticulata എന്നാൽ ആത്തച്ചക്ക ആണ്. അതുകൊണ്ട് ആത്ത എന്ന ഈ ലേഖനത്തെ ഇംഗ്ലീഷിലെ Annona എന്ന ലേഖനവുമായി കണ്ണി ചേർക്കുകയും (Annona എന്നത് ജീനസ് നാമമാണ് അതിനനുസരിച്ച് മലയാളലേഖനത്തിന്റെ തലക്കെട്ട് മാറ്റുകയും ചെയ്യാം) പലതരം ആത്തകളെപ്പറ്റി പ്രതിപാദിക്കുന്ന ഒരു ലേഖനമായി മാറ്റുകയും ചെയ്യുന്നതല്ലെ അഭികാമ്യം ? ഇങ്ങനെചെയ്തില്ലെങ്കിൽ ആത്തച്ചക്ക എന്ന ലേഖനം മലയാളത്തിൽ ഉണ്ടായാൽത്തന്നെ ഇംഗ്ലീഷിലെ Annona reticulata എന്ന ലേഖനവുമായി കണ്ണിചേർക്കാൻ പറ്റാതെ വരില്ലെ ? --Adarshjchandran (സംവാദം) 07:24, 24 ഓഗസ്റ്റ് 2021 (UTC)Reply

ലേഖനത്തിന്റെ ആരംഭത്തിൽ പറയുന്നത് ആത്തച്ചക്ക, ആനമുന്തിരി, സൈനാമ്പഴം എന്നീ പേരുകളിൽ അറിയപ്പെടുന്ന Annona reticulataയെക്കുറിച്ചാണ്. അതിനു പകരം പൊതുവായ ഒരു വിവരണമല്ലെ അഭികാമ്യം ? രൂപവിവരണം മുതൽ താഴേക്ക് Annona reticulataയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നതെന്നാണ് തോന്നുന്നത്. ഈ ഭാഗങ്ങളെ Annona reticulataയെക്കുറിച്ചുള്ള മലയാളലേഖനത്തിൽ ഉൾപ്പെടുത്തുന്നതല്ലെ നല്ലത് (Inboxകളൂം ചിത്രങ്ങളും ചിത്രശാലകളും ഉൾപ്പെടെ)? ആത്ത എന്ന ഈ ലേഖനത്തിൽ നിന്നും Annona reticulataയെക്കുറുച്ചുള്ള ഭാഗങ്ങൾ (ലേഖനത്തിന്റെ ആരംഭം, രൂപവിവരണം മുതൽ താഴേക്കുള്ള ഭാഗം, Inboxകൾ, ചിത്രങ്ങൾ) ചേർത്ത് പുതിയ ലേഖനം ആരംഭിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പുതിയ ലേഖനത്തെ Annona reticulata എന്ന ഇംഗ്ലീഷ് ലേഖനത്തിലേക്ക് കണ്ണി ചേർക്കണമെന്നും അതോടൊപ്പം ആത്ത എന്ന ലേഖനത്തെ Annona എന്ന ഇംഗ്ലീഷ് ലേഖനവുമായി കണ്ണി ചേർത്ത് ലേഖനത്തിന്റെ തലക്കെട്ട് ജീനസ് നാമത്തിനനുസരിച്ച് മാറ്റണമെന്നും അഭ്യർത്ഥിക്കുന്നു. --Adarshjchandran (സംവാദം) 07:51, 24 ഓഗസ്റ്റ് 2021 (UTC)Reply

രണ്ടു ലേഖനങ്ങൾ ലയിപ്പിച്ചതുകൊണ്ടാണ് ഈ സങ്കീർണ്ണതകളെല്ലാം സംഭവിച്ചതെന്നാണ് തോന്നുന്നത്. --Adarshjchandran (സംവാദം) 07:54, 24 ഓഗസ്റ്റ് 2021 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ആത്ത&oldid=3650190" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ആത്ത" താളിലേക്ക് മടങ്ങുക.