സംവാദം:അറുപത്തിനാല് ഗ്രാമങ്ങൾ
Latest comment: 14 വർഷം മുമ്പ് by Anoop menon
=ആലത്തൂർ
തിരുത്തുകമുപ്പത്തിയേഴാമതായി കാണിച്ചിരിക്കുന്ന ഗ്രാമം ആലത്തൂർ തന്നെ ആണോ അതോ ആലത്തിയൂർ ആണോ?--Chandrapaadam 14:54, 22 ജൂലൈ 2010 (UTC)
- ആലത്തൂർ തന്നെയാണ്.-- --Mithravishnu 15:14, 22 ജൂലൈ 2010 (UTC)
- അത് ആലത്തിയൂർ ആവാനാണ് സാധ്യത. ആലത്തിയൂരിനെ ആലത്തൂർ (ഉദാ: ആലത്തൂർ നമ്പി - തിരൂർ അടുത്തായിരിക്കണം) എന്നു പറഞ്ഞുവന്നതാവണം. അറുപത്തിനാല് ഗ്രാമങ്ങളിൽ മലബാറിലുമായിക്കിടക്കുന്ന സ്ഥലങ്ങളെല്ലാംതന്നെ പടിഞ്ഞാറുനീങ്ങിയാണ് കിടക്കുന്നത്. കൊച്ചിയിലേയും തിരുവിതാംകൂറിലേയും സ്ഥലങ്ങളെപ്പറ്റി ഒന്നും കൂടി അനേഷിക്കണം.--Anoop menon 13:52, 23 ജൂലൈ 2010 (UTC)
പരശുരാമൻ കേരളത്തെ സൃഷ്ടിച്ചു എന്നുള്ളത് ഒരു ഐതിഹ്യമല്ലേ ?--വിചാരം 15:00, 22 ജൂലൈ 2010 (UTC)
- അത് ഐതീഹ്യം തന്നെ... പക്ഷെ, ഇന്ത്യൻ ഫലകത്തിന്റെ അരികിനോട് ചേർന്ന് കിടക്കുന്നതിനാൽ കേരളം കടൽ വലിഞ്ഞുണ്ടായതാണെന്ന വാദം ചരിത്രകാരന്മാർ നിരാകരിക്കുന്നില്ല.!!----Mithravishnu 15:14, 22 ജൂലൈ 2010 (UTC)
- കേരളത്തെ 64 ആയി തിരിച്ചത് ഐതിഹ്യമല്ലല്ലോ... ----Mithravishnu 15:22, 22 ജൂലൈ 2010 (UTC)
ലേഖനത്തിനു അവലംബം ?!--വിചാരം 16:47, 22 ജൂലൈ 2010 (UTC)
- 64 ൽ ഒന്നായ വെണ്മണിയിൽ പഴയ കാലത്ത് ഇതൊരു ബ്രാഹ്മണ ഗ്രാമമായിരുന്നു എന്നതിന്റെ തെളിവുകൾ ഉണ്ട്. ഇവിടുത്തെ വിവിധ സമുദായങ്ങളുടെ ചരിത്ര പുസ്തകങ്ങളിലും പഞ്ചായത്തിന്റെ രേഖകളിലും ഈ വിശ്വാസം ആവർത്തിക്കുന്നു.noble 17:11, 22 ജൂലൈ 2010 (UTC)
കുടിയേറ്റങ്ങൾ സ്വാഭാവികമായി പുതിയ ഒരുതരം ഗ്രാമസമൂഹങ്ങളെ സ്രിഷ്ടിച്ചതാണോ അതോ ഗ്രാമങ്ങൾ സ്ഥാപിക്കാനായിത്തന്നെ കുടിയേറ്റങ്ങൾ നടത്തപ്പെട്ടതാണോ? ഏതായിരുന്നിരിക്കും ശരി?--Chandrapaadam 18:20, 22 ജൂലൈ 2010 (UTC)