സംവാദം:അറബിക്കടലിലെ ഇറ്റാലിയൻ വെടിവെപ്പ് 2012

Latest comment: 10 വർഷം മുമ്പ് by Athulbnair in topic Link rot
ഈ ലേഖനത്തിന് ഇത്തരമൊരു തലക്കെട്ട് ആശാസ്യമാണോ...? "ഇന്ത്യൻ സമുദ്രാതിർത്തി" യിലാണോ സംഭവം നടന്നത് എന്നത് ഇപ്പോഴും തർക്കവിഷയമാണ്. ആ വിഷയം ആധികാരികമായി തെളിയിക്കപ്പെട്ടതായോ,. നിരാകരിക്കപ്പെട്ടതായോ കാണുന്നില്ല. കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയവുമാണ്. ലേഖനത്തിൽ "ഇന്ത്യൻ സമുദ്രാതിർത്തിക്കകമാണ് വെടിവെയ്പ് നടന്നതെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്" എന്നല്ലേ നമുക്ക് പറയാൻ കഴിയുക...? ഇത്തരം തർക്കവിഷയങ്ങളിൽ ഇമ്മാതിരി തലക്കെട്ടിൽ ലേഖനം നൽകുന്നത് ഒട്ടും ശരിയല്ല. തലക്കെട്ട് മാറ്റണം. "മത്സ്യത്തൊഴിലാളികളുടെ കൊലപാതകം" എന്നോ "ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ കൊലപാതകം" എന്നോ തലക്കെട്ട് മാറ്റണം. --Adv.tksujith (സംവാദം) 18:06, 28 ഫെബ്രുവരി 2012 (UTC)Reply
ഉചിതമായ രീതിയിൽ മാറ്റാവുന്നതാണ്. താൾ തുടങ്ങാൻ ഒരു തലക്കെട്ടാവശ്യമായതിനാൽ ഇങ്ങനെ ഇട്ടു. അത്ര മാത്രം!--റോജി പാലാ (സംവാദം) 02:32, 29 ഫെബ്രുവരി 2012 (UTC)Reply
ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ഇതാദ്യമായല്ല കൊല്ലപ്പെടുന്നത്. കരയിലും കടലിലും വച്ച്, ഇന്ത്യൻ സമുദ്രാതിർത്തിക്കുള്ളിലും പുറത്തും വച്ച് കൊല്ലപ്പെട്ടിട്ടുണ്ട്. ഇനി ഇങ്ങനൊരു ദുരന്തം സംഭവിച്ചു കൂടെന്നും ഇല്ല. അപ്പല്ല് ഇങ്ങനൊരു പേര് അനുയോജ്യമാണോ? --അഖിലൻ 04:34, 8 ഏപ്രിൽ 2012 (UTC)Reply
തിരുത്തുക

ലിങ്കുകൾ പരമാവധി മലയാളം ആക്കുന്നത് ഒഴിവാകുക - en:Wikipedia:Link rot ആകാൻ സാധ്യത കൂടുതലാണ്.--atnair (സംവാദം) 05:59, 21 ജനുവരി 2014 (UTC)Reply

മലയാളം ലിങ്കുകൾ ഉപയോഗിച്ചാൽ ലിങ്ക് റോട്ട് ചെയ്യാൻ സാദ്ധ്യത കൂടുതലാണ് എന്നത് ശരിതന്നെ. പക്ഷേ അത് മലയാളം സ്രോതസ്സുകൾ ഉദ്ധരിക്കാതിരിക്കാനുള്ള കാരണമായി കണക്കാക്കരുത്. വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ#കണ്ണികൾ മുറിയുന്നത് തടയുകയും മുറിഞ്ഞവയെ ശരിപ്പെടുത്തുകയും ചെയ്യുന്നത് കാണുക. മലയാളം സ്രോതസ്സുകൾ ആർക്കൈവ് ചെയ്തുമാത്രം അവലംബമായി ചേർത്താൽ കണ്ണി മുറിഞ്ഞുപോകില്ല.

ഈ പ്രശ്നത്തിന്റെ പരിഹാരം ആർക്കൈവിംഗാണ്. മലയാളം സ്രോതസ്സുകളെ വർജ്ജിക്കുകയല്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 06:59, 21 ജനുവരി 2014 (UTC)Reply

ഞാനും ആർക്കൈവിങ് ഉൾപ്പെടുത്തറുണ്ട്. പക്ഷെ ആർക്കൈവിങ് പകർപ്പവകാശ ലംഖനമല്ലെ? --atnair (സംവാദം) 02:50, 25 ജനുവരി 2014 (UTC)Reply
ആർക്കൈവിംഗ് പകർപ്പവകാശ ലംഘനമാണെന്ന് എവിടെയും കണ്ടിട്ടില്ല. വിക്കിപീഡിയ പേജുകളും അതേപോലെ ആർക്കൈവ് ചെയ്യപ്പെടുന്നുണ്ട്. ആർക്കൈവ് ചെയ്യുന്നവരെ ശിക്ഷിക്കുന്ന കോടതിവിധികളും ഇതുവരെ ഉണ്ടായതായി അറിയില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 08:19, 26 ജനുവരി 2014 (UTC)Reply
  തീർച്ചയായും അതു ലംഘനമാണെന്ന്. ഏതു രീതിയിലും പകർത്തൽ തെറ്റാണ്.അതിപ്പോൾ നമ്മുടെ കമ്പ്യൂട്ടറിലോട്ട് ആണേലും മൂന്നാത് ഒരു സൈറ്റിൽ ആയാലും. ആർക്കൈവ് ചേയ്യുമ്പോൾ തന്നെ രണ്ടു രീതിയിൽ ചെയ്യാം. വെബ് പേജ് ആയും ചിത്രം ആയും, രണ്ടും അനുവാദം കൂടതെയുള്ള പകർപ്പവകാശ ലംഘനമാണെന്ന്. --atnair (സംവാദം) 15:11, 26 ജനുവരി 2014 (UTC)Reply
വിക്കിപീഡിയ നമ്മുടെ സർവറുകൾ സ്ഥാപിക്കപ്പെട്ടിരിക്കുന്ന അമേരിക്കൻ ഐക്യനാടുകളിലെ നിയമങ്ങളെയും കോടതിവിധികളെയുമാണ് പിന്തുടരുന്നത്. ഇവിടെ ഇതുസംബന്ധിച്ചുള്ള ചില വിവരങ്ങൾ നൽകിയിട്ടുണ്ട്. ഗൂഗിൾ ഉൾപ്പെട്ട കോടതിവിധിയും പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ ലിങ്ക് റോട്ട് ഉണ്ടാകാതിരിക്കാൻ ലിങ്കിന്റെ സ്രോതസ്സിന്റെ വ്യാപാരസാദ്ധ്യതകൾ തടയാത്ത വിധം ആർക്കൈവ് ചെയ്യുന്നത് ന്യായോ‌പയോഗമാണ് (fair use) എന്നതാണ് വിക്കിമീഡിയ നിലപാട്. ആർക്കൈവ് സൈറ്റുകൾ അവരുടെ സർവറുകൾ സൂക്ഷിക്കുന്ന രാജ്യങ്ങളി‌‌ൽ (ഉദാഹരണത്തിന് ഇസ്രായേൽ) ഇവ നിയമപരമാണ് എന്നതും ശ്രദ്ധിക്കേണ്ട‌താണ്.
നമ്മൾ ചർച്ച ചെയ്തത് മലയാളം ലിങ്കുകളെക്കുറിച്ചാണല്ലോ? മലയാളം ലിങ്കുകൾ നൽകുന്നത് ഏത് സ്രോതസ്സി‌ൽ നിന്നാണെങ്കിലും അവർക്കും ആർക്കൈവ് സൈറ്റിൽ നിന്ന് opt-out ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനാൽ ആർക്കൈവിംഗ് ഒരു implied license -ലൂടെയാണ് പ്രവർത്തിക്കുന്നത് എന്ന നിലപാടുതന്നെയണ് ശരി എന്നാണ് എന്റെ അഭിപ്രായം. എന്തായാലും ലിങ്ക് റോട്ട് ഭയന്ന് മലയാളം ലിങ്കുകൾ ഒഴിവാക്കുന്നതിലും നല്ലതാണ് ജനങ്ങൾക്ക് ഉപയോഗപ്രദമായ ആർക്കൈവിംഗ് പിന്തുടരുന്നത്. തൽക്കാലം ഇതിൽ നിയമപ്രശ്നങ്ങളൊന്നുമില്ല. നൈതികപ്രശ്നങ്ങളുമില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 16:18, 26 ജനുവരി 2014 (UTC)Reply
ഒന്നുകൂടി. ഇംഗ്ലീഷ് ഭാഷാലിങ്കുകൾ ഉപയോഗിച്ചാൽ ലിങ്ക് റോട്ട് ഉണ്ടാകുകയില്ല (പത്തോ ഇരുപതോ വർഷം കഴിഞ്ഞാലും) എന്ന് എന്തെങ്കിലും ഉറപ്പുണ്ടെന്ന് തോന്നുന്നില്ല. ഇംഗ്ലീഷ് ലിങ്കുകൾ ഉപയോഗിക്കുമ്പോഴും ആർക്കൈവ് ചെയ്യുന്നതുതന്നെയാണ് നല്ലത്. വിക്കിപീഡിയയുടെ തിരുത്തൽ ഉപകരണത്തിനുള്ളിൽ തന്നെ ആർക്കൈവ് ലിങ്ക് കൊടുക്കാനുള്ള ഓപ്ഷനുമുണ്ട്. വിക്കിപീഡിയ ആർക്കൈവിംഗ് അനുവദിക്കുന്നു എന്നതിന് ഇതിൽ കൂടുതൽ തെളിവ് ആവശ്യമില്ലല്ലോ? --അജയ് ബാലചന്ദ്രൻ (സംവാദം) 16:24, 26 ജനുവരി 2014 (UTC)Reply
 atnair (സംവാദം) 16:40, 26 ജനുവരി 2014 (UTC)Reply
"അറബിക്കടലിലെ ഇറ്റാലിയൻ വെടിവെപ്പ് 2012" താളിലേക്ക് മടങ്ങുക.