സാധാരണ ബസ് സേവനത്തേക്കാളും വളരെയധികം വേഗതയും ഗുണമേന്മയുള്ള ബസ് സേവനമാണ് അതിവേഗ ബസ് ഗതഗതം (ബി.ആർ.ടി) (ഇംഗ്ലീഷ്:Bus Rapid Transit) എന്ന് അറിയപ്പെടുന്നത്. ഇതിന്റെ പ്രധാന ഉദ്ദേശ്യം റെയിൽ ഗതാഗതത്തിന്റെ ഒപ്പം എത്തുന്ന വേഗതയിൽ എത്തിച്ചേരാനുള്ള സംവിധാനം ബസ് വഴി ഒരുക്കുകയും, അതോടൊപ്പം ചെലവ് കുറക്കുകയും ചെയ്യുക എന്നതാണ്. സാധാരണയായി ഗതാഗതത്തിന്റെ വേഗത കൂട്ടാൻ ഇവയ്ക്ക് പ്രത്യേകം റോഡ് നിർമ്മിക്കുകയാണ് പതിവ്. പ്രധാനമായും അമേരിക്കൻ രാജ്യങ്ങളിലും, ചൈനയിലും, ഇന്ത്യയിലും ഈ സേവനം നമുക്ക് കാണാം.

അഹമ്മദാബാദ് ബി ആർ ടി എസ്സ്

ചരിത്രം

തിരുത്തുക

ലോകത്തിൽ ആദ്യ അതിവേഗ ബസ് ഗതാഗതം തുടങ്ങിയതു 1974 ലിൽ ബ്രസീലിലാണ്. ജയിം ലർണർ എന്ന അന്നത്തെ മേയറാണ് ഈ സംവിധാനത്തിനു രൂപകല്പന ചെയ്തത്. ഏകദേശം മുപ്പതു ദശാബ്ദങ്ങൾക്കിപ്പുറം ഇന്നു ഈ സംവിധാനം ലോകമെമ്പാടും ഏതാണ്ട് 150 നഗരങ്ങളിലെ ജനങ്ങളെ സേവിക്കുന്നു.

സവിശേഷതകൾ

തിരുത്തുക

ഗതാഗത കുരുക്കിൽപ്പെടാതെ ലക്ഷ്യസ്ഥാനത്തെത്താൻ ഇവയ്ക്ക് പ്രതേകം ഒരു വരിയോ ഒന്നിൽ കൂടുതൽ വരികളോ നൽകുകയാണ് പതിവ്. എന്നാൽ ചിലയിടങ്ങളിൽ റോഡിന്റെ ഒരറ്റം ഈ ബസ്സുകൾക്ക് വേണ്ടി മാറ്റിവച്ചിരിക്കും. അവ സമതലത്തിലോ ഉയർത്തിയോ , താഴ്ത്തിയോ, തുരങ്കത്തിലൂടെയോ ആവാം. യാത്രാ താമസം ഒഴിവാക്കാൻ ഇതു സഹായകാരമാവും.

സ്റ്റേഷനുകൾ

തിരുത്തുക

റയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോമുകൾ നല്ക്കുന്നതുപോലെ യാത്രകാർക്ക് ബസ്സിൽ എളുപ്പം കയറാൻ സൗകര്യാർത്ഥം ചെറുസ്റ്റേഷനുകളായി ഉയർത്തി കെട്ടിയിരിക്കും. അത്യാധുനിക സംവിധാനങ്ങൾ യാത്രക്കാർക്ക് ലഭ്യമാക്കാൻ സേവനദാതാക്കൾ ശ്രമിക്കുന്നു.

ബസ്സുകളുടെ എണ്ണം

തിരുത്തുക

നിലവിലുള്ള ജനസംഖ്യയെ മുൻനിർത്തി ബസ്സുകളുടെ എണ്ണം ക്രമീകരിച്ചിരിക്കും. ബസ്സിനായി ജനങ്ങളുടെ കാത്തിരുപ്പ് പരമാവധി കുറയ്ക്കുക എന്നതും ഈ സേവനത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്.

വിശാലമായ വാഹനം

തിരുത്തുക

പരമാവധി ജനങ്ങളെ ഉൾക്കൊള്ളാനുള്ള കഴിവ് ഇവയുടെ കാര്യക്ഷമത കൂട്ടുകയും ചെലവു ചുരുക്കുകയും ചെയും.

ഇന്ത്യയിൽ

തിരുത്തുക

നിലവിലുള്ളവ

  • അഹമ്മദാബാദ്:ജൻമാർഗ് (ജനങ്ങളുടെ വഴി) എന്ന പേരിൽ ഇന്ത്യയിലെ ഏറ്റവും വികസിതമായതും നിലവാരമുള്ളതുമായ അതിവേഗ ബസ് ഗതാഗതം. നിരവധി ബഹുമതികൾ ഏട്ടുവാങ്ങിയ ഈ സേവനം ഏകദേശം 70 കി മി യോളം പരന്നു കിടക്കുന്നു.10 ലൈനുകളും, 100 സ്റ്റേഷനുകളുമുള്ള ഈ സേവനം ഇപ്പോളും വിപുലീകരിച്ചു കൊണ്ടിരിക്കുകയാണ്.
  • പൂണെ: ഇന്ത്യയിലെ രണ്ടാമത്തെ അതിവേഗ ബസ് ഗതാഗതമാണ്. വോൾവോ ബസ്സുകളാണ് ഇവയുടെ പ്രതേകത.
  • ഡെൽഹി: ഇന്ത്യയിലെ ആദ്യത്തെ അതിവേഗ ബസ് ഗതാഗതമാണ്.
  • ഇൻ‌ഡോർ: ഇൻ‌ഡോർ സിറ്റി ബസ്സ് എന്ന് അറിയപെടുന്നു.
  • ജയ്‌പൂർ: അശോക് ലൈലാന്റ് ബസ്സുകൾ ഉപയോഗിക്കുന്നു.
  • രാജ്‌കോട്: നിലവിൽ ഒരു ലൈൻ മാത്രമാണു പ്രവർത്തിക്കുന്നത്.
  • ബെംഗളൂരു: 14 പാതകളാണുള്ളത്.


"https://ml.wikipedia.org/w/index.php?title=അതിവേഗ_ബസ്_ഗതാഗതം&oldid=2279904" എന്ന താളിൽനിന്ന് ശേഖരിച്ചത്