സംവാദം:അഡ്വാണിയുടെ ആദ്യ രഥയാത്ര
വർഗ്ഗം എന്തുവേണം? ബി.ജെ.പിയുടെ പ്രചാരണപരിപാടികൾ? --Vssun (സംവാദം) 03:16, 5 ഏപ്രിൽ 2013 (UTC)
- --സിദ്ധാർത്ഥൻ (സംവാദം) 04:55, 5 ഏപ്രിൽ 2013 (UTC)
- ചേർത്തു. --Vssun (സംവാദം) 13:33, 5 ഏപ്രിൽ 2013 (UTC)
തലക്കെട്ട്
തിരുത്തുകഅദ്വാനി എന്നല്ലേ?--ഷിജു അലക്സ് (സംവാദം) 07:44, 5 ഏപ്രിൽ 2013 (UTC)
- മലയാളത്തിൽ സാധാരണ എഴുതുന്നത് അദ്വാനി എന്നാണ്. പത്രമാദ്ധ്യമങ്ങൾ സാധാരണഗതിയിൽ ഉപയോഗിക്കുന്നതും ഇങ്ങനെ തന്നെ (ഉദാഹരണം വൺ ഇൻഡ്യ, കേരള കൗമുദി, മംഗളം, മീഡിയ വൺ ടി.വി., മാതൃഭൂമി, ). സർവ്വവിജ്ഞാനകോശത്തിലും അദ്വാനി തന്നെ. Vssun ആണ് പേരുമാറ്റിയത്. ശരിയായ സിന്ധി ഉച്ചാരണം ഒരുപക്ഷേ ഇതായിരിക്കും. എന്നാലും മലയാളത്തിൽ സർവ്വസാധാരണമായി ഉപയോഗിക്കുന്ന പേരല്ലേ തലക്കെട്ടിലും വരേണ്ടത്? അഡ്വാണി എന്ന് തിരഞ്ഞുനോക്കിയപ്പോൾ ഗൂഗിൾ തരുന്നത് പ്രധാന പത്രമാദ്ധ്യമങ്ങളുടെ പേജുകളല്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 08:29, 5 ഏപ്രിൽ 2013 (UTC)
- മറ്റു ഭാഷകളിൽ നിന്ന് കടം കൊണ്ട വാക്കുകൾക്ക് മലയാളത്തിൽ പ്രചാരത്തിലുള്ള രൂപം ഉപയോഗിക്കുക
- ലിപിമാറ്റം ചെയ്യുമ്പോൾ വാക്കിന്റെ ഉറവിടത്തിലുള്ള ഉച്ചാരണത്തിനോട് അടുത്തുനിൽക്കുന്ന തരത്തിൽ വേണം ചെയ്യുവാൻ.
ഈ രണ്ടു മാർഗ്ഗരേഖകൾ ശൈലീപുസ്തകത്തിൻ ഉണ്ട്. രണ്ടാമത്തേതിനനുസരിച്ചാണ് താളിൽ ഇപ്പോഴുള്ള തലക്കെട്ട് എന്ന് കരുതുന്നു. ആദ്യത്തേതനുസരിച്ചായിരുന്നു ആദ്യമുണ്ടായിരുന്ന തലക്കെട്ട്. പ്രമാണം:CryBaby.gif എന്തുചെയ്യും? --അജയ് ബാലചന്ദ്രൻ (സംവാദം) 10:57, 5 ഏപ്രിൽ 2013 (UTC)
\\ലിപിമാറ്റം ചെയ്യുമ്പോൾ വാക്കിന്റെ ഉറവിടത്തിലുള്ള ഉച്ചാരണത്തിനോട് അടുത്തുനിൽക്കുന്ന തരത്തിൽ വേണം ചെയ്യുവാൻ.\\
ഈ നയം "ഒരു വാക്ക് ആദ്യമായി വിക്കിപീഡിയയിൽ ലിപിമാറ്റം ചെയ്യുന്ന തരത്തിലുള്ള വാക്കുകൾക്ക് വേണം" ഉപയോഗിക്കാൻ. അദ്വാനി പോലെ മലയാളത്തിൽ വേരുറച്ചു പൊയ വാക്കുകൾക്ക് അല്ല. --ഷിജു അലക്സ് (സംവാദം) 11:33, 5 ഏപ്രിൽ 2013 (UTC)
- മൂലഭാഷയോട് നീതിപുലർത്തുന്ന ഉച്ചാരണം അഡ്വാണി എന്നാണെന്ന് പറയേണ്ടതില്ലല്ലോ. വ്യക്തിയുടെ താളിലെ തലക്കെട്ടും ഇതും ഒരുപോലെയാക്കിയതാണ്. അഡ്വാണി എന്ന് വിരളമായി മലയാളത്തിൽ ഉപയോഗിക്കുന്നുണ്ട്. (ഉദാഹരണം). മലയാളത്തിൽ അദ്വാനി മാത്രമല്ല അഡ്വാനി എന്ന പ്രയോഗം കൂടി പ്രചാരത്തിലുണ്ട്. മലയാളത്തിലെ ഉപയോഗത്തിന് ഐകരൂപമില്ലാത്തതിനാൽ ശരിയായ ഉച്ചാരണം ഉപയോഗിക്കുന്നതായിരിക്കും നല്ലത് എന്നാണ് എന്റെ പക്ഷം. കല്ലുകടി തോന്നുന്നെങ്കിൽ മൂലഭാഷയോട് കൂടുതൽ അടുത്തുനിൽക്കുന്നത് അഡ്വാനിയായിരിക്കും. --Vssun (സംവാദം) 12:54, 5 ഏപ്രിൽ 2013 (UTC)
താളിന്റെ തലക്കെട്ട് മാറ്റുന്നത് സംബന്ധിച്ച്
തിരുത്തുകഅദ്വാനി എന്നതാണ് കുടുതൽ പ്രചാരത്തിലുള്ള രൂപം. അഡ്വാണി എന്നത് വിരളമായ ഉപയോഗമേയുള്ളൂ അതുകൊണ്ട് തലക്കെട്ട് മാറ്റണം. കൂടാതെ ഈ ലേഖനം രാം രഥയാത്ര എന്ന ഇംഗ്ലീഷ് താളിലേക്കാണ് ബന്ധിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് ഈ താളിന് കൂടുതൽ ചേരുക ആ പേരാണ്. തലക്കെട്ട് രാം രഥയാത്ര എന്നാക്കണമെന്നാണ് എന്റെ അഭിപ്രായം. --രൺജിത്ത് സിജി {Ranjithsiji} ✉ 03:58, 3 ഒക്ടോബർ 2020 (UTC)