സംവാദം:അഞ്ചലച്ചൻ
വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ചേർന്ന് മലയാളം വിക്കിപീഡിയർ നടത്തുന്ന ഐ.ടി.@സ്കൂൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് അഞ്ചലച്ചൻ എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
ഇദ്ദേഹം വിക്കിപീഡിയയിൽ വരാൻ ശ്രദ്ധേയനാണെന്ന് കാണിക്കുന്ന ഒരു വിവരവും ലേഖനത്തിലില്ല. --Vssun (സംവാദം) 08:59, 18 ഒക്ടോബർ 2012 (UTC)
- സ്വതന്ത്രലേഖനമായി നിലനിൽക്കാനുള്ള ശ്രദ്ധേയത കാണാത്ത പക്ഷം (അവശ്യവിവരങ്ങൾ വിക്കിഫൈ ചെയ്ത്) അഞ്ചൽ ഓർത്തഡോക്സ് വലിയ പള്ളി എന്ന ലേഖനത്തിലെ ഉപവിഭാഗമാക്കി ലയിപ്പിക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്. ---ജോൺ സി. (സംവാദം) 12:19, 20 ഒക്ടോബർ 2012 (UTC)
ഇദ്ദേഹം കൊല്ലം ജില്ലയിലും മറ്റും ഓർത്തഡോക്സ് സഭാവിശ്വാസികൾക്കിടയിൽ ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു താപസനും വിശുദ്ധപുരുഷനും ആണെന്നു തോന്നുന്നു. അങ്ങനെയെങ്കിൽ സ്വതന്ത്രമായ ലേഖനം ആകാവുന്നതാണ്. എങ്കിലും അദ്ദേഹത്തിന്റെ വ്യക്തമായൊരു ചിത്രം ഇപ്പോഴത്തെ നിലയിൽ ലേഖനത്തിൽ നിന്നു കിട്ടുന്നില്ല. ഇംഗ്ലീഷിലെ അഞ്ചൽ അച്ചൻ ലേഖനം ഇതിലും കഷ്ടമാണ്. സഭാവഴിക്കിന്റെ നിഷ്പക്ഷത തീരെയില്ലാത്ത വിവരണങ്ങളും മറ്റുമാണ് അതിലുള്ളത്.ജോർജുകുട്ടി (സംവാദം) 13:59, 20 ഒക്ടോബർ 2012 (UTC)
- ഇദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ദേവാലയം പണിതിട്ടുണ്ടെന്നും (link), ഓർമ്മത്തിരുനാൾ എല്ലാവർഷവും ആചരിക്കുന്നു എന്നും കാണുന്നു (പഞ്ചായത്തു ചരിത്രം കാണുക).--റോജി പാലാ (സംവാദം) 14:49, 20 ഒക്ടോബർ 2012 (UTC)
- ശ്രദ്ധേയത ഉണ്ടെന്നാണ് തോന്നുന്നത്. കുറച്ചുകൂടി വിക്കിഫൈ ചെയ്യാനുണ്ടെന്നു മാത്രം. --കല്ലുപുരയ്ക്കൻ Kallupurakkan 08:51, 21 ഒക്ടോബർ 2012 (UTC)
- ഇദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ദേവാലയം പണിതിട്ടുണ്ടെന്നും (link), ഓർമ്മത്തിരുനാൾ എല്ലാവർഷവും ആചരിക്കുന്നു എന്നും കാണുന്നു (പഞ്ചായത്തു ചരിത്രം കാണുക).--റോജി പാലാ (സംവാദം) 14:49, 20 ഒക്ടോബർ 2012 (UTC)
പക്ഷേ, ലേഖനത്തിൽ ശ്രദ്ധേയത തെളിയിക്കുന്ന ഒന്നും കൊടുത്തിട്ടില്ല. എന്നുമാത്രമല്ല കൊല്ലംജില്ലക്കാരനായ ഒരു ഓർത്തഡോക്സ് സഭാവിശ്വാസിയോട് ചോദിച്ചപ്പോൾ ഇദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്(അതു ചിലപ്പോൾ അയാളുടെ അറിവിന്റെ പരിമിതിയാകാനും മതി) ഏതായാലും ശ്രദ്ധേയത തെളിയിക്കുന്ന വിവരങ്ങളും അവലംബങ്ങളും ചേർക്കേണ്ടിയിരിക്കുന്നു. ബിനു (സംവാദം) 08:39, 11 ജനുവരി 2013 (UTC)
- ലോക്കൽ സെൽഫ് ഗവണ്മെന്റ് വെബ് സൈറ്റിലും ഡി വിനയചന്ദ്രന്റെ പുസ്തകത്തിലും (ഞാൻ വായിച്ചിട്ടില്ല) പ്രസ്താവനയുണ്ടെങ്കിൽ ശ്രദ്ധേയതയുണ്ട് എന്നു തന്നെയാണ് കരുതേണ്ടത്. പരിശോധനായോഗ്യമായ വിവരങ്ങൾക്ക് കൂടുതൽ അവലംബങ്ങൾ ആവശ്യമുണ്ട്. എന്തായാലും ശ്രദ്ധേയതാഫലകം നീക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:06, 3 മേയ് 2013 (UTC)
- ഡോ.പി. വിനയചന്ദ്രന്റെ പുസ്തകത്തിലുണ്ട്. വിവരങ്ങൾ പരിശോധിച്ചിട്ടുമുണ്ട്. ശ്രദ്ധേയത ഉണ്ട് ---Fotokannan (സംവാദം) 15:20, 3 മേയ് 2013 (UTC)