ഷോളയാർ ജലവൈദ്യുതപദ്ധതി

കേരളത്തിലെ ജലവൈദ്യുത പദ്ധതി

പ്രതിവർഷം 233 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ജലവൈദ്യുതപദ്ധതിയാണ് ഷോളയാർ ജലവൈദ്യുതപദ്ധതി. [1] [2] 1966 മെയ്  9  നു ഇതു പ്രവർത്തനം തുടങ്ങി. തൃശ്ശൂർ ജില്ലയിലെ ചാലക്കുടി - വാൽപ്പാറ - ആളിയാർ റൂട്ടിൽ വാഴച്ചാൽ ഫോറെസ്റ് ഡിവിഷനിൽ  മലക്കപ്പാറക്കു  സമീപമായി ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്. [3] [4] പദ്ധതിയിൽ ഒരു ജലസംഭരണിയും മൂന്നു അണക്കെട്ടുകളും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.

ഷോളയാർ ജലവൈദ്യുതപദ്ധതി
സ്ഥലം അതിരപ്പിള്ളി ,തൃശ്ശൂർ ജില്ല, കേരളം,ഇന്ത്യ
നിർദ്ദേശാങ്കം10°18′16.0308″N 76°43′50.2392″E / 10.304453000°N 76.730622000°E / 10.304453000; 76.730622000
പ്രയോജനംജലവൈദ്യുതി
നിലവിലെ സ്ഥിതിCompleted
നിർമ്മാണം പൂർത്തിയായത്മെയ് 9 , 1966
ഉടമസ്ഥതകേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
Power station
TypeHydro Power Plant
Installed capacity54 MW (3 x 18 MW) (Francis-type)
Website
Kerala State Electricity Board
പ്രതിവർഷം 233 ദശലക്ഷം യൂണിറ്റ്


പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും

തിരുത്തുക

1) ഷോളയാർ പവർ ഹൗസ്

1) ഷോളയാർ അണക്കെട്ട് (ഷോളയാർ ജലസംഭരണി )

2) ഷോളയാർ ഫ്ലാങ്കിംഗ് ഡാം (ഷോളയാർ ജലസംഭരണി )

3) ഷോളയാർ സാഡിൽ ഡാം (ഷോളയാർ ജലസംഭരണി )

വൈദ്യുതി ഉത്പാദനം

തിരുത്തുക

ഷോളയാർ ജലവൈദ്യുതപദ്ധതി യിൽ 18 മെഗാവാട്ടിന്റെ 3 ടർബൈനുകൾ (FRANCIS TYPE- Litrostroj Yugoslavia) ഉപയോഗിച്ച് 45 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു . Radekoncar Yugoslavia ആണ് ജനറേറ്റർ. വാർഷിക ഉൽപ്പാദനം 233 MU ആണ്. 1966 മെയ് 9 നു ആദ്യ യൂണിറ്റ് കമ്മീഷൻ ചെയ്തു.1968 ജനുവരി 26 ന് രണ്ടാമത്തെയും 1968 മെയ് 14 ന് മൂന്നാമത്തെ യൂണിറ്റും കമ്മീഷൻ ചെയ്തു.

യൂണിറ്റ് റേറ്റിംഗ് കമ്മീഷൻ ചെയ്ത ദിവസം
യൂണിറ്റ് 1 18 MW 09.05.1966
യൂണിറ്റ് 2 18 MW 26.01.1968
യൂണിറ്റ് 3 18 MW 14.05.1968

കൂടുതൽ കാണുക

തിരുത്തുക
  1. "Sholayar Hydroelectric Project JH01231-". www.india-wris.nrsc.gov.in (in ഇംഗ്ലീഷ്). Retrieved 2018-09-28.[പ്രവർത്തിക്കാത്ത കണ്ണി]
  2. "SHOLAYAR HYDRO ELECTRIC PROJECT-". www.kseb.in. Archived from the original on 2018-04-23. Retrieved 2018-11-14.
  3. "Sholayar Power House PH01238-". www.india-wris.nrsc.gov.in (in ഇംഗ്ലീഷ്). Archived from the original on 2018-04-23. Retrieved 2018-09-28.
  4. "Sholayar Power House PH01238-". www.globalenergyobservatory.org. Archived from the original on 2018-11-08. Retrieved 2018-11-14.