ഷിർദി വിമാനത്താവളം

(Shirdi Airport എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഷിർദി വിമാനത്താവളം ഇന്ത്യയിലെ മഹാരാഷ്ട്രയിൽ ഷിർദി നഗരത്തിൽനിന്ന് തെക്കു-പടിഞ്ഞാറ്14 കിലോമീറ്റർ അകലത്തിൽ കകടി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു. മഹാരാഷ്ട്ര വിമാനത്താവള വികസന കമ്പനിയുടെ (MADC) ഉടമസ്ഥതയിലുള്ള 400 ഹെക്ടർ വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ വിമാനത്താവളം 2017 ഒക്ടോംബർ 1 ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് ഉദ്ഘാടനം നിർവ്വഹിച്ചത്. [1]കമ്മ്യൂണിക്കേഷൻ നാവിഗേഷൻ സർവ്വെയിലെൻസ് (CNS), എയർ ട്രാഫിക് കൻട്രോൾ (ATC) എന്നിവയെ നയിക്കുന്നത് എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയാണ്. [2]

ഷിർദി വിമാനത്താവളം
Summary
എയർപോർട്ട് തരംPublic
പ്രവർത്തിപ്പിക്കുന്നവർM.A.D.C.
ServesShirdi, Maharashtra, India
സ്ഥലംKakadi
സമുദ്രോന്നതി1,926 ft / 587 m
നിർദ്ദേശാങ്കം19°41′19″N 074°22′44″E / 19.68861°N 74.37889°E / 19.68861; 74.37889
Map
ഷിർദി വിമാനത്താവളം is located in Maharashtra
ഷിർദി വിമാനത്താവളം
ഷിർദി വിമാനത്താവളം
റൺവേകൾ
ദിശ Length Surface
ft m
09/27 8,200 2,500 asphalt
അടി മീറ്റർ

ഇന്ത്യയിലെ ആത്മീയ ഗുരുവായി അറിയപ്പെടുന്ന സായി ബാബ ക്ഷേത്രത്തിലേയ്ക്കുള്ള തീർത്ഥാടകരുടെ യാത്രാസൗകര്യം വിപുലീകരിക്കുന്നതിലേയ്ക്കായി മഹാരാഷ്ട്ര ഗവൺമെന്റ് 340 കോടി രുപയുടെ പദ്ധതികൾ നടപ്പിലാക്കി. 80,000 ഭക്തർ ഇവിടേയ്ക്ക് സന്ദർശിക്കുന്നുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. 5 ലക്ഷം പേർ ആഴ്ചയവസാനവും, അവധിക്കാലത്തും, ഉത്സവസമയങ്ങളിലും ആയി സന്ദർശിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഷിർദിയിൽ നിന്ന് 125 കിലോമീറ്റർ അകലത്തിൽ സ്ഥിതിചെയ്യുന്ന ഔറംഗാബാദ് വിമാനത്താവളം വഴിയും സായിനഗർ ഷിർദി റെയിൽവേസ്റ്റേഷൻ വഴിയും ആണ് ഭൂരിപക്ഷം തീർത്ഥാടകരും ഇവിടെയെത്തുന്നത്.

ചരിത്രം

തിരുത്തുക

2009 ഡിസംബർ 22-ന് അഹ്മദ്നഗർ ജില്ലാ ഭരണകൂടം വിമാനത്താവള പദ്ധതിക്ക് സ്ഥലം ഏറ്റെടുത്തു.[3]തുടക്കത്തിൽ 60 മീറ്റർ വീതിയും 2,000 മീറ്റർ ദൈർഘ്യവുമുള്ള സിംഗിൾ റൺവേ നിർമിച്ചു. 2011 ഡിസംബറിൽ എയർപോർട്ട് പ്രവർത്തനം തുടങ്ങിയിരുന്നു.[4]എന്നിരുന്നാലും, റൺവേയുടെ നീളം 3,200 മീറ്ററായി വ്യാപിപ്പിക്കാൻ MADC തീരുമാനിച്ചു, തുടർന്ന് വലിയ വിമാനങ്ങൾ പറത്താനുള്ള പ്രവർത്തനം ആരംഭിച്ചു.[5]

  1. "Shirdi gets international airport". Deccan Herald. 1 October 2017. Retrieved 1 October 2017.
  2. "Flights to Shirdi airport likely by October". The Indian Express. 19 August 2017. Retrieved 21 August 2017.
  3. "Shirdi airport work in full swing: Official". Times of India. 2 July 2010. Retrieved 25 April 2012.
  4. Shirdi airport to become operational by Dec 2011
  5. "Shirdi airport delayed due to runway modification". Daily News & Analysis. 4 August 2010. Retrieved 25 April 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഷിർദി_വിമാനത്താവളം&oldid=3949690" എന്ന താളിൽനിന്ന് ശേഖരിച്ചത്